ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. യു.എന്‍ പട്ടികയിലുള്ള ഭീകരര്‍ പാകിസ്താനില്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കാന്‍ പാക് പ്രധാനമന്ത്രിക്ക് കഴിയുമോയെന്ന് ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ പ്രതിനിധി വിധിഷ മിത്ര ചോദിച്ചു. ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന ഏക രാഷ്ട്രം പാകിസ്താനാണ്. പാക് പ്രധാനമന്ത്രി ഭീകരരെ ന്യായീകരിക്കുകയാണെന്നും മിത്ര ആരോപിച്ചു. ഇംറാൻ ഖാൻ ഭീകരവാദികളെ ന്യായീകരിക്കുകയാണ് ചെയ്യുന്നതെന്നും വിധിഷ മിത്ര കുറ്റപ്പെടുത്തി. ഉസാമ ബിൻലാദനെ വരെ ന്യായീകരിക്കുന്ന വ്യക്തിയാണ് അദ്ദേഹം, കശ്മീരിൽ വികസന പ്രവർത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോവുകയാണെന്നും മൈത്ര കൂട്ടിച്ചേർത്തു. കഴിഞ്ഞ […]
National
ഡല്‍ഹിയില്‍ മത്സരിച്ച് ഉള്ളിവിതരണം നടത്തി കേജ്‍രിവാള്‍ സര്‍ക്കാരും കേന്ദ്രവും
ഡല്‍ഹിയില്‍ മത്സരിച്ച് ഉള്ളിവിതരണം നടത്തി കേജ്‍രിവാള്‍ സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും. ഇന്ന് മുതല്‍ കേജ്‍രിവാള്‍ സര്‍ക്കാര്‍ കിലോക്ക് 23.90 രൂപ വച്ച് ഒരു കുടുംബത്തിന് 5 കിലോ ഉള്ളി വിതരണം ചെയ്യും. ചൊവ്വാഴ്ച മുതല്‍ 22 രൂപക്ക് കേന്ദ്ര സര്‍ക്കാര്‍ ഉള്ളി വിതരണം ആരംഭിച്ചിരുന്നു. കിലോക്ക് 70 മുതല്‍ 80 രൂപ വരെയാണ് ഡല്‍ഹിയില്‍ ഉള്ളി വില. ഉള്ളിയും തക്കാളിയും അടക്കം ഭക്ഷ്യവസ്തുക്കള്‍ക്ക് വില കുതിച്ചുകയറുകയാണ്. വിവിധ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെയുള്ള […]
മതാടിസ്ഥാനത്തില്‍ പൌരത്വം നല്‍കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കുമെന്ന് മുസ്‍ലിം ലീഗ്
അസ്സമിലെ പൌരത്വ പട്ടികയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ മനുഷ്യാവകാശ പ്രശ്നമായി പരിഗണിക്കണമെന്ന് മുസ്‍ലിം ലീഗ്. പൌരത്വം മതാടിസ്ഥാനത്തില്‍ നല്‍കാനുള്ള നീക്കം ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കലാണെന്നും ലീഗ് ആരോപിച്ചു. മനുഷ്യാവകാശ ലംഘനത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മുസ്‍ലിം ലീഗ് നേതൃത്വം അസമില്‍ സന്ദര്‍ശനം നടത്തിയത്. മുസ്ലിം ലീഗ് പ്രസിഡന്‍റ് പ്രൊഫ ഖാദര്‍ മൊയ്ദീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.സി അബ്ദുള്‍ വഹാബ്, എം.കെ മുനീര്‍ അടക്കമുള്ളവരുടെ സംഘമാണ് അസ്സാമില്‍ […]
ചാന്ദ്രയാന്‍ രണ്ടിലെ ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതാകാമെന്ന് നാസ
ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ ഇടിച്ചിറങ്ങിയതാകാമെന്ന് നാസ. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചിത്രത്തില്‍ ലാന്‍ഡര്‍ പതിഞ്ഞിട്ടില്ല നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങളാണ് നാസ ഇപ്പോള്‍ പുറത്തുവിട്ടത്. ഈ മാസം 17നാണ് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ചിത്രമാണ് പകര്‍ത്തിയിരിക്കുന്നത്. ചിത്രം എടുത്ത സമയത്ത് വെളിച്ചം […]
കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക
ജമ്മു കശ്മീരില്‍ ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്ന് അമേരിക്ക. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാണെന്നും യു.എസ് അറിയിച്ചു. ‘അന്യായമായി തടങ്കലിലാക്കിയവരെ മോചിപ്പിക്കാനും നിയന്ത്രണങ്ങള്‍ നീക്കാനും ഉടന്‍ നടപടിയുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു’- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ദക്ഷിണേഷ്യന്‍ ഉദ്യോഗസ്ഥ ആലിസ് വെല്‍സ് പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍, സാമ്പത്തിക മേധാവികള്‍ അടക്കമുള്ളവരുടെ തടങ്കലില്‍ ആശങ്കയുണ്ടെന്നും അവര്‍ അറിയിച്ചു. പ്രാദേശിക നേതാക്കളുമായി സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണമെന്നും തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും […]
ഉപതെരഞ്ഞെടുപ്പ് ഫലം: ദന്തേവാഡയില്‍ കോണ്‍ഗ്രസ് മുന്നില്‍; ഹാമിര്‍പൂരിലും ബദര്‍ഗഡിലും ബി.ജെ.പിക്ക് ലീഡ‍്
മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും നിയമസഭാ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു. ചത്തീസ്ഗഡിലെ ദന്തേവാഡ, ഉത്തർപ്രദേശിലെ ഹാമിർപൂർ, ത്രിപുരയിലെ ബദർഗഡ് എന്നിവിടങ്ങളിലാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്. ഹാമിർപൂരിലും ബദർഗഡിലും ബി.ജെ.പി ലീഡ് ചെയ്യുമ്പോള്‍ നക്സല്‍ ബാധിത മേഖലയായ ദന്തേവാഡയിൽ കോൺഗ്രസിനാണ് ലീഡ്. ദന്തേവാഡ, ബദർഗഡ് നിയമസഭാ സീറ്റുകളിൽ സിറ്റിങ് എം.എൽ.എമാരായ ഭീമ മാണ്ഡവി, ദിലീപ് സർക്കാർ എന്നിവരുടെ മരണത്തെത്തുടർന്നാണ് ഉപതെരഞ്ഞെടുപ്പുണ്ടായത്. കൊലപാതകക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് സിറ്റിങ് ബി.ജെ.പി എം.എൽ.എ അശോക് കുമാർ സിങ് ചന്ദലിനെ അയോഗ്യനാക്കിയത് ഹാമിർപൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കുകയായിരുന്നു. ദന്തേവാഡ ഉപതെരഞ്ഞെടുപ്പിൽ […]
ബാബരി കേസില്‍ കല്യാണ്‍ സിങിന്റെ വിചാരണ ഇന്ന് തുടങ്ങും
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായി കല്യാണ്‍ സിങിന്റെ വിചാരണ ഇന്ന് തുടങ്ങും. ലക്നൌവിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് സി.ബി.ഐ കുറ്റപത്രത്തിലെ കണ്ടെത്തല്‍. ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ വിചാരണയും പുരോഗമിക്കുകയാണ്. രാജസ്ഥാന്‍ ഗവര്‍ണര്‍ ആയിരുന്നതിനാല്‍ കല്യാണ്‍ സിങിന്റെ വിചാരണ തുടങ്ങാനായിരുന്നില്ല. സ്ഥാനം ഒഴിഞ്ഞതോടെയാണ് വിചാരണ നടപടികള്‍ക്ക് വഴിയൊരുങ്ങിയത്.
കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ തയ്യാറെന്ന് കമ്മീഷന്‍
കര്‍ണാടക ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ തയ്യാറാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയെ അറിയിച്ചു. സ്പീക്കര്‍ അയോഗ്യത കല്‍പിച്ചതിനെ തുടര്‍ന്ന് കൂറുമാറിയ എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹരജി അടുത്ത മാസം 22ന് പരിഗണിക്കും. ഉപതെരഞ്ഞെടുപ്പിന് മുമ്പ് എം.എല്‍.എമാരുടെ കേസ് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കര്‍ണാടകയില്‍ 15 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.
മുംബൈയില്‍ യുവാവ് കൂട്ടബലാത്സംഗത്തിന് ഇരയായി
നവി മുംബൈയില്‍ 36 വയസ്സുകാരന്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത അഞ്ചംഗ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് സംഭവം. വീട്ടിലേക്ക് പോകുന്നതിനിടെ സിഗരറ്റ് വലിക്കുമ്പോള്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് യുവാവിനെ സംഘം ആക്രമിച്ചത്. യുവാവിനെ മര്‍ദിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തു. അഞ്ച് യുവാക്കളാണ് തന്നെ ആക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. യുവാവിന്‍റെ ബന്ധുക്കളുടെ പരാതി പ്രകാരം വാഷി പൊലീസ് കേസെടുത്തു. സെക്ഷന്‍ 377 പ്രകാരമാണ് കേസെടുത്തത്. […]
രാകേഷ് അസ്താനക്കെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കാന്‍ ഒരുങ്ങുന്നു
മുന്‍ സി.ബി.ഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം വിരമിക്കാന്‍ ഒരുങ്ങുന്നു. അഴിമതി കേസ് നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ സതീഷ് ഡാഗര്‍ സ്വയം വിരമിക്കലിന് ശ്രമിക്കുന്നത്. സി.ബി.ഐ ഡയറക്ടര്‍ ആയിരുന്ന ആലോക് വര്‍മ നിയമിച്ച അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയാണ് താല്‍ക്കാലിക ഡയറക്ടറായിരുന്ന നാഗേശ്വര റാവു സതീഷ് ഡാഗറിനെ അന്വേഷണ ഉദ്യോഗസ്ഥനാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 19 നാണ് സി.ബി.ഐ എസ്.പിയായ സതീഷ് ഡാഗര്‍ സ്വയം വിരമിക്കാനുള്ള […]












