India National

മെഹുല്‍ ചോക്സി തട്ടിപ്പുകാരന്‍; നാടുകടത്തുമെന്ന് ആന്‍റിഗ്വ പ്രധാനമന്ത്രി

വായ്പാ തട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്ന ഇന്ത്യന്‍ വ്യവസായി മെഹുൽ ചോക്സിയെ നാടുകടത്തുമെന്ന് ആന്‍റിഗ്വ. ചോക്സി തട്ടിപ്പുകാരനെന്ന് കണ്ടെത്തിയതായും ഏത് സ്വതന്ത്ര അന്വേഷണവും നടത്താമെന്നും ആന്‍റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റൻ ബ്രൗണി അറിയിച്ചു. കഴിഞ്ഞ വർഷം ഇന്ത്യ വിട്ട മെഹുൽ ചോക്സി ആന്റിഗ്വയിലെത്തി പൌരത്വമെടുക്കുകയായിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13500 കോടി തട്ടിച്ചതിന്റെ പേരില്‍ ചോക്സിക്കെതിരെ അന്വേഷണം നടക്കുകയാണ്. ചോക്‌സിയുടെ അപേക്ഷകള്‍ തള്ളിയ ശേഷം ഇന്ത്യയിലേക്ക് തിരിച്ചയക്കും. തുടര്‍ന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് ചോക്സിയെ ചോദ്യംചെയ്യാമെന്നും ആന്‍റിഗ്വ പ്രധാനമന്ത്രി […]

India National

മധ്യപ്രദേശില്‍ ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ശ്വേത ബി.ജെ.പിയുടെ പ്രചാരകയെന്ന് കോണ്‍ഗ്രസ്; തെളിവ് പുറത്തുവിട്ടു

മധ്യപ്രദേശിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെ വലയിലായ ഹണി ട്രാപ്പിന് നേതൃത്വം നല്‍കിയ ശ്വേത വിജയ് ജെയിന്‍ ബി.ജെ.പിയുടെ പ്രചാരകയെന്ന് കോണ്‍ഗ്രസ്. ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ശ്വേത പങ്കെടുത്ത ചിത്രം മധ്യപ്രദേശിലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അരുണോദയ് ചൌബെ പുറത്തുവിട്ടു. 2013ലെയും 2018ലെയും മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ താര പ്രചാരകയായിരുന്നു ശ്വേതയെന്നും അരുണോദയ് ചൌബെ പറഞ്ഞു. ശ്വേത യുവമോര്‍ച്ച നേതാവായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് കഴിഞ്ഞ ദിവസം പറയുകയുണ്ടായി. പിന്നാലെയാണ് ബി.ജെ.പി […]

India National

ഇന്ത്യയിലേക്ക് വരൂ; അമേരിക്കയിലെ വ്യവസായികളോട് മോദി

ഇന്ത്യയില്‍ നിക്ഷേപം ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ പ്രമുഖ വ്യവസായികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ ഉള്ളതെന്നും നിക്ഷേപങ്ങള്‍ നടത്താന്‍ യു.എസ് കമ്പനികളെ സ്വാഗതം ചെയ്യുകയാണെന്നും ബ്ലൂംബെര്‍ഗ് ബിസിനസ് ഫോറത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ജിഇ, പെപ്‌സി, കൊക്കക്കോള, മാസ്റ്റര്‍കാര്‍ഡ്, വാള്‍മാര്‍ട്ട് തുടങ്ങി 45 കമ്പനികളുടെ മേധാവികളുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്. വലിയ വിപണിയില്‍ നിക്ഷേപങ്ങള്‍ നടത്താനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും […]

India National

മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാന്‍ താല്‍പര്യമില്ലാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇന്ത്യയുടെ പിതാവെന്ന് വിളിക്കാന്‍ താല്‍പര്യമില്ലാത്തവരെ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മോദിയെ ഇന്ത്യയുടെ പിതാവെന്ന് പരാമര്‍ശിച്ചതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് കേന്ദ്രമന്ത്രിയുടെ വിവാദ പരാമര്‍ശം. വിദേശത്ത് താമസിക്കുന്നവര്‍ പോലും ഇന്ത്യക്കാരനെന്ന് പറയുന്നതില്‍ അഭിമാനം കൊള്ളാന്‍ കാരണ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിത്വ മികവും വ്യക്തിപരമായ സമീപനവും കാരണമാണ്. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കന്‍ പ്രസിഡന്റ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഇത്തരത്തില്‍ അഭിനന്ദിക്കുന്നത്. മറ്റ് ലോക നേതാക്കളെപ്പോലും […]

India National

ഉന്നാവ് പീഡന കേസ്: അന്വേഷണത്തിന് സി.ബി.ഐക്ക് 15 ദിവസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി

ഉന്നാവ് പീഡന കേസിലെ പരാതിക്കാരിയെ വാഹനമിടിപ്പിച്ച കേസ് അന്വേഷിക്കാന്‍ സി.ബി.ഐക്ക് 15 ദിവസം കൂടി സുപ്രീംകോടതി അനുവദിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിക്ക് ഡല്‍ഹിയില്‍ തന്നെ താമസം ഒരുക്കണമെന്ന് വിചാരണ കോടതി നിര്‍ദേശം നല്‍കി. ചെലവ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. ജൂലൈ 28നാണ് ഉന്നാവ് പീഡനക്കേസിലെ പരാതിക്കാരി സഞ്ചരിച്ച കാറിലേക്ക് അസ്വഭാവികതകളോടെ ലോറി ഇടിച്ച് കയറിയത്. ഡല്‍ഹി എയിംസിലെ തീവ്ര പരിചരണ വിഭാഗത്തില്‍ മാസങ്ങള്‍ നീണ്ട ചികിത്സക്ക് ശേഷമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില […]

India National

ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ആയുധങ്ങളെത്തിച്ചതായി സൂചന

ഇന്ത്യയിലേക്ക് പാക്കിസ്ഥാന്‍ ആയുധങ്ങളെത്തിച്ചതായി സൂചന. ഗ്രനേഡുകളും എ.കെ 47 തോക്കുകളും ഡ്രോണുകള്‍ വഴി പഞ്ചാബിലെ വിവിധയിടങ്ങളില്‍ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണം നടത്താന്‍ പഞ്ചാബ് സര്‍ക്കാര്‍‌ എന്‍.ഐ.എയോട് ആവശ്യപ്പെട്ടു. ചാവേറാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ഇന്‍റലിജന്‍‌സ് വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വ്യോമ സേന താവളങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കി.

India National

ജമ്മുകശ്മീര്‍ സാധാരണ ഗതിയിലാകുന്നുണ്ടെന്ന സര്‍ക്കാരിന്റെ വാദം നുണയാണെന്ന് വനിത സാമൂഹിക പ്രവര്‍ത്തകരുടെ സംഘം

ജമ്മുകശ്മീര്‍ സാധാരണ ഗതിയിലാകുന്നുണ്ടെന്ന സര്‍ക്കാരിന്റെ വാദം നുണയാണെന്ന് ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച വനിത സാമൂഹിക പ്രവര്‍ത്തകരുടെ സംഘം. ജമ്മുകശ്മീരില്‍ അഞ്ച് ദിവസം സന്ദര്‍ശനം നടത്തി തയ്യാറാക്കിയ വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വനിത സാമൂഹിക പ്രവര്‍ത്തകരുടെ സംഘം പുറത്തുവിട്ടു. നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ വിമന്‍ ജനറല്‍ സെക്രട്ടറി ആനി രാജ അടക്കമുള്ളവരാണ് സന്ദര്‍ശനം നടത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ 21 വരെ ജമ്മുകശ്മീരിലെ പതിമൂന്ന് ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചാണ് വനിത സാമൂഹികപ്രവര്‍ത്തകരുടെ സംഘം വസ്തുന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ […]

India National

പാക് അധീന കശ്മീരിലുണ്ടായ ഭൂകമ്പത്തില്‍ ഇരുപത് മരണം; 300-ലേറെ പേര്‍ക്ക് പരിക്ക്

പാക് അധീന കശ്മീരിലുണ്ടായ ഭൂകമ്പത്തില്‍ ഇരുപത് മരണം. മുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. വൈകീട്ട് നാലരയോടെയാണ് റിക്ടര്‍ സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പാക് അധീന കശ്മീരിലും പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലും അനുഭവപ്പെട്ടത്. നിരവധി കെട്ടിടങ്ങളും, റോഡുകളും തകര്‍ന്നിട്ടുണ്ട്. ഡല്‍ഹി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഹരിയാന അടക്കമുള്ളവിടങ്ങളില്‍ പ്രകമ്പനം ഉണ്ടായി.

India National

കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളെ ‘വിറപ്പിച്ച’ 16 കാരിക്ക് പിന്തുണയുമായി രോഹിത് ശര്‍മ്മ

യു.എൻ കാലാവസ്ഥാ അടിയന്തര ഉച്ചകോടിയില്‍ ലോകനേതാക്കളോട് തുറന്നടിച്ച് വാര്‍ത്തകളില്‍ ഇടംനേടിയ കൌമാരക്കാരിയായ പരിസ്ഥിതി സമരനായിക ഗ്രേറ്റ തുംബര്‍ഗിന് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മ. ഗ്രേറ്റ ഏവര്‍ക്കും പ്രചോദനമാണെന്ന് രോഹിത് പറഞ്ഞു. ന്യൂയോര്‍ക്കില്‍ നടന്ന യു.എന്‍ ഉച്ചകോടിയിലാണ് പതിനാറുകാരിയായ ഗ്രേറ്റ, നിങ്ങള്‍ ഞങ്ങളുടെ സ്വപ്നം കവര്‍ന്നെന്ന് ലോക നേതാക്കളുടെ മുഖത്തു നോക്കി തുറന്നടിച്ചത്. പൊള്ളയായ വാക്കുകളുമായി എങ്ങനെ ഇവിടെ വന്നിരിക്കാന്‍ സാധിക്കുന്നുവെന്നും ഗ്രേറ്റ ചോദിച്ചു. വെള്ളിയാഴ്ചകളില്‍ സ്കൂള്‍ ബഹിഷ്കരിച്ച് പരിസ്ഥിതിക്കായി തെരുവിലിറങ്ങാനുള്ള ഗ്രേറ്റയുടെ ആഹ്വാനം ഏറ്റെടുത്ത് […]

India National

സമൂഹമാധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടപടി വേണമെന്ന് സുപ്രിംകോടതി

വ്യാജ വാര്‍ത്തകളും സമൂഹമാധ്യമങ്ങളിലെ അപകീര്‍ത്തികരമായ ഉള്ളടക്കവും പരിശോധിക്കുന്നതിനായി മാര്‍ഗരേഖ തയ്യാറക്കണമെന്ന് കേന്ദ്രത്തോട് സുപ്രിംകോടതി. വ്യക്തികളുടെ സ്വകാര്യത, അഭിമാനം, സംസ്ഥാനത്തിന്റെ പരമാധികാരം എന്നിവ പരിഗണിച്ചുള്ളതായിരിക്കണം ഇത്. ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതിയെ അറിയിക്കാന്‍ കേന്ദ്രത്തിന് മൂന്നാഴ്ച സമയം നല്‍കി. സമൂഹമാധ്യമ അക്കൗണ്ടുകളുമായി ആധാര്‍ ബന്ധിപ്പിക്കുന്ന കേസിലാണ് സുപ്രിംകോടതി നിര്‍ണായക നിര്‍ദേശം നല്‍കിയത്. ആരെങ്കിലും അപകീര്‍ത്തിപ്പെടുത്തുന്ന എന്തെങ്കിലും പറയുന്നുവെന്ന് കരുതുക. മാനഹാനി സംഭവിച്ച വ്യക്തിക്ക് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും കേസുമായി മുന്നോട്ട് പോകാനും എന്തുകൊണ്ടാണ് കഴിയാത്തത് ബെഞ്ച് സര്‍ക്കാരിനോട് […]