രാജ്യത്ത് ഉള്ളിവില കുതിച്ചുയരുന്നു. ഡല്‍ഹിയില്‍ ഉള്ളിവില കിലോക്ക് 80 രൂപയിലെത്തി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ പ്രളയമാണ് വില കുതിച്ചുയരാന്‍ കാരണം. പ്രതിഷേധം ശക്തമായതോടെ നഗരത്തില്‍ 24 രൂപക്ക് ഉള്ളി വിതരണം ചെയ്യുമെന്ന് കെജ്‍രിവാള്‍ സര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ഉള്ളി വില ആപ്പിളിനേക്കാള്‍ കടന്ന് 80 ല്‍ എത്തിയിരിക്കുകയാണ്. പ്രധാന ചന്തകളിലെല്ലാം സ്റ്റോക്ക് കുറഞ്ഞു. വില വർധനയിൽ വലഞ്ഞിരിക്കുകയാണ് സാധാരണക്കാർ. മഹാരാഷ്ട്ര, ആന്ധ്ര, രാജസ്ഥാൻ തുടങ്ങിയ ഇടങ്ങളിലാണ് ഉള്ളി ഉല്‍പ്പാദനം ഏറെയുള്ളത്. നിയമസഭ തെരഞ്ഞെടുപ്പടുത്ത സംസ്ഥാനങ്ങളില്‍ സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ […]
National
ജുഡീഷ്യല്‍ നിയമനങ്ങളില്‍ ഇടപെടുന്നതിനെതിരെ സുപ്രീംകോടതി
ജുഡീഷ്യല്‍ നിയമനങ്ങളില്‍ ഇടപെടുന്നതിനെതിരെ സുപ്രീംകോടതി. ഇത്തരം ഇടപെടല്‍ കോടതിയുടെ അന്തസത്തക്ക് മങ്ങലേല്‍പ്പിക്കും. കോടതി നിയമനങ്ങളിലും സ്ഥലം മാറ്റങ്ങളിലും ജുഡീഷ്യല്‍ പരിശോധനക്ക് നിയന്ത്രണമുണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഗുജറാത്ത് ഹൈക്കോടതിയിലെ ജസ്റ്റിസ് അഖില്‍ ഖുറേശിയെ മധ്യപ്രദേശിലേക്ക് സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ച കൊളീജിയം തീരുമാനം ചോദ്യം ചെയ്തുള്ള ഗുജറാത്ത് ഹൈകോടതി അഭിഭാഷക അസോസിയേഷന്‍റെ ഹരജിയിലെ ഉത്തരവിലാണ് സുപ്രീംകോടതി നീരസം രേഖപ്പെടുത്തിയത്. കൊളീജിയത്തിന്‍റെ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഇടപെടുന്നത് കോടതിയുടെ അന്തസത്തക്ക് മങ്ങലേല്‍പ്പിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ ജുഡീഷ്യല്‍ പരിശോധനക്ക് കടുത്ത […]
ചിദംബരത്തിന്റെ കസ്റ്റഡി തുടരുന്നതിൽ ആശങ്കയെന്ന് മൻമോഹൻ സിങ്
മുൻ കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ കസ്റ്റഡി തുടരുന്നതിൽ ആശങ്ക അറിയിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്. സർക്കാർ സംവിധാനത്തിൽ ഒന്നും ഒരാൾ തനിച്ച് എടുക്കുന്ന തീരുമാനങ്ങൾ അല്ല. ഒരു ഡസൺ സെക്രട്ടറിമാർ ഒപ്പ് വച്ച ഫയലിൽ ആണ് ചിദംബരവും ഒപ്പുവെച്ചത്. ഉദ്യോഗസ്ഥർ ചെയ്തതിൽ തെറ്റ് ഇല്ലെങ്കിൽ ചിദംബരത്തിന് മേൽ കുറ്റം ആരോപിക്കുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ഫയലിൽ ഒപ്പ് വക്കുന്ന കേന്ദ്രമന്ത്രി ഉത്തരവാദി ആവുകയാണെങ്കിൽ സർക്കാർ സംവിധാനങ്ങൾ തകരും. കോടതി നീതി നടപ്പിലാക്കുമെന്ന് വിശ്വാസമുണ്ടെന്നും മൻമോഹൻ സിങ് പ്രസ്താവനയില്‍ […]
കശ്മീര്‍ വിഷയത്തില്‍ വീണ്ടും മധ്യസ്ഥത വാഗ്ദാനം ചെയ്ത് ട്രംപ്
കശ്മീർ വിഷയത്തിൽ ഇന്ത്യക്കും പാകിസ്താനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ ഒരുക്കമാണെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ വാഗ്ദാനം. കശ്മീർ വിഷയത്തിൽ തനിക്ക് ഏറ്റവും നല്ല മധ്യസ്ഥനാകാൻ കഴിയുമെന്നും ട്രംപ് അവകാശപ്പെട്ടു. ഹൂസ്റ്റണിൽ അര ലക്ഷത്തോളം ഇന്ത്യക്കാർ അണിനിരന്ന ‘ഹൗഡി മോദി’ സമ്മേളനം അവസാനിച്ച് ഇരുപത്തിനാല് മണിക്കൂർ പിന്നിടും മുമ്പാണ് കശ്മീർ പ്രശ്നം ഏറെ സങ്കീർണമാണെന്നും ഇരു രാജ്യങ്ങളും അനുവദിച്ചാൽ തനിക്ക് മധ്യസ്ഥനാകാൻ താൽപര്യമുണ്ടെന്നും […]
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനല്ല മോദി, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്; കോണ്‍ഗ്രസ്
ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയില്‍ ട്രംപിനായി വോട്ടര്‍ഭ്യര്‍ഥിച്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവായ ആനന്ദ് ശര്‍മ. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരകനായല്ല ഹൂസ്റ്റണില്‍ പോയതെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയായാണെന്നും മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ വിദേശകാര്യ നയം മോദി ലംഘിച്ചതായും ഇത് ഇന്ത്യന്‍ വിദേശനയത്തിന് തിരിച്ചടിയാണെന്നും അദ്ദേഹം ട്വിറ്ററില്‍ ചൂണ്ടിക്കാട്ടി. ഡെമോക്രറ്റുകളോടോ റിപബ്ലിക്കരോടോ പ്രത്യേകമായി അനുഭാവം പുലര്‍ത്താത്ത ഇന്ത്യ മോദി ട്രംപിനായി വോട്ടര്‍ഭ്യഥിക്കുന്നത് ഇരു രാജ്യങ്ങളുടെയും ജനാധിപത്യ പരമാധികാര അവകാശങ്ങളുടെ ലംഘനമാണെന്നും ആനന്ദ് ശര്‍മ […]
ബലാക്കോട്ടിൽ തീവ്രവാദ ക്യാമ്പുകൾ സ്ഥിരീകരിച്ച് കരസേന മേധാവി; പാകിസ്താന്റെ വാദം പൊളിയുന്നു
ബാലക്കോട്ടെ തീവ്രവാദ ക്യാമ്പുകൾ പാകിസ്താന്‍ വീണ്ടും സജീവമാക്കിയെന്ന് കരസേന മേധാവി ബിപിൻ റാവത്ത്. 500 തീവ്രവാദികൾ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറ്റത്തിന് ശ്രമിക്കുന്നുണ്ടെന്നും റാവത്ത് പറഞ്ഞു. ഫെബ്രുവരിയിലാണ് പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ വ്യോമസേന ബാലക്കോട്ട് ക്യാമ്പുകൾ തകർത്തത്. എന്നാൽ ഇത് പാകിസ്താന്‍ നിഷേധിച്ചു. പാകിസ്താനില്‍ നിന്ന് തീവ്രവാദികൾ രാജ്യത്തേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ട്. സൈന്യം ഇതിനെ പ്രതിരോധിക്കാൻ സജ്ജവുമാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. ദക്ഷിണേന്ത്യയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു.
തിഹാർ ജയിലിൽ കഴിയുന്ന ചിദംബരത്തെയും ശിവകുമാറിനെയും സോണിയയും മന്‍മോഹന്‍ സിംഗും സന്ദര്‍ശിച്ചു
ഐ.എന്‍.എക്സ് മീഡിയ കേസിൽ തിഹാർ ജയിലിൽ കഴിയുന്ന പി. ചിദംബരത്തെ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും സന്ദർശിച്ചു. കള്ളപ്പണ കേസിൽ തിഹാറിൽ കഴിയുന്ന കർണാടക നേതാവ് ഡി.കെ ശിവകുമാറിനെയും കണ്ടു. ഇരുവർക്കും നേതാക്കൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഐ.എന്‍.എക്സ് മീഡിയ കേസിൽ സെപ്തംബർ 5 മുതൽ തിഹാർ ജയിലിലാണ് മുൻ കേന്ദ്രമന്ത്രി പി. ചിദംബരം. സെപ്തംബർ 19 മുതൽ കള്ളപ്പണ കേസിൽ കർണാടക നേതാവ് ഡി.കെ ശിവകുമാറും തീഹാർ ജയിലിലാണ്. കോൺഗ്രസ് അധ്യക്ഷ […]
2021ലെ സെന്‍സസിന് വേണ്ടി മൊബൈല്‍ ആപ് ഉപയോഗിക്കുമെന്ന് അമിത് ഷാ
2021ലെ സെന്‍സസിന് വേണ്ടി മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പേപ്പര്‍ സെന്‍സസില്‍ നിന്നും ഡിജിറ്റലിലേക്കുള്ള ചുവടുമാറ്റമായിരിക്കും അടുത്ത സെന്‍സസ് എന്നും അമിത് ഷാ വ്യക്തമാക്കി. 2011ലാണ് ഇന്ത്യയില്‍ ഏറ്റവും ഒടുവില്‍ സെന്‍സസ് നടത്തിയത്. അന്ന് 121 കോടിയായിരുന്നു ഇന്ത്യയുടെ ജനസംഖ്യ. ഈ മാര്‍ച്ചില്‍ കേന്ദ്രം 2021 മാര്‍ച്ച് 1ന് അടുത്ത സെന്‍സസ് നടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ആധാർ, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ബാങ്ക് അക്കൗണ്ടുകൾ ഉള്ളവര്‍ക്ക് ഒരു മൾട്ടി പർപ്പസ് തിരിച്ചറിയൽ കാർഡ് […]
പശുവിന്റെ പേരില്‍ വീണ്ടും കൊല; ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടം ഒരാളെ തല്ലിക്കൊന്നു
രാജ്യത്ത് പശുവിന്റെ പേരില്‍ വീണ്ടും ക്രൂരത. ഝാർഖണ്ഡിലെ ഖുന്തി ജില്ലയിൽ പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ച് ആൾക്കൂട്ടം ഒരാളെ തല്ലിക്കൊന്നു. രണ്ട് പേർക്ക് പരിക്കേറ്റു. ജൽതന്ദ സുവാരി ഗ്രാമത്തിൽ രാവിലെ പത്ത് മണിയോടെയാണ് സംഭവം. കലന്തുസ് ബർല, ഫിലിപ് ഹൊറോ, ഫാഗു കച്ചാപ് എന്നീ മൂന്ന് പേരാണ് ആൾക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായത്. കശാപ്പ് ചെയ്യുന്നത് നിരോധിച്ച പശുവിന്റെ ഇറച്ചി കൈവശം വച്ചുവെന്നായിരുന്നു ഇവർക്കെതിരായ ആരോപണം. ഒരു കൂട്ടം ഗ്രാമീണർ ഇവരെ മർദ്ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇവരെ […]
ഇന്ധനവില കുതിക്കുന്നു
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചു.ആറു ദിവസത്തിനിടെ പെട്രോൾവില ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയും വർധിച്ചു. സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്കരണകേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ച യെമനിലെ ഹൂതികൾ നടത്തിയ ആക്രമണത്തെ തുടർന്നാണ് ഇന്ധനവിലയില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.29 പൈസ കൂടി 73.91 രൂപയും ഡീസലിന്റെ വില 0.19 പൈസ കൂടി 66.93 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.28 പൈസ കൂടി 79.57 രൂപയും ഡീസലിന്റെ […]











