ഐ.എന്‍.എക്സ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിര്‍ത്ത് സിബിഐ കോടതിക്ക് നല്‍കിയ മറുപടിയും കോടതി പരിഗണിക്കും. വിചാരണക്കോടതി നേരത്തെ ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഐ.എന്‍.എക്സ് മീഡിയ ഗ്രൂപ്പിന് വേണ്ടി പരിധിയില്‍ കവിഞ്ഞ വിദേശനിക്ഷേപം അനുവദിച്ചതില്‍ അഴിമതി ആരോപിച്ച് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഇരുപത് ദിവസത്തിലധികമായി മുന്‍ ധനമന്ത്രി പി ചിദംബരം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അടുത്ത മാസം മൂന്ന് വരെയാണ് ചിദംബരത്തിന്‍റെ കസ്റ്റഡി കാലാവധി. […]
National
നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള വിജ്ഞാപനം ഇന്നിറങ്ങും
വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള വിജ്ഞാപനം ഇന്നിറങ്ങും. കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലേതടക്കം 64 മണ്ഡലങ്ങളിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇന്നലെ മറ്റ് ഗുജറാത്തിലെ മറ്റ് രണ്ട് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. വിജ്ഞാപനം ഇറങ്ങുന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങാനാകും. ഈ മാസം മുപ്പതിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയതി.
ഒന്നര ലക്ഷം രൂപ വരെ ഇളവുകള്‍ പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്
ഒന്നര ലക്ഷം രൂപ വരെ വിവിധ മോഡലുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്സ.് ‘ഫെസ്റ്റിവല്‍ ഓഫ് കാര്‍സ്’ കാംപെയ്നിന്റെ ഭാഗമായി ഹെക്സ, നെക്‌സോണ്‍, ഹാരിയര്‍, ടിയാഗോ, ടിയാഗോ എന്‍ആര്‍ജി, ടിഗോര്‍ തുടങ്ങി എല്ലാ മോഡലുകള്‍ക്കും ഇളവ് ലഭിക്കും. എല്ലാ സെഗ്മെന്റ് കാറുകളുടെയും ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ടാറ്റ ഹെക്സ മോഡലിന് 1,50,000 രൂപ വരെ ഇളവ് ലഭിക്കും. രാജ്യത്തെ എറ്റവും സുരക്ഷിത കാര്‍ എന്ന ബഹുമതി കരസ്ഥമാക്കിയ നെക്‌സോണിന് 85,000 രൂപയുടെ വിലക്കിഴിവ് ലഭിക്കും. ടിയാഗോ, […]
പുല്‍വാമ മോഡല്‍ ആക്രമണം ഉണ്ടായാല്‍ മാത്രമേ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ജയിക്കൂ: ശരദ് പവാര്‍
ബി.ജെ.പി ഭരണത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്ന് എന്‍.സി.പി നേതാവ് ശരദ് പവാര്‍. മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ജയിക്കണമെങ്കില്‍ പുല്‍വാമ മോഡല്‍ ആക്രമണം കൊണ്ട് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മോദി സര്‍ക്കാരിനെതിരെ ജനരോഷം ഉണ്ടായിരുന്നു. പക്ഷേ പുല്‍വാമ ഭീകരാക്രമണം സാഹചര്യമാകെ മാറ്റി. 40 സൈനികര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടി സര്‍ക്കാരിന്‍റെ ജനപ്രീതി വര്‍ധിപ്പിച്ചെന്നും ശരദ് പവാര്‍ പറഞ്ഞു. ബി.ജെ.പി ഭരണത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ സുരക്ഷിതരല്ല. സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് […]
യു.പി കര്‍ഷകരുടെ മാര്‍ച്ച് ഡല്‍ഹിയിലേക്ക്
കടം എഴുതി തള്ളുന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലെ കിസാന്‍ ഗാട്ടിലേക്ക് ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ മാര്‍ച്ച്. ഇന്ത്യന്‍ ഫാര്‍മേഴ്സ് ഓര്‍ഗനൈസേഷന്‍റെ നേതൃത്വത്തിലാണ് മാര്‍ച്ച് നടക്കുന്നത്. എന്നാല്‍ ഡല്‍ഹി അതിര്‍ത്തിയായ ഗാസിപൂരില്‍ കര്‍ഷകരെ പൊലീസ് തടഞ്ഞു. സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരുടെ പ്രതിനിധികളുമായി ചര്‍ച്ച നടക്കുകയാണ്. സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടം എഴുതി തള്ളുക, വൈദ്യുതി നിരക്ക് കുറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം. ഉത്തര്‍പ്രദേശിലെ നോയിഡ സെക്ടര്‍ 60 മുതല്‍ ഡല്‍ഹി കിസാന്‍ […]
മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്
മഹാരാഷ്ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 21ന്. ഒക്ടോബര്‍ 24നാണ് വോട്ടെണ്ണല്‍. ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം അറിയിച്ചത്. ഹരിയാനയില്‍ നവംബര്‍ 2നും മഹാരാഷ്ട്രയില്‍ നവംബര്‍ 9നും ഭരണ കാലാവധി അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും ഹരിയാനയിലെ 90 മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയില്‍ 8.94 കോടി ആളുകള്‍ക്കും ഹരിയാനയില്‍ 1.82 കോടി ആളുകള്‍ക്കുമാണ് വോട്ടവകാശമുള്ളത്. ഒപ്പം കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ […]
ഇന്ത്യന്‍ കമ്പനികള്‍ക്ക് കോർപറേറ്റ് നികുതി കുറയ്ക്കാനുള്ള തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ്
ഇന്ത്യന്‍ കമ്പനികള്‍ക്ക് കോർപറേറ്റ് നികുതി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ്. ആദായനികുതി നിരക്കിനെക്കാൾ കുറഞ്ഞ കോർപറേറ്റ് നികുതി ജനവിരുദ്ധമാണ്.രണ്ടാം മോദി സർക്കാർ ഒരടി മുന്നോട്ട് പോകുമ്പോള്‍ മൂന്നടി പിന്നിലേക്ക് പോകുക ആണെന്നും കോൺഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിച്ചു. ഇന്ത്യൻ കമ്പനികളുടെ കോർപറേറ്റ് നികുതി 22 ശതമാനമാക്കിയും പുതിയ സ്ഥാപനങ്ങള്‍ക്ക് 15 ശതമാനവുമാക്കിയാണ് കേന്ദ്രം കുറച്ചത്. ഇത് സാമ്പത്തികമായി കനത്ത ആഘാതം ഉണ്ടാക്കുമെന്നാണ് കോണ്‍ഗ്രസ് വാദം. നികുതി വരുമാനത്തിൽ പ്രതിവർഷം ഒരു ലക്ഷത്തി 45 […]
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി മോദി ഇന്ന് അമേരിക്കയിലെത്തും
ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയിലെത്തും. 22ന് ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കും. 27 ന് ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയെ മോദി അഭിസംബോധന ചെയ്യും. വിവിധ ലോകനേതാക്കളുമായി ചര്‍ച്ചകൾ നടത്തുന്നതിനു മികച്ച അവസരമാണ് യുഎസിൽനിന്നു ലഭിക്കുന്നത്. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായും കരീബിയൻ രാജ്യങ്ങളുമായും ഇന്ത്യ ചർച്ചകൾ നടത്തുമെന്നും യാത്രക്ക് മുന്‍പായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ടെക്സസില്‍ ഊര്‍ജ്ജ കമ്പനി മേധാവികളുമായി […]
വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു
ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിന്റെ പ്രവര്‍ത്തന കാലാവധി അവസാനിച്ചു. ചന്ദ്രനില്‍ രാത്രിയായതോടെ വിക്രവുമായി ബന്ധപ്പെടാനുള്ള എല്ലാ സാധ്യതയും കഴിഞ്ഞു .സോഫ്റ്റ് ലാന്‍ഡിങ്ങിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറിന് എന്ത് സംഭവിച്ചുവെന്ന് കണ്ടെത്താനാണ് ഇനി ഇസ്രോയുടെ ശ്രമം. സൂര്യപ്രകാശത്തില്‍ പ്രവര്‍ത്തിക്കുന്ന വിക്രം ലാന്‍ഡറിന്റെ ആയുസ് 14 ദിവസമായിരുന്നു. ചന്ദ്രനിലെ 14 ദിവസത്തെ പകല്‍ അവസാനിച്ച് അത്ര തന്നെ ദൈര്‍ഘ്യമുള്ള രാത്രി തുടങ്ങിയതോടെ ലാന്‍ഡറിന് ഇനി പ്രവര്‍ത്തിക്കാനാകില്ല. ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ഐ.എസ്.ആര്‍.ഒ ശ്രമങ്ങളും ഇതോടെ തീരുകയാണ്. മാത്രവുമല്ല രാത്രി […]
പാലാരിവട്ടം പാലം അഴിമതി; രാഷ്ട്രീയപരമായി നേരിടാനൊരുങ്ങി യു.ഡി.എഫ്
പാലാരിവട്ടം പാലം അഴിമതിയിൽ ഇബ്രാഹിം കുഞ്ഞിനെതിരായ കുരുക്ക് മുറുകുമ്പോഴും സംഭവത്തെ രാഷ്ട്രീയമായി നേരിടാനാണ് യു.ഡിഎഫ് തീരുമാനം. ഏത് തരത്തിലുള്ള നടപടികളിലേക്കും കടക്കാൻ വിജിലൻസിന് രാഷ്ട്രീയാനുമതി ലഭിച്ചതോടെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുകയാണ് വിജിലൻസ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷിനെയും വിജിലന്‍സ് ചോദ്യം ചെയ്തേക്കും. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി രാഷ്ട്രീയ നേതൃത്വം അറിയാതെ നടക്കില്ലെന്ന വിലയിരുത്തലിലാണ് വിജിലന്‍സ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇബ്രാഹിം കുഞ്ഞിനും അഴിമതിയില്‍ പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നത്. […]












