India National

കശ്മീരിൽ തടങ്കലിൽ കഴിയുന്ന നേതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ ബോണ്ട് ഒപ്പിട്ടു വാങ്ങിയതായി റിപ്പോർട്ട്

ജമ്മു കശ്മീരിൽ തടങ്കലിൽ കഴിയുന്ന നേതാക്കളിൽ നിന്നും കേന്ദ്ര സർക്കാർ ബോണ്ട് ഒപ്പിട്ടു വാങ്ങിയതായി റിപ്പോർട്ട്. മോചന ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ നിന്ന് വിട്ട് നിൽക്കണമെന്നാണ് ബോണ്ട്. ഹുറിയത്ത്, നാഷ്ണൽ കോൺഫറൻസ്, പി.ഡി.പി നേതാക്കളടക്കം അഞ്ച് പേർ ബോണ്ടിൽ ഒപ്പിട്ടതായാണ് റിപ്പോർട്ട്. ആഗസ്റ്റ് അഞ്ച് മുതൽ ജമ്മു കശ്മീരിൽ മുന്‍ മുഖ്യമന്ത്രിമാരടക്കം മുതിര്‍ന്ന നേതാക്കള്‍ വീട്ടുതടങ്കലിലാണ്. സി.പി.എം നേതാവ് തിരഗാമി മാത്രമാണ് നിയമനടപടിയിലൂടെ മോചിതനായത്. ശേഷിക്കുന്നവരിൽ ഹുറിയത് നേതാവ് മിർ വായിസ് ഉമർ ഫാറൂഖ്, രണ്ട് നാഷണൽ […]

India National

വിക്രംലാന്‍ഡറിന്‍മേലുള്ള ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ മങ്ങുന്നു

ചാന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്‍റെ ഭാഗമായ വിക്രംലാന്‍ഡറിന്‍മേലുള്ള ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ മങ്ങുന്നു. ലാന്‍ഡറുമായി ഇതുവരെ ആശയവിനിമയം പുനസ്ഥാപിക്കാനായില്ല. ചന്ദ്രന്‍ പൂര്‍ണമായും രാത്രിയിലേക്ക് നീങ്ങുന്നത് വരെ ശ്രമം തുടരും. ഇന്നോ നാളെയോ ചന്ദ്രനില്‍ രാത്രിയാകും. അതേ സമയം ലാന്‍ഡര്‍ വീണസ്ഥലം കേന്ദ്രീകരിച്ച് നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൂടുതല്‍ വിശകലനം ചെയ്ത് വരികയാണ്. ദക്ഷിണദ്രുവത്തിലെ നിഴല്‍ നിറഞ്ഞ പ്രദേശമാണ് ഓര്‍ബിറ്ററിന്‍റെ ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ഇതില്‍ നിന്നും വിക്രം ലാന്‍ഡറിനെ കണ്ടെത്താനായിട്ടില്ലെന്നാണ് നാസയെ ഉദ്ധരിച്ച് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. […]

India National

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പുതിയ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കമ്പനികള്‍ക്കുള്ള കോര്‍പ്പറേറ്റ് നികുതി കുറച്ചു. ഉത്പാദന മേഖലയിലുള്ള പുതിയ കമ്പനികള്‍ക്കും കോര്‍പ്പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. മേക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്താനാണ് ഇളവെന്ന് ധനമന്ത്രിപറഞ്ഞു. ജിഎസ്ടി കൌണ്‍സില്‍ യോഗത്തിന് മുന്നോടിയായണ് കേന്ദ്രം ഇളവുകള്‍ പ്രഖ്യാപിച്ചത്.

India National

നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവ് ചിന്‍മയാനന്ദ് അറസ്റ്റില്‍

നിയമവിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമാന്ത്രിയുമായ ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്തു. കേസിനായി സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഷാജഹാന്‍പൂരിലെ ആശ്രമത്തില്‍ നിന്നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മൂന്ന് തവണ പെണ്‍കുട്ടി ചിന്‍മയാനന്ദിനെതിരെ മൊഴി നല്‍കിയിട്ടും അറസ്റ്റുണ്ടാകാത്തതില്‍ പ്രതിഷേധം ശക്തമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ്. കഴിഞ്ഞയാഴ്ച്ച ആശ്രമത്തിലെത്തിയ പ്രത്യേക അന്വേഷണ സംഘം ചിന്‍മയാന്ദിനെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു തുടര്‍ ആശ്രമം സീല്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ചിന്‍മയാനന്ദിന്‍റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയില്ല. തുടര്‍ന്ന് […]

India National

കേന്ദ്ര മന്ത്രി ബാബുൽ സുപ്രീയോയെ ജാദവ്പൂർ സർവകലാശാലയിൽ തടഞ്ഞുവച്ചു

കേന്ദ്ര മന്ത്രി ബാബുൽ സുപ്രീയോയെ ജാദവ്പൂർ സർവകലാശാലയിൽ 5 മണിക്കൂർ തടഞ്ഞുവച്ചു. എസ്എഫ്ഐ, ഐസ പ്രവർത്തകരാണ് മന്ത്രിയെ തടഞ്ഞുവച്ചത്. എബിവിപി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനാണ് മന്ത്രി ക്യാംപസിൽ എത്തിയത്. ഉച്ചയോടെയാണ് സര്‍വകലാശാലയില്‍ എത്തിയ ബാബുൽ സുപ്രിയോ ക്യാമ്പസിൽ പ്രവേശിച്ചതോടെ തടഞ്ഞ എസ്എഫ്ഐ, ഐസ പ്രവർത്തകർ തിരിച്ചു പോകാൻ ആവശ്യപ്പെട്ടു. ജമ്മുകശ്മീർ, എൻആർസി വിഷയങ്ങൾ ഉന്നയിച്ചായിരുന്നു നീക്കം. തിരിച്ചു പോകില്ലെന്ന് അറിയിച്ചതോടെ വിദ്യാർത്ഥികൾ മന്ത്രിയെ തടഞ്ഞു വെക്കുകയായിരുന്നു. സംഘർഷത്തിൽ മന്ത്രിയുടെ ഷർട്ട് കീറി. ക്യാമ്പസിലേക്ക് എത്തിയ പൊലീസിനെയും വിദ്യാർത്ഥികൾ […]

India National

‘മോദിക്ക് പരവതാനി വിരിക്കുന്നവര്‍ മറക്കരുത് ഇക്കാര്യങ്ങള്‍…’

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആർ.എസ്.എസിനുമെതിരെ കടുത്ത വിമർശനവുമായി യു.എസ് മാധ്യമപ്രവർത്തകൻ പീറ്റർ ഫ്രെഡറിക്. ഇന്ത്യയിൽ ഹിന്ദുത്വ രാഷ്ട്രത്തിനായി പ്രവർത്തിക്കുന്ന ആർ.എസ്.എസും, അതിന്റെ ഉത്പന്നമായ മോദിയും ലോകത്തെ വലതുപക്ഷ തീവ്രവാദത്തിന് പ്രചോദനമേകുകയുണ്ടായി എന്നാണ് പീറ്റർ ഫ്രഡറിക് പറഞ്ഞത്. യു.എസിലെ ഹൂസ്റ്റൺ സിറ്റി കൗൺസലിൽ സംസാരിക്കുകയായിരുന്നു ഫ്രെഡറിക്. ലോകത്തെ ഞെട്ടിച്ച 2011ലെ നോർവെ കൂട്ടക്കുരുതി, തുടർന്നിങ്ങോട്ട് നിരവധി വലതുപക്ഷ ഭീകരവാദത്തിന് വഴിമരുന്നിടുകയുണ്ടായി. അമേരിക്കയിലെ ടെസ്കസിലും, ന്യൂസിലാന്റിലെ ക്രെെസ്റ്റ് ചർച്ചിലും ആക്രമണങ്ങള്‍ നടന്നത് നോർവേ കൂട്ടക്കുരുതിയുടെ ആവേശമുൾക്കൊണ്ടാണ്. 77 പേരെ കൊന്ന […]

India National

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷം; 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ സഖ്യത്തിനില്ലെന്ന് ശിവസേന

തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന തര്‍ക്കം രൂക്ഷമാകുന്നു. 144 സീറ്റ് ലഭിച്ചില്ലെങ്കില്‍ ബി.ജെ.പിയുമായി സഖ്യമുണ്ടാകില്ലെന്ന് ശിവസേന വ്യക്തമാക്കി. അമിത്ഷായുടെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്‍റെയും മുമ്പില്‍ വെച്ചാണ് സീറ്റ് സംബന്ധിച്ച തീരുമാമെടുത്തെതെന്നും ശിവസേന എം.പി സഞ്ജയ് രാവത്ത് പറഞ്ഞു. തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ പ്രധാനമന്ത്രി ഇന്ന് നാസിക്കില്‍ മുഖ്യമന്ത്രിയുടെ മഹാജനദേശ് യാത്രയുടെ സമാപന യോഗത്തെ അഭിസംബോധന ചെയ്യും. മഹാരാഷ്ട്രയിലെ ആകെ ഉള്ള 288 സീറ്റില്‍ 144 വീതം സീറ്റുകളില്‍ ശിവസേനയും ബി.ജെ.പിയും മത്സരിക്കാമെന്നായിരുന്നു ഇരു പാര്‍ട്ടികളും തമ്മില്‍ ഉള്ള […]

India National

ഡല്‍ഹിയില്‍ ഏകദിന വാഹന പണിമുടക്ക് പുരോഗമിക്കുന്നു

ഗതാഗത നിയമ ലംഘനത്തിനുള്ള പിഴ വര്‍ധനക്കും ദോഷകരമായ നയങ്ങള്‍ക്കും എതിരെ ഡല്‍ഹിയില്‍ ഏക ദിന വാഹന പണിമുടക്ക്പുരോഗമിക്കുന്നു. 41 സംഘടനകളിലെ അംഗങ്ങളാണ് പണിമുടക്കുന്നത്. പിഴത്തുക കുറച്ചില്ലെങ്കിൽ അനിശ്ചിത കാല സമരം തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. പണിമുടക്ക് പ്രമാണിച്ച് ഡൽഹിയിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധിയാണ് ട്രക്ക്, ടാക്സി, ഓട്ടോ, ഓൺലൈൻ ടാക്സി, സ്വകാര്യ ബസുകൾ അടക്കമുള്ളവയാണ് പണിമുടക്കുന്നത്. വന്‍ തോതില്‍ ഉയര്‍ത്തിയ പിഴ തുക പിന്‍വലിക്കണമെന്നാണ് ആവശ്യം. പിഴത്തുക വര്‍ധനവ് അഴിമതി വര്‍ധിപ്പിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലഭിക്കുന്ന വരുമാനത്തേക്കാൾ വലുതാണ് […]

India National

എയര്‍ ഇന്ത്യയെ ‘വിദേശ വിമാനക്കമ്പനി’ക്ക് വില്‍ക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്

കടക്കെണിയിലായ ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ഭാഗിക ഓഹരികള്‍ വിദേശ വിമാനക്കമ്പനികൾക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ട്. എയർ ഇന്ത്യയുടെ കടത്തിന്റെ 30,000 കോടി രൂപ (4.21 ബില്യൺ ഡോളർ) ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനിയിലേക്ക് നീക്കി ശേഷം ഓഹരി വില്‍പ്പന നടത്താനാണ് പദ്ധതിയെന്ന് ദ വീക്ക് റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബർ 10 നകം സർക്കാർ പ്രാഥമിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നാണ് സൂചന. ജൂലൈയിൽ എയർ ഇന്ത്യയിലെ ജീവനക്കാരുടെ 13 യൂണിയനുകൾ വിമാനക്കമ്പനിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരെ […]

India National

പാലാരിവട്ടം പാലം അഴിമതി; ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാന്‍ സാധ്യത

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കും. ഇബ്രാഹിംകുഞ്ഞിനെ ഇന്ന് തന്നെ വീണ്ടും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചു. അന്വേഷണ സംഘത്തിന്റെ യോഗം രണ്ട് മണിക്ക് വിജിലന്‍സ് ഡയറക്ടര്‍ വിളിച്ചുചേര്‍ത്തു. പാലം നിർമാണത്തിന് ആർ.ഡി.എക്സ് പ്രൊജക്ട്സ് കമ്പനിക്ക് പലിശയില്ലാതെ മുൻകൂറായി പണം നൽകിയതിൽ ഇബ്രാഹിം കുഞ്ഞിനടക്കം പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. 4 കോടിയോളം രൂപയുടെ അഴിമതി പണം ആദ്യഘട്ടത്തിൽ തന്നെ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കുമായി കൈമാറി. നിർമാണ കമ്പനിയുടെ ഓഫീസിൽ നിന്ന് കണ്ടെത്തിയ […]