രാജ്യവ്യാപകമായി പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ. കൃത്യമായ പൗരത്വ രേഖകൾ ഉള്ളവരെ മാത്രമേ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കു. മറ്റേതെങ്കിലും രാജ്യത്ത് അനധികൃതമായി താമസിക്കാൻ ആകുമോ എന്നും അമിത് ഷാ ചോദിച്ചു. റാഞ്ചിയിൽ ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രം സംഘടിപ്പിച്ച പൂർവോദയ 2019 പരിപാടിയിലാണ് അമിത് ഷായുടെ പ്രതികരണം. രാജ്യത്താകമാനം NRC നടപ്പിലാക്കും. രാജ്യത്തെ പൗരന്മാരെ ഉൾക്കൊള്ളിച്ച് ദേശീയ രജിസ്റ്റർ ഉണ്ടാക്കും. ഒരു ഇന്ത്യക്കാരനെ യുഎസ്, യുകെ, റഷ്യ എന്നിവിടങ്ങളിൽ പോയി നിയമവിരുദ്ധമായി താമസിക്കാൻ കഴിയില്ല. അപ്പോൾ നിയമപരമായ […]
National
ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും
ഐ.എൻ.എക്സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി. ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് പൂർത്തിയാകും. സി.ബി.ഐ കോടതിയിൽ ചിദംബരത്തെ ഹാജരാക്കും. കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാർ ജയിലിലാണ്. ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനെ ചിദംബരം എതിർത്തേക്കും. കേസിൽ ചിദംബരത്തിന്റെ ചോദ്യം ചെയ്യൽ സി.ബി.ഐ പൂർത്തിയാക്കിയിരുന്നു. എന്നാൽ എൻഫോഴ്സ്മെന്റ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ജാമ്യത്തിനായി ചിദംബരം ഹൈക്കോടതിയെ സമീപിച്ചതിനാൽ തത്കാലം ഇഡി കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ല. തിങ്കളാഴ്ചയാണ് ജാമ്യ അപേക്ഷ പരിഗണിക്കുക.
നിര്‍മ്മല സീതാരാമന്‍ ഇന്ന് പൊതുമേഖല ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ച നടത്തും
ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് പൊതുമേഖല മേധാവികളുമായി കൂടിക്കാഴ്ച നടത്തും. ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സമയപരിധിക്കുള്ളില്‍ ലയനം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയില്‍ പ്രധാനപ്പെട്ട ചര്‍ച്ചയാകും. നാളെ ഗോവയില്‍ ജിഎസ്ടി കൌണ്‍സിലും ചേരും. നിഷ്ക്രിയ ആസ്തി, വാതില്‍പ്പടി ബാങ്കിങ്, ബാങ്കുകളുടെ ലയനം തുടങ്ങിയ വിഷയങ്ങളാണ് പൊതുമേഖല ബാങ്കുകളുടെ മേധാവികളുമായി പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. യോഗത്തില്‍ ബാങ്കിങ് സെക്രട്ടറി രാജീവ് കുമാറും പങ്കെടുക്കുന്നുണ്ട്. നിഷ്ക്രിയ ആസ്തി ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ നടത്തുന്നത് സംബന്ധിച്ച നയങ്ങള്‍ ധനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന […]
ഡൽഹിയിൽ ഇന്ന് വാഹന പണിമുടക്ക്
മോട്ടോർ വാഹന നിയമഭേദഗതിയിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ന് വാഹന പണിമുടക്ക്. 41 സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. ട്രക്ക്, ടാക്സി, ഓട്ടോ, ഓൺലൈൻ ടാക്സി, സ്വകാര്യ ബസുകൾ അടക്കമുള്ളവ പണിമുടക്കും. ഇന്ന് സൂചന സമരമാണെന്നും പിഴത്തുക കുറച്ചില്ലെങ്കിൽ അനിശ്ചിത കാല സമരം തുടങ്ങുമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.പണിമുടക്ക് പ്രമാണിച്ച് ഡൽഹിയിൽ ഇന്ന് വിദ്യാലയങ്ങൾക്ക് അവധിയാണ്.
രാജ്യം ഏത് ദിശയില്‍ പോകണമെന്ന് രാഹുല്‍ പറയണം: അമിത് ഷാ
രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏത് ദിശയിൽ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് രാഹുൽ ഗാന്ധി രാജ്യത്തെ ജനങ്ങളോട് വ്യക്തമാക്കണം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ രാഹുല്‍ അംഗീകരിക്കുന്നുണ്ടോ ഇല്ലയോ എന്ന് പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് മോദി സ്ഥാപിച്ചിരിക്കുകയാണ്. പാകിസ്താന് അവരുടെ സ്ഥാനം എവിടെയാണെന്ന് കാണിച്ചുകൊടുത്തെന്നും ഷാ അവകാശപ്പെട്ടു. മിന്നൽ ആക്രമണം നടത്തിയപ്പോൾ രാഹുൽ ഗാന്ധി അതിനെ എതിർത്തു. വ്യോമാക്രമണം നടത്തിയപ്പോൾ തെളിവ് […]
രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു
രാജ്യത്ത് ഇ സിഗരറ്റ് നിരോധിച്ചു. ഇതു സംബന്ധിച്ച മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദേശപ്രകാരമാണ് നിരോധനമെന്ന് മന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് ഇ സിഗരറ്റിന്റെ നിര്‍മ്മാണവും വിപണനവും കയറ്റുമതിയും ഇറക്കുമതിയും നിരോധിച്ചെന്ന് വാര്‍ത്താസമ്മേളനത്തിലാണ് നിര്‍മല സീതാരാമന്‍ അറിയിച്ചത്. ഇ സിഗരറ്റുകളുടെ പരസ്യങ്ങളും നിരോധിച്ചു. ഇ സിഗരറ്റിന്‍റെ 400ല്‍ അധികം ബ്രാന്‍രുകളുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിര്‍മാണം ഇല്ല. 150ല്‍ അധികം ഫ്ലേവറുകളിലാണ് ഇ സിഗരറ്റ് വിപണിയില്‍ എത്തുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിരോധനമെന്ന് മന്ത്രി അറിയിച്ചു. ഇ സിഗരറ്റ് ഉപയോഗം പകര്‍ച്ചവ്യാധി […]
സാമ്പത്തിക പ്രതിസന്ധി: വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഇന്ത്യ വിടുന്നു
ഇന്ത്യയിലെ സാമ്പത്തികരംഗം ഗുരുതര അവസ്ഥയിലേക്ക് നീങ്ങുന്നുവെന്ന സൂചനകൾ ശരിവെച്ച് വിദേശനിക്ഷേപകർ. നരേന്ദ്രമോദിക്കു കീഴിൽ സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുന്ന പ്രതീക്ഷയിൽ കഴിഞ്ഞ ആറു വർഷത്തിനിടെ 45 ബില്യൺ ഡോളറിനുള്ള (3.2 ലക്ഷം കോടി രൂപ) ഇന്ത്യൻ ഓഹരികൾ വാങ്ങിയ വിദേശനിക്ഷേപകർ ഇപ്പോൾ അവ വിറ്റഴിക്കുന്ന തിരക്കിലാണ്. ഈ വർഷം ജൂൺ മുതൽ 4.5 ബില്യൺ ഡോളറിന്റെ ഇന്ത്യൻ ഓഹരികൾ വിദേശ അന്താരാഷ്ട്ര ധനകാര്യ മാനേജർമാർ വിറ്റഴിച്ചതായും ഇത് 1999-നു ശേഷമുള്ള ഏറ്റവും വലിയ കൊഴിഞ്ഞുപോക്കാണെന്നും ‘ദി പ്രിന്റ്’ റിപ്പോർട്ട് ചെയ്യുന്നു. […]
“ഞാന്‍ ആത്മഹത്യ ചെയ്താല്‍ എങ്കിലും ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുമോ?” യു.പി സര്‍ക്കാരിനോട് വിദ്യാര്‍ഥിനി
ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യാനോ ബലാത്സംഗ കുറ്റം ചുമത്താനോ പ്രത്യേക അന്വേഷണ സംഘം തയ്യാറാവാത്തത് എന്തുകൊണ്ടെന്ന് പരാതിക്കാരി. സി.ആര്‍.പി.സി 164 വകുപ്പ് പ്രകാരം തന്റെ മൊഴി രേഖപ്പെടുത്തിയിട്ടും അറസ്റ്റുണ്ടായില്ല. 15 ദിവസമായി അന്വേഷണം നടന്നുവരികയാണ്. എസ്.ഐ.ടി ചിന്മയാനന്ദിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും നിയമ വിദ്യാര്‍ഥിനി പറഞ്ഞു. “ചിലപ്പോള്‍ സര്‍ക്കാര്‍ കാത്തിരിക്കുന്നത് ഞങ്ങള്‍ ജീവനൊടുക്കാന്‍ വേണ്ടിയാവാം. ഞാന്‍ ആത്മഹ്യ ചെയ്താലെങ്കിലും ഭരണകൂടം എന്നെ വിശ്വസിക്കുമോ?” യു.പി സര്‍ക്കാരിനോടാണ് യുവതിയുടെ ചോദ്യം. ചിന്മയാനന്ദിനെതിരെ തെളിവുകള്‍ നല്‍കിയിട്ടും ഒരു […]
ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാകില്ല; അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് രജനീകാന്ത്
ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ലെന്ന് സൂപ്പർ താരം രജനീകാന്ത്. ഒരു പൊതു ഭാഷ എന്ന ആശയം രാജ്യത്ത് നിർഭാഗ്യവശാൽ സാധ്യമല്ലാത്തതിനാൽ ഒരു ഭാഷയും അടിച്ചേൽപ്പിക്കാനാവില്ലെന്നാണ് രജനീകാന്തിന്റെ പക്ഷം. ഹിന്ദി വാദത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ അഭിപ്രായത്തിനെതിരെ വിമര്‍ശനം ഉയര്‍ത്തിയാണ് രജനീകാന്ത് രംഗത്തുവന്നിരിക്കുന്നത്. “ഒരു പൊതു ഭാഷ ഇന്ത്യക്ക് മാത്രമല്ല, ഏതൊരു രാജ്യത്തിനും അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്. നിർഭാഗ്യവശാൽ, നമ്മുടെ രാജ്യത്ത് ഒരു പൊതു ഭാഷ കൊണ്ടുവരാൻ ആർക്കും കഴിയില്ല. അതിനാൽ നിങ്ങൾക്ക് ഒരു ഭാഷയും ആരുടെ മേലും […]
അയോധ്യകേസ്: ഒക്ടോബറോടെ വാദം കേൾക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി
അയോധ്യകേസില്‍ ഒക്ടോബർ പതിനെട്ടോടെ വാദം കേൾക്കൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സുപ്രീംകോടതി. വാദം കേൾക്കലിന് ഒരു മണിക്കൂർ അധികം നൽകാനും ശനിയാഴ്ചകളില്‍ വാദം കേൾക്കാനും തയ്യാറാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. വാദം കേൾക്കലിന് സമാന്തരമായി മധ്യസ്ഥ ചർച്ച നടത്താമെന്നും കോടതി പറഞ്ഞു. അയോധ്യകേസില്‍ മധ്യസ്ഥ ചര്‍ച്ചകളിലൂടെ സമവായം കണ്ടെത്താമെന്ന് കേസിലെ കക്ഷികളായ സുന്നി വഖഫ് ബോർഡും നിർവാണി അഖാഡയും വിരമിച്ച ജഡ്ജി ഖലിഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയെ അറിയിച്ചിരുന്നു. മധ്യസ്ഥസമിതി വിവരം സുപ്രീംകോടതിയെ അറിയിച്ചു. ഇതിന് മറുപടിയാണ് സുപ്രീംകോടതി […]












