India National

നരേന്ദ്രമോദിയും മമതയും ഇന്ന് കൂടിക്കാഴ്ച നടത്തും

നരേന്ദ്രമോദിയും മമതയും ഇന്ന് കൂടിക്കാഴ്ച നടത്തും. ‘ശാരദ ചിട്ടി തട്ടിപ്പ് കേസില്‍’ സിബിഐ നടപടികള്‍ കര്‍ശനമാക്കിയതിന് പിന്നാലെയാണ് മമതയുടെ കൂടിക്കാഴ്ച. എന്നാല്‍ സംസ്ഥാനത്തെ വികസന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനാണൂ കൂടിക്കാഴ്ചയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ ഉണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കും രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ക്കും ശേഷം രണ്ട് നേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നില്ല. കഴിഞ്ഞ വര്‍ഷം മെയ് 25 നാണ് ഇരു നേതാക്കളും തമ്മില്‍ അവസാനമായി കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി ഒരു […]

India National

കശ്മീരിലെ സ്ഥിതി പരിതാപകരമെന്ന് സി.പി.എം നേതാവ് യൂസുഫ് തരിഗാമി

കശ്മീരില്‍ ജനങ്ങള്‍ ഇഞ്ചിഞ്ചായി മരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ എം.എല്‍.എയും സി.പി.എം നേതാവുമായ മുഹമ്മദ് യൂസുഫ് തരിഗാമി. കശ്മീരികള്‍ക്ക് ജീവിക്കാന്‍ അവസരം നല്‍കണം, ഇന്ത്യയില്‍ മറ്റൊരിടത്തും ഇതുപോലെ വാര്‍ത്താവിനിമയ മാര്‍ഗങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാറിന് ധൈര്യമുണ്ടാകില്ല. സ്വാതന്ത്ര്യം അനുഭവിക്കാന്‍ അവസരം നല്‍കിയതിന് സുപ്രീംകോടതിയോട് നന്ദിയുണ്ടെന്നും തരിഗാമി പറഞ്ഞു. ജനങ്ങളെ ഇന്ത്യയില്‍ നിന്നകറ്റി രാജ്യത്തിന്റെ ശത്രുക്കളെ സഹായിക്കുന്ന സമീപനമാണ് നിലവില്‍ കേന്ദ്ര സര്‍ക്കാറിന്റേതെന്നായിരുന്നു തരിഗാമിയുടെ ആരോപണം. ചികിത്സാവശ്യാര്‍ത്ഥം ഡല്‍ഹിയിലെത്തിയ തരിഗാമി പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ആഞ്ഞടിച്ചത്. […]

India National

സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളുമായി ഇന്ത്യ ലോകശ്രദ്ധയാകര്‍ഷിച്ചുവെന്ന് അമിത് ഷാ

സർജിക്കൽ സ്‌ട്രൈക്കുകളും വ്യോമാക്രമണങ്ങളുമായി ഇന്ത്യ ലോകശ്രദ്ധയാകര്‍ഷിച്ചുവെന്ന് അമിത് ഷാ. സര്‍ജിക്കല്‍ സ്ട്രൈക്കുകളും വ്യോമാക്രമണങ്ങളും നടത്തുന്ന സേന ജനങ്ങൾക്ക് വലിയ സന്തോഷമാണ് നല്‍കുന്നതെന്നും അവർക്ക് അങ്ങേയറ്റം ധൈര്യം ആവശ്യമാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ (എഐഎംഎ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ‘സർജിക്കൽ സ്‌ട്രൈക്ക്, വ്യോമാക്രമണം തുടങ്ങിയ സംഭവങ്ങൾ ജനങ്ങൾക്ക് സന്തോഷവും ആവേശവും നൽകുന്നുണ്ട്, അത്തരം തീരുമാനങ്ങള്‍ എടുക്കുന്നതിന് അപാരമായ ധൈര്യം ആവശ്യമാണ്. തെറ്റായ കണക്കുകൂട്ടല്‍ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; അമിത് […]

India National

രാജസ്ഥാനില്‍ 6 ബി.എസ്‍.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

രാജസ്ഥാനില്‍ ആറ് ബി.എസ്‍.പി എം.എല്‍.എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ നിയമസഭയിലെ കോണ്‍ഗ്രസിന്റെ അംഗബലം 118 ആയി. മുഖ്യമന്ത്രി അശോക് ഗ‍ഹ്‍ലോട്ടാണ് എം.എല്‍.എമാരെ കോണ്‍ഗ്രസിലെത്തിച്ചത്. രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ചര്‍ച്ചകളില്‍ ബി.എസ്.പിയുടെ 6 അടക്കം പുറത്തുനിന്നുള്ള എം.എല്‍.എമാരുടെ പിന്തുണ ചൂണ്ടിക്കാണിച്ചായിരുന്നു അശോക് ഗഹ്ലോട്ട് മുഖ്യമന്ത്രി പദം നേടിയത്. നിലവില്‍ ബി.എസ്.പിയുടെ 6 എംഎല്‍എമാരെയും സ്വന്തം പാളത്തിലേക്ക് എത്തിച്ചിരിക്കുകയാണ് ഗഹ്ലോട്ട്. എം.എല്‍.എമാരായ രാജേനദ്ര ഗുദ, ജോഗേന്ദ്ര സിങ് അവാന, ലഖന്‍ സിങ് മീണ, വാജിബ് അലി, സന്ദീപ് […]

India National

69ാം പിറന്നാള്‍ ദിനത്തില്‍ സര്‍ദാര്‍ സരോവര്‍ ഡാം സന്ദര്‍ശിച്ച് മോദി; വൈകിട്ട് അമ്മയെ കാണും

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 69ാം പിറന്നാള്‍. ജന്‍മനാടായ ഗുജറാത്തിലാണ് ഇത്തവണ മോദിയുടെ പിറന്നാളാഘോഷം. ഇന്നലെ രാത്രിയോടെയാണ് പ്രധാനമന്ത്രി ഗുജറാത്തിലെത്തിയത്. ഇന്ന് രാവിലെ കെവാഡിയയിലുള്ള സര്‍ദാര്‍ സരോവര്‍ ഡാം മോദി സന്ദര്‍ശിക്കുകയും ചെയ്തു. 2017ല്‍ മോദി ഉദ്ഘാടനം ചെയ്ത ഡാം ചരിത്രത്തില്‍ ആദ്യമായി അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലുള്ള ജലനിരപ്പ് രേഖപ്പെടുത്തിയിരിക്കുകയാണ്. 138.68 മീറ്ററാണ് ഡാമിലെ ജലനിരപ്പ്. ഡാം സന്ദര്‍ശിച്ച ശേഷം സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമയുടെ ആകാശദൃശ്യമടങ്ങുന്ന ഒരു വീഡിയോയും ട്വിറ്ററില്‍ പങ്കുവച്ചു. ലോകത്തിലെ ഏറ്റവും […]

India National

മുന്‍ മന്ത്രി കെ.ശിവപ്രസാദ റാവുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മുന്‍മന്ത്രിയും മുതിര്‍ന്ന തെലുങ്ക് ദേശം നേതാവുമായ ഡോ.കൊഡേല ശിവപ്രസാദ റാവുവിനെ(72) വീടിനുള്ളില്‍ സംശയാസ്പദമായ രീതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ ബാനര്‍ജി ഹില്‍സിലുള്ള വീട്ടിലെ മുറിയിലുള്ള ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് റാവുവിനെ കണ്ടെത്തിയത്. റാവു വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ഇതായിരിക്കാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ റാവുവിനെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് റാവുവിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം […]

India National

മോട്ടാര്‍ വാഹന നിയമത്തിനെതിരെ വ്യാ​​ഴാ​​ഴ്ച ഡ​​ല്‍​​ഹി​​യി​​ല്‍ പ​​ണി​​മു​​ട​​ക്ക്

ന്യൂ​​ഡ​​ല്‍​​ഹി: പു​​തി​​യ മോ​​ട്ടാ​​ര്‍ വാ​​ഹ​​ന നി​​യ​​മ​​ത്തി​​നെ​​തി​​രെ ഡ​​ല്‍​​ഹി​​യി​​ല്‍ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധം. മോ​​ദി​​ക്കെ​​തി​​രെ മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി തി​​ങ്ക​​ളാ​​ഴ്ച യു​​നൈ​​റ്റ​​ഡ് ഫ്ര​​ണ്ട് ഒാ​​ഫ് ട്രാ​​ന്‍​​സ്പോ​​ര്‍​​ട്ട് അ​​സോ​​സി​​യേ​​ഷ​െന്‍റ നേ​​തൃ​​ത്വ​​ത്തി​​ല്‍ ജ​​ന്ത​​ര്‍​​മ​​ന്ത​​റി​​ല്‍ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ റാ​​ലി​​യി​​ല്‍ നൂ​​റു​​ക​​ണ​​ക്കി​​ന് തൊ​​ഴി​​ലാ​​ളി​​ക​​ള്‍ പെ​​ങ്ക​​ടു​​ത്തു. സം​​ഘ​​ട​​ന വ്യാ​​ഴാ​​ഴ്ച ഡ​​ല്‍​​ഹി​​യി​​ല്‍ മോ​​ട്ടാ​​ര്‍ വാ​​ഹ​​ന പ​​ണി​​മു​​ട​​ക്കും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്. ഒാേ​​ട്ടാ, ഒാ​​ണ്‍​​ലൈ​​ന്‍ ടാ​​ക്സി സ​​ര്‍​​ക്കാ​​ര്‍ വാ​​ഹ​​ന​​ങ്ങ​​ള്‍ തു​​ട​​ങ്ങി മു​​ഴു​​വ​​ന്‍ വാ​​ഹ​​ന​​ങ്ങ​​ളും ത​​ട​​യു​​മെ​​ന്നും മാ​​ര്‍​​ക്ക​​റ്റു​​ക​​ളു​​ടെ പ്ര​​വ​​ര്‍​​ത്ത​​നം ത​​ട​​സ്സ​​പ്പെ​​ടു​​ത്തു​​മെ​​ന്നും പ്ര​​തി​​ഷേ​​ധ​​ക്കാ​​ര്‍ വ്യ​​ക്ത​​മാ​​ക്കി. ഉ​​യ​​ര്‍​​ന്ന പി​​ഴ​​യ​​ട​​ക്കം സ​​ര്‍​​ക്കാ​​റി​െന്‍റ തീ​​രു​​മാ​​ന​​ങ്ങ​​ള്‍ ക്രൂ​​ര​​മാ​​ണ്. ടാ​​ക്സ​​ട​​ക്കം എ​​ല്ലാം വ​​ര്‍​​ധി​​ച്ചു. ഞ​​ങ്ങ​​ളെ കു​​റി​​ച്ച്‌ […]

India National Uncategorized

നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന്‍ അതിര്‍ത്തി തുറക്കും

ന്യൂഡല്‍ഹി: ദേവാലയ സന്ദര്‍ശനത്തിനായി നവംബറില്‍ ഇന്ത്യന്‍ സിഖുകാര്‍ക്കായി പാകിസ്ഥാന്‍ അതിര്‍ത്തി തുറക്കും. ഇന്ത്യയില്‍ നിന്നുള്ള സിഖ് തീര്‍ഥാടകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദേവാലയ സന്ദര്‍ശനമാണ് ഇത്. ഓരോ ദിവസവും ആയിരക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഇവിടെ സന്ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കി. നവംബര്‍ 9 ന് മുമ്ബ് എല്ലാ ക്രമീകരണങ്ങളും നടക്കുമെന്ന് പാകിസ്ഥാന്‍ പ്രോജക്‌ട് ഡയറക്ടര്‍ അതിഫ് മജിദ് ആരാധനാലയത്തില്‍ പറഞ്ഞു. കശ്മീര്‍ മേഖലയില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ക്കിടയിലും ഇസ്ലാമാബാദും ന്യൂഡല്‍ഹിയും തമ്മിലുള്ള സഹകരണത്തിന്റെ അടയാളമാണ് ഈ തീര്‍ത്ഥാടനം. ഗുരുദ്വാര ദര്‍ബാര്‍ […]

India National

ചന്ദ്രയാന്‍; സഹായവുമായി നാസ എത്തുന്നു

ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറിനെ കണ്ടെത്താന്‍ നാസയും കൂടുതല്‍ പരിശോധനകള്‍ നടത്തുന്നു. ഇന്ന് വിക്രം ലാന്‍ഡറിന്റെ ലക്ഷ്യ സ്ഥാനത്തിന് മുകളിലൂടെ നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ നീരീക്ഷണം നടത്തും. ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമം ISRO തുടരുകയാണ്. ചന്ദ്രോപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് കണ്ടെത്താനും, പേടകവുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനുമുള്ള തീവ്ര ശ്രമം ISRO നടത്തുന്നുണ്ട്. സെപ്റ്റംബര്‍ 21 വരെ ഇത് തുടരാനാണ് ഇസ്രോയുടെ തീരുമാനം. ഈ ഉദ്യമത്തിന് നാസയും സഹായിക്കുന്നുണ്ട്. ഇന്ന് നാസയുടെ ലൂണാര്‍ […]

India National

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; ശരത് പവാറിന്റെ സംസ്ഥാന പര്യടനം ഇന്നാരംഭിക്കും

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എൻ.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന് സംസ്ഥാന പര്യടനം ആരംഭിക്കും. മറാഠ വോട്ടുബാങ്കിനെ പിടിച്ചുനിർത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്. എൻ.സി.പിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. മറാഠ വോട്ടുബാങ്കിലും വിള്ളല്‍ വീണിരിക്കുന്നു. 31 ശതമാനത്തിലേറെ വരുന്ന മറാഠ സമുദായത്തില്‍ നിന്നുള്ള നേതാവും ഛത്രപതി ശിവാജിയുടെ പിന്മുറക്കാരനുമായ സത്താറ എം.പി ഉദയൻ രാജെ ഭോസലയാണ് ബി.ജെ.പിയില്‍ ചേക്കേറിയത് .ഉദയൻരാജെയുടെ ബന്ധുക്കളായ ശിവേന്ദ്ര […]