കരുതയതിനേക്കാള്‍ വലിയ തിരിച്ചടിയാണ് സാമ്പത്തിക രംഗത്ത് ഉണ്ടായതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്. സി.എൻ.ബി.ബി.സി-ടി.വി18 ന് നൽകിയ അഭിമുഖത്തിലാണ് ആർ.ബി.ഐ ഗവർണർ മനസ്സ് തുറന്നത്. ആദ്യപാദത്തില്‍ ജി.ഡി.പി 5.8 ശതമാനം വളരുമെന്ന കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. എന്നാൽ വളർച്ച അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നാണ് ദാസ് പറഞ്ഞത്. സൗദി ആരാംകോ ആക്രമണം രാജ്യത്തെ സമ്പദ് രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ഉടനെ വ്യക്തമാകും. സമ്പദ് രംഗത്തെ ഉത്തേജനത്തിനായി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. സ്ഥിതി നീണ്ടു നില്‍ക്കുകയാണെങ്കില്‍ ധനകമ്മിയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഗവർണർ […]
National
ബാബരി കേസ്: സമവായ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് മധ്യസ്ഥ സമിതി
ബാബരി ഭൂമിത്തര്‍ക്ക കേസില്‍ മധ്യസ്ഥ സമിതി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സമവായ ചര്‍ച്ചകള്‍ തുടരാന്‍ ഹിന്ദു മുസ്‍ലിം കക്ഷികള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കാണിച്ച് മധ്യസ്ഥ സമിതി കോടതിയില്‍ നിവേദനം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് മധ്യസ്ഥ സമിതിയുടെ പുതിയ നീക്കം. സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം ഖലീഫുല്ല, ആത്മീയ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മധ്യസ്ഥ സമിതിയാണ് സമവായ ചര്‍ച്ചകള്‍ക്ക് താത്പര്യമറിയിച്ച് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. സമിതി […]
എണ്ണ വിപണിയില്‍ പ്രതിസന്ധി; രൂപ വീണ്ടും താഴോട്ട്
ആഗോള വിപണിയില്‍ എണ്ണവില കൂടിയതിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ന് ഒരു രൂപയുടെ കുറവാണുണ്ടായത്. പ്രധാന പെട്രോളിയം കമ്പനികളുടെ ഓഹരി വിലയില്‍ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില കുത്തനെ കൂടുകയും അതേതുടര്‍ന്ന് രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്. നിലവിലുള്ള സാഹചര്യം തുടരുകയാണെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ മാന്ദ്യത്തിന് ഗതിവേഗം വര്‍ധിക്കും. പെട്രോളിന് ഇപ്പോഴത്തെ അന്താരാഷ്ട്ര മാര്‍ക്കറ്റ് നിരക്കനുസരിച്ച് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് മൂന്നു മുതല്‍ നാലു […]
കശ്മീര്‍; ഫാറൂഖ് അബ്ദുള്ളയെ കാണാനില്ലെന്ന് കാട്ടി വൈകോ നല്‍കിയ ഹേബിയസ് കോര്‍പ്പസില്‍ കേന്ദ്രത്തിന് നോട്ടീസ്
ഫാറൂഖ് അബ്ദുല്ലയെ കാണാനില്ലെന്ന് കാണിച്ച് എം.ഡി.എം.കെ നേതാവ് വൈക്കോ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. എയിംസില്‍ ചികിത്സ തേടിയെത്തിയ യൂസഫ് തരിഗാമിക്ക് ശ്രീനഗറിലേക്ക് തിരിച്ചുപോകാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. യുസുഫ് തരിഗാമിയുടെ വീട്ട് തടങ്കലിനെതിരെ സീതാറാം യെച്ചൂരി നല്‍കിയ ഹരജി കോടതി പരിഗണിക്കുകയാണ്.
കശ്മീര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി;
കശ്മീര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡല്‍ഹില്‍ ചികിത്സയിലുള്ള യൂസുഫ് തരിഗാമിക്കും ഗുലാം നബി ആസാദിനും കശ്മീരിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ആവശ്യമെങ്കില്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതെ സമയം ജമ്മു ഹൈക്കോടതിയോട് സൂപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഗുലാം നബി ആസാദിനോട് താഴ്‍വരയിലെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് രംഗന്‍ ഗൊഗോയ്, എസ്.എ ബോബ്ഡെ, എസ്. അബ്ദുല്‍ നസീര്‍ […]
പൊലീസ് പിഴ ചുമത്തിയതിന് ആത്മഹത്യ ഭീഷണി, ഒടുവില്‍ യുവതിയെ വിട്ടയച്ച് പൊലീസ്
ഗതാഗത നിയമലംഘകർക്ക് 40,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഭീമന്‍ പിഴത്തുകയാണ് രാജ്യത്ത് ട്രാഫിക് പൊലീസ് അടുത്തിടെ ചുമത്തി റെക്കോര്‍ഡിട്ടത്. താങ്ങാനാവാത്ത പിഴത്തുകയുടെ പേരില്‍ പൊലീസും വാഹന ഉടമകളും തമ്മിലുള്ള തര്‍ക്കം ഇതോടെ പതിവാകുകയും ചെയ്തു. ഇതോടെ പ്രതിഷേധം ഭയന്ന് ചില സംസ്ഥാനങ്ങള്‍ വലിയ പിഴത്തുക ചുമത്തുന്നതില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പിഴ ചുമത്തിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമാണ്. ഡൽഹിയിലെ കശ്മീരി ഗേറ്റിലാണ് കഴിഞ്ഞദിവസം ഗതാഗത തിരക്കേറിയ സമയത്ത് […]
തൊഴിലില്ലായ്മക്ക് കാരണം ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയില്ലാത്തതിനാലെന്ന് മന്ത്രി
ഉത്തരേന്ത്യയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ യോഗ്യതയില്ലാത്തതാണ് നിലവിലെ തൊഴില്‍ രംഗത്തെ പ്രശ്നമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാഗ്വാര്‍. ലക്നൌവില്‍ മോദി സര്‍ക്കാരിന്‍റെ നൂറ് ദിവസാഘോഷങ്ങള്‍ നടക്കുന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ കുറച്ച് സന്തോഷ് ഗാഗ്വാര്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാജ്യത്ത് തൊഴില്‍ അവസരങ്ങളുടെ കുറവില്ല. തൊഴില്‍ മന്ത്രാലയം ഇക്കാര്യം നിരന്തരം പരിശോധിക്കാരുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ഉദ്യോഗം ആവശ്യപ്പെടുന്ന യോഗ്യത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇല്ലെന്ന പരാതികളാണ് തൊഴില്‍ ദാതാക്കള്‍ […]
കശ്മീര്‍ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍
ജമ്മു കശ്മീർ വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. നേതാക്കളുടെ വീട്ട് തടങ്കൽ, മാധ്യമ, സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ എന്നിവ ചോദ്യം ചെയ്തുള്ള ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കുക. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി സീതാറാം യെച്ചൂരി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് ആദ്യം പരിഗണിക്കുക. കശ്മീര് സന്ദര്‍ശിച്ച് നേരത്തെ യെച്ചൂരി നല്കിയ സത്യവാങ്മൂലം പരിഗണിച്ച് തരിഗാമിയെ ചികിത്സക്കായി എയിംസിലേക്ക് മാറ്റാന് കോടതി ഉത്തരവിട്ടിരുന്നു. […]
തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാള്‍
ഐ.എന്‍.എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാള്‍. ജയിലില്‍ നിന്നിറങ്ങാന്‍ പലവഴി പയറ്റിയിട്ടും പരാജയപ്പെട്ടതോടെയാണ് പിറന്നാള്‍ ദിവസവും ചിദംബരത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്. 1945 സെപ്റ്റംബര്‍ 16നാണ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ പളനിയപ്പന്‍ ചിദംബരം ജനിക്കുന്നത്. 2004 മുതല്‍ 2014 വരെ ആഭ്യന്തര-ധനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചു. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം 21നാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പി ചിദംബരത്തെ […]
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു
ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സാഹചര്യം നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി വിലയിരുത്തി. ഉത്തർപ്രദേശിൽ ഗംഗയുടെ തീരങ്ങളിൽ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കനത്ത മഴയാണ് മധ്യപ്രദേശ് രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം രണ്ട് സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ചേർന്ന നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി രണ്ട് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തി. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട സഹായം […]












