India National

ചിന്മയാനന്ദ് കേസില്‍ മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസിന് അനുമതി നിഷേധിച്ചു

ബി.ജെ.പി നേതാവ് ചിന്മയാനന്ദ് ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ നിയമ വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധ പ്രകടനത്തിന് അനുമതി നിഷേധിച്ചു. തിങ്കളാഴ്ച ഷഹജന്‍പുരില്‍ നിന്ന് ലഖ്‌നൗവിലേക്ക് പദയാത്ര നടത്താനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലാ ഭരണകൂടം പദയാത്രക്ക് അനുമതി നിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ അടക്കമുള്ളവര്‍ കരുതല്‍ തടങ്കലിലാണ്. ‘’യു.പി ഇതുവരെ കശ്മീർ അല്ല. ഷാജഹാൻപൂർ ബലാത്സംഗത്തിനിരയായ പെൺകുട്ടിയുടെ ദുരവസ്ഥ ഉയർത്തിക്കാട്ടാൻ ശ്രമിച്ച ഞാൻ ഇന്ന് കസ്റ്റഡിയിലാണ്. ഒരു വ്യക്തിയുടെ മൗലികാവകാശങ്ങൾ […]

India National

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു; മരണസംഖ്യ 114 ആയി

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു . ഉത്തർപ്രദേശിലും ബിഹാറിലുമായി മഴക്കെടുതിയിൽ 114 പേര്‍ മരിച്ചു. മഴ നാളെ കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ മഴക്കെടുതിയിൽ വ്യാഴാഴ്ച മുതൽ 87 പേരാണ് മരിച്ചത് . ബിഹാറിൽ 27 പേരും മരിച്ചു. മഴ തുടരുന്നതിനാൽ ബിഹാറിലെ സ്കൂളുകൾ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കരുതെന്നാണ് സർക്കാർ നിർദേശം. ഒറ്റപ്പെട്ടുകിടക്കുന്ന സ്ഥലങ്ങളിൽ നിന്ന് ആളുകളെ രക്ഷപ്പെടുത്താനായി രണ്ടു ഹെലികോപ്റ്ററുകൾ സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഏറ്റവും കൂടുതൽ […]

India National

റിസര്‍വ് ബാങ്കിന് മുന്നില്‍ കൈ നീട്ടി കേന്ദ്രം; 3000 കോടി ആവശ്യപ്പെട്ടേക്കും

ധനക്കമ്മി നേരിടാന്‍ റിസര്‍വ് ബാങ്കില്‍ നിന്ന് ഇടക്കാല ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാര്‍ 30000 കോടി ആവശ്യപ്പെട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. ഈ സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 3.3 ശതമാനത്തില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്കില്‍ നിന്ന് കൂടുതല്‍ തുക ആവശ്യപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

India National

താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതിയുടെ അനുമതി

മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് താഹില്‍ രമണിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് സുപ്രിം കോടതിയുടെ അനുമതി. നിയമനടപടികളുമായി സി.ബി.ഐക്ക് മുന്നോട്ട് പോകാനാണ് സിബിഐക്ക് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയത്. മന്ത്രിക്കെതിരായ കേസില്‍ അനുകൂല വിധിക്കായി പണം വാങ്ങിയെന്നാണ് താഹില്‍ രമണിക്കെതിരായ ആരോപണം. ഗുജറാത്ത് കലാപകാലത്തെ ബില്‍ക്കിസ് ബാനു കൂട്ടബലാല്‍സംഗ കേസിലെ പ്രതികളുടെ ശിക്ഷ ശരിവെച്ചത് ജസ്റ്റിസ് വിജയ ആയിരുന്നു. ബോംബെ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെയാണ് ശിക്ഷ ശരിവെച്ചത് .

India National

കിട്ടിയത് പോര; റിസര്‍വ് ബാങ്കിനോട് വീണ്ടും പണം ആവശ്യപ്പെട്ട് സര്‍ക്കാര്‍

സാമ്പത്തിക മാന്ദ്യം രൂക്ഷമായതിന്റെ പശ്ചാതലത്തില്‍ റിസര്‍വ് ബാങ്കില്‍ നിന്നും കൂടുതല്‍ പണം ആവശ്യപ്പെടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്കില്‍ നിന്ന് 30,000 കോടി രൂപയാണ് സര്‍ക്കാര്‍ ആവശ്യപ്പെടാനിരിക്കുന്നത്. ഇടക്കാല ലാഭവിഹിതമായിട്ടാകും 30,000 കോടി രൂപ സ്വീകരിക്കുക. മാര്‍ച്ചില്‍ 28,000 കോടി ഇടക്കാല ലാഭവിഹിതം ആര്‍.ബി.ഐ കൈമാറിയതിന് പിന്നാലെയാണിത്. ധനക്കമ്മി ഉയരാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

India National

കശ്മീരിന്റെ പ്രത്യേക പദവി; സുപ്രീംകോടതി വാദം കേള്‍ക്കുന്നു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ ഒക്ടോബർ 1 മുതൽ സുപ്രീംകോടതി വാദം കേൾക്കും. ഇതിനായി ഭരണ ഘടനാ ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എൻ.വി രമണയാണ് 5 അംഗ ബെഞ്ചിന്റെ അധ്യക്ഷൻ. ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, ആർ സുഭാഷ് റെഡ്‌ഡി, ബി.ആർ ഗവായി, സൂര്യ കാന്ത് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ. അടുത്ത മാസാദ്യം മുതൽ ആർട്ടിക്കൾ 370 എടുത്ത് മാറ്റിയതിന്റെ ഭരണഘടനാ സാധുത കോടതി പരിഗണിക്കും. നാഷണൽ കോൺഫറൻസ്, സജ്ജാദ് ലിയോണിന്റെ […]

India National

‘ട്രംപ് വിജയിക്കട്ടെ’, പിന്നാലെ എതിരാളി തുള്‍സി ഗബ്ബാര്‍ഡുമായും മോദിയുടെ കൂടിക്കാഴ്‍ച

ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ ഡൊമോക്രാറ്റ് നേതാവുമായി മോദിയുടെ കൂടിക്കാഴ്ച. അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെയായിരുന്നു മോദിയുടെ കൂടിക്കാഴ്ച. വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തികൂടിയാണ് തുള്‍സി. 37 വയസ്സുകാരിയായ തുള്‍സി ഗബ്ബാര്‍ഡ് കഴിഞ്ഞ ജനുവരി 11 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം […]

India National

ഐ.എന്‍.എസ് ഖണ്ഡ‍േരി കമ്മീഷന്‍ ചെയ്തു

നാവികസേനയുടെ പുതിയ അന്തര്‍വാഹിനായായ ഐ.എന്‍.എസ് ഖണ്ഡ‍േരി കമ്മീഷന്‍ ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഐ.എന്‍.എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചത്. കാല്‍വരി ക്ലാസിലെ രണ്ടാമത്തെ മുങ്ങികപ്പലാണ് ഇത്. ജമ്മുകാശ്മീരിലെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തിലുള്ള പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്ന് ചടങ്ങില്‍ രാജ്നാഥ് സിങ് പറ‍ഞ്ഞു. മറാഠാ സാമ്രാജ്യകാലത്തെ കോട്ടയുടെ പേരാണ് ഖണ്ഡേരി . അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിറക്കിയ ഈ അന്തര്‍വാഹിനി അതികഠിനമായ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ സുസജ്ജമാണ്. വിവിധ ഭാഗങ്ങൾ പ്രത്യേകം ഉണ്ടാക്കി അവ […]

India National

കർണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു

കർണാടക ഉപതെരഞ്ഞെടുപ്പിന്റെ പുതുക്കിയ തിയതി പ്രഖ്യാപിച്ചു. ഡിസംബർ അഞ്ചിന് വോട്ടെടുപ്പും ഡിസംബർ ഒമ്പതിന് വോട്ടെണ്ണലും നടക്കും. അയോഗ്യതയുമായി ബന്ധപ്പെട്ട വിമത എം.എൽ.എമാരുടെ ഹർജിയെ തുടർന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീയതി മാറ്റിയത്. മഹാരാഷ്ട്ര, ഹരിയാന നിയമസഭ തിരഞ്ഞെടുപ്പുകൾക്കൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ 64 മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ കർണാടകയിലെ 15 സീറ്റുകളും ഉൾപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് അയോഗ്യരാക്കിയ നടപടിക്കെതിരെ വിമത എം.എല്‍.എമാർ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. ഒന്നുകിൽ ഉപതെരഞ്ഞെടുപ്പിൽ മൽസരിക്കാൻ അനുവദിക്കണം. അല്ലെങ്കിൽ […]

India National

ത​ബ്​​രീ​സ്​ അ​ൻ​സാ​രി​യു​ടെ കു​ടും​ബം നീ​തി​ക്കാ​യി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്

ജയ് ശ്രീരാം വിളിക്കാത്തതിന് ഝാര്‍ഖണ്ഡില്‍ സംഘ്പരിവാര്‍ കൂട്ടം തല്ലിക്കൊന്ന തബ്‍രീസ് അന്‍സാരിയുടെ കുടുംബം നീതിക്കായി സുപ്രീംകോടതിയിലേക്ക്. പ്രതികളില്‍ ഭൂരിഭാഗം പേരെയും കൊലക്കുറ്റത്തില്‍നിന്ന് ഒഴിവാക്കിയ സാഹചര്യത്തിലാണ് മുസ്‍ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ സഹായത്തോടെ നീതിതേടി സുപ്രീംകോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ജൂണ്‍ 18നാണ് രാത്രിയില്‍ സുഹൃത്തുക്കളോടൊപ്പം സഞ്ചരിക്കുകയായിരുന്ന തബ്‍രീസിനെ ജയ്ശ്രീരാം വിളിക്കണമെന്നാവശ്യപ്പെട്ട് ക്രൂരമായി തല്ലി അവശനാക്കിയത്. അക്രമികള്‍ തന്നെ ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ തബ്‍രീസ് മരണപ്പെട്ടപ്പോള്‍ പ്രതികളെ രക്ഷിക്കാന്‍ മരണകാരണം ഹൃദയസ്തംഭനമാണെന്ന് ഡോക്ടര്‍മാരില്‍ […]