ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം മരണസംഖ്യ 150 കടന്നു. ബിഹാറിലും ഉത്തരാഖണ്ഡിലും മധ്യപ്രദേശിലുമെല്ലാം മഴ തുടരുകയാണ്. അതിനിടെ രക്ഷാപ്രവര്‍ത്തനത്തെ ചൊല്ലി ബിഹാറില്‍ ജെ.ഡി.യു- ബി.ജെ.പി സഖ്യസര്‍ക്കാരില്‍ ഭിന്നത രൂക്ഷമായി. കാല്‍ നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ മഴ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനജീവിതം ദുസ്സഹമാക്കുന്നു. ബിഹാറില്‍ അന്‍പതോളം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. പറ്റ്ന നഗരം വെള്ളത്തിനടിയിലായി. മഹാരാഷ്ട്രയില്‍ മാത്രം മൂവായിരത്തിൽ അധികം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഉത്തരാഖണ്ഡില്‍ റോഡ്-റെയില്‍ ഗതാഗതം താറുമാറായി. ഇന്ത്യയില്‍ ഇതുവരെ 10 ശതമാനം അധികമഴ […]
National
പ്രത്യേക പദവി നിരോധിച്ച ശേഷം കശ്മീരില്‍ അറസ്റ്റിലായത് 144 കുട്ടികള്‍
ജമ്മു കശ്മീരിന് പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം 144 കുട്ടികള്‍ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റി സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തല്‍. റിപ്പോര്‍ട്ട് സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ച് പരിഗണിക്കും. ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞ ശേഷം കശ്മീരില്‍ വ്യാപകമായി അറസ്റ്റുകള്‍ നടക്കുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജമ്മു കശ്മീര്‍ ഡി.ജി.പി ജുവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ആഗസ്റ്റ് അഞ്ചിന് ശേഷം 144 കുട്ടികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് […]
ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും പദയാത്രയുമായി കോണ്‍ഗ്രസും ബിജെപിയും
ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ സംസ്ഥാനത്തും പദയാത്രയുമായി കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസ് പദയാത്രക്ക് ഡല്‍ഹിയില്‍ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖ്നൌവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. 120 ദിവസം നീണ്ടു നിൽക്കുന്ന ബിജെപി പരിപാടിക്കാണ് ആഭ്യന്തര മന്ത്രി അമിത് ഷാ രാം ലീല മൈതാനത്ത് തുടക്കമിടുക. ഗാന്ധിയൻ മാത്യകയിലാണ് കോൺഗ്രസ് പദയാത്ര. ദീൻ ദയാൽ മാർഗിലെ ഡൽഹി പ്രദേശ് കോൺഗ്രസ് ഓഫീസിൽ നിന്നും മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലേക്കാണ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ […]
രാഷ്ട്ര പിതാവിന്‍റെ ഓര്‍മ്മയില്‍ രാജ്യം ഇന്ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു
രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ നൂറ്റിയമ്പതാമത് ജന്മദിനം ആഘോഷിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് നെടുനായകത്വം വഹിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മഗാന്ധി സഹന സമരം എന്ന സമരായുധം ലോകത്തിന് സംഭാവന നല്‍കുകയും അംഹിംസ ജീവിതവ്രതമാക്കുകയും ചെയ്ത ചരിത്ര പുരുഷനാണ്. ഗാന്ധിയുടെ തത്വ ചിന്തകളുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ രണ്ട് രാജ്യാന്തര അഹിംസ ദിനമായും ആചരിക്കുന്നു. 1869 ഒക്ടോബര്‍ രണ്ടിന് പോര്‍ബന്ദറില്‍ ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യുടെ […]
മഹാരാഷ്ട്ര മുഖ്യമന്ത്രി ഫട്നാവിസിനെ വിചാരണ ചെയ്യണമെന്ന് സുപ്രീംകോടതി
തെരഞ്ഞെടുപ്പ് കേസില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് തിരിച്ചടി. ഫട്നാവിസിന്‍റെ വിചാരണ നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. 2014ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചെന്ന പരാതിയിലാണ് നടപടി. മഹാരാഷ്ട്രയില്‍ അസംബ്ലി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കവെ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായ തിരിച്ചടിയാണ് ഫട്‌നാവിസ് കേസില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. ജനപ്രാതിനിധ്യ നിയമത്തിന്റെ 125 എ വകുപ്പു പ്രകാരം നാമനിര്‍ദ്ദേശ പത്രികയില്‍ സമര്‍പ്പിക്കേണ്ടിയിരുന്ന കേസ് വിവരങ്ങള്‍ മറച്ചുവെച്ചതിന് ഫട്നാവിസ് വിചാരണ നേരിടണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് […]
എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമം ദുര്‍ബലപ്പെടുത്തിയ മാനദണ്ഡങ്ങള്‍ സുപ്രിംകോടതി പിന്‍വലിച്ചു
പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിനുള്ള മാനദണ്ഡങ്ങള്‍ സുപ്രീംകോടതി റദ്ദാക്കി. നിയമത്തില്‍ മാനദണ്ഡങ്ങള്‍ വരുത്തിയ രണ്ടംഗ ബഞ്ചിന്‍റെ വിധി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് റദ്ദാക്കിയത്. കേന്ദ്രം നല്‍കിയ റിവ്യൂ ഹരജി അംഗീകരിച്ചാണ് മൂന്നംഗ ബഞ്ചിന്‍റെ വിധി. നിയമത്തിലെ ദുരുപയോഗങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ.കെ ഗോയലും യു.യു ലളിതും പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം നടപ്പാക്കുന്നതില്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ പുനപ്പരിശോധനാ ഹരജി അനുവദിച്ചാണ് നിയമത്തിലെ മാനദണ്ഡങ്ങള്‍ […]
ഉത്തരേന്ത്യയില്‍ 25 വര്‍ഷത്തിനിടെ ഏറ്റവും കനത്ത മഴ; യു.പിയില്‍ മാത്രം മരണം 100 കടന്നു
25 വര്‍ഷത്തിനിടെ ഉത്തരേന്ത്യയിലുണ്ടായ ഏറ്റവും കനത്ത മഴ ബീഹാര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ തുടര്‍ച്ചയായ ആറാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ 61 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ മഴയാണ് മുംബെയില്‍ രേഖപ്പെടുത്തിയത്. ഉത്തര്‍പ്രദേശില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 100 കടന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഹിക്ക ചുഴലിക്കാറ്റ് സൃഷ്ടിച്ച ന്യൂനമര്‍ദ്ദമാണ് കഴിഞ്ഞ 25 വര്‍ഷത്തെ കാലളവിലെ ഏറ്റവും കനത്ത കാലവര്‍ഷത്തിന് ഉത്തരേന്ത്യയില്‍ വഴിയൊരുക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മിക്ക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും നിര്‍ത്താതെ പെയ്യുന്ന മഴയില്‍ 104 മരണമാണ് […]
കശ്മീരിനെ കുറിച്ച് മോദി സര്‍ക്കാര്‍ പറയുന്നതൊന്നും സത്യമല്ല: ഉവൈസി
കേന്ദ്ര സര്‍ക്കാര്‍ കശ്മീരിലെ സാഹചര്യങ്ങളെ കുറിച്ച് പറയുന്നത് സത്യമല്ലെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് കശ്മീരിലെന്നും ഉവൈസി വിമര്‍ശിച്ചു. എന്തിനാണ് സ്കൂളുകള്‍ അടച്ചിടുന്നത്? സര്‍ക്കാര്‍ സത്യമാണ് പറയുന്നതെങ്കില്‍ എന്തിനാണ് കശ്മീരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ? തെറ്റായ വിവരങ്ങള്‍ നല്‍കി ജനങ്ങളെ വിഡ്ഢികളാക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റി. രാജ്യത്തെ ജനങ്ങള്‍ക്ക് സത്യമറിയാമെന്നും ഉവൈസി പറഞ്ഞു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങിനെ വധിച്ച കേസില്‍ ബല്‍വന്ത് സിങിന്‍റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച നടപടിയെയും ഉവൈസി വിമര്‍ശിച്ചു. […]
സാമ്പത്തിക രംഗത്ത് വീണ്ടും കനത്ത തിരിച്ചടി
രാജ്യത്തെ എട്ട് പ്രധാന വ്യവസായങ്ങള്‍ വിപരീത വളര്‍ച്ചയില്‍ ആണെന്ന് വ്യക്തമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 4.7 ശതമാനം വളര്‍ച്ചയിലായിരുന്ന എട്ട് പ്രധാന വ്യവസായങ്ങളാണ് ഈ വര്‍ഷം അഗസ്റ്റില്‍ മൈനസ് 0.5 ശതമാനത്തിലേക്ക് ഇടിഞ്ഞത്. ഇതോടെ റിസര്‍വ് ബാങ്ക് പുതിയ വായ്പ അവലോകനത്തിലും റിപ്പോ നിരക്കില്‍ ഇളവ് വരുത്താനുള്ള സാധ്യതയേറി. എട്ട് പ്രധാന വ്യവസായങ്ങളായ കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, സിമന്‍റ് അടക്കമുള്ളവയാണ് വിപരീത വളര്‍ച്ച രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ […]
കേരളം ഒന്നാമത്, യു.പി അവസാനം! വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം മുന്നില്‍
രാജ്യത്തെ വിദ്യാഭ്യാസ നിലവാര സൂചികയില്‍ കേരളം ഒന്നാമത്. നീതി ആയോഗ് തയ്യാറാക്കിയ വിദ്യാഭ്യാസ ഗുണനിലവാര സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. ഉത്തര്‍പ്രദേശാണ് പട്ടികയില്‍ അവസാന സ്ഥാനത്ത്. വിദ്യാഭ്യാസ നിലവാരത്തില്‍ രാജ്യത്തെ സംസ്ഥാനങ്ങള്‍ തമ്മില്‍ വലിയ അന്തരമുണ്ടന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. 76.6 ശതമാനത്തോടെയാണ് കേരളം നീതി ആയോഗിന്‍റെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയത്. അവസാന സ്ഥാനത്തുള്ള ഉത്തര്‍പ്രദേശിന് 36.4 ശതമാനം മാത്രമേ നേടാനായൂള്ളു. 2016-17 വര്‍ഷത്തെ പ്രകടനം അനുസരിച്ചാണ് ഇപ്പോഴത്തെ ഗുണനിലവാര സൂചിക തയ്യാറാക്കിയത്. ഇതിനായി പഠന സാഹചര്യങ്ങള്‍ പ്രകടനം അടക്കം […]











