India National

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു

റിസര്‍വ് ബാങ്ക് വീണ്ടും റിപ്പോ നിരക്ക് കുറച്ചു. തുടര്‍ച്ചയായ അഞ്ചാം തവണയാണ് ആര്‍.ബി.ഐ റിപ്പോ നിരക്ക് കുറക്കുന്നത്. 5.40 ശതമാനത്തില്‍ നിന്ന് 5.15 ശതമാനമായാണ് നിരക്ക് കുറച്ചത്. ഇതോടെ റിപ്പോ 2010 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. ജിഡിപി വളര്‍ച്ച ലക്ഷ്യത്തിലും റിസര്‍വ് ബാങ്ക് കുറവ് വരുത്തി. 2019 -2020 സാമ്പത്തിക വര്‍ഷത്തില്‍ ജി.ഡി.പി 6.1ശതമാനമേ പ്രതീക്ഷിക്കുന്നുള്ളുവെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇനിയും കരകയറാത്ത സാഹചര്യത്തില്‍ ആര്‍.ബി.ഐ റിപ്പോ നിരക്കില്‍ ഇനിയും കുറവ് […]

India National

കശ്മീരിനെക്കുറിച്ച് സെമിനാര്‍; ജെ.എന്‍.യുവില്‍ സംഘര്‍ഷം

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിപ്പോന്ന 370ാം ഭരണഘടന വകുപ്പ് റദ്ദാക്കിയതിനെക്കുറിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ സാന്നിധ്യത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍ സംഘര്‍ഷം. കാമ്പസില്‍ വ്യാഴാഴ്ച വൈകീട്ട് സംഘടിപ്പിച്ച ‘അനുച്ഛേദം 370 റദ്ദാക്കല്‍; ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവയുടെ വികസനം’ എന്ന സെമിനാറിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്. എ.ബി.വി.പി, ഐസ വിദ്യാര്‍ഥി യൂനിയനുകളില്‍പെട്ട വിദ്യാര്‍ഥികള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ജമ്മുകശ്മീര്‍ വിഭജിക്കുന്നതിനെതിരെ മന്ത്രിയുടെ സാന്നിധ്യത്തില്‍ ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (ഐസ) വിദ്യാര്‍ഥികള്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി. […]

India National

ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്; ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കനത്ത ജാഗ്രത തുടരുന്നു

ഭീകരാക്രമണ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ കനത്ത ജാഗ്രത തുടരുന്നു. രാജ്യതലസ്ഥാനത്തെ വിവിധയിടങ്ങളില്‍ പട്രോളിങ് ശക്തമാക്കി. നവരാത്രി ആഘോഷം നടക്കാനിരിക്കെ ആളുകള്‍ കൂടുതല്‍ എത്തിനിരിക്കുന്ന സ്ഥലങ്ങളിലെ സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്. പഞ്ചാബിലേക്ക് പാകിസ്ഥാനില്‍ നിന്ന് ഡ്രോണ്‍ വഴി ആയുധങ്ങള്‍ എത്തിയെന്ന ഇന്‍റലിജന്‍സ് വിവരം നേരത്തെ തന്നെ വന്നിരുന്നു. ഗുജറാത്ത് തീരത്ത് ആക്രമണമുണ്ടാകുമെന്ന വിവരത്തോടൊപ്പം ഈ റിപ്പോര്‍ട്ട് കൂടി വന്നതോടെയാണ് സുരക്ഷ വര്‍ധിപ്പി‌ക്കാന്‍ പോലീസിനും, സുരക്ഷ സൈന്യത്തിനും നിര്‍ദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. […]

India National

കനത്ത മഴ: ബിഹാറും ഉത്തർപ്രദേശും മധ്യപ്രദേശും ദുരിതത്തില്‍

ബിഹാറിലും ഉത്തർപ്രദേശിലും വരുന്ന രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മരണസംഖ്യ മധ്യപ്രദേശിൽ 225ഉം ഉത്തർപ്രദേശിൽ 150ഉം കടന്നു എന്നാണ് പ്രാഥമിക റിപ്പോർട്ട്. മഴ തുടരുന്നതിനാൽ കൂടുതൽ എൻ.ഡി.ആർ.എഫ് സംഘങ്ങളെ ദുരിതബാധിത മേഖലകളിൽ വിന്യസിച്ചു. അതിസങ്കീർണമായിരിക്കുകയാണ് മധ്യപ്രദേശിലെയും ഉത്തർപ്രദേശിലെയും ബിഹാറിലെയും സാഹചര്യം. വരുന്ന രണ്ട് ദിവസം കൂടി മഴ തുടർന്നാൽ രക്ഷാപ്രവർത്തനത്തെ സാരമായി തന്നെ ബാധിക്കും. മധ്യപ്രദേശിൽ മരണസംഖ്യ 225 കവിഞ്ഞു. 46,000 കുടുംബങ്ങളെയാണ് പ്രളയം ബാധിച്ചത്. ഈ വർഷം പ്രളയത്തിൽ […]

India National

ഡല്‍ഹി – കത്ര വന്ദേഭാരത് ഹൈ സ്പീഡ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തു

ഹൈ സ്പീഡ് ട്രെയിന്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ഡല്‍ഹി – കത്ര സര്‍വീസ് ആഭ്യന്തരമന്ത്രി അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്തു. സര്‍വീസ് അഞ്ചാം തിയ്യതി മുതലാണ് ആരംഭിക്കുക. മെയ്ക്ക് ഇൻ ഇന്ത്യയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് സർവീസ് ആരംഭിച്ചതെന്ന് അമിത് ഷാ പറഞ്ഞു. രാജ്യത്ത് ജനങ്ങൾക്കുള്ള നവരാത്രി സമ്മാനമാണിതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ഡൽഹിയിൽ നിന്നും കത്രയിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര എളുപ്പമാക്കുകയാണ് വന്ദേഭാരത് എക്സ്പ്രസ് സർവീസിന്റെ ലക്ഷ്യം. 12 മണിക്കൂര്‍ യാത്ര 6 […]

India National

ഭീമ കൊറഗാവ് ഹരജി പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും ജഡ്ജി പിന്മാറി

ഭീമ കൊറഗാവ് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കാന്‍ ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതില്‍ നിന്ന് വീണ്ടും സുപ്രീംകോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എസ് രവീന്ദ്രഭട്ടാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ജഡ്ജിമാരുടെ പിന്മാറ്റത്തെ തുടര്‍ന്ന് മൂന്നാം തവണയാണ് ഹരജി പരിഗണിക്കുന്നത് മാറ്റിവെക്കുന്നത്. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് ഹരജി പരിഗണിച്ചത്. ഹരജി പരിഗണിക്കവെ ബഞ്ചിലെ മറ്റൊരംഗം ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് പിന്മാറുകയായിരുന്നു. ഹരജി പരിഗണിക്കുന്നതില്‍ നിന്ന് നേരത്തെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയിയും പിന്നീട് ജസ്റ്റിസ് […]

India National

ഡല്‍ഹിയില്‍ ഭീകരാക്രമണ ഭീഷണി: കനത്ത സുരക്ഷയും പരിശോധനയും

ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഡല്‍ഹിയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന. ജെയ്ഷെ ഭീകരര്‍ ഡല്‍ഹിയിലേക്ക് കടന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പക്ഷേ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഡല്‍ഹി പൊലീസ് നല്‍കിയിട്ടില്ല. പഞ്ചാബിലെയും ജമ്മു കശ്മീരിലെയും വ്യോമസേനാ താവളങ്ങളും കനത്ത ജാഗ്രതയിലാണ്. വ്യോമസേനാ താവളങ്ങള്‍ക്ക് നേരെ ചാവേറാക്രമണം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ മുന്നറിയിപ്പ് ഉണ്ടായിരുന്നു.

India National

തര്‍ക്കങ്ങള്‍ക്കിടെ ഹരിയാനയിലെ കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്ത്

തര്‍ക്കങ്ങള്‍ക്കിടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക പുറത്തുവന്നു. 84 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. മുന്‍ പി.സി.സി അധ്യക്ഷന്‍ അശോക് തന്‍വാര്‍ പട്ടികയിലില്ല. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലയും മുന്‍ മുഖ്യമന്ത്രി ഭൂപീന്ദ്ര സിങ് ഹൂഡയും സ്ഥാനാര്‍ഥികളാണ്. സീറ്റുകള്‍ ഹൈകമാന്‍ഡ് അടുപ്പക്കാര്‍ക്ക് വില്‍ക്കുകയാണെന്ന ആരോപണവുമായി അശോക് തന്‍വാര്‍ രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലെ 20 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. ഹരിയാനയില്‍ ബി.ജെ.പി രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. ആദ്യ ഘട്ട പട്ടികയില്‍ ഇടംപിടിക്കാത്ത രണ്ട് മന്ത്രിമാരെ […]

India National

നുണകളുടെ രാഷ്ട്രീയം കളിക്കുന്നവർക്ക് മഹാത്മാഗാന്ധിയെ മനസ്സിലാക്കാൻ കഴിയില്ല: സോണിയ ഗാന്ധി

ന്യൂഡൽഹി: ഗാന്ധിജയന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഇടക്കാല പ്രസിഡണ്ട് സോണിയ ഗാന്ധി. മഹാത്മാഗാന്ധിയുടെ വാചകങ്ങൾ ഉദ്ധരിക്കാൻ എളുപ്പമാണെന്നും എന്നാൽ അദ്ദേഹത്തിന്റെ വഴി പിന്തുടരുക എളുപ്പമല്ലെന്നും രാജ്ഘട്ടിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോന ചെയ്തുകൊണ്ട് സോണിയ പറഞ്ഞു. ‘ഗാന്ധിജിയെ പേര് എടുക്കുക എന്നത് എളുപ്പമാണ്. എന്നാൽ അദ്ദേഹത്തിന്റെ വഴി പിന്തുടരുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. അദ്ദേഹത്തിന്റെ പേര് ഉപയോഗിക്കാൻ ശ്രമിക്കുകയും ഇന്ത്യയെ വഴിതെറ്റിക്കുകയും ചെയ്യുന്നവർ വിജയിക്കില്ല.’ – യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നരേന്ദ്ര […]

India National

തിരുച്ചിറപ്പള്ളിയില്‍ അമ്പത് കോടിയുടെ സ്വര്‍ണ കവര്‍ച്ച

തമിഴ്നാട് തിരുച്ചിറപ്പള്ളിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഛത്രം ബസ്റ്റാന്‍റിന് സമീപമുള്ള ജ്വല്ലറിയില്‍ നിന്ന് അമ്പത് കോടി വിലവരുന്ന സ്വര്‍ണമാണ് മോഷ്ടിച്ചത്. ഇന്ന് രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. അന്‍പത് കോടി രൂപയുടെ വിലമതിക്കുന്ന സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തിനു പിന്നില്‍ മുഖംമൂടി ധാരികളായ രണ്ടുപേരാണെന്നാണ് സംശയം. ഇവരെക്കുറിച്ച് സൂചന ലഭിച്ചിട്ടില്ല. പൊലിസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തിരുച്ചിറപ്പള്ളിയിലെ ഛത്രം ബസ് സ്റ്റാന്‍ഡിനടുത്തുള്ള ലളിത ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്.