വ്യോമസേനക്കായി വാങ്ങുന്ന ആദ്യ റഫാൽ യുദ്ധവിമാനം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് നാളെ ഏറ്റു വാങ്ങും. ഇതിനായി പ്രതിരോധ മന്തി ഇന്ന് ഫ്രാൻസിലേക്ക് പോകും. 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങാനായാണ് ഫ്രാൻസുമായി ഇന്ത്യ കരാർ ഒപ്പിട്ടിരിക്കുന്നത്. ഏറെ വിവാദങ്ങൾക്ക് വഴിവച്ച റഫാൽ കരാറിലെ യുദ്ധവിമാനങ്ങളിൽ ആദ്യത്തേതാണ് പ്രതിരോധ മന്ത്രി നാളെ ഏറ്റുവാങ്ങുന്നത്. ഇന്ത്യൻ വ്യോമസേന സ്ഥാപക ദിനവും ദസ്റയും ആഘോഷിക്കുന്ന ദിവസം തന്നെയാണ് കൈമാറ്റം. ചടങ്ങിൽ ആയുധ പൂജ നടത്തുന്ന പ്രതിരോധ മന്ത്രി , ഏറ്റു വാങ്ങിയ […]
National
മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ്; പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഇന്ന്
മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് ഇന്നത്തോടെ അന്തിമ ചിത്രമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. വരും ദിവസങ്ങളില്‍ രണ്ടിടത്തും രാഷ്ട്രീയ പാര്‍ട്ടികൾ പ്രചാരണ രംഗം കൊഴുപ്പിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കും. ഇതോടെ എല്ലാ മണ്ഡലങ്ങളിലെയും പ്രമുഖ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി മദ്യവില്പനക്ക് കമ്മീഷന്‍ നിശബ്ദ പ്രചാരണ ദിവസം മുതല്‍ വോട്ടെടുപ്പ് തീരുംവരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുംബൈ സിറ്റി കളക്ടര്‍ ഇന്നലെ ഉത്തരവിറക്കി. മുന്നണികള്‍ക്കകത്ത് […]
പ്രളയത്തിന് പിന്നാലെ ബീഹാറില്‍ ബി.ജെ.പി – ജെ.ഡി.യു സര്‍ക്കാരിനുള്ളില്‍ അസ്വസ്ഥത പുകയുന്നു
പ്രളയത്തിന് പിന്നാലെ ബീഹാറില്‍ ബി.ജെ.പി – ജെ.ഡി.യു സര്‍ക്കാരിനുള്ളില്‍ അസ്വസ്ഥത പുകയുന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന് പ്രളയസമയത്ത് കൃത്യമായി ഉത്തരവാദിത്തം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. നഗരവികസന മന്ത്രിയും പാട്നയിലെ മേയര്‍ അടക്കമുള്ളവരും ബി.ജെ.പിയില്‍ നിന്നായതിനാലാണ് ജെ.ഡി.യുവിന് നേരെ ബി.ജെ.പി വിമര്‍ശനം വഴിതിരിച്ച് വിടുന്നതെന്നാണ് ജെ.ഡി.യുവിന്റെ വാദം. കേന്ദ്രമന്ത്രിയും ബേഗുസറായില്‍ നിന്നുള്ള എം.പിയുമായ ഗിരിരാജ് സിങ് ആണ് ബീഹാറില്‍ നിതീഷ് കുമാറിനും സര്‍ക്കാരിനും എതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. പ്രളയസാഹചര്യം കൈകാര്യം […]
നാഷണല്‍ കോണ്‍ഫറന്‍സ് സംഘം ശ്രീനഗറിലെത്തി
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയെയും മകന്‍ ഒമര്‍ അബ്ദുല്ലയെയും കാണാന്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളുടെ സംഘം ശ്രീനഗറിലെത്തി. 15 അംഗ സംഘമാണ് കൂടിക്കാഴ്ചക്കായി ശ്രീനഗറിലെത്തിയത്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ജമ്മുവിലെ നേതാക്കളെ വിട്ടയച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ചക്ക് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് മുതല്‍ രണ്ട് മാസമായി മുന്‍ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ലയും മകന്‍ ഒമര്‍ അബ്ദുല്ലയും തടങ്കലില്‍ കഴിയുകയാണ്. ഇതിനിടെ ശ്രീനഗറിലെ വസതിയിൽ കഴിയുന്ന ഫാറൂഖ് […]
നീതി ആയോഗ് മുന്‍ സി.ഇ.ഒക്കെതിരായ നിയമനടപടി; പ്രധാനമന്ത്രിക്ക് റിട്ടയേഡ് ഉദ്യോഗസ്ഥരുടെ കത്ത്
ഐ.എന്‍.എക്സ് മീഡിയ ഇടപാട് കേസില്‍ നീതി ആയോഗ് മുന്‍ സി.ഇ.ഒ സിന്ദുശ്രീ കുല്ലറിനെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ സിബിഐക്ക് അനുമതി നല്‍കിയതിനെതിരെ പ്രധാനമന്ത്രിക്ക് റിട്ടയേഡ് ഉദ്യോഗസ്ഥരുടെ കത്ത്. മുന്‍ വിദേശ കാര്യ സെക്രട്ടറിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായിരുന്ന ശിവശങ്കര്‍ മേനോനടക്കമുള്ള 71 മുതിര്‍ന്ന റിട്ടയേഡ് ഉദ്യോഗസ്ഥരാണ് കത്തയച്ചത്. രാജ്യതാത്പര്യം മുന്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ ചെയ്യുന്ന ഔദ്യോഗിക കൃത്യനിര്‍വഹണത്തിന് പോലും യാതൊരു സുരക്ഷയും ഇല്ലായെന്നുള്ളത് അപകടസൂചനയാണെന്ന് കത്തില്‍ ഒപ്പിട്ടവര്‍ പറയുന്നു. സര്‍ക്കാര്‍ നടപടികളെ ഇത് മന്ദഗതിയിലാക്കും.മുന്‍ കേന്ദ്ര കാബിനറ്റ് സെക്രട്ടറി […]
പട്‌ന വെള്ളത്തിൽ: ജെ.ഡി.യു – ബി.ജെ.പി സഖ്യസർക്കാറിൽ തമ്മിലടി
ബിഹാറിലെ ഐക്യ ജനതാദൾ – ബി.ജെ.പി സഖ്യസർക്കാർ പൊട്ടിത്തെറിയിലേക്ക്. തലസ്ഥാനമായ പട്‌നയെ പ്രളയം കൈകാര്യം ചെയ്യുന്നതിലുള്ള വീഴ്ചയെ ചൊല്ലി ജെ.ഡി.യു – ബി.ജെ.പി മന്ത്രിമാരും നേതാക്കളും പരസ്യമായി രംഗത്തിറങ്ങിയതോടെയാണ് സഖ്യത്തിന്റെ ഭാവി പ്രതിസന്ധിയിലായത്. പ്രളയം നേരിടേണ്ടത് ജെ.ഡി.യു തലവൻ നിതീഷ് കുമാർ മുഖ്യമന്ത്രിയായ സംസ്ഥാന സർക്കാറാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പറയുമ്പോൾ, സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുന്ന ബി.ജെ.പി മന്ത്രിമാരുടെ പരാജയമാണ് പ്രളയദുരിതം രൂക്ഷമാക്കിയത് എന്നാണ് ജെ.ഡി.യുവിന്റെ ആരോപണം. പരസ്പരം വിഴുപ്പലക്കരുതെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തെ […]
ബി.ജെ.പിയെ നേരിടാന്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി സി.പി.എം
ബി.ജെ.പിയെ നേരിടാന്‍ സമൂഹ മാധ്യമങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സി.പി.എം കേന്ദ്ര കമ്മറ്റിയില്‍ തീരുമാനം. പാര്‍ട്ടി മെമ്പര്‍മാരുടെ വിദ്യാഭ്യാസ യോഗ്യത വര്‍ദ്ധിപ്പിക്കാനും കേന്ദ്രകമ്മിറ്റി നിർദേശിച്ചു. ബ്രാഞ്ച് കമ്മറ്റികളില്‍ രണ്ടു സ്ത്രീകള്‍ എങ്കിലും വേണമെന്ന കൊൽക്കത്ത പ്ലീന തീരുമാനം നടപ്പാക്കാനും കേന്ദ്ര കമ്മിറ്റി നിര്‍ദേശം നല്‍കി. ലോക്കല്‍ കമ്മറ്റി തലം മുതല്‍ പ്രവർത്തകർ സമൂഹ മാധ്യമങ്ങളില്‍ സജീവമാകണമെന്നാണ് കേന്ദ്ര കമ്മിറ്റി നിർദേശം. എന്നാൽ സഭ്യത വിട്ടുള്ള പെരുമാറ്റം സമൂഹ മാധ്യമങ്ങളില്‍ ഉണ്ടാകരുത്. പാര്‍ട്ടി നയത്തിന് വിരുദ്ധമായി സമൂഹ മാധ്യമങ്ങളില്‍ […]
ബംഗ്ലാദേശ് പ്രധാനമന്ത്രി ഇന്ന് മോദിയുമായി കൂടിക്കാഴ്ച നടത്തും
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. റോഹിങ്ക്യ അഭയാര്‍ത്ഥി പ്രശ്നങ്ങള്‍, ടീസ്ത നദീ ജല തര്‍ക്കം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചയാകും. വിവിധ കരാറുകളിലും ഇരുവരും ഒപ്പുവക്കും. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി മൂന്നാം തിയതിയാണ് ഷെയ്ഖ് ഹസീന ഡല്‍ഹിയില്‍ എത്തിയത്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന ഇന്ത്യ ഇക്ണോമിക് സമ്മിറ്റില്‍ മുഖ്യാതിഥിയായിരുന്നു ഷെയ്ഖ് ഹസീന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹസീനയുടെ ഇന്ത്യ സന്ദര്‍ശനം.
ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷയെന്ന് ചലച്ചിത്ര താരം കമല്‍ ഹാസന്‍
ഇന്ത്യന്‍ ഭാഷകളില്‍ ഏറ്റവും ചെറുപ്പമേറിയ ഭാഷയാണ് ഹിന്ദിയെന്ന് നടന്‍ കമല്‍ ഹാസന്‍. ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷയെന്നാണ് ചലച്ചിത്ര താരവും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന്‍ ചെന്നൈയില്‍ പറഞ്ഞത്. ‘ഡയപ്പര്‍ ഇട്ട കൊച്ചുകുട്ടിയാണ് ഹിന്ദി ഭാഷ. തമിഴ്, തെലുഗു, സംസ്കൃതം എന്നിവയെ അപേക്ഷിച്ച് ഹിന്ദി ചെറിയ ഭാഷയാണ്. പരിഹസിച്ചു കൊണ്ട് പറയുന്നതല്ല, ആ ഭാഷയോടുള്ള എല്ലാ വിധ ബഹുമാനത്തോടും കൂടി പറയുന്നതാണ്. കഴുത്തിന് താഴെ മുറുക്കി പിടിച്ചോ അടിച്ചേല്‍പ്പിച്ചോ ഹിന്ദി ഭാഷ പ്രയോഗിക്കരുത്.’; […]
ഉന്നാവോ പീഡന കേസ്; സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു
ഉന്നാവോ പീഡന കേസുകളൊന്നിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി എം.എൽ എ കുൽദീപ് സിങ് സെൻഗർ പീഡത്തിന് ഇരയാക്കിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വീണ്ടും പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി. കുൽദീപ് സെനഗറിന്റെ അനുയായികൾ ആയ മൂന്ന് പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചത്. 2017 ജൂണ്‍ പതിനൊന്നിന് പെൺകുട്ടിയെ തട്ടി കൊണ്ടുപോയി പീഡനത്തിനിരയാക്കിയ കേസിലാണ് നടപടി. ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗർ പീഡത്തിന് ഇരയാക്കിയ ശേഷമായിരുന്നു സംഭവം. കുൽദീപ് സിങ്ങിന്റെ അനുയായികളായ നരേഷ് തിവാരി, ബ്രിജേഷ് യാദവ് […]












