India National

പുല്‍വാമയില്‍ ഏറ്റുമുട്ടല്‍: തീവ്രവാദിയെ വധിച്ചു

ശ്രീനഗര്‍: ജമ്മുകശ്​മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം തീവ്രവാദിയെ വധിച്ചു. ചൊവ്വാഴ്​ച രാവിലെ അവന്തിപുരയിലാണ്​ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്​.വെടിവെപ്പില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ച​ു. പ്രദേശത്ത്​ ഏറ്റുമുട്ടല്‍ തുടരുകയാണ്​. ഏതുഗ്രൂപ്പിലുള്ള തീവ്രവാദികളാണ്​ ആക്രമണം നടത്തിയതെന്നോ കൊല്ലപ്പെട്ടയാളുടെ വിവരങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല.

India National

കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കും

കശ്മീരില്‍ ടൂറിസ്റ്റുകള്‍ക്കുള്ള നിയന്ത്രണം പിന്‍വലിക്കാന്‍ തീരുമാനമായി. വ്യാഴാഴ്ച മുതലാണ് നിയന്ത്രണം നീക്കുക. കശ്മീരില്‍ തടവിലുള്ള നേതാക്കളെ ഉപാധിരഹിതമായി വിട്ടയച്ചാലേ രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യമാകൂവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫറൂഖ് അബ്ദുല്ല പറഞ്ഞു. കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനോടുള്ള വിയോജിപ്പ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രകടിപ്പിച്ചു കഴിഞ്ഞെന്നും ഫറൂഖ് അബ്ദുല്ല പ്രതികരിച്ചു.

India National

വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കണം; രാഹുലിന്റെ വിദേശയാത്രാ വിവാദത്തിൽ കോൺ​ഗ്രസ് നേതാക്കള്‍

സുപ്രധാനമായ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കേ മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി വിദേശ യാത്രകളിലാണെന്ന നിരന്തര റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാക്കള്‍. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ സ്ഥാനമുണ്ടെന്നും ഒരു വ്യക്തിയുടെ സ്വകാര്യതയെ പൊതുജീവിതവുമായി ഒരിക്കലും ബന്ധിപ്പിക്കരുതെന്നും കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ പറഞ്ഞു. ഒക്ടോബർ 21നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വിദേശയാത്രയെ സംബന്ധിച്ച് നിരന്തരമായി ചോദ്യമുന്നയിച്ചതിനെ തുടർന്നാണ് കോൺഗ്രസ് ദേശീയ സെക്രട്ടറി പ്രണവ് ഝാ മാധ്യമപ്രവർത്തകരോട് പൊട്ടിത്തെറിച്ചത്- ‘ഇന്ത്യൻ ജനാധിപത്യ […]

India National

സ്വിസ് ബാങ്ക് നിക്ഷേപം; ആദ്യ ഘട്ട വിവരങ്ങള്‍ കെെമാറി

സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യക്കാരുടെ ആദ്യഘട്ട വിവരങ്ങള്‍ സ്വിറ്റ്സര്‍ലന്‍റ് കൈമാറി. ഇരു രാജ്യങ്ങളും തമ്മിലുള്ള വിവര കൈമാറ്റ കരാറിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. കള്ളപണം കണ്ടെത്തുന്നതിനായുള്ള ശ്രമത്തില്‍ ഇത് ആദ്യമായാണ് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറാന്‍ സ്വിറ്റ്സര്‍ലന്‍റ് തയ്യാറാകുന്നത്. സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിട്ടുള്ള വിദേശത്ത് സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഇപ്പോള്‍ നല്‍കിയിട്ടള്ളതില്‍ കൂടുതലുമെന്നാണ് വിവരം. അന്താരാഷ്ട്ര വിവര കൈമാറ്റ കരാറിന്‍റെ അടിസ്ഥാനത്തില്‍ സ്വിറ്റ്സര്‍ലന്‍റിലെ ഫെഡറല്‍ ടാക്സ് അ‍ഡ്മിനിസ്ട്രേഷനുമായി ഒപ്പുവെച്ച 75 രാജ്യങ്ങള്‍ക്കാണ് നിക്ഷേപകരുടെ വിവരങ്ങള്‍ കൈമാറിയത്. കര്‍ശന ഉപാധികളോടെയാണ് വിവരങ്ങളുടെ […]

India National

മരം മുറിച്ച് മെട്രോ നിര്‍മ്മാണം വേണ്ടെന്ന് സുപ്രീകോടതി

മഹാരാഷ്ട്രയിലെ മുംബൈ മെട്രോ ഷെഡ് നിര്‍മാണത്തിനായി ‘അരെ’യിൽ മരം മുറിക്കുന്നതിനെതിരായ ഹരജിയില്‍ തത്സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി. കോടതി ഹരജി തീര്‍പ്പാക്കും വരെ മരം മുറിക്കല്‍ നിര്‍ത്തിവെക്കണം. ഒരു കൂട്ടം നിയമ വിദ്യാര്‍ഥികൾ ചീഫ് ജസ്റ്റിസിനയച്ച കത്തില്‍ സ്വമേധയ കേസെടുത്താണ് സുപ്രീംകോടതി പ്രത്യേക ബഞ്ചിന്‍റെ ഉത്തരവ്. ഹരജി ഈ മാസം 21ന് കോടതി വീണ്ടും പരിഗണിക്കും. പൊതുഅവധി ഒഴിവാക്കിയാണ് മുംബൈ അരെയിലെ മരം മുറിക്കലിനെതിരെ നിയമ വിദ്യാര്‍ഥികള്‍ നല്‍കിയ കത്തില്‍ വാദം കേള്‍ക്കാനായി സുപ്രീംകോടതി അടിയന്തരമായി സമ്മേളിച്ചത്. അരെ […]

India National

കൊല്ലപ്പെട്ട യാചകന്റെ വീട്ടിൽ പൊലീസ് കണ്ടെത്തിയത് സമ്പത്തിന്റെ കൂമ്പാരം

മുംബൈയിലെ ഗോവണ്ടിയിൽ അപകടത്തിൽ മരിച്ച യാചകന്റെ പേരിൽ 8.77 ലക്ഷം മൂല്യമുള്ള ബാങ്ക് നിക്ഷേപവും, 1.5 ലക്ഷത്തിന്റെ നാണയ ശേഖരവും കണ്ടെത്തി. ഒക്ടോബര്‍ നാലിനാണ് തെക്ക് കിഴക്കൻ മുംബൈയിലെ ഗോവണ്ടിയിൽ വെച്ച് ബിർജു ചന്ദ്ര ആസാദ് എന്ന യാചകൻ റെയിൽ പാളം മുറിച്ചു കടക്കുന്നതിനിടയിൽ കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് ആസാദിന്റെ ബന്ധുക്കളെ അന്വേഷിച്ചു ചെന്നപ്പോഴാണ് മരിച്ച യാചകൻ ലക്ഷപ്രഭുവയിരുന്നെന്ന് പൊലീസും ചേരി നിവാസികളുെം തിരിച്ചറിയുന്നത്. ഗോവണ്ടിയിലെ ചേരിയിലുള്ള ആസാദിന്റെ തകർന്നടിഞ്ഞ ഒറ്റമുറി വീട്ടിൽ പൊലീസെത്തുമ്പോൾ മുറിയാകെ പഴയ […]

India National

ജമ്മു കശ്മീരില്‍ വൈകാതെ ബി.ജെ.പി മുഖ്യമന്ത്രി അധികാരത്തിലെത്തുമെന്ന്

ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് രണ്ടു മാസം പിന്നിടുന്നതിനിടെ സംസ്ഥാനത്ത് വൈകാതെ ബി.ജെ.പി മുഖ്യമന്ത്രി അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വം. ജമ്മു കശ്മീർ ബി.ജെ.പി തലവന്‍ രവീന്ദർ റെയ്‌ന ഐ‌.എ.എൻ‌.എസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. “ജമ്മു കശ്മീർ ഒന്നാണ്. ബി.ജെ.പി പ്രസിഡന്റ് എന്ന നിലയിൽ ഇവിടെ ഒരു ബി.ജെ.പി മുഖ്യമന്ത്രിയുണ്ടാകുമെന്ന കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ട്. അതും വളരെ പെട്ടന്ന് തന്നെ.” – റെയ്ന പറഞ്ഞു. കോൺഗ്രസ്, നാഷണൽ കോൺഫറൻസ്, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി […]

India National

നിരീക്ഷണവും നിയന്ത്രണങ്ങളും ശക്തം; സ്വാതന്ത്ര്യമില്ലെന്ന് കശ്മീരി മാധ്യമപ്രവര്‍ത്തകര്‍

ശ്രീനഗര്‍: രണ്ട് മാസമായി തുടരുന്ന കര്‍ശന നിരീക്ഷണവും നിയന്ത്രണങ്ങളും മൂലം കശ്മീരില്‍ മാധ്യമ സ്വാതന്ത്ര്യമില്ലെന്ന് കശ്മീരി മാധ്യമ പ്രവര്‍ത്തകര്‍. മാധ്യമ നിയന്ത്രണത്തിനെതിരേ കശ്മീരി പ്രസ്‌ക്ലബ്ബിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഓഗസ്റ്റ് 5 ന് കശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞതിനെ തുടര്‍ന്ന് ഫോണ്‍-ഇന്റര്‍നെറ്റ സംവിധാനങ്ങള്‍ റദ്ദാക്കുകയും വിവിധ മേഖലകളില്‍ കര്‍ഫ്യൂ പോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. കശ്മീര്‍ താഴ്‌വരയിലെ മൊബൈല്‍, ഇന്റര്‍നെറ്റ് ആശയവിനിമയങ്ങള്‍ തടഞ്ഞതിനാല്‍ പ്രദേശത്ത് നിന്ന് റിപ്പോര്‍ട്ടുചെയ്യാനാവാത്ത അവസ്ഥ തുടരുകയാണെന്ന് മാധ്യമ പ്രവര്‍ത്തകര്‍ […]

India National

വാണിജ്യ രംഗത്തേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്

വാണിജ്യ രംഗത്തേക്കുള്ള നിക്ഷേപത്തില്‍ വന്‍ ഇടിവ്. ബാങ്കുകളില്‍ നിന്നും ബാങ്ക് ഇതര ധനസ്ഥാപനങ്ങളില്‍ നിന്നും ആറ് മാസത്തിനിടെ നിക്ഷേപിക്കപ്പെട്ടത് 90,995 കോടി മാത്രമെന്ന് ആര്‍.ബി.ഐ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 88 ശതമാനത്തിന്റെ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. വാണിജ്യരംഗത്ത് നിന്നും 1,25,600 കോടി പിന്‍വലിക്കപ്പെട്ടതായും ആര്‍.ബി.ഐ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കാണ് ആര്‍.ബി.ഐ പുറത്തു വിട്ടിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ […]

India National

തറ തുടച്ചില്ല; രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം

അറിവിന്റെ അക്ഷയഖനികളിലേക്ക് വിദ്യാര്‍ഥികളെ നയിക്കുന്നവരാണ് അധ്യാപകര്‍. കാലമെത്ര കഴിഞ്ഞാലും മങ്ങലേല്‍ക്കാതെ തങ്ങിനില്‍ക്കും നല്ല അധ്യാപകരെ കുറിച്ചുള്ള ഓര്‍മകള്‍. എന്നാല്‍ അധ്യാപനം വെറും തൊഴിലായി കാണുകയും അധികാരമായി മാറുകയും ചെയ്തതോടെയാണ് കൊച്ചുകുട്ടികളെ പോലും മാടിനെ അടിക്കുന്നതു പോലെയുള്ള അധ്യാപകരുടെ വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. ഇപ്പോഴിതാ, സമാനമായ ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. പറഞ്ഞതുപോലെ തറ തുടച്ചില്ലെന്ന് കുറ്റപ്പെടുത്തി രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായാണ് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ അയോധ്യ ജില്ലയിലാണ് സംഭവം. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ ദീപക്കിനാണ് ക്രൂര […]