ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ അക്രമികള്‍ വെടിവച്ച് കൊന്നു. ബസ്തി ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സഹാറൻപൂർ ജില്ലയിൽ ബി.ജെ.പി നേതാവിനെ വെടിവച്ച് കൊന്നതിന് തൊട്ടുപിന്നാലെയാണ് ബസ്തിയിലെ ആക്രമണം. സഹാറൻപൂർ ജില്ലയിലെ ദിയോബന്ദിലെ മിരാഗ്പൂർ ഗ്രാമത്തിന് സമീപം തൽഹെദി ഖുർദിൽ വെച്ചാണ് ചൗധരി യശ്പാൽ സിങ്ങിനെ ബൈക്കിലെത്തിയ അജ്ഞാതര്‍ ചൊവ്വാഴ്ച വെടിവച്ചു കൊന്നത്. മുൻ വിദ്യാർഥി നേതാവ് കൂടിയായിരുന്ന ബി.ജെ.പി നേതാവ് കബീർ തിവാരിയാണ് ബുധനാഴ്ച ബസ്തിയിലെ മാൽവിയ റോഡിൽ വെടിയേറ്റ് മരിച്ചത്. അഗർവാൾ ഭവനില്‍ ചില ആളുകളുമായി […]
National
‘പ്രസംഗിക്കുന്ന കാര്യങ്ങള്‍ ഭഗവത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയാല്‍ രാജ്യം രക്ഷപ്പെടും’
ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ ആള്‍ക്കൂട്ട കൊലപാതകത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്. തന്റെ പ്രസംഗത്തില്‍ പറഞ്ഞ പോലെ മോഹന്‍ ഭഗവതും സംഘവും പ്രവര്‍ത്തിച്ചാല്‍ തീരുന്ന പ്രശ്‌നമേ രാജ്യത്തുള്ളുവെന്ന് ദിഗ്‍വിജയ് സിങിനെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ അണികളെ സംബോധന ചെയ്യുന്നതിനിടയിലാണ് രാജ്യത്ത് മൈത്രിയും സാഹോദര്യവും ഊട്ടിയുറപ്പിക്കേണ്ടതിനെ കുറിച്ച് ഭഗവത് സംസാരിച്ചത്. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താന്‍ ‘ആള്‍ക്കൂട്ട കൊലപാതകം’ എന്ന പദം ഉപയോഗിക്കരുതെന്നും ഭഗവത് പറയുകയുണ്ടായി. ഗാന്ധിയെ പോലെ സ്നേഹത്തെ കുറിച്ചും ഐക്യത്തെ […]
നിശബ്ദരാക്കാനാവില്ല; പ്രധാനമന്ത്രിക്ക് വീണ്ടും കത്ത്
രാജ്യത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ച സെലബ്രറ്റികള്‍ക്കെതിരെ രാജ്യദ്രോഹ കേസെടുത്തതിനെതിരെ പ്രതിഷേധം കനക്കുന്നു. രാജ്യത്തെ പൗരന്മാരുടെ ശബ്ദം ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് നോക്കി നില്‍ക്കാനാവില്ലെന്ന് സാമൂഹ്യ-സിനിമാ-അക്കാദമിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെട്ട സംഘം പറഞ്ഞു. ചരിത്രകാരി റോമില ഥാപര്‍, ബോളിവുഡ് താരം നസീറുദ്ദീന്‍ ഷാ, അശോക് പിന്റെ, തുടങ്ങി 180 ഓളം പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമൂഹത്തിലുള്ള അനീതിക്കെതിരെ വായ മൂടിക്കെട്ടാതെ, തങ്ങളുടെ ചുമതല നിര്‍വഹിച്ചവര്‍ക്കെതിരെ എഫ്.ഐ.ആര്‍ എഴുതിയത് ഗുരുതരമായി കാണേണ്ട കാര്യമാണ്. ജനങ്ങളെ നിശബ്ദരാക്കുന്ന നടപടിക്കെതിരെ ശബ്ദമുയര്‍ത്തുക […]
റഫാല്‍ യുദ്ധ വിമാനങ്ങള്‍ അതിര്‍ത്തിയിലെ എയര്‍ബേസുകളിലേക്ക്
ആദ്യഘട്ടത്തില്‍ ഇന്ത്യക്ക് ലഭിക്കുന്ന നാല് റഫേല്‍ യുദ്ധവിമാനങ്ങള്‍ അതിര്‍ത്തിപ്രദേശങ്ങളായ അംബാല, ഹഷിമാര എയര്‍ബേസുകളിലേക്കാകും മാറ്റുക. അതിനൂതന സാങ്കേതികവിദ്യയില്‍ എത്തുന്ന റഫേലില്‍ നിരവധി ആധുനിക ആയുധങ്ങളും ഘടിപ്പിക്കാനാകും. ചൈനക്കും പാകിസ്താനും മേല്‍ ഇന്ത്യക്ക് മേധാവിത്വം നല്‍കാന്‍ റഫാലിന് കഴിയുമെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. പാകിസ്താന്‍ ചൈന രാജ്യങ്ങളോട് ചേര്‍ന്ന് കിടക്കുന്ന ഹരിയാനയിലെ അംബാലയിലും പശ്ചിമബംഗാളിലെ ഹഷിമാരയിലുമാണ് നാല് റഫേല്‍ യുദ്ധവിമാനങ്ങളും ഉണ്ടാകുക. ഇപ്പോള്‍ കൈമാറിയത് ആര്‍.ബി 001 റഫാല്‍ യുദ്ധവിമാനമാണ്. പുതിയതായി ചുമതലയേറ്റ വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ […]
പ്ലാസ്റ്റിക് മുക്ത ഭാരത്തിന് ആഹ്വാനമറിയിച്ചുകൊണ്ട് രാംലീല മൈതാനിയില്‍ ദസഹറക്ക് പുതിയ രാവണന്‍
ദസഹറ ആഘോഷപ്പൊലിമക്ക് മാറ്റുകൂട്ടാനായി രാംലീല മൈതാനിയില്‍ ഇത്തവണ പുതിയൊരു രാവണന്‍ കൂടി. ഡല്‍ഹി പ്ലാസ്റ്റിക് മുക്ത നഗരമായി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായാണ് ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ തിന്‍മയുടെ പ്രതീകങ്ങളിലൊന്നാക്കിയത്. ചരിത്ര പ്രസിദ്ധമായ രാംലീല മൈതാനിയില്‍ നടന്ന ദസഹറ ആഘോഷത്തില്‍ പതിവ് തെറ്റിച്ച് പടക്കങ്ങള്‍ ഇല്ലാത്ത കോലങ്ങള്‍ക്കായിരുന്നു തീകൊടുത്തത്. മാഹാത്മാ ഗാന്ധിയുടെ നൂറ്റിയമ്പതാം ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയിലെ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളില്‍ ആറെണ്ണം നിരോധിച്ച് ഉത്തരവിറക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനമെടുത്തിരുന്നതായും എന്നാല്‍ വ്യാവസായിക മേഖലയില്‍ ഈ തീരുമാനം […]
ആള്‍ക്കൂട്ട കൊലപാതകത്തെക്കുറിച്ചുള്ള പരാമര്‍ശം; മോഹന്‍ ഭാഗവതിനെതിരെ പ്രതിപക്ഷം
ആൾക്കൂട്ട കൊലപാതകം എന്ന പദം ഉപയോഗിക്കരുതെന്ന ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷം. പദത്തിലാണോ ആവർത്തിക്കുന്ന ആക്രമണങ്ങളിൽ ആണോ ആർഎസ്എസിന് ആശങ്ക എന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ബിജെപി സർക്കാർ കാലത്താണ് ആൾക്കൂട്ട ആക്രമണം വർദ്ധിച്ചെന്ന് സിപിഐ കുറ്റപ്പെടുത്തി. ആൾക്കൂട്ട ആക്രമണങ്ങൾ ആവർത്തിക്കരുതെന്ന് പറയാൻ മോഹൻ ഭാഗവത് തയ്യാറാകണമെന്ന് എ.ഐ.എം.ഐ.എം ആവശ്യപ്പെട്ടു. നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി പരിപാടിയിലായിരുന്നു ആൾക്കൂട്ട ആക്രമണം എന്ന പദം ഉപയോഗിക്കരുതെന്നും അത് ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നതാണെന്നുമുള്ള മോഹൻ ഭഗവതിനെ പ്രസ്താവന. ആൾക്കൂട്ട […]
തൊഴില്‍ ലഭിക്കുന്നില്ല, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു; മോദി സര്‍ക്കാറിനെതിരെ ഉദ്ദവ് താക്കറെ
ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. നിലവിലെ സാമ്പത്തിക മാന്ദ്യത്തെ അംഗീകരിച്ചാലും ഇല്ലെങ്കിലും തൊഴില്‍, വ്യവസായ നഷ്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ”സാമ്പത്തിക മാന്ദ്യം ഉണ്ടോ ഇല്ലയോ എന്നത് നമ്മള്‍ പിന്നീട് മനസ്സിലാക്കും. പക്ഷെ ജോലി നഷ്ടപ്പെടുന്നു, വ്യവസായങ്ങള്‍ അടച്ചുപൂട്ടുന്നു. ഇത് വ്യക്തമാണ്, അത് നാം അംഗീകരിക്കണം.” ശിവസേന മുഖപത്രമായ സാമ്‌നക്ക് നല്‍കിയ അഭിമുഖത്തില്‍ താക്കറെ പറഞ്ഞു. മുംബൈയിലെ ആരേയ് കോളനിയില്‍ മരം മുറിച്ച സംഭവത്തിലും അവിടെ കാര്‍ […]
മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് എഫ്.സി.ഐയുടെ കടം മൂന്നിരട്ടി വര്‍ധിച്ചു
നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ(എഫ്.സി.ഐ)യുടെ കടം മൂന്നിരട്ടി വര്‍ധിച്ചു. 2014 മാര്‍ച്ചില്‍ 91, 409 കോടി രൂപയായിരുന്നു എഫ്.സി.ഐയുടെ കടം 2019 മാര്‍ച്ചില്‍ 2.65 ലക്ഷം കോടി രൂപയായി. 2019 മാര്‍ച്ച് വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. 190 ശതമാനം വര്‍ധനവാണ് അഞ്ചുവര്‍ഷക്കാലത്ത് രേഖപ്പെടുത്തിയത്. 1995 ലെ ഫുഡ് കോര്‍പ്പറേഷന്‍ ആക്‍ട് പ്രകാരം ഭക്ഷ്യധാന്യങ്ങളുടെ സംസ്‌കരണത്തിനും വിതരണത്തിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയാണ് എഫ്.സി.ഐ. പൂര്‍ണമായും കേന്ദ്രസര്‍ക്കാരിനെ ആശ്രയിച്ചാണ് എഫ്.സി.ഐയുടെ പ്രവര്‍ത്തനം. നേരത്തെ […]
പ്രചരണച്ചൂടില്‍ മഹാരാഷ്ട്രയും ഹരിയാനയും; എന്‍.സി.പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി
നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞതോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും രാഷ്ട്രീയ പ്രചരണരംഗം ചൂടുപിടിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹരിയാനയില്‍ നാല് തെരഞ്ഞെടുപ്പ് റാലികളില്‍ സംബന്ധിക്കും. ഒക്ടോബര്‍ 14ന് ഫരീദാബാദ് ജില്ലയിലെ ഭല്ലബ്ഗഡിലാണ് പ്രധാനമന്ത്രിയുടെ ആദ്യ റാലി. ദസറ ആഘോഷത്തില്‍ പങ്കെടുക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ മഹാരാഷ്ട്രയിലെത്തും. എന്‍.സി.പി തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചതോടെ മഹാരാഷ്ട്രയിലും ഹരിയാനയിലും സ്ഥാനാര്‍ഥികളുടെ അന്തിമചിത്രമായി. ഇനി രാഷ്ട്രീയ പ്രചരണത്തിന്റെ നാളുകള്‍. ഹരിയാനയില്‍ പ്രധാനമന്ത്രി നരേന്ദ്ര […]
ജമ്മുകശ്മീരിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം
ജമ്മുകശ്മീരിലെ സ്കൂളുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാഹചര്യം ഒരുക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം കടുത്ത നിയന്ത്രണങ്ങളാണ് കശ്മീരില്‍ ഏര്‍പ്പെടുത്തിയിരുന്നത്. മുന്‍ മുഖ്യമന്ത്രിമാരെയടക്കം തടങ്കലില്‍ വയ്ക്കുന്ന സ്ഥിതിവിശേഷവും ഉണ്ടായിരുന്നു. ബ്ലോക് ഡിവിഷന്‍ പ്രഖ്യാപിച്ച ശേഷം കശ്മീരിലെ നിയന്ത്രണങ്ങള്‍ കേന്ദ്രം കുറച്ചുകൊണ്ടുവരികയാണ്. ഇന്നലെ രാത്രി കശ്മീരിലെ സ്ഥിതിഗതികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. ഇതിന് ശേഷമാണ് സ്കൂളുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കണമെന്ന് […]












