India National

ഇന്ത്യ – ചൈന ഉച്ചകോടി ഇന്ന് തുടങ്ങും: അതിർത്തി സുരക്ഷ, കശ്മീര്‍ ചര്‍ച്ചയാവും

ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിക്ക് ഇന്ന് തമിഴ്നാട് മഹാബലിപുരത്ത് തുടക്കമാകും. പ്രതിരോധവും അതിർത്തി സുരക്ഷയും പ്രധാന ചർച്ചയായേക്കാവുന്ന കൂടിക്കാഴ്ച നാളെയാണ് നടക്കുക. ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്താന് അനുകൂലമായി ചൈനയെടുത്ത നിലപാടും ഉച്ചകോടിയിൽ ചർച്ചയാകും. ചൈനീസ് പ്രസിഡന്റ് ഷീജിൻപിങ് ഇന്ന് ഉച്ചക്ക് 2.10നാണ് ചെന്നൈ വിമാനത്താവളത്തിൽ എത്തുക. തുടർന്ന് ഹോട്ടലിലേക്കുള്ള യാത്രയിൽ റോഡിന് ഇരുവശത്തും ഇന്ത്യയുടെയും ചൈനയുടെയും പതാകയേന്തിയ വിദ്യാർത്ഥികളും തമിഴ് വാദ്യമേളങ്ങളും സ്വാഗതമോതും. വൈകീട്ട് നാലിന് റോഡ് മാർഗം മഹാബലിപുരത്തേയ്ക്ക് തിരിക്കും. ഈ വഴിയിൽ […]

India National

2014 മഹാരാഷ്ട്ര-ഹരിയാന തെരഞ്ഞെടുപ്പ് ; ബി.ജെ.പി ചെലവാക്കിയത് കോണ്‍ഗ്രസിന്‍റെ നാലിരട്ടി

മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങള്‍ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ ഇരു സംസ്ഥാനങ്ങളിലുമായി 2014 ല്‍ നടന്ന തെരഞ്ഞെടുപ്പിലെ വിവിധ പാര്‍ട്ടികളുടെ സാമ്പത്തിക വരവു, ചെലവു വിവരങ്ങള്‍ പുറത്ത് വന്നു. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാ(എ.ഡി.ആര്‍)ണ് വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. 217.68 കോടി രൂപ ചെലവഴിച്ച് ബി.ജെ.പിയാണ് പട്ടികയില്‍ മുന്നിട്ടു നില്‍ക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള കോണ്ഗ്രസ് 57.27 കോടി രൂപയാണ് ചെലവഴിച്ചത്. ആദായ നികുതി വകുപ്പിന്റെയും, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയും മുമ്പാകെ രാഷ്ട്രീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച സാമ്പത്തിക വരവു ചിലവു കണക്കുകളില്‍ […]

India National

ഇന്ത്യ- ചൈന ഉച്ചകോടി; മഹാബലിപുരം ഒരുങ്ങി

ഉച്ചകോടിക്കായി മഹാബലിപുരത്ത് വിദേശികളുള്‍പ്പടെ എത്തുമെങ്കിലും കനത്ത സുരക്ഷയില്‍ ആശങ്കയിലാണ് ശില്‍പനിര്‍മാണ തൊഴിലാളികള്‍. ചെറുകിട വ്യവസായങ്ങൾക്ക് ഗുണകരമാകുന്ന ചര്‍ച്ചകളും ഉച്ചകോടിയിലുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് എന്നിവർക്കൊപ്പം നിരവധി പ്രമുഖരും മൂന്ന് ദിവസങ്ങളിലായി മഹാബലിപുരത്തുണ്ടാകും. ഇതു കൊണ്ടു തന്നെ സുരക്ഷയും പരിശോധനയും ശക്തമാണ്. ഇത് പ്രദേശത്തെ ശിൽപ നിർമാണ മേഖലയെ സാരമായി ബാധിച്ചു. അതേ സമയം ചർച്ചകൾ കഴിയുന്നതോടെ പ്രദേശത്തിന് പുതിയ ഉണർവുണ്ടാകുമെന്ന പ്രതീക്ഷയും ഇവർക്കുണ്ട്. അതിർത്തിയിലെ വിഷയങ്ങളും ഭീകരവാദവും എല്ലാം […]

India National

ബന്ദിപ്പൂർ കാട്ടിൽ നരഭോജി കടുവ; തെരച്ചിൽ ഊർജിതമാക്കി അധികൃതർ

രണ്ട് മനുഷ്യരെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാൻ ബന്ദിപ്പൂർ കാട്ടിൽ കർണാടക വനംവകുപ്പ് അധികൃതർ തെരച്ചിൽ ഊർജിതമാക്കി. ചാമരാജനഗർ ജില്ലയിൽ ഒരു മാസത്തിനിടെ രണ്ടുപേരെ കൊലപ്പെടുത്തിയ കടുവയെ പിടികൂടാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. നാല് മുതൽ ആറ് വരെ വയസ്സുള്ള കടുവ അടുത്ത ഇരയെ കണ്ടെത്തുന്നതിനു മുമ്പ് പിടികൂടി കൊല്ലാനാണ് തീരുമാനമെന്ന് അധികൃതർ പറയുന്നു. സെപ്തംബർ മധ്യത്തിൽ ചാമരാജനഗറിലെ വനത്തോട് അടുത്തുകിടക്കുന്ന പ്രദേശത്തുവെച്ച് ശിവമാദയ്യ എന്നയാളെയാണ് കടുവ ആദ്യമായി കൊലപ്പെടുത്തിയത്. പിന്നീട് 80 വയസ്സുള്ള ശിവപ്പ എന്ന കർഷകനെയും കടിച്ചുകൊന്നു. […]

India National

ബി.ജെ.പി-ശിവസേന സഖ്യത്തില്‍ അതൃപ്തി; 26 കൗണ്‍സിലര്‍മാരും 300ഓളം പ്രവർത്തകരും ഉദ്ധവ് താക്കറെക്ക് രാജിക്കത്ത് നൽകി

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി – ശിവസേന സഖ്യത്തില്‍ അതൃപ്തി. 26 കൗണ്‍സിലര്‍മാരും 300ഓളം പ്രവർത്തകരും അധ്യക്ഷന്‍ ഉദ്ധവ് താക്കറെക്ക് രാജിക്കത്ത് നൽകി. സീറ്റ് വിഭജനത്തിൽ ശിവസേനയെ അവഗണിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം അനര്‍ഹര്‍ക്ക് നല്‍കിയില്ലെന്നും ആരോപിച്ചാണ് നീക്കം. കഴിഞ്ഞ മാസവും 200 പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 150ഉം ശിവസേനക്ക് 124ഉം സീറ്റുകളാണ് അനുവദിച്ചത്. 135 സീറ്റ് നല്‍കണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. മുഖ്യമന്ത്രി പദം എന്ന ആവശ്യവും ശിവസേന ഉന്നയിച്ചിരുന്നു. ഇതൊന്നും അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. […]

India National

എസ്.ബി.ഐ എഴുതിത്തള്ളിയത് 220 ‘ഉന്നതരുടെ’ 76,600 കോടി വായ്പ

രാജ്യം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ‘ഉന്നതരുടെ’ കടങ്ങൾ കൂട്ടത്തോടെ എഴുതിത്തള്ളുന്നതായി വിവരാവകാശ രേഖ. 220 വ്യക്തികളുടേതായുള്ള 76,600 കോടി രൂപയാണ് എസ്.ബി.ഐ എഴുതിത്തള്ളിയതെന്നും പണക്കാരെ രക്ഷിക്കുന്നതിൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള മറ്റ് ബാങ്കുകളും മോശമല്ലെന്നും സി.എൻ.എൻ ന്യൂസ് 18 റിപ്പോർട്ടിൽ പറയുന്നു. നൂറ് കോടിയിലേറെ വായ്പയെടുത്ത 220 പേരെയും 500 കോടിക്കുമേൽ സ്വന്തമാക്കിയ 33 പേരെയുമാണ് എസ്.ബി.ഐ കടം എഴുതിത്തള്ളി രക്ഷിച്ചത്. രാജ്യത്തെ ബാങ്കുകൾ […]

India National

നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കും രാഹുല്‍‍ ഗാന്ധിയുടെ വിനോദയാത്രയും പ്രചരണായുധമാക്കി ബി.ജെ.പി

സംസ്ഥാന നേതാക്കന്മാരുടെ കൊഴിഞ്ഞുപോക്കും രാഹുല്‍‍ ഗാന്ധിയുടെ വിനോദയാത്രയും പ്രചരണായുധമാക്കി ബി.ജെ.പി. ഹരിയാനയിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ രാഹുൽ ഗാന്ധിക്കെതിരെ ‌ബി.ജെ.പി പ്രസിഡന്റ് അമിത്ഷാ ആഞ്ഞടിച്ചു. ‌തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാഹുല്‍ ഗാന്ധി ഒളിച്ചോടിയെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി വിമര്‍ശിച്ചത്. മഹാരാഷ്ട്ര പി.സി.സി മുന്‍ അധ്യക്ഷന്‍ സജ്ഞയ് നിരുപം വിട്ടുനിന്നതും ഹരിയാന പി.സി.സി മുന്‍ അധ്യക്ഷന്‍ അശോക് തന്‍വാര്‍ രാജിവെച്ചതുമടക്കം വലിയ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനകത്ത് നേതൃ പ്രതിസന്ധിയുണ്ടെന്ന വിമര്‍ശവുമായി മുതിര്‍ന്ന നേതാക്കന്മാര്‍ രംഗത്തെത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കാലത്ത് […]

India National

കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധി; സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയാകുന്നു

കോണ്‍ഗ്രസിലെ നേതൃ പ്രതിസന്ധി സംബന്ധിച്ച മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന പാര്‍ട്ടിക്ക് തലവേദനയാകുന്നു. പ്രസ്താവനയെ പിന്തുണച്ച് ജോതിരാദിത്യ സിന്ധ്യ അടക്കമുള്ള നേതാക്കളും രംഗത്തെത്തി. വിഷയത്തില്‍ പ്രതികരിക്കാന്‍ എ.ഐ.സി.സി നേതൃത്വം തയ്യാറായില്ല. ഹരിയാനയിലും മഹാരാഷ്ട്രയിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകാനിരിക്കെയാണ് കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കുന്ന മുതിര്‍ന്ന നേതാവ് സല്‍മാന്‍ ഖുര്‍ഷിദിന്റെ പ്രസ്താവന. ജോതിരാദിത്യ സിന്ധ്യ അടക്കമുള്ളവര്‍ പിന്തുണയുമായി എത്തിയതോടെ വിഷയത്തില്‍ എങ്ങിനെ പ്രതികരിക്കണമെന്നറിയാത്ത അവസ്ഥയിലാണ് മുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ ഗാന്ധി തകര്‍ത്ത കോണ്‍ഗ്രസ് അതിജീവനത്തിനുള്ള പോരാട്ടത്തിലാണെന്ന പ്രചരണം ബി.ജെ.പി […]

India National

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും

ജമ്മുകശ്മീരില്‍ വിനോദ സഞ്ചാരികള്‍ക്ക് ഇന്ന് മുതല്‍ വീണ്ടും പ്രവേശനം അനുവദിക്കും. നിയന്ത്രണങ്ങളില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായാണ് നടപടി. ല‍ഡാക്കിലെ ഭൂമി സംരക്ഷിക്കുന്നതിനും ജോലി ഉറപ്പ് വരുത്തുന്നതിനുമായി ല‍ഡാക്ക് ജനപ്രതിനിധികള്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്ക് സമഗ്ര വികസന റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജമ്മുകശ്മീരില്‍ അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായി വിനോദ സഞ്ചാരികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഒടുവില്‍ രണ്ട് മാസങ്ങള്‍ക്കിപ്പുറമാണ് വീണ്ടും പ്രവേശനം അനുവദിക്കുന്നത്. കശ്മീരിലെ സാഹചര്യങ്ങളും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്താൻ ഗവർണറും ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും തിങ്കളാഴ്ച […]

India National

രാഷ്ട്രീയത്തിലേക്കില്ല, അവകാശങ്ങള്‍ക്കായുള്ള പോരാട്ടം തുടരുമെന്ന് ഷെഹ്‍ല റാഷിദ്

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്നും താന്‍ പിന്‍വാങ്ങുന്നതായി ആക്ടിവിസ്റ്റും മുന്‍ ജെ.എന്‍.യു വിദ്യാര്‍ഥി നേതാവുമായ ഷെഹ്‍ല റാഷിദ്. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും കശ്മീരിലെ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നതായി ഷെഹ്‍ല റാഷിദ് അറിയിച്ചത്. കശ്മീരിലെത്തുമ്പോള്‍ നിയമവും നീതിയും മറന്ന് പോവുകയാണ് സര്‍ക്കാരെന്നും, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നതിന് ഇത്തരത്തിലുള്ള പല അഡ്ജസ്റ്റ്‌മെന്റുകളും കണ്ടില്ലെന്ന് നടിക്കേണ്ടി വരുമെന്നും ഷെഹ്‍ല ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന ഷാ ഫസല്‍ രൂപീകരിച്ച ജമ്മു കശ്മീര്‍ […]