India National

ബംഗാളില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് സോണിയ ഗാന്ധിയുടെ അനുമതി

ബംഗാളിൽ ഇടതുപക്ഷവുമായി ചേർന്ന് പ്രവർത്തിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അധ്യക്ഷ സോണിയ ഗാന്ധിയുടെ നിർദേശം. ഭരണത്തിലിരിക്കുന്ന തൃണമൂൽ കോൺഗ്രസിനും ബി.ജെ.പിക്കുമെതിരെ യോജിച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്ന് കോൺഗ്രസ് വക്താവ് അബ്ദുൽ മന്നാനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. ബംഗാളിൽ പാർട്ടിയുടെ അടിത്തറ ദുർബലമാകുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് സോണിയാ ഗാന്ധിയുടെ പുതിയ നീക്കം. 2016ലെ നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾക്ക് മാറ്റമുണ്ടായിട്ടുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷം സഖ്യനീക്കവുമായി മുന്നോട്ട് പോകാൻ സോണിയാ ഗാന്ധി തീരുമാനിക്കുകയായിരുന്നുവെന്ന് അബ്ദുൽ മന്നാൻ പറഞ്ഞു. […]

India National

ഇന്ത്യയിലെ സമ്പന്നരില്‍ മുകേഷ് അംബാനി ഒന്നാമത്; മലയാളികളില്‍ യൂസുഫലി

തുടർച്ചയായ 12ാം വർഷവും രാജ്യത്തെ സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. 3.65 ലക്ഷം കോടി രൂപയാണ് അംബാനിയുടെ ആസ്തി. ഫോബ്സ് ഇന്ത്യയുടെ ഏറ്റവും പുതിയ പട്ടികയിലാണ് അംബാനി വീണ്ടും ഒന്നാം നമ്പറായത്. അതിവേഗത്തില്‍ വളര്‍ന്ന ജിയോയുടെ കുതിപ്പില്‍ നിന്നാണ് അംബാനി ആസ്തി പലകോടികള്‍ വര്‍ധിപ്പിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇതേസമയം, പട്ടികയില്‍ വിസ്മയിപ്പിക്കുന്ന നേട്ടമുണ്ടാക്കിയത് അദാനി ഗ്രൂപ്പ് അധ്യക്ഷന്‍ ഗൗതം അദാനിയാണ്. എട്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി അദാനി രണ്ടാം സ്ഥാനത്തേക്കാണ് കുതിച്ചെത്തിയത്. […]

India National

ഉന്നാവോ കേസ്; ബി.ജെ.പി എം.എല്‍.എക്കെതിരെ കൊലപാതക കുറ്റം ചുമത്തിയില്ല

ഉന്നാവോ വാഹനാപകടക്കേസിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സെങ്കാറിനെതിരെ കൊലപാതക കുറ്റമില്ല. പകരം ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലഖ്നൗ പ്രത്യേക കോടതിയിൽ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. ജൂലൈ 28നാണ് ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും ബന്ധുക്കളും അഭിഭാഷനും സഞ്ചരിച്ചിരുന്ന കാർ ദുരൂഹ സാഹചര്യത്തിൽ അപകടത്തിൽപ്പെട്ടത്. സംഭവത്തില്‍ 2 പേർ മരിക്കുകയും പരാതിക്കാരിക്കും അഭിഭാഷകനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. പീഡനക്കേസിൽ പ്രതിയായ ബി.ജെ.പി എം.എൽ.എ കുൽദീപ് സെനഗർ ആസൂത്രിതമായി നടത്തിയ അപകടമാണിത് എന്നായിരുന്നു ആരോപണം. തുടർന്ന് കുൽദീപ് […]

India National

ഇന്ന് സുപ്രധാന ചര്‍ച്ച

ഇന്ത്യ – ചൈന അനൗദ്യോഗിക ഉച്ചകോടിയുടെ സുപ്രധാന ചർച്ച ഇന്ന് നടക്കും. രാവിലെ പത്തിന് മഹാബലിപുരത്തെ റിസോർട്ടിലാണ് കൂടിക്കാഴ്ച്ച. ഒരു മണിക്കൂർ നീളുന്ന ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങും മാത്രമാണ് പങ്കെടുക്കുക. അതിന് ശേഷം പ്രതിനിധി തല ചർച്ചയുമുണ്ടാകും. അതിർത്തി, പ്രതിരോധം, വ്യാപാരം എന്നിവയാണ് പ്രധാന വിഷയങ്ങൾ എങ്കിലും ജമ്മു കശ്മീർ വിഷയത്തിൽ ചർച്ചയുണ്ടാകുമോ എന്നാണ് ലോക രാജ്യങ്ങൾ ഉറ്റുനോക്കുന്നത്‌. ചർച്ചകൾക്ക് ശേഷം സംയുക്ത പ്രതികരണം ഉണ്ടാവില്ലെന്നാണ് സൂചനകൾ. ഇരു […]

India National

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതി;ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്

പഞ്ചാബ് മഹാരാഷ്ട്ര സഹകരണ ബാങ്ക് അഴിമതിയില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ്. മുളുന്ദ് എം.എല്‍.എയുടെ മകന്‍ രഞ്ജീത് സിങ് ഒരേ സമയം പി.എം.സി ബാങ്ക് ഡയറക്ടറും എച്ച്.ഡി.ഐ.എല്‍ ബോര്‍ഡ് അംഗവുമായിരുന്നു. ബാങ്കിന്‍റെ 12 ഡയറക്ടര്‍മാരുമായി ബി.ജെ.പിക്ക് അടുത്ത ബന്ധമാണുള്ളതെന്നും കോണ്‍ഗ്രസ് വക്താവ് ഗൗരവ്‌ വല്ലഭ് ആരോപിച്ചു. പി.എം.സി ബാങ്കിന്റെ പരമാവധി വായ്പ പരിധിയുടെ 75 ശതമാനം എച്ച്.ഡി.ഐ.എല്‍ അടക്കമുള്ള ബാധ്യതയുള്ള ‌സ്ഥാപനങ്ങള്‍ക്ക് ചട്ടം ലംഘിച്ച് നല്‍കി എന്നാണ് കേസ്. വായ്പയുമായി ബന്ധപ്പെട്ട് 4,355 കോടിയുടെ അഴിമതി നടന്നതായും […]

India National

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വരയുടെ വീട്ടില്‍ റെയ്ഡ്; പിടിച്ചെടുത്തത് 5 കോടി

കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ നടന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കോടികള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. ഇതുവരെ അഞ്ചു കോടി രൂപ പിടിച്ചെടുത്തതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. വ്യാഴാഴ്ചയാണ് ജി പരമേശ്വരയുടെ വസതിയിലും അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലും മുന്‍കേന്ദ്രമന്ത്രി ആര്‍ എല്‍ ജ്വാലപ്പയുടെ സ്വകാര്യ മെഡിക്കല്‍ കോളജിലുമടക്കം റെയ്ഡ് നടന്നത്. നീറ്റ് പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ടാക്‌സ് തട്ടിപ്പിനെ കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമാണ് റെയ്‌ഡെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പരമേശ്വരയുടെ ഓഫീസ്, വസതി, […]

India National

56 ഇഞ്ച് നെഞ്ച് വിരിച്ച് ഈയൊരു കാര്യം ചൈനീസ് പ്രസിഡന്റിനോട് പറയാമോ ? മോദിയെ വെല്ലുവിളിച്ച് കപില്‍ സിബല്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ഇന്ന് ചെന്നൈയിലെത്തുന്ന ചൈനീസ് പ്രസിഡന്റിനോട് രണ്ടേ രണ്ടു കാര്യങ്ങള്‍ പറയാനാണ് മോദിയോട് കപില്‍ സിബല്‍ ആവശ്യപ്പെടുന്നത്. മോദി തന്റെ 56 ഇഞ്ച് നെഞ്ച് കാണിക്കേണ്ടത് ചൈനീസ് പ്രസിഡന്റിനോടാണെന്നും കപില്‍ സിബല്‍ പറഞ്ഞുവെക്കുന്നുണ്ട്. മോദി തന്റെ 56 ഇഞ്ച് നെഞ്ച് വിരിച്ച്, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങിനോട് രണ്ടു കാര്യങ്ങള്‍ പറയണം, പാക് അധീന കശ്മീരിലെ 5000 കിലോമീറ്റര്‍ സ്ഥലത്തു നിന്ന് ഒഴിയണമെന്നും 5ജിക്ക് വേണ്ടി […]

India National

റോഡിലെ മരണക്കുഴി ഒരു ജീവന്‍ കൂടി എടുത്തു; മരിച്ചത് വനിതാ ഡോക്ടര്‍

മഹാരാഷ്ട്രയിലെ ഭിവണ്ടിയില്‍ റോഡിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനത്തിൽ നിന്ന് തെറിച്ചുവീണ 25 കാരിയായ വനിതാ ഡോക്ടർ ട്രക്ക് ഇടിച്ച് മരിച്ചു. ഭിവണ്ടി-വാഡ റോഡിൽ ഇന്നലെ രാത്രി 10.30 നാണ് സംഭവം. അടുത്ത മാസം വിവാഹിതയാകാനിരുന്ന കുടുസ് ഗ്രാമവാസിയായ നിദ ഷെയ്ഖിനാണ് ദാരുണാന്ത്യം സംഭവിച്ചത്. ഗണേശ്പുരി പൊലീസ് കേസുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു. ബന്ധുവായ ഷബാൻ (25) ഓടിച്ചിരുന്ന സ്കൂട്ടിയുടെ പിന്‍സീറ്റിലായിരുന്നു നിദ. വിവാഹവുമായി ബന്ധപ്പെട്ട് ചില സാധനങ്ങള്‍ വാങ്ങാന്‍ പോയ ശേഷം ഷാബാൻ നിദയെ വീട്ടിലേക്ക് […]

India National

മോദിയേക്കാള്‍ വലിയ ലോക സഞ്ചാരി മന്‍മോഹനെന്ന് അമിത് ഷാ

മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിങ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയേക്കാൾ കൂടുതൽ വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്ന് ബി.ജെ.പി മേധാവിയും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ഈ വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയായാണ് അമിത് ഷായുടെ അവകാശവാദം. ഇക്കാര്യത്തിൽ കോൺഗ്രസ് നടത്തുന്ന ആക്രമണങ്ങൾ അസൂയയുടെ ഫലമാണെന്ന് അമിത് ഷാ പറഞ്ഞു. മോദി പോകുന്നിടത്തെല്ലാം ആയിരക്കണക്കിന് ആളുകൾ ‘മോദി-മോദി’ എന്ന മുദ്രാവാക്യങ്ങളുമായി വിമാനത്താവളങ്ങളിൽ തടിച്ചുകൂടുന്നുണ്ട്. ഇത് കോൺഗ്രസിന് വലിയ വയറുവേദനയുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മാത്രമാണ്, എന്തുകൊണ്ടാണ് മോദി ഇത്രയധികം യാത്ര ചെയ്യുന്നതെന്ന് […]

India National

ക്ഷീരമേഖലയെ തകര്‍ക്കില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെ പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോദി സർക്കാർ

ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് സമ്മതം നല്‍കി മോദി സർക്കാർ. ക്ഷീര മേഖലയെ തകർക്കുന്ന നടപടി ഉണ്ടാകില്ലെന്ന ഉറപ്പ് കർഷക സംഘടനകളോട് ആവർത്തിക്കെയാണ് സർക്കാർ നീക്കം. ആര്‍.സി.ഇ.പി കരാർ സംബന്ധിച്ച ചർച്ചകളിൽ പങ്കെടുത്ത ഒന്നാം മോദി സർക്കാർ പ്രതിനിധി സുരേഷ് പ്രഭു ന്യൂസിലൻറുമായി ഇക്കാര്യത്തിൽ ധാരണയിൽ എത്തിയിരുന്നതായാണ് വിവരം. പാൽ ഉൽപാദത്തിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. കര്‍ഷകരില്‍ ഭൂരിഭാഗത്തിന്റെയും ഉപജീവന മാര്‍ഗമാണ് പാല്‍ ഉല്‍പാദനം. എന്നിട്ടും ഇറക്കുമതി തീരുവ കൂടാതെ ഇന്ത്യയിലേക്ക് പാല്‍ ഇറക്കുമതിക്ക് കേന്ദ്ര സര്‍ക്കാര്‍ ന്യൂസിലന്റുമായി […]