കൊച്ചി: രാജ്യത്ത് നിലവില്‍ നടന്നതില്‍ വെച്ച് ഏറ്റവും വലിയ ഇലക്‌ട്രിക് ബസ് ഇടപാട് ടാറ്റ മോട്ടോര്‍സിന് ലഭിച്ചു. അഹമ്മദാബാദ് ജന്‍മാര്‍ഗ് ലിമിറ്റഡാണ്(എജെഎല്‍) ടാറ്റ മോട്ടോഴ്‌സുമായി 300ഇലക്‌ട്രിക് ബസുകള്‍ക്കായി കരാറിലാണ് ടാറ്റ ഏര്‍പ്പെട്ടതെന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 60ശതമാനം വിപണി വിഹിതത്തോടെ 200 ഇലക്‌ട്രിക് ബസുകള്‍ വിപണിയില്‍ എത്തിച്ച കമ്ബനിക്ക് ഈ പുതിയ ഓര്‍ഡര്‍ ലഭ്യമായതോടെ ഇവി ബസ് വിഭാഗം വിപണിയില്‍ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണെന്നാണ് കമ്ബനിയുടെ അവകാശവാദം. ടാറ്റ അള്‍ട്രാ അര്‍ബന്‍ 9/9ഇലക്‌ട്രിക് എസി ബസ്സുകള്‍ അഹമ്മദാബാദിലെ […]
National
എയര്‍ ബസ് വിമാനം ടാക്‌സിബോട്ട് ഉപയോഗിച്ച് റണ്‍വേയിലേക്ക്, ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: യാത്രക്കാരുമായി എയര്‍ ബസ് വിമാനത്തെ ടാക്‌സി ബോട്ട് ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് ചരിത്രം കുറിച്ച് എയര്‍ ഇന്ത്യ. എന്‍ജിന്‍ ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ സഹായിക്കുന്ന സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് ട്രാക്ടറാണ് ടാക്‌സി ബോട്ട്. പൈലറ്റാണ് ടാക്‌സി ബോട്ടിനെ നിയന്ത്രിക്കുക. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ എ ഐ 665 ഡല്‍ഹി- മുംബൈ വിമാനമാണ്‌ടാക്‌സി ബോട്ട് സംവിധാനം ഉപയോഗിച്ച് പാര്‍ക്കിങ് […]
മിസൈല്‍ ഉപയോഗിച്ച് ഹെലികോപ്ടര്‍ തകര്‍ത്ത സംഭവത്തില്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മിസൈല്‍ ഉപയോഗിച്ച് വ്യോമസേന ഹെലികോപ്ടര്‍ തകര്‍ത്ത സംഭവത്തില്‍ ആറ് വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ട് പേരെ കോര്‍ട്ട് മാര്‍ഷലിനും നാല് പേരെ അച്ചടക്ക നടപടിക്കും വിധേയരാക്കും. ഫെബ്രുവരി 27നാണ് ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. മിസൈല്‍ ഉതിര്‍ത്ത് ഹെലികോപ്ടര്‍ തകര്‍ത്ത നടപടി വന്‍ വീഴ്ചയാണെന്നും ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കുമെന്നും കഴിഞ്ഞ ആഴ്ച വ്യോമ സേന മേധാവി എയര്‍മാര്‍ഷല്‍ രാകേഷ് കുമാര്‍ സിങ് ദദൌരിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആറ് പേര്‍ക്കെതിരായ നടപടി. ഗ്രൂപ്പ് […]
കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ തീര്‍ഥയാത്ര നടത്തുന്ന ഇന്ത്യക്കാരില്‍ നിന്നും ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് പാകിസ്താന്‍
കര്‍ത്താര്‍പൂര്‍ ഇടനാഴിയിലൂടെ തീര്‍ഥയാത്ര നടത്തുന്ന ഇന്ത്യക്കാരില്‍ നിന്നും 1500 രൂപ ഫീസ് ഈടാക്കാനുള്ള തീരുമാനം പിന്‍വലിക്കില്ലെന്ന് പാകിസ്താന്‍ ഇന്ത്യയെ അറിയിച്ചു. ഇടനാഴിയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുന്നതിന് സെപ്തംബറില്‍ വിളിച്ചു ചേര്‍ത്ത ഉദ്യോഗസ്ഥതല യോഗത്തില്‍ ഇന്ത്യ ഈ നീക്കത്തെ അനുകൂലിച്ചിരുന്നില്ല. യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ പാകിസ്താന്‍ ഔദ്യോഗികമായി അറിയിച്ചു. ഇസ്‌ലാമാബാദിലെ ഇന്ത്യന്‍ സ്ഥാനപതിക്ക് കൈമാറിയ കര്‍ത്താര്‍പൂര്‍ കരട് ധാരണാപത്രത്തില്‍ യാത്രക്കാരുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെയുള്ള വിശദാംശങ്ങളാണ് പാകിസ്താന്‍ അറിയിച്ചിട്ടുള്ളത്. തീര്‍ഥാടകരുടെ പട്ടിക 10 ദിവസം മുമ്പേ […]
സാമ്പത്തിക രംഗത്ത് റാവുവിനെയും മന്‍മോഹന്‍ സിങിനെയും മാതൃകയാക്കണമെന്ന് നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ്
മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങിന്റെയും പി.വി നരസിംഹ റാവുവിന്റെയും സാമ്പത്തിക മാതൃക കേന്ദ്രസര്‍ക്കാര്‍ പിന്തുടരണമെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകരന്‍. ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചും ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നത്. നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതിനു പകരം, രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മന്‍മോഹന്‍ സിങ് സാമ്പത്തിക മാതൃക ബി.ജെ.പി സ്വീകരിക്കണമെന്ന് എ ലോഡ്‌സ്റ്റാര്‍ ടു സ്റ്റിര്‍ ദ […]
സാമ്പത്തിക രംഗത്ത് റാവുവിനെയും മന്‍മോഹന്‍ സിങിനെയും മാതൃകയാക്കണമെന്ന് നിര്‍മ്മല സീതാരാമന്‍റെ ഭര്‍ത്താവ്
മുന്‍ പ്രധാനമന്ത്രിമാരായ മന്‍മോഹന്‍ സിങിന്റെയും പി.വി നരസിംഹ റാവുവിന്റെയും സാമ്പത്തിക മാതൃക കേന്ദ്രസര്‍ക്കാര്‍ പിന്തുടരണമെന്ന് സാമ്പത്തിക വിദഗ്ധനും കേന്ദ്രധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്റെ ഭര്‍ത്താവുമായ പറക്കാല പ്രഭാകരന്‍. ദ ഹിന്ദു ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സര്‍ക്കാരിനെ വിമര്‍ശിച്ചും ഇന്ത്യന്‍ സാമ്പത്തിക രംഗം മെച്ചപ്പെടുന്നതിന് വേണ്ടിയുള്ള നിര്‍ദ്ദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നത്. നെഹ്‌റുവിയന്‍ സോഷ്യലിസത്തെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്നതിനു പകരം, രാജ്യത്ത് ഉദാരവത്കരണത്തിന് വഴി തെളിച്ച നരസിംഹ റാവു-മന്‍മോഹന്‍ സിങ് സാമ്പത്തിക മാതൃക ബി.ജെ.പി സ്വീകരിക്കണമെന്ന് എ ലോഡ്‌സ്റ്റാര്‍ ടു സ്റ്റിര്‍ ദ […]
സാമ്പത്തിക നൊബേല്‍ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്
സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യന്‍ വംശജന്‍ അഭിജിത്ത് ബാനര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക്. എസ്തര്‍ ഡഫ്‌ലോ, മൈക്കല്‍ ക്രീമര്‍ എന്നിവര്‍ക്കൊപ്പമാണ് അഭിജിത് ബാനര്‍ജി പുരസ്‌കാരം പങ്കിട്ടത്. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇവര്‍ക്ക് പുരസ്‌കാരം. ഇവരുടെ ഗവേഷണങ്ങള്‍ ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ മുന്നോട്ടുനയിച്ചു. അവരുടെ പരീക്ഷണാധിഷ്ഠിത സമീപനം വികസന സാമ്പത്തിക ശാസ്ത്രത്തെ മാറ്റിമറിച്ചുവെന്നും നൊബേല്‍ കമ്മിറ്റി വിലയിരുത്തി. കൊല്‍ക്കത്തയില്‍ ജനിച്ച അഭിജിത് ബാനര്‍ജി നിലവില്‍ അമേരിക്കയിലെ പ്രൊഫസറാണ്. കൊല്‍ക്കത്ത, ജെ.എന്‍.യു, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ നിന്നാണ് വിദ്യാഭ്യാസം […]
യു.പിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്നു; 10 മരണം, നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നു
ഉത്തര്‍പ്രദേശില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഇരുനില കെട്ടിടം തകര്‍ന്ന് വീണ് പത്ത് പേര്‍ മരിച്ചു. 15ലേറെയാളുകള്‍ക്ക് പരിക്കേറ്റു. ഒട്ടേറെ പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ഇന്ന് രവിലെ മൌ ജില്ലയിലെ മൊഹമ്മദാബാദിലാണ് സംഭവം. നിരവധിയാളുകള്‍ താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് പാചകവാദക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് തകര്‍ന്ന് വീണത്. കെട്ടിടത്തിലെ ഒരു സ്ത്രീ പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്നാണ് കെട്ടിടം തകര്‍ന്ന് വീണത്. നിരവധി പേര്‍ അപകടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഗ്നിശമന സേനയും പൊലീസും […]
ഐ.എൻ.എക്സ് മീഡിയ കേസ്: പി. ചിദംബരത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി ഇന്ന് പരിഗണിക്കും
ഐ.എൻ.എക്സ് മീഡിയ കേസിൽ പി. ചിദംബരത്തെ കസ്റ്റഡിയിൽ കിട്ടണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. ചിദംബരത്തെ ഹാജരാക്കാൻ തിഹാർ ജയിൽ സൂപ്രണ്ടിന് കോടതി നിർദേശമുണ്ട്. ചിദംബരത്തിന്റെയും ബിനാമികളുടെയും പേരിലുള്ള വിദേശ ബാങ്ക് അക്കൗണ്ടുകളെ കുറിച്ച് ചോദ്യം ചെയ്യണമെന്നാണ് ഇ.ഡിയുടെ ആവശ്യം. നിലവിൽ ഐ.എൻ.എക്സ് മീഡിയ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ചിദംബരം.
കശ്മീരില്‍ പോസ്റ്റ്പെയ്ഡ് മൊബൈല്‍ സേവനം ഇന്ന് മുതല്‍ പുനരാരംഭിക്കും
ജമ്മുകശ്മീരിലെ എല്ലാ പോസ്റ്റ്പെയ്ഡ് മൊബൈല്‍ ഫോണുകളും ഇന്ന് മുതല്‍ സേവനം പുനരാരംഭിക്കും. 71 ദിവസങ്ങള്‍ക്ക് ശേഷമാണ് പോസ്റ്റ്പെയ്ഡ് മൊബൈലുകള്‍ക്കുള്ള വിലക്ക് മാറ്റുന്നത്. എന്നാല്‍ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ക്കുള്ല നിരോധനം തുടരും. വിവിധ സുരക്ഷ വിലയിരുത്തലുകള്‍ക്ക് ഒടുവിലാണ് പോസ്റ്റ് പെയ്ഡ് മൊബൈലുകള്‍ക്കുള്ള സേവന വിലക്ക് എടുത്ത് മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇന്ന് ഉച്ച മുതലാകും പോസ്റ്റ്പെയ്ഡ് മൊബൈലുകള്‍ പ്രവര്‍ത്തിക്കുക. കശ്മീരിലെ പത്ത് ജില്ലകളിലും ഇത് പ്രാബല്യത്തില്‍ വരും. കശ്മീരിലെ നാല്‍പ്പത് ലക്ഷം പോസ്റ്റ്പെയ്ഡ് ഉപഭോഗ്താക്കള്‍ക്കാണ് വിലക്ക് നീങ്ങിയതോടെ ആശയവിനിമയം സാധ്യമാകുക. […]












