India National

ജമ്മു കശ്മീരില്‍ അറസ്റ്റും നടപടികളും തുടരുന്നു

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ് 73ആം ദിവസവും അറസ്റ്റും തുടർ നടപടികളും തുടരുന്നു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി എന്നാരോപിച്ച് ഹ്യാത് അഹമ്മദ് ഭട്ടിനെ അറസ്റ്റു ചെയ്തു. പ്രതിഷേധ സംഗമം സംഘടിപ്പിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയുടെ സഹോദരിയെയും മകളെയും പൊലീസ് 30 മണിക്കൂറിന് ശേഷം വിട്ടയച്ചു. ജമ്മു കശ്മീർ ശാന്തമാണെന്നാണ് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ആവർത്തിക്കുന്നത്. എന്നാൽ റിപ്പോർട്ടുകൾ മറിച്ചാണ്. ചന്തകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളില്ല. വിദ്യാലയങ്ങള്‍ തുറന്നെങ്കിലും വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല.‌ ഇതിനിടെ […]

India National

കശ്മീര്‍ വിഷയം അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് കോണ്‍ഗ്രസിന് താല്‍പര്യം: രാജ്നാഥ് സിങ്

കശ്മീര്‍ വിഷയം കോണ്‍ഗ്രസിന് അന്താരാഷ്ട്രവല്‍ക്കരിക്കാനാണ് താല്‍പര്യമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്നാഥ് സിങ് ഹരിയാനയിലെ പ്രചാരണത്തില്‍ പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും പരസ്യ പ്രചാരണം അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കേ പ്രചാരണങ്ങളില്‍ ബി.ജെ.പി ഏറെ മുന്നിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷാ അടക്കമുള്ള കേന്ദ്രമന്ത്രിമാരുമാണ് പ്രചാരണങ്ങള്‍ നയിക്കുന്നത്.‍ ഹരിയാനയില്‍ ജാട്ട് വോട്ടുകള്‍ ആര്‍ക്ക് അനുകൂലമാകുമെന്നത് നിര്‍ണ്ണായകമാകും. 36 സീറ്റുകളിലാണ് ജാട്ടുകള്‍ക്ക് മേല്‍ക്കൈ ഉള്ളത്. കോണ്‍ഗ്രസിനോ ഐഎന്‍എല്‍ഡിക്കോ ജെജിപിക്കോ ഇവരുടെ വോട്ടുകള്‍ […]

India National

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: പരസ്യ പ്രചാരണം രണ്ട് നാള്‍ കൂടി

ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ഇനി രണ്ട് നാള്‍. ഇരു സംസ്ഥാനങ്ങളിലും പ്രചാരണത്തില്‍ ഏറെ മുന്നിട്ടുനിന്ന ബി.ജെ.പി അവസാനവട്ട വോട്ട് ഉറപ്പിക്കുന്ന തിരക്കിലാണ്. താരപ്രചാരകര്‍ എത്താത്തതിലുള്ള പി.സി.സികളുടെ പ്രതിഷേധങ്ങള്‍ക്കിടെ അധ്യക്ഷ സോണിയ ഗാന്ധി നാളെ ഹരിയാനയില്‍ പ്രചാരണത്തിനെത്തും. മഹാരാഷ്ട്രയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്നത്തെ പ്രചാരണ പരിപാടികള്‍. കശ്മീർ, പൗരത്വ പട്ടിക തുടങ്ങിയ വിഷയങ്ങളിൽ ഊന്നിയാണ് പ്രധാനമന്ത്രിയുടേയും കേന്ദ്രമന്ത്രിമാരുടെയും പ്രചാരണം. ഇരു സംസ്ഥാനങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. ഹരിയാനയില്‍ 75 സീറ്റുകൾ നേടുമെന്നാണ് […]

India National

ഐ.എന്‍.എക്സ് മീഡിയ കേസ്; ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു

ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. തീഹാര്‍ ജയിലില്‍ ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെ റോസ് അവന്യൂ കോടതി ചിദംബരത്തെ ചോദ്യം ചെയ്യാനും ആവശ്യമെങ്കില്‍ അറസ്റ്റ് ചെയ്യാനുമുള്ള അനുമതി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നല്‍കിയിരുന്നു. ചിദംബരത്തെ കസ്റ്റഡിയില്‍ വിടണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെടും. എന്നാല്‍ നാളെ ഹരജി പരിഗണിക്കുന്നത് വരെ ചിദംബരം തീഹാര്‍ ജയിലില്‍ തുടരും. സമാനകേസില്‍ നേരത്തെ സി.ബി.ഐ അറസ്റ്റ് ചെയ്ത ചിദംബരം […]

India National

അന്വേഷണ ഏജന്‍സികളെയും മാധ്യമങ്ങളെയും ഫാസിസ്റ്റ് ശക്തികള്‍ നശിപ്പിച്ച്കൊണ്ടിരിക്കുകയാണെന്ന് അരുന്ധതി റോയ്

കാണാതായി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയായ നജീബിനെ കണ്ടെത്താനായിട്ടില്ല . നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹെയ്റ്റിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി അരുദ്ധതി റോയ്, കവിത ലങ്കേഷ് എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു. നജീബിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സമരത്തിന് കൂടിയാണ് മൂന്ന് വയസ് പിന്നീടുന്നത്. നിരവധി പ്രക്ഷോഭം നടത്തിയിട്ടും നജീബിനെ കണ്ടെത്താനുള്ള സി.ബി.ഐ അന്വേഷണവും എങ്ങുമെത്താത്ത അവസാനിച്ചു. 2016ല്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് […]

India National

മോദി അദാനി,അംബാനിമാരുടെ ഉച്ചഭാഷിണിയാണെന്ന് രാഹുല്‍ ഗാന്ധി

പ്രധാവമന്ത്രി നരേന്ദ്ര മോദി അദാനിയുടെയും അംബാനിയുടെയും ഉച്ചഭാഷിണിയാണെന്ന് രാഹുല്‍ ഗാന്ധി. ദരിദ്രരുടെ പോക്കറ്റിൽ പണം വയ്ക്കാതെ സാമ്പത്തിക മാന്ദ്യം മാറ്റാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ നൂഹില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. രാജ്യത്തെ വലിയ കോര്‍പ്പറേറ്റുകളാണ് അദാനിയും അംബാനിയും. കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് സർക്കാർ അടുത്തിടെ നികുതി ഇളവ് ചെയ്തതായും അവർക്ക് 1.4 ലക്ഷം കോടി രൂപയുടെ ആശ്വാസം നൽകിയതായും രാഹുൽ ചൂണ്ടിക്കാട്ടി. നിങ്ങൾ അവർക്ക് എത്ര പണം നൽകിയാലും ദരിദ്രരുടെ പോക്കറ്റിൽ പണം വച്ചില്ലെങ്കിൽ സാമ്പത്തിക മാന്ദ്യം […]

India National

പശുക്കളെക്കാള്‍ പ്രാധാന്യം സ്ത്രീകള്‍ക്ക് നൽകുക; പതിനെട്ടുകാരിക്ക് മോദിയോട് പറയാനുള്ളത്

നാഗാലാന്റില്‍ അടുത്തിടെ നടന്ന ഒരു സൌന്ദര്യ മത്സരത്തില്‍ ഒരു മത്സരാര്‍ത്ഥിയുടെ ഉത്തരം കേട്ടവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്, ഒപ്പം ചിന്തിപ്പിക്കുകയും ചെയ്തുവെന്ന് പറയാം. കാരണം ഇന്ത്യയിലെ വലിയൊരു പ്രശ്നത്തെ ആ ഒറ്റ ഉത്തരത്തിലൂടെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പതിനെട്ടുകാരിയായ സുന്ദരി. നാഗാലാന്റിന്റെ തലസ്ഥാനമായ കൊഹിമയില്‍ കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ്‌ മിസ് കോഹിമ 2019 സൗന്ദര്യ മത്സരം നടന്നത്. മത്സരത്തിനിടെ വിധികര്‍ത്താക്കളെ ഞെട്ടിച്ച പതിനെട്ടുകാരിയായ മത്സരാർത്ഥിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മത്സരത്തിന്റെ ഭാഗമായുള്ള ചോദ്യോത്തോര വേളയിലാണ് ഈ രസകരമായ ഉത്തരമുണ്ടായത്. പ്രധാനമന്ത്രി […]

India National

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.1 % മാത്രമേ ഉണ്ടാകൂവെന്ന് ഐ.എം.എഫ്

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് 6.1 ശതമാനം മാത്രമേ ഉണ്ടാകൂവെന്ന് ഐ.എം.എഫ്. ഇന്ത്യക്ക് 7 ശതമാനം വളര്‍ച്ച നേടാന്‍ കഴിയുമെന്നായിരുന്നു ജൂലൈയില്‍ ഐ.എം.എഫ് വ്യക്തമാക്കിയിരുന്നത്. ഇന്ത്യയുടെ വളര്‍ച്ചക്ക് തിരിച്ചടിയേറ്റത് ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ അടക്കം മോശപ്പെട്ട സ്ഥിതിയിലേക്ക് പോയതാണെന്നും നിരവധി നടപടികള്‍ നിലവിലെ അവസ്ഥ മറികടക്കാന്‍ ആവശ്യമാണെന്നും ഐ.എം.എഫ് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞയായ ഗീത ഗോപിനാഥ് പറഞ്ഞു. നേരത്തെ ലോകബാങ്ക്, മൂഡിസ്, എന്നിവയും ആര്‍.ബി.ഐ ഇന്ത്യയുടെ വളര്‍ച്ച നിരക്ക് ഇടിയുമെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെയാണ് […]

India National

ബാബരി ഭൂമിത്തര്‍ക്ക കേസില്‍ വാദം കേൾക്കല്‍ ഇന്ന് അവസാനിച്ചേക്കും; സുപ്രീം കോടതി വാദം കേട്ടത് തുടര്‍ച്ചയായ 40 ദിവസം

ബാബരി മസ്ജിദ് ഭൂമിത്തര്‍ക്കകേസിലെ അപ്പീലുകളില്‍ അന്തിമവാദം കേള്‍ക്കല്‍ സുപ്രീം കോടതി ഇന്ന് പൂര്‍ത്തീകരിച്ചേക്കും. ഭൂമി മൂന്നായി ഭാഗിച്ചുള്ള അലഹബാദ് ഹൈകോടതി വിധിക്കെതിരായ കേസിലെ മുഴുവന്‍ കക്ഷികള്‍ക്കും വാദം സമര്‍പ്പിക്കാന്‍ കോടതി ഇന്ന് സമയം അനുവദിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് കേസില്‍ വാദം കേള്‍ക്കുന്നത്. ബാബരി മസ്ജിദ് ഭൂമിത്തര്‍ക്ക കേസില്‍ വാദം കേള്‍ക്കാന്‍ ഇന്നത്തേതടക്കം തുടര്‍ച്ചയായി നാല്പത് ദിവസമാണ് സുപ്രീംകോടതി വിനിയോഗിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്നത്തോടെ വാദം കേള്‍ക്കല്‍ അവസാനിപ്പിക്കും. കേസിലെ മുഴുവന്‍ […]

India National

ഭാതതരത്നക്കായി സവര്‍ക്കരുടെ പേര് നിര്‍ദ്ദേശിക്കും; പ്രകടന പത്രികയുമായി ബി.ജെ.പി

നിയമസഭ തെരഞ്ഞെടുപ്പിന് ഒരാഴ്ച ശേഷിക്കെ ബി.ജെ.പി മഹാരാഷ്ട്രയിലെ പ്രകടനപത്രിക പുറത്തിറക്കി. ഒരു കോടി തൊഴില്‍ അവസരം, വരള്‍ച്ചമുക്ത സംസ്ഥാനമായി മഹാരാഷ്ട്രയെ മാറ്റും എന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ ആണ് ബി.ജെ.പി മുന്നോട്ട് വക്കുന്നത്. ഭാരത് രത്നക്കായി സവര്‍ക്കറുടെയും സാവിത്രിഭായ് ഫൂലെയുടെയും, മഹാത്മ ജോതിഭ ഫൂലെയെടുയും പേരുകള്‍ നിര്‍ദ്ദേശിക്കുമെന്നും ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാല്‍ സവര്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കണമെന്നത് പ്രകടനപത്രികയില്‍ ഇടംപിടിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിമര്‍ശനം ഉന്നയിച്ചു. മഹാത്മഗാന്ധി ആത്ഹമത്യചെയ്താണെന്ന പാഠപുസ്തകം അച്ചടിക്കുന്ന രാജ്യത്ത് ഇത്തരം ആവശ്യങ്ങളും പ്രതീക്ഷിക്കാമെന്ന് കോണ്‍ഗ്രസ് പറ‍ഞ്ഞു […]