നൊബേല്‍ പുരസ്‌കാര ജേതാവ് അഭിജിത്ത് ബാനര്‍ജിയെ അനുകൂലിച്ചും പ്രശംസിച്ചും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വിമര്‍ശകരോട് പോയി പണി നോക്കാന്‍ പറയൂ എന്ന് നൊബേല്‍ ജേതാവ് അഭിജിത് ബാനര്‍ജിക്ക് രാഹുല്‍ ഗാന്ധിയുടെ ഉപദേശം. ‘അഭിജിത് ബാനര്‍ജി, താങ്കളുടെ നേട്ടത്തില്‍ കോടിക്കണക്കിനു ഇന്ത്യക്കാര്‍ അഭിമാനിക്കുന്നു.’– രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ‘പ്രിയപ്പെട്ട ബാനര്‍ജീ, വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് അന്ധത ബാധിച്ചിരിക്കുന്ന ഈ മതഭ്രാന്തന്‍മാര്‍ക്ക് പ്രഫഷണലിസത്തെ കുറിച്ച് ഒന്നും അറിയില്ല. ഒരു ദശകമെടുത്താലും താങ്കള്‍ക്ക് ഇക്കാര്യം അവരെ പഠിപ്പിക്കാനുമാകില്ല. ഒരു […]
National
ഡല്‍ഹിയില്‍ അമ്മയും മകനും മരിച്ച നിലയില്‍; ആത്മഹത്യക്കുറിപ്പ് കണ്ടെത്തി
ഡല്‍ഹിയില്‍ അമ്മയെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മരിച്ച ലിസിയുടെ ആത്മഹത്യക്കുറിപ്പ് കണ്ടെത്തി. ലിസിയുടെ മുറിയിൽ നിന്നാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ലിസിയുടെ രണ്ടാം ഭർത്താവിന്റെ മരണത്തെ പറ്റി കുറിപ്പിൽ സൂചനയുള്ളതായാണ് വിവരം. കോട്ടയം പാമ്പാടി സ്വദേശി ലിസിയെ ഡല്‍ഹിയിലെ ഫ്ലാറ്റിലും മകന്‍ അലന്‍ സ്റ്റാന്‍ലിയെ റെയില്‍പാളത്തിലുമാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് ഇന്ത്യയുടെ തിരിച്ചടി; അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു
പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകള്‍ ആക്രമിച്ച് ഇന്ത്യന്‍ സേനയുടെ തിരിച്ചടി. താങ്ധര്‍ മേഖലയിലാണ് ആക്രമണം നടത്തിയത്. അഞ്ച് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ഒന്‍പത് ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് പാകിസ്താന്‍ അവകാശപ്പെട്ടു. കശ്മീര്‍ കുപ്‌വാരയിലെ നിയന്ത്രണ രേഖയിലാണ് വീണ്ടും പാക് പ്രകോപനമുണ്ടായത്. താങ്ധറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന് സംബന്ധിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരു വീടും ഒരു അരി ഗോഡൌണും പൂര്‍ണമായും […]
ആര്‍ട്ടിക്കിള്‍ 370ഉം യു.എ.പി.എ ബില്ലും സംബദ്ധിച്ച വിവരങ്ങള്‍ നല്‍കാനാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം
വിവരാവകാശ പ്രകാരമുള്ള അപേക്ഷക്കാണ് ആഭ്യന്തര മന്ത്രാലയം ഇപ്രകാരം മറുപടി നല്‍കിയത്. ദേശ സുരക്ഷ ചൂണ്ടിക്കാട്ടിയാണ് നടപടി. മോദി സര്‍ക്കാര്‍ നീക്കങ്ങള്‍ സുതാര്യമായതിനാല്‍ വിവരകാവകാശ അപേക്ഷകളുടെ ആവശ്യം കുറയുന്നു എന്ന പ്രസ്താവന ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയത് ഈ മാസം 12നാണ്. പക്ഷെ കാര്യങ്ങള്‍ അത്ര സുതാര്യമല്ലെന്നാണ് ആഭ്യന്തരമന്ത്രാലത്തിന്റെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമം നല്‍കിയ വിവരവാവകാശ പ്രകാരമുള്ള രണ്ട് അപേക്ഷകള്‍ക്ക് രാജ്യ സുരക്ഷ ആരോപിച്ച് വിവരങ്ങള്‍ നിഷേധിച്ചിരിക്കുകയാണ് ആഭ്യന്തര മന്ത്രാലയം. ആദ്യ ആര്‍.ടി.ഐ അപേക്ഷയില്‍ യു.എ.പി.എ […]
പാക്കറ്റ് പാലില്‍ കാന്‍സറിനു കാരണമാവുന്ന രാസപദാര്‍ഥം; ഫുഡ് സേഫ്റ്റി സര്‍വെ; ആശങ്ക
ന്യൂഡല്‍ഹി: സംസ്ഥാനത്തു വിതരണം ചെയ്യുന്ന പാക്കറ്റ് പാലുകളില്‍ കാന്‍സറിനു കാരണമാവുന്ന രാസപദാര്‍ഥമായ അഫ്‌ലക്ടോക്‌സിന്‍ എം വണ്‍ കണ്ടെത്തി. കേരളത്തിനു പുറമേ തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ വിതരണം ചെയ്യുന്ന പാലില്‍, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് അതോറിറ്റി നടത്തിയ പരിശോധനയിലാണ് ആരോഗ്യത്തിനു ഹാനികരമായ ഘടകം കണ്ടെത്തിയത്. രാജ്യത്ത് എല്ലായിടത്തുനിന്നും സാംപിളുകള്‍ ശേഖരിച്ചാണ് ഫുഡ് സേഫ്റ്റി അതോറിറ്റി നാഷനല്‍ മില്‍ക്ക് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി സര്‍വേ നടത്തിയത്. ഇതില്‍ കേരളം, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ആറു ശതമാനം സാംപിളുകളില്‍ അഫ്‌ലക്ടോക്‌സിന്‍ […]
ആൾദൈവം കൽക്കി ബാബയുടെ ആശ്രമത്തില്‍ റെയ്ഡ്; 43.9 കോടി രൂപയും 18 കോടിയുടെ യു.എസ് ഡോളറും 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തു
ആൾദൈവം കൽക്കി ബാബയുടെ ആശ്രമത്തിലും സ്ഥാപനങ്ങളിലുമായി നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിൽ 43.9 കോടി രൂപയും 18 കോടിയുടെ യു.എസ് ഡോളറും 88 കിലോ സ്വർണ്ണവും പിടിച്ചെടുത്തു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആന്ധ്രാപ്രദേശിലെ ചിറ്റൂരിലെ ആശ്രമത്തിലും തമിഴ്നാട്ടിലെ കൽക്കി ബാബ ട്രസ്റ്റിന്റെ ബിസിനസ് സ്ഥാപനങ്ങളിലുമായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന. റിയൽ എസ്റ്റേറ്റ്, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കൽക്കി ബാബ ട്രസ്റ്റിന് എതിരെയുള്ളത്. ഇന്ത്യയിലും വിദേശത്തുമായി രാഷ്ട്രീയ നേതാക്കളടക്കം ലക്ഷക്കണക്കിന് അനുയായികളാണ് […]
ബാബരി കേസ്; വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും
ബാബരി ഭൂമിത്തർക്ക കേസിൽ വാദങ്ങൾ എഴുതി നൽകാൻ കക്ഷികൾക്ക് അനുവദിച്ച സമയം ഇന്ന് അവസാനിക്കും. 40 ദിവസം തുടര്‍ച്ചയായിവാദം കേട്ട ശേഷമാണ് സുപ്രിം കോടതി വാദങ്ങള്‍ എഴുതി നല്‍കാന്‍ മൂന്ന് ദിവസം നല്‍കിയത്. അതിനിടെ മധ്യസ്ഥ സമിതിയുടെ നീക്കം ഗൂഢതാത്പര്യമാണെന്ന ആരോപണവുമായി മുസ്ലിംകക്ഷികളുടെ അഭിഭാഷകർ രംഗത്തെത്തിയിരുന്നു. ബാബരി കേസിൽ അന്തിമ വാദം കേൾക്കൽ പൂർത്തിയായതിന് തൊട്ടു പിന്നാലെയാണ് മധ്യസ്ഥ സമിതി കോടതിക്ക് പ്രശ്നപരിഹാര ഫോർമുല സംബന്ധിച്ച റിപ്പോർട്ട് കൈമാറിയത്. ഇന്നലെ ചേംബറിൽ ചേർന്ന ഭരണഘടന ബഞ്ച് റിപ്പോർട്ട് […]
ഐ.എന്‍.എക്‍സ് മീഡിയ; പി ചിദംബരത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു
ഐ.എന്‍.എക്‍സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു. മകന്‍ കാര്‍ത്തി ചിദംബരമടക്കം 15 പേരെ പ്രതിചേര്‍ത്താണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം ഡല്‍ഹി റോസ് അവന്യു കോടതി തിങ്കളാഴ്ച പരിഗണിക്കും. കസ്റ്റഡി ഒരാഴ്ചത്തേക്ക് കൂടി നീട്ടി ഇന്നലെ വീണ്ടും ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചിരുന്നു. ഇതിനിടെ ചിദംബരം സമര്‍പ്പിച്ച ജാമ്യഹരജിയില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി. കോടതി വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്.
ജസ്റ്റിസ് എസ്.എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും
ജസ്റ്റിസ് എസ്.എ ബോബ്ഡെ സുപ്രീം കോടതി ചീഫ് ജസ്റ്റിസാകും. ബോബ്ഡെയുടെ പേര് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ശിപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് വിരമിക്കാനിരിക്കെ പിന്മുറക്കാരന്‍റെ പേര് നിര്‍ദേശിക്കുന്ന കീഴ്‍വഴക്കമുണ്ട്. ഇതിന്‍റെ ഭാഗമായാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് എസ്.എ ബോബ്ഡെയുടെ പേര് നിര്‍ദേശിച്ചത്. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനാണ് ശിപാര്‍ശ കത്തയച്ചത്. അടുത്ത മാസം 17നാണ് നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് വിരമിക്കുന്നത്.
ഇ.വി.എം ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിലേക്ക് ഛത്തീസ്ഗഡ്; പ്രതിഷേധവുമായി ബി.ജെ.പി
ഇ.വി.എമ്മുകൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പിയുടെ ഛത്തീസ്ഗഡ് ഘടകം ഗവർണർ അനുസുയ ഉയികിയുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിസഭാ ഉപസമിതി ഇതു സംബന്ധിച്ച സാധ്യതകള്‍ മുന്നോട്ടുവെച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധവുമായി ബി.ജെ.പി രംഗത്തുവന്നത്. മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നതു പോലെ മേയർ സ്ഥാനത്തേക്ക് പരോക്ഷ തിരഞ്ഞെടുപ്പ് നടത്താനും മന്ത്രിസഭാ ഉപസമിതി ശിപാർശ ചെയ്യുന്നുണ്ട്. ഇക്കാര്യം പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതി രണ്ട് ശുപാർശകൾ നൽകിയിട്ടുണ്ടെന്ന് […]












