കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറച്ചുള്ള സാമ്പത്തിക പരിഷ്കാരം ഗുണം ചെയ്യില്ലെന്ന് നോബേല്‍ ജേതാവ് അഭിജിത് ബാനര്‍ജി. മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അഭിജിത് ബാനര്‍ജി നിലപാട് വ്യക്തമാക്കിയത്. നിലവിലെ സാമ്പത്തിക മാന്ദ്യം മറികടക്കണമെങ്കില്‍ പാവപ്പെട്ടവരുടെ കൈകളിലേക്ക് പണം എത്തണം. കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കുന്നതുപോലെയുള്ള പദ്ധതികളാണ് ആവശ്യമെന്നും അഭിജിത് ബാനര്‍ജ് മീഡിയവണിനോട് പറഞ്ഞു.
National
ഐ.എന്‍.എക്സ് മീഡിയകേസില്‍ ചിദംബരത്തിന് ജാമ്യം
ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. കര്‍ശന ഉപാധികളോടെയാണ് സുപ്രീംകോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കസ്റ്റഡിയില്‍ ആയതിനാല്‍ ചിംദബരത്തിന് പുറത്തിറങ്ങാനാകില്ല. രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് സി.ബി.ഐ രജിസ്റ്റര്‍ കേസില്‍ മുന്‍ധനമന്ത്രി പി ചിദംബരത്തിന് ഇടക്കാല ആശ്വാസം ലഭിക്കുന്നത്. ചിദംബരം രാജ്യം വിട്ടേക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും സാധ്യതയുണ്ടെന്നുമുള്ള സി.ബി.ഐ വാദം തള്ളിയാണ് സുപ്രീംകോടതി […]
സ്ത്രീകള്‍ക്കെതിരായ അതിക്രമം; വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ ക്രെെം ബ്യൂറോ
രാജ്യത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ വിവരങ്ങള്‍ പുറത്ത് വിട്ട് ദേശീയ ക്രൈം ബ്യൂറോ. സ്ത്രീകള്‍ക്കെതിരായി 2017ല്‍ നടന്ന അതിക്രമങ്ങളുടെ വിവരമാണ് നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (എന്‍.സി.ആര്‍.ബി) തിങ്കളാഴ്ച്ച പുറത്ത് വിട്ടത്. റിപ്പോര്‍ട്ട് പ്രകാരം മൂന്നര ലക്ഷം (3,59,849) കേസുകളാണ് 2017ല്‍ മാത്രം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 56,011 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഉത്തര്‍പ്രദേശാണ് പട്ടികയില്‍ മുന്നില്‍. അസമിലാണ് ആണ് ഏറ്റവും ഉയര്‍ന്ന ക്രെെം റേറ്റ് രേഖപ്പെടുത്തിയത് (143). 453 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ചണ്ഡീഗഡ് ആണ് […]
അഭിജിത്ത് ബാനര്‍ജി ഇന്ന് മോദിയെ കാണും
നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജി ഇന്ന് മോദിയുമായി കൂടിക്കാഴ്ച്ച നടത്തും. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ വിമർശകനായതിന്റെ പേരിൽ, സാമ്പത്തികശാസ്ത്ര നൊബേൽ ലഭിച്ചതിന് പിറകെ കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ബി.ജെ.പി നേതാക്കളും അഭിജിത്തിനെതിരെ രംഗത്ത് വന്നതിനിടയിലാണ് മോദിയുമായുള്ള കൂടിക്കാഴ്ച്ച. എന്നാൽ ഇടത് ചിന്താഗതിയുള്ള സാമ്പത്തിക വിദഗ്ധനാണ് അഭിജിത് എന്നായിരുന്നു നൊബേൽ നേട്ടത്തിന് ശേഷമുള്ള കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം. അഭിജിത്തിന്റെ ‘ന്യായ് പദ്ധതി’ ഗംഭീരമായ ഒന്നായിരുന്നുവെങ്കിലും രാജ്യത്തെ ജനങ്ങൾ അത് തള്ളിക്കളയുകയാണുണ്ടായതെന്നും ഗോയൽ പറയുകയുണ്ടായി. […]
ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക് ഇന്ന്
ഇന്ന് ബാങ്ക് ജീവനക്കാരുടെ അഖിലേന്ത്യ പണിമുടക്ക്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പൊതുമേഖല ബാങ്കുകളുടെ ലയനം, തൊഴില്‍ സുരക്ഷ, കിട്ടാക്കടത്തിന്റെ വീണ്ടെടുപ്പ് തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് സമരം. സമരം ജനത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ബാങ്കുകളുടെ അറിയിപ്പ്. അതേസമയം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും പണിമുടക്ക് ജനത്തെ ബാധിക്കും. ഞായറാഴ്ചയും വോട്ടെടുപ്പ് മൂലം ഇന്നലെയും ഇരു സംസ്ഥാനങ്ങളിലും ബാങ്കുകള്‍ അവധിയായിരുന്നു.
ഏത് ബട്ടൺ അമർത്തിയാലും വോട്ട് താമരക്കെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ
ഏത് ബട്ടണിൽ അമർത്തിയാലും ബി.ജെ.പിക്ക് വോട്ടുവീഴുമെന്ന് പ്രസ്താവന നടത്തിയ ബി.ജെ.പി എം.എൽ.എ ബക്ഷിഷ് സിംഗ് വിർക്കിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി. ഹരിയാനയിലെ അസന്ധ് നിയമസഭാ മണ്ഡലത്തിൽ വീണ്ടും ജനവിധി തേടുന്ന ബക്ഷിഷിന് കമ്മീഷൻ കാരണം കാണിക്കൽ നോട്ടീസയച്ചു. ‘തിരുത്തൽ നടപടി’ സ്വീകരിക്കാൻ മണ്ഡലത്തിലേക്ക് പ്രത്യേക നിരീക്ഷകനെയും കമ്മീഷൻ നിയോഗിച്ചു. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കം സോഷ്യൽ മീഡിയയിൽ നിരവധി പേർ ഷെയർ ചെയ്ത വീഡിയോയിലെ ബക്ഷിഷ് സിംഗിന്റെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. ‘നിങ്ങൾ എവിടെയാണ് […]
ഗാന്ധിജിയെ രാഷ്ട്ര പുത്രനെന്ന് വിളിച്ച് ബി.ജെ.പി എം.പി
വിവാദ പ്രസ്താവനകളിലൂടെ സ്വന്തം പാര്‍ട്ടിയെ തന്നെ പലപ്പോഴും വെട്ടിലാക്കിയിട്ടുള്ള ബി.ജെ.പി നേതാവാണ് സാധ്വി പ്രജ്ഞ സിങ് താക്കൂര്‍. ഇപ്പോഴിതാ, രാഷ്ട്ര പിതാവായ ഗാന്ധിജിയെ രാഷ്ട്ര പുത്രനെന്ന് വിളിച്ചാണ് പ്രജ്ഞ സിങ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ഭോപ്പാലിൽ നടന്ന പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പ്രജ്ഞ സിങ് താക്കൂര്‍ മഹാത്മാ ഗാന്ധിയെ രാഷ്ട്ര പുത്രനെന്ന് വിശേഷിപ്പിച്ചത്. ഗാന്ധിജി രാഷ്ട്ര പുത്രനാണെന്നും അദ്ദേഹത്തെ എല്ലായ്പ്പോഴും രാഷ്ട്രം സ്നേഹിക്കേണ്ടതുണ്ടെന്നും ഓർമ്മിക്കപ്പെടേണ്ടതുണ്ടെന്നും പ്രജ്ഞ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ബി.ജെ.പി നഗരങ്ങളിലുടനീളം ഗാന്ധി സങ്കൽപ് […]
‘കാര്‍ഡ് ബോര്‍ഡ് പരീക്ഷ; കോളേജ് അടച്ചു പൂട്ടാന്‍ കലക്ടറുടെ ഉത്തരവ്
വിദ്യാര്‍ഥികളുടെ തലയില്‍ കാര്‍ഡ്ബോര്‍ഡ് ധരിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ച കോളേജ് അടച്ചു പൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടു. ഹാവേരി ഭഗത് പ്രീ യൂണിവേഴ്സിറ്റി കോളേജാണ് അടുത്ത അധ്യായന വര്‍ഷം മുതല്‍ അടച്ചു പൂട്ടാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചത്. വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജിന് അടിസ്ഥാന സൌകര്യങ്ങള്‍ പോലുമില്ലെന്നും അന്വേഷത്തില്‍ കണ്ടെത്തി. ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മറ്റു കോളേജുകളില്‍ അവസരം ഒരുക്കും. പരീക്ഷാ നടത്തിപ്പിലെ പരീക്ഷണത്തിന് പ്രശംസ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് കോളേജ് മനേജ്മെന്‍റ് തന്നെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. എന്നാല്‍ സംഗതി വൈറാലയതോടെ കോളേജിനെതിരെ അധികൃതര്‍ […]
പൂര്‍ണ്ണ വൈദ്യുതീകരണത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ
2023 ആകുമ്പോഴേക്കും റെയില്‍വേ ലൈനുകള്‍ പൂര്‍ണ്ണമായും വൈദ്യുതീകരിക്കാന്‍ പദ്ധതി വരുന്നു. പൂര്‍ണ്ണ വൈദ്യുതീകരണത്തിലൂടെ പ്രതിവര്‍ഷം 13,500 കോടി രൂപയുടെ ലാഭമുണ്ടാക്കാനാകുമെന്നാണ് കണക്കു കൂട്ടുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ തന്നെ 30,964 റൂട്ട് കിലോമീറ്റര്‍ വൈദ്യുതീകരിക്കാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇനി 38,000 റൂട്ട് കിലോമീറ്റര്‍ കൂടി ബാക്കിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡ് അംഗങ്ങളുടെ എണ്ണം നാലിലൊന്നായി കുറക്കാനിരിക്കുന്നതിനെടെയാണ് പുതിയ തീരുമാനം. നിലവില്‍ 200 അംഗങ്ങളുള്ള ബോര്‍ഡിന്‍റെ അംഗസംഖ്യ 150 ആക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഡയറക്ടർ തസ്തികയിലും […]
ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് ജനവിധി തേടും
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയും മഹാരാഷ്ട്രയും ഇന്ന് ജനവിധി തേടും. പതിനേഴ് സംസ്ഥാനങ്ങളിലായി 45 നിയമസഭ സീറ്റുകളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പും നടക്കും. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പ് നടക്കുന്നിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രയില്‍ ബി.ജെ.പി ശിവസേന സഖ്യമായ മഹാ യുതിയും കോണ്‍ഗ്രസ് എന്‍.സി.പി സഖ്യമായ മഹാ അഗാഡിയും തമ്മിലാണ് മത്സരം. ഹരിയാനയില്‍ ബി.ജെ.പിയും കോണ്‍ഗ്രസ്, ഐ.എന്‍.എല്‍.ഡി , ജെ.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും തമ്മിലാണ് മത്സരം നടക്കുന്നത്. മഹാരാഷ്ട്രയില്‍ 288 സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 3237 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് […]











