ഹരിയാനയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനായുള്ള തിരക്കിട്ട നീക്കങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ജെ.ജെ.പിയുടെ പിന്തുണയില്ലാതെ സ്വതന്ത്ര എം.എല്‍.എമാരുടെ പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി . ഹരിയാന ലോകിത് പാര്‍ട്ടി എം.എല്‍.എ ഗോപാല്‍ കണ്ഡയും സ്വതന്ത്ര എം.എല്‍.എ ആയ രഞ്ജിത് ചൌട്ടാലയും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം അവസാനിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്താന്‍ സമയം തേടിയിരിക്കുന്ന മനോഹര്‍ ലാല്‍ ഖട്ടാര്‍ . ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ ഉന്നയിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ജെജെപിക്ക് […]
National
ബിഹാറില്‍ കന്നി സീറ്റ് ഉറപ്പിച്ച് എ.ഐ.എം.ഐ.എം; ബി.ജെ.പി സഖ്യം തകര്‍ന്നടിഞ്ഞു
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ഉപതെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയ ബീഹാറിലെ ജെ.ഡി.യു – ബി.ജെ.പി സഖ്യം വന്‍ തിരിച്ചടി നേരിടുന്നു. അഞ്ച് നിയമസഭാ സീറ്റുകളിൽ നാലെണ്ണത്തിലും ജെ.ഡി.യു – ബി.ജെ.പി സഖ്യം പിന്നിലാണ്. ഇതില്‍ ദാരൌന്ദ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ബി.ജെ.പി വിമതന്‍ കരണ്‍ജീത്ത് സിങ് ഏലിയാസ് വ്യാസ് സിങ് വിജയം ഉറപ്പിച്ചു കഴിഞ്ഞു. കിഷങ്കഞ്ച് സീറ്റിലൂടെ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ബീഹാർ രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുകയാണ്. ഇവിടെ എ.ഐ.ഐ.എം സ്ഥാനാര്‍ഥി കമ്രുൽ ഹോഡ വിജയം ഉറപ്പിച്ചു കഴിഞ്ഞു. […]
എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്ന് ശരത് പവാര്‍
മഹാരാഷ്ട്രയിലെ 288 നിയമസഭാ സീറ്റുകളിൽ 220 ലും ബി.ജെ.പി-ശിവസേന സഖ്യം വിജയിക്കുമെന്ന പ്രവചനങ്ങള്‍ അസ്ഥാനത്തായെന്നും എന്‍.സി.പി പ്രതിപക്ഷത്തിരിക്കുമെന്നും എന്‍.സി.പി മേധാവി ശരത് പവാര്‍. അധികാരത്തിന്റെ ദാര്‍ഷ്ട്യം ജനങ്ങൾക്ക് അംഗീകരിക്കില്ലെന്നതാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സന്ദേശമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്ത് തുടരാനാണ് ജനങ്ങൾ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ സർക്കാർ രൂപീകരിക്കാൻ ശ്രമിക്കില്ലെന്നും പവാർ കൂട്ടിച്ചേർത്തു. ഇതുവരെ ലഭിച്ച ഫലമനുസരിച്ച് ബി.ജെ.പി 19 സീറ്റുകൾ നേടുകയും 80 സീറ്റുകളിൽ മുന്നിലുമാണ്. സഖ്യകക്ഷിയായ ശിവസേന 14 സീറ്റുകൾ […]
ഹരിയാനയില്‍ തിരിച്ചടി; ബി.ജെ.പി അധ്യക്ഷന്‍ രാജിവെച്ചു
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോള്‍ തിരിച്ചടി നേരിടുന്ന ബി.ജെ.പി ക്യാമ്പ് നിരാശയില്‍. ഫല സൂചനകളില്‍ ബി.ജെ.പി അസ്വസ്ഥരാണെന്നതിന്റെ സൂചനയായി പാർട്ടി സംസ്ഥാന മേധാവി രാജിവെച്ചു. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ബരാല രാജി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ 75 സീറ്റുകളെങ്കിലും ബി.ജെ.പി നേടുമെന്ന് സുഭാഷ് ബരാല പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തോഹാനയില്‍ നിന്ന് മത്സരിച്ച ബരാലയും വന്‍ തിരിച്ചടിയാണ് നേരിടുന്നത്. ഈ നാണക്കേടും രാജിക്ക് പിന്നിലുണ്ടെന്നാണ് സൂചന. ഹരിയാനയില്‍ […]
ഹരിയാനയില്‍ എന്‍.ഡി.എ പിന്നോട്ട്; ലീഡ് കുറഞ്ഞു
ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറിമറിയുന്നു. തുടക്കത്തില്‍ എന്‍.ഡി.എ സഖ്യം കുതിപ്പ് നടത്തിയെങ്കിലും നിലവില്‍ ലീഡ് കുറഞ്ഞ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയുള്ള 46 സീറ്റിനും താഴേക്ക് എത്തി. ആകെയുള്ള 90 സീറ്റുകളിലെയും ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ബി.ജെ.പി 40 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ 55 സീറ്റുകളില്‍ കുതിപ്പ് നടത്തിയ ശേഷമാണ് ബി.ജെ.പിയുടെ ലീഡ് നില താഴേക്ക് എത്തിയത്. ഇവിടെ കോണ്‍ഗ്രസ് 29 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഹരിയാനയില്‍ തൂക്കു സഭയെന്ന് […]
മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന്
മഹാരാഷ്ട്രയിലും ഹരിയാനയിലും നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലവും ഇന്ന് പുറത്തുവരും. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഈ ഫലം നിര്‍ണായകമാണ്. രണ്ടിടത്തും ബി.ജെ.പി സഖ്യം ഭരണം നിലനിര്‍ത്തുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍. ഹരിയാനയില്‍ തൂക്കു സഭയെന്ന് പ്രവചിക്കുന്ന ഇന്ത്യ ടുഡേ – ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വെ പുറത്ത് വന്നതോടെ വലിയ ആകാംഷയാണ് സംസ്ഥാനത്തുള്ളത്. പ്രചരണത്തില്‍ ഉടനീളം ബി.ജെ.പിക്കാണ് മുന്‍കൈയെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ബി.ജെ.പി 32-44 സീറ്റ് വരെയും കോണ്‍ഗ്രസ് 30 -44 സീറ്റ് വരെ നേടുമെന്നുമാണ് […]
പെട്രോള്‍ പമ്പുകള്‍ ആര്‍ക്കും തുടങ്ങാം; നിര്‍ണായക തീരുമാനവുമായി കേന്ദ്രമന്ത്രി സഭ
പെട്രോളിയം മേഖലയില്‍ എണ്ണക്കമ്പനികള്‍ അല്ലാത്തവര്‍ക്കും പെട്രോള്‍ പമ്പുകള്‍ തുടങ്ങാന്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി. ചില്ലറ വില്‍പ്പന രംഗത്ത് കടുത്ത മത്സരത്തിന് വഴിതുറക്കുന്നതാണ് തീരുമാനം. എണ്ണ ചില്ലറ വ്യാപാര മേഖല തുറന്നിടുന്നതിലൂടെ നിക്ഷേപവും മത്സരവും വര്‍ധിക്കുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. 250 കോടി വിറ്റുവരവുള്ള കമ്പനികള്‍ക്ക് ഇന്ധന ചില്ലറ വില്‍പ്പന മേഖലയില്‍ പ്രവേശിക്കാന്‍ പുതിയ തീരുമാനത്തിലൂടെ അവസരം ലഭിക്കും. അഞ്ച് ശതമാനം ഔട്ട്‌ലെറ്റുകള്‍ ഗ്രാമ പ്രദേശങ്ങളില്‍ ആയിരിക്കുമെന്ന വ്യവസ്ഥയുണ്ട്. പെട്രോള്‍, ഡീസല്‍, […]
തിഹാര്‍ ജയിലില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ സോണിയ ഗാന്ധി സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ സോണിയ ഗാന്ധി സന്ദര്‍ശിച്ചു. മുതിര്‍ന്ന നേതാവ് അംബിക സോണിക്കൊപ്പമാണ് ബുധനാഴ്ച രാവിലെ സോണിയ ഗാന്ധി തിഹാര്‍ ജയലില്‍ എത്തി ശിവകുമാറിനെ സന്ദര്‍ശിച്ചത്. ശിവകുമാറിന്റെ സഹോദരന് ഡി.കെ സുരേഷും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പാര്‍ട്ടി ശിവകുമാറിനൊപ്പമുണ്ടെന്നും എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകുമെന്നും സോണിയ ഉറപ്പ് നല്‍കിയതായി സുരേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹരിയാനയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് ഇന്ത്യാടുഡേ എക്‌സിറ്റ് പോള്‍
ഹരിയാന നിയമസഭയിലേക്കുള്ള തിരഞ്ഞടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടില്ലെന്ന് ഇന്ത്യാടുഡേ-ആക്‌സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍. ബി.ജെ.പിക്ക് 32 മുതല്‍ 44 വരെ സീറ്റുകല്‍ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 30 മുതല്‍ 42 സീറ്റുവരെ ലഭിക്കുമെന്നും സര്‍വേ പറയുന്നു. 90 അംഗ ഹരിയാന നിയമസഭയില്‍ 45 അഞ്ച് സീറ്റുകളാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 47 സീറ്റുകള്‍ നേടിയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. കോണ്‍ഗ്രസിനാകട്ടെ 15 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് 42 സീറ്റുകള്‍ […]
ഡല്‍ഹിയില്‍ മരിച്ച അമ്മയുടെയും മകന്റെയും മൃതദേഹം സംസ്കരിച്ചു
ഡല്‍ഹിയില്‍ മരിച്ച സെന്റ് സ്റ്റീഫന്‍സ് കോളജ് താത്ക്കാലിക അധ്യാപകന്‍ അലന്‍ സ്റ്റാന്‍ലിയുടെയും അമ്മ ലിസിയുടെയും മൃതദേഹം സംസ്കരിച്ചു. ലിസിയുടെ മൃതദേഹത്തിന് അരികില്‍ നിന്നും ലഭിച്ച കുറിപ്പിലെ നിര്‍ദേശ പ്രകാരം ഡല്‍ഹിയില്‍ തന്നെയായിരുന്നു സംസ്കാരം. കൂടത്തായ് സംഭവത്തോട് ചേര്‍ത്ത് വെച്ച് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് മരണത്തിന് ഇടയാക്കിയതെന്നും ലിസി നേരത്തെ നല്‍കിയ പരാതിയില്‍ പൊലീസ് നടപടി എടുത്തില്ലെന്നും സുഹൃത്തുക്കള്‍ ആരോപിച്ചു. ഡല്‍ഹി ബുറാഡിയിലെ ക്രിസ്ത്യന്‍ സെമിത്തേരിയില്‍ ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു മതാചാര പ്രകാരമുള്ള സംസ്കാര ചടങ്ങുകള്‍. […]












