India National

കുഴല്‍ക്കിണറില്‍ വീണ രണ്ട് വയസുകാരനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു; രക്ഷാപ്രവര്‍ത്തനം 61 മണിക്കൂര്‍ പിന്നിട്ടു

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരൻ സുജിത്തിനെ രക്ഷിയ്ക്കാനുള്ള തീവ്ര ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനം 61 മണിക്കൂര്‍ പിന്നിട്ടു. സമാന്തരമായി കിണര്‍ നിര്‍മിക്കുന്നതിന് കാഠിന്യമേറിയ പാറ വെല്ലുവിളിയാകുന്നു. മറ്റ് മാര്‍ഗങ്ങള്‍ കൂടി തേടുകയാണെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. ഇന്നലെ പുലർച്ചെ നെയ് വേലിയിൽ തുരങ്ക നിർമാണത്തിനായി കൊണ്ടുവന്ന യന്ത്ര സാമഗ്രികൾ മണപ്പാറയിൽ എത്തിച്ച് ഒരു മീറ്റർ വ്യാസത്തിലുള്ള കുഴിയുടെ നിർമാണം ആരംഭിച്ചിരുന്നു. എന്നാൽ പാറയുള്ളത് തിരിച്ചടിയായി. തുടർന്ന് വൈകിട്ടോടെ മറ്റൊരു യന്ത്രം കൂടി എത്തിച്ചാണ് രക്ഷാപ്രവർത്തനം തുടരുന്നത്. […]

India National

മഹാരാഷ്ട്രയില്‍ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദം; മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന് ശിവസേന

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി സഖ്യകക്ഷിയായ ശിവസേന. മുഖ്യമന്ത്രി പദം സ്ഥിരമായി ബിജെപിക്ക് നല്‍കാനാവില്ലെന്നാണ് ശിവസേന ഉന്നയിക്കുന്നത്. ശിവസേനയുടെ എംഎല്‍എമാരെല്ലാം മുംബൈയില്‍ യോഗം ചേര്‍ന്നത് ബിജെപിയെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്. ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുമായി തീരുമാനിച്ച 50:50 കരാര്‍(രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രി പദവി) നടപ്പാക്കുമെന്ന ഉറപ്പ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് എഴുതിവാങ്ങണമെന്നാണ് ശിവസേന എം.എല്‍.എമാരുടെ അഭിപ്രായം.ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയുടെ വസതിയില്‍ 56 എം.എല്‍.എമാരും പങ്കെടുത്ത നിയമസഭാകക്ഷി യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. മഹാരാഷ്ട്രയില്‍ […]

India National

കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽക്കിണറിൽ വീണ രണ്ട് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. അഞ്ച് വിദഗ്ധ സംഘങ്ങൾക്കൊപ്പം, ദേശീയ, സംസ്ഥാന ദുരന്ത നിവാരണ സേനകൾ കൂടി രക്ഷാപ്രവർത്തനത്തിനെത്തി. കഴിഞ്ഞ 19 മണിക്കൂറായി സുജിത്ത് കിണറിനകത്താണ്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് കളിച്ചു കൊണ്ടിരിയ്ക്കുന്നതിനിടെ ,കുട്ടി കുഴൽ കിണറിൽ വീണത്. ഉടനെ തന്നെ രക്ഷാപ്രവർത്തനങ്ങളും ആരംഭിച്ചു. സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനായിരുന്നു ആദ്യ ശ്രമം. എന്നാൽ 16 അടി കഴിഞ്ഞപ്പോൾ പാറക്കെട്ടുകളായി. ഇത് മുറിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീടാണ് വിവിധയിടങ്ങളിൽ […]

India National

എന്‍.ഡി.എയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു

എന്‍.ഡി.എയില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. പദവി നല്‍കിയില്ലെങ്കില്‍ എന്‍.സി.പിയുമായി ശിവസേന നീക്കുപോക്കുണ്ടാക്കുമെന്ന അഭ്യൂഹവും ഉയരുന്നുണ്ട്. എന്നാല്‍ ശിവസേനയുമായുള്ള സഖ്യ സാധ്യത തള്ളി എന്‍.സി.പി രംഗത്തെത്തിയതോടെ ശിവസേനയുടെ വിലപേശല്‍ സാധ്യതക്ക് മങ്ങലേറ്റു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് ഫല സൂചനകള്‍ വന്നത് മുതല്‍ ആരംഭിച്ച വിലപേശല്‍ എന്‍.ഡി.എയില്‍ ഇപ്പോഴും തുടരുകയാണ്. എന്‍.ഡി.എക്ക് ലഭിച്ച 161 ല്‍ 56 സീറ്റ് നേടിയ ശിവസേനയാണ് 50 50 ഫോര്‍മൂലയുമായി ആദ്യം രംഗത്തെത്തിയത്. രണ്ട്ര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്നും […]

India National

തമിഴ്നാട്ടില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു

തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍.ഡി.ആര്‍.എഫ് സംഘം അല്‍പസമയത്തിനകം സ്ഥലത്തെത്തും. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സുജിത് വില്‍സണ്‍ എന്ന രണ്ടുവയസുകാരന്‍ സമീപത്തുള്ള കുഴല്‍ക്കിണറിലേക്ക് കാല്‍ തെന്നി വീഴുകയായിരുന്നു, ഏഴ് വര്‍ഷം മുന്‍പ് കുഴിച്ചതാണ് ഈ കിണര്‍. ഫയര്‍ ആന്‍ഡ് റസ്ക്യൂ സര്‍വീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. ട്യൂബ് വഴി കുട്ടിക്ക് ഓക്സിജന്‍ എത്തിക്കുന്നുണ്ട്. 35 അടിയോളം താഴ്ചയുള്ള […]

India National

ഹരിയാനയില്‍ സര്‍ക്കാര്‍ നീക്കവുമായി ബി.ജെ.പി

ഹരിയാനയില്‍ സര്‍ക്കാറുണ്ടാക്കാനുള്ള തിരക്കിട്ട നീക്കവുമായി ബി.ജെ.പി. അതേസമയം ഹരിയാനയെ മുന്നോട്ടു കൊണ്ടുപോകുന്നതിന് പ്രാധാന്യം നല്‍കുമെന്ന നിലപാടില്‍ മുന്നോട്ടു വന്നിരിക്കുകയാണ് ജെ.ജെ.പി. ആരുമായും സഖ്യത്തിന് തയ്യാറാണെന്ന നിലപാടു വ്യക്തമാക്കിക്കൊണ്ടാണ് ജെ.ജെ.പി പ്രസിഡന്‍റ് ദുഷ്യന്ത് ചട്ടൌല രംഗത്തെത്തിയത്.

India National

അന്തരിച്ച ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസര്‍ എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ ഡല്‍ഹി പൊലീസ്

അന്തരിച്ച മനുഷ്യാവകാശ പ്രവര്‍ത്തകനും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറുമായ എസ്.എ.ആര്‍ ഗീലാനിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കാതെ ഡല്‍ഹി പൊലീസ്. കശ്മീരിലേക്ക് കൊണ്ടുപോകാനിരിക്കെയാണ് മൃതദേഹം വഹിച്ചുള്ള ആംബുലന്‍സ് പൊലീസ് തടഞ്ഞത്. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന് നിര്‍ബന്ധം പിടിച്ച പൊലീസ് കുടുംബത്തിന്റെ താത്പര്യം മറികടന്ന് മൃതദേഹം എയിംസിലേക്ക് കൊണ്ടുപോയി. ഡല്‍ഹിയിലെ ഫോര്‍ട്ടീസ് ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗം മൃതദേഹം നേരിട്ട് കശ്മീരിലേക്ക് കൊണ്ടുപാകാനിരിക്കെയാണ് സംഭവം. രാത്രി പത്തരക്ക് ആശുപത്രിയില്‍ നിന്ന് മൃതദേഹം ആംബുലന്‍സിലേക്ക് എടുത്തുവെച്ചയുടനെ പൊലീസെത്തി വാഹനം […]

India National

എസ്.എ.ആര്‍ ഗീലാനി അന്തരിച്ചു

ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രഫസര്‍ എസ്.എ.ആര്‍ ഗീലാനി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹി ഫോര്‍ട്ടിസ് ആശുപത്രിയില്‍ വെച്ച് വ്യാഴാഴ്ച വൈകീട്ടോടെയാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്നു തന്നെ കശ്മീരിലേക്ക് കൊണ്ടുപോവും. 2001ലെ പാര്‍ലമെന്റ് ആക്രമണക്കേസില്‍ അറസ്റ്റിലാവുകയും പ്രത്യേക കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്‌തെങ്കിലും പിന്നീട് സുപ്രീംകോടതി വെറുതെ വിട്ടിരുന്നു. പാര്‍ലമെന്റ് ആക്രമണകേസില്‍ തെളിവുശേഖരണത്തിനെന്നു പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത ഗീലാനിയെ പിന്നീട് പ്രതിചേര്‍ക്കുകയും അഫ്‌സല്‍ ഗുരു അടക്കമുള്ളവര്‍ക്കൊപ്പം വധശിക്ഷക്ക് വിധിക്കുകയുമായിരുന്നു. എന്നാല്‍, വിചാരണകോടതി വിധിക്കെതിരെയുള്ള ഗീലാനിയുടെ അപ്പീല്‍ […]

India National

ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും

ഭൂരിപക്ഷവുമായി ബന്ധപ്പെട്ട അവ്യക്തത നിലനില്‍ക്കെ ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. കോണ്‍ഗ്രസും ജെ.ജെ.പിയും സ്വതന്ത്രരും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത ഇതോടെ മങ്ങി. മഹാരാഷ്ട്രയില്‍ മന്ത്രിസഭാ രൂപീകരണത്തിനു വേണ്ടി ശിവസേനയുമായുള്ള ബി.ജെ.പിയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ 9 വിമതരില്‍ ഹരിയാനാ ലോക്ഹിത് പാര്‍ട്ടി നേതാവ് ഗോപാല്‍ കാണ്ടെയും കോണ്‍ഗ്രസ് വിമതന്‍ രഞ്ജിത് സിംഗും ബി.ജെ.പിക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. സ്വതന്ത്രരില്‍ നിന്നും നാല് പേരെ കൂടി ലഭിച്ചാല്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം ഉറപ്പാക്കാനാവും. […]

India National

ഡി.കെ ശിവകുമാറിന് വന്‍ സ്വീകരണം ഒരുക്കാന്‍ കര്‍ണാടക കോണ്‍ഗ്രസ്

കള്ളപ്പണക്കേസില്‍ ജയില്‍ മോചിതനായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വിഷമഘട്ടത്തില്‍ ഒപ്പം നിന്ന കോണ്‍ഗ്രസ് നേതാക്കളോടും പ്രവര്‍ത്തകരോടും മറ്റ് പാര്‍ട്ടികളോടും ശിവകുമാര്‍ നന്ദി അറിയിച്ചു. കേസ് കോടതി പരിഗണനയിലായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനാകില്ലെന്നും അന്വേഷണം പൂര്‍ത്തിയാകുമ്പോള്‍ പറയാനുള്ളത് പറയുമെന്നും ശിവകുമാര്‍ മീഡിയവണ്ണിനോട് പറഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പില്‍ കേസില്‍ ബുധനാഴ്ചയാണ് ഡല്‍ഹി ഹൈക്കോടതി ഡി കെ ശിവകുമാറിന് ജാമ്യം അനുവദിച്ചത്. തുടര്‍നടപടിക്രമങ്ങള്‍ക്ക് […]