India National

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ അനിശ്ചിതത്വം തുടരുന്നു. ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇനിയും സമ്മതമറിയിച്ചിട്ടില്ലെന്ന് ഉദ്ധവ് താക്കറെ തുറന്ന് പറഞ്ഞതോടെയാണ് സര്‍ക്കാര്‍ രൂപികരണം വീണ്ടും പ്രതിസന്ധിയിലായത്. ഇതിനിടെ ശിവസേന നേതാവ് സജ്ജയ് റാവത്ത് എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയത് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങുകളുടെ ഒരുക്കങ്ങളുമായി മുന്നോട്ട് പോകുന്ന ബി.ജെ.പിയെ സമ്മര്‍ദ്ദത്തിലാക്കുന്നതാണ് ശിവസേനയുടെ പുതിയ നീക്കം. ഗവര്‍ണറെ ഇതിനോടകം എം.എല്‍.എമാരുമായി രണ്ട് തവണ ശിവസേന കണ്ടു കഴിഞ്ഞു. അതിന് പിന്നാലെയാണ് സജ്ജയ് […]

India National

ഇന്ത്യയിലെ മുസ്‌ലിംകളോടുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഓര്‍ഹാന്‍ പാമുക്ക്

ഇന്ത്യയിലെ മുസ്‌ലീംകളോടുള്ള വിവേചനം മോദി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് നോബേല്‍ സമ്മാന ജേതാവ് ഓര്‍ഹാന്‍ പാമുക്ക്. ജനാധിപത്യത്തിന്‍റെ പേരിലുള്ള ന്യൂനപക്ഷ വിരുദ്ധ സമീപനം അംഗീകരിക്കാനാവില്ല. ആഗോള തലത്തില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഭയാനകമാണെന്നും ഓര്‍ഹാന്‍ പാമുക് മീഡിയവണിനോട് പറഞ്ഞു.

India National

ഒരു വിഭാഗത്തിന് മൌലിക അവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോള്‍ രാജ്യം ശാന്തമാണെന്നെങ്ങനെ പറയുന്നു; കവി സജ്ജാദ് ഹുസൈന്‍

അവകാശവാദങ്ങള്‍ ഉന്നയിക്കാതെ മോദി സര്‍ക്കാര്‍ തടങ്കല്‍ വച്ചിരിക്കുന്ന കശ്മീരിനെ സ്വതന്ത്രമാക്കുകയാണ് വേണ്ടതെന്ന് കവി സജ്ജാദ് ഹുസൈന്‍ പറഞ്ഞു. മൌലിക അവകാശങ്ങള്‍ പോലും നഷ്ടപ്പെട്ട ജമ്മുകശ്മീര്‍ ജനത തള്ളിനീക്കുന്നത് അത്യന്തം നരക ജീവിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാം തകര്‍ന്ന ജമ്മുകശ്മീര്‍ ജനതയുടെ അവസ്ഥ അനുദിനം മോശമായിക്കൊണ്ടിരിക്കുയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും പറഞ്ഞു. ആഗസ്റ്റ് 4ന് അര്‍ധരാത്രി പെട്ടെന്ന് അടച്ചേര്‍പ്പിച്ച സുരക്ഷ നിയന്ത്രങ്ങളില്‍ നിന്ന് മുക്തരാകാനാത്തതിന്‍റെ ശ്വാസം മുട്ടലിലാണ് ജമ്മുകശ്മീര്‍ ജനത. രാജ്യത്തെ ഒരു വിഭാഗം ജനത […]

India National

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും

യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന്‍റെ ജമ്മുകശ്മീര്‍ സന്ദര്‍ശനം ഇന്ന് അവസാനിക്കും. പ്രതിനിധി സംഘം ഇന്ന് മാധ്യമങ്ങളുമായും കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം ലഡാക്കും ജമ്മുകാശ്മീരും കേന്ദ്രഭരണപ്രദേശങ്ങളാക്കിയ നടപടി നാളെ ഔദ്യോഗികമായി നിലവില്‍ വരും. ഇന്നലെ ജമ്മുകാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങളെ കുറിച്ച് സുരക്ഷ സേന പ്രതിനിധി സംഘത്തിന് മുന്നില്‍ വിവരിച്ചിരുന്നു. 15 കോര്‍പ്സ് ആസ്ഥാനത്തായിരുന്നു സുരക്ഷാ സംബന്ധിച്ച സേനയുടെ വിശദീകരണം. പിന്നീട് ദാല്‍ തടാകത്തിലെ നൌകകളില്‍ സംഘം യാത്ര നടത്തി തദ്ദേശിയരുമായി സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും പ്രതിനിധി […]

India National

ബി.ജെ.പി നേതാക്കളുമായുള്ള ചര്‍ച്ചയില്‍നിന്ന് ശിവസേന പിന്മാറി

സഖ്യസര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പിയുമായി ഒരു ചര്‍ച്ചക്കുമില്ലെന്ന് ശിവസേന. 50:50 ഫോര്‍മുല അംഗീകരിക്കില്ലെന്ന ഫഡ്നാവിസ് പറയുമ്പോള്‍ ചര്‍ച്ചക്ക് പ്രസക്തയില്ലെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ ഇടഞ്ഞുനില്‍ക്കുന്ന ശിവസേനക്ക് മുന്നറിയിപ്പുമായി ബി.ജെ.പി. 45 സേന എം.എല്‍.എമാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് ബി.ജെ.പി നേതാവ് സഞ്ജയ് ഖാഗഡെ പറഞ്ഞു. ഇവരുടെ പിന്തുണയോടെ ബിജെപി സര്‍ക്കാരുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശിവസേനയുമായി മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരുന്നു. അധികാരം തുല്യമായി പങ്കുവയ്ക്കാമെന്ന് അമിത് ഷാ ആര്‍ക്കും ഉറപ്പ് നല്‍കിയിട്ടില്ല. സര്‍ക്കാറിനെ […]

India National

ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ അന്തരീഷ മലിനീകരണം രൂക്ഷമാകുന്നു

ദീപാവലിക്ക് ശേഷം ഡല്‍ഹിയില്‍ അന്തരക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിന്‍റെ പല ഭാഗങ്ങളിലും മലനീകരണ തോത് 400ന് അടുത്തെത്തി. മലിനീകരണ തോത് കുറക്കാനുള്ള കെജ്‍രിവാള്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. അപ്പുറത്ത് നില്‍ക്കുന്ന ആളെ പോലും കാണാനാകാത്ത തരത്തിലുള്ള പുക മഞ്ഞ് ആവരണത്തോടെയായിരുന്നു നേരം പുലര്‍ന്നത്. വെയില്‍ ഉദിച്ചതോടെ നിലമെച്ചപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ മലിനീകരണതോത് കുറവാണ്. പടക്ക ഉപോഗത്തിലടക്കം കെജ്‍രിവാള്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ ഏറെക്കുറെ ഫലം കണ്ടിട്ടുണ്ട്. മലിനീകരണം കുറക്കാന്‍ വെള്ളം സ്പ്രേ ചെയ്യലടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ […]

India National

മോദിക്കെതിരെ ആഞ്ഞടിച്ച് ശിവസേന; സാമ്പത്തിക മാന്ദ്യത്തിന് കാരണം നോട്ട് നിരോധനവും ജി.എസ്.ടിയും

രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യത്തിന് ബി.ജെ.പിയെയും കേന്ദ്ര സര്‍ക്കാരിനെയും കുറ്റപ്പെടുത്തി ശിവസേന രംഗത്ത്. നോട്ട് നിരോധനം, ജി.എസ്.ടി പോലുള്ള ബി.ജെ.പിയുടെ അസ്വാഭാവിക നീക്കങ്ങളാണ് നിലവിലെ മാന്ദ്യത്തിന് കാരണമെന്ന് ശിവസേന ആരോപിച്ചു. രാജ്യത്ത് തുടരുന്ന സാമ്പത്തിക മാന്ദ്യത്തെക്കുറിച്ച് ശിവസേന മുഖപത്രമായ സാമ്നയിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മോദി സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നത്. രാജ്യത്തെ ചില്ലറ വില്‍പ്പന വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുമ്പോള്‍ വിദേശ രാജ്യങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ രാജ്യത്ത് നിന്ന് വന്‍ ലാഭം കൊയ്യുകയാണെന്നും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. […]

India National

കുഴൽക്കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം അതീവ ദുഷ്കരമാണെന്ന് മന്ത്രി സി. വിജയഭാസ്കർ

തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമം അതീവ ദുഷ്കരമാണെന്ന് തമിഴ്നാട് മന്ത്രി സി. വിജയഭാസ്കർ. കുട്ടി കുഴിയില്‍ അകപ്പെട്ടിട്ട് 63 മണിക്കൂര്‍ പിന്നിട്ടു. 40 അടി മാത്രമാണ് ഇതുവരെ കുഴിക്കാനായത്. കാഠിന്യമേറിയ പാറയാണ് സമാന്തരമായി കിണര്‍ നിര്‍മിക്കുന്നതിന് വെല്ലുവിളിയാകുന്നത്. അധികം വൈകാതെ തന്നെ മറ്റു മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

India National

ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്

ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും തെരഞ്ഞെടുപ്പ് പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തില്‍ ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിനെ അഭിമുഖികരിക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. അടുത്ത ആഴ്ച ജാര്‍ഖണ്ഡിലെ മഹാസഖ്യത്തിന്‍റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് പി.സി.സി അധ്യക്ഷന്‍ രാമേശ്വര്‍ ഒറാണ്‍ പറഞ്ഞു. എന്നാല്‍ ജാര്‍ഖണ്ഡ‍ില്‍ തെര‍ഞ്ഞെടുപ്പ് നടക്കാതിരുന്നത് നന്നായെന്നാണ് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. മഹാരാഷ്ട്രയിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് നടക്കുന്നത് ഗുണം ചെയ്യില്ല എന്നതായിരുന്നു ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. അത് ശരിയാണെന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം എന്നതാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തിയാല്‍ തെരഞ്ഞെടുപ്പില്‍ […]

India National

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ബി.ജെ.പി- ശിവസേന തര്‍ക്കം പരിഹരിക്കുന്നത് വൈകും

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ബി.ജെ.പി- ശിവസേന തര്‍ക്കം പരിഹരിക്കുന്നത് വൈകും. അമിത് ഷാ-ഉദ്ധവ് താക്കറെ അനുരജ്ഞന ചര്‍ച്ച ദീപാവലിയാഘോഷത്തിന് ശേഷം മാത്രമാണുണ്ടാകുക. അതിനിടെ നിയമസഭ നേതാവിനെ തെരഞ്ഞെടുക്കാന്‍ ‌ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ബുധനാഴ്ച ചേരും. ദീപാവലിക്ക് ശേഷം നിയമസഭ നേതാവിനെ കണ്ടെത്താന്‍ ബുധനാഴ്ച ബി.ജെ.പി യോഗം ചേരും. യോഗത്തിനായി ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാ മഹാരാഷ്ട്രയിലെത്തും.‌ പാര്‍ലമെന്ററി യോഗ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തും. മുഖ്യമന്ത്രി സ്ഥാനം […]