ഡല്‍ഹിയിലെ വായുമലിനീകരണം അതീവ ഗുരുതരമായി തുടരുന്നു. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് 32 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. വായു മലിനീകരണം അതീവ ഗുരുതരാവസ്ഥയിലേക്ക് ഉയര്‍ന്നതോടെ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ക്യാബിനെറ്റ് സെക്രട്ടറിയും ഉന്നതതല യോഗം വിളിച്ചു. വായുമലിനീകരണം നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആവശ്യപ്പെട്ടു. വായു മലിനീകരണ തോത് ഡല്‍ഹിയിലെ പലയിടങ്ങളിലും 999ലാണ്. അതീവ ഗുരുതരമായ വായുമലിനീകരണ തോതാണിത്. നിലവിലെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് രാജ്യതലസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ചൊവ്വാഴ്ച വരെ സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. […]
National
പ്രിയങ്കയുടെ ഫോണ്‍ ചോര്‍ത്തി; മോദിയുടേത് ചാര സര്‍ക്കാരെന്ന് കോണ്‍ഗ്രസ്
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായ പ്രിയങ്ക ഗാന്ധിയുടെ ഫോണ്‍ ചോര്‍ത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ്. ചാര ഉപഗ്രഹം ഉപയോഗിച്ച് ഫോണ്‍ ചോര്‍ത്തിയതായി പ്രിയങ്കക്ക് സന്ദേശം ലഭിച്ചു. വാട്സാപ്പിലാണ് സന്ദേശം വന്നത്. വിഷയത്തില്‍ കേന്ദ്രം മൌനം വെടിയണമെന്ന് എ.ഐ.സി.സി വക്താവ് രൺദീപ് സുർജേവാലന്‍ മമത ബാനര്‍ജിയുടെയും പ്രഫുല്‍ പാട്ടേലിന്‍റെയും ഫോണ്‍ ചോര്‍ത്തിയതായി നേരത്തേ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ എൻ.എസ്ഒ ഇന്ത്യക്കാരുടെ വിവരങ്ങൾ ചോർത്തുന്നതായി വാട്‌സാപ്പ് കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. ഇതിന് മുമ്പ് മെയ് മാസത്തിലും ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു. 121 ഇന്ത്യക്കാരുടെ വിവരങ്ങളാണ് […]
മഹാരാഷ്ട്രയില്‍ ബി.ജെ.പിക്ക് ശിവസേനയുടെ മറുപടി
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെച്ചൊല്ലി ശിവസേനയും ബി.ജെ.പിയും തമ്മില്‍ പ്രശ്നങ്ങള്‍ തുടരുകയാണ്. നവംബര്‍ ഏഴിനകം സര്‍ക്കാര്‍ രൂപീകരിക്കാനായില്ലെങ്കില്‍ മഹാരാഷ്ട്ര രാഷ്ട്രപതി ഭരണത്തിലേക്ക് പോകുമെന്ന് ബി.ജെ.പി നേതാവ് സുധീര്‍ മുങ്കതിവാര്‍ പറഞ്ഞിരുന്നു. അതിനെതിരെ ശിവസേന രംഗത്ത് വന്നിരിക്കുകയാണ്. മുങ്കതിവാറിന്‍റെ പ്രസ്ഥാവന ജനാതിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമാണെന്ന് മുഖപത്രമായ സാമ്നയിലൂടെ ശിവസേന തുറന്നടിച്ചു. നിയമവും ഭരണഘടനയും എന്താണെന്നും മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതിക്ക് കാരണക്കാര്‍ ആരാണെന്നും എല്ലാവര്‍ക്കും അറിയാമെന്നും ശിവസേന പറഞ്ഞു. സര്‍ക്കാര്‍ രൂപീകരണത്തിന് തടസം നില്‍ക്കുന്നത് ബി.ജെ.പിയാണ്. ബി.ജെ.പി നേതാവ് […]
ഉദ്ധവ് താക്കറെ ശരത് പവാറും ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്; പവാര്‍ ഡല്‍ഹിയില്‍
ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം ശിവസേന നേതാവ് സഞ്ജയ് റാവത്ത് ശരത് പവാറിനെ വസതിയില്‍ എത്തി കണ്ടതിന് പിന്നാലെയാണ് ഇത്. സോണിയഗാന്ധിയെ കാണാന്‍ ശരത്പവാര്‍ ഡല്‍ഹിയിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ സംസ്ഥാനത്തെ മുതര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സോണിയഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പി ശിവസേന അധികാര തര്‍ക്കം ഒരാഴ്ച പിന്നിടുമ്പോഴാണ് സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ സംബന്ധിച്ച് അഭ്യൂഹം ശക്തമാകുന്നത്. ശിവസേനയുമായി സഖ്യമുണ്ടാക്കുമെന്ന് എന്‍.സി.പിയും കോണ്‍ഗ്രസും […]
ഡല്‍ഹിയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഡല്‍ഹിയിലും പരിസരപ്രദേശത്തും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം പരിസ്ഥിതി മലിനീകരണ അതോറിറ്റിയാണ് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ദീപാവലിക്കു ശേഷം ഡല്‍ഹിയിലും പരിസരപ്രദേശത്തും വായു മലിനീകരണത്തിന്റെ തോത് വര്‍ധിച്ചതിനു പിന്നാലെയായിരുന്നു സുപ്രീം കോടതി നടപടി. ഈ മാസം 5 വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിട്ടുണ്ട്. ശൈത്യകാലത്ത് പടക്കങ്ങള്‍ പൊട്ടിക്കുന്നത് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി നിരോധിച്ചു. വ്യാഴാഴ്ചയോടെയാണ് ഡല്‍ഹിയിലെ വായു മലിനീകരണം അതിരൂക്ഷമായതെന്ന് പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോരിറ്റി ചെയര്‍പേഴ്‌സന്‍ വ്യക്തമാക്കുന്നു. ഇത് കുട്ടികളിലുള്‍പ്പെടെ […]
എല്‍.പി.ജി സിലിണ്ടറിന് ഇന്ന് മുതല്‍ 76 രൂപയോളം വില കൂടും
സബ്സിഡിയില്ലാത്ത എല്‍.പി.ജി സിലിണ്ടറുകള്‍ക്ക് ഇന്ന് മുതല്‍ വില കൂടും. 76 രൂപയോളമാണ് ഇന്ന് മുതല്‍ വില കൂടുക. മാറിയ വില വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. രാജ്യത്തെ നാല് വലിയ മെട്രോ സ്റ്റേഷനുകളിലും സബ്സിഡിയില്ലാത്ത സിലിണ്ടറുകള്‍ക്ക് 76 രൂപയും സിലിണ്ടറുകള്‍ക്ക് 119 രൂപയും വിലകൂടും. മൂന്ന് മാസത്തിനിടയിലുള്ള തുടര്‍ച്ചയായിട്ടുള്ള വര്‍ധനവാണ് ഇന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചത്. ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു ഇതിന് മുമ്പ് വര്‍ധനവുണ്ടായിരുന്നത്. അതിന് ശേഷം തുടര്‍ന്നുള്ള മാസമായ […]
മുഖ്യമന്ത്രി സ്ഥാനം എനിക്ക് തരൂ… ബി.ജെ.പി – സേന തര്‍ക്കത്തിനിടെ വ്യത്യസ്ത ആവശ്യവുമായി കര്‍ഷകന്‍
അധികാര പങ്കിടലും പുതിയ സർക്കാർ രൂപീകരിക്കുന്നതും സംബന്ധിച്ച് ഭരണകക്ഷിയായ ബി.ജെ.പിയും ശിവസേനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതുവരെ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന് കാണിച്ച് കര്‍ഷകന്‍ രംഗത്ത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ നിന്നുള്ള ഒരു കർഷകനാണ് വ്യത്യസ്ത പരിഹാരവുമായി രംഗത്തുവന്നിരിക്കുന്നത്. കെജ് താലൂക്കിലെ വാഡ്‌മൗലി നിവാസിയായ കർഷകന്‍ ശ്രീകാന്ത് വിഷ്ണു ഗഡാലെയാണ് വ്യാഴാഴ്ച ബീഡ് കലക്ടർ ഓഫീസിന് സമർപ്പിച്ച കത്തില്‍ ഇക്കാര്യം അറിയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മുഖ്യമന്ത്രി പദവി സംബന്ധിച്ച തര്‍ക്കം ശിവസേനയും ബി.ജെ.പിയും ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും ശ്രീകാന്ത് […]
ഇനി ആ രുചി ഓര്‍മയില്‍; യൂട്യൂബിന്‍റെ പ്രിയ മുത്തശ്ശന്‍ വിട വാങ്ങി
യൂറ്റ്യൂബിന്‍റെ പ്രിയപ്പെട്ട പാചകമുത്തശ്ശന്‍ നാരായണ റെഡ്ഡി അന്തരിച്ചു. ഗ്രാന്‍റ്പാ കിച്ചണ്‍ എന്ന യൂറ്റ്യൂബ് ചാനലിലൂടെ പ്രക്ഷര്‍ക്ക് സുപരിചിതനാണ് തെലുങ്കാന സ്വദേശിയായ നാരായണ റെഡ്ഡി. ഇക്കാഴിഞ്ഞ ഒക്ടോബര്‍ 27 നാണ് അദ്ദേഹം അന്തരിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം ആറു കോടിയോളം സബ്സ്ക്രൈബര്‍മാരുള്ളതാണ് 2017 ല്‍ ആരംഭിച്ച ഗ്രാന്‍റ്പാ കിച്ചണ്‍ എന്ന യൂറ്റ്യൂബ് ചാനല്‍. ബുധനാഴ്ച്ച അദ്ദേഹത്തിന്‍റെ ചാനലില്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വലിയൊരളവില്‍ ഭക്ഷണമുണ്ടാക്കിയ ശേഷം അത് നാട്ടിലെ അനാഥാലയങ്ങളിലെ കുഞ്ഞുങ്ങള്‍ക്ക് വിതരണം […]
വാട്സ്ആപ്പ് ചോര്‍ത്തലില്‍ സര്‍ക്കാരിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്
ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും വാട്സാപ്പുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാറിന് പങ്കുണ്ടെന്ന് കോണ്‍ഗ്രസ്. ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് സര്‍ക്കാറിന്‍റെ ഏത് ഏജന്‍സിയാണ് വാങ്ങിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വാട്സാപ്പില്‍ നിന്ന് സര്‍ക്കാര്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെങ്കിലും ചോര്‍ത്തല്‍ നടപടി വെളിപ്പെടുത്തിയ വാട്സ്ആപ്പ് കമ്പനിയുടെ നടപടി ചോദ്യം ചെയ്താണ് ബി.ജെ.പി രംഗത്തെത്തിയത്. ഐ.ടി മന്ത്രാലയമാണ് സംഭവത്തില്‍ വിശദീകരണം തേടിയത്. പൌരന്മാരുടെ സ്വകാര്യത സംരക്ഷിക്കുകയെന്നത് സര്‍ക്കാറിന്‍റെ ഉത്തരവാദിത്വമാണെന്നും കേന്ദ്രം വ്യക്തമാക്കി. സ്വകാര്യത ഉറപ്പാക്കാന്‍ വാട്സ്ആപ്പ് കമ്പനി സ്വീകരിച്ച […]
കശ്മീര്‍ ജനതക്ക് നീതി ലഭ്യമാക്കുന്നതില്‍ കോടതികള്‍ പോലും മന്ദത പാലിക്കുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍
ജമ്മുകശ്മീരിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കുന്നതില്‍ നീതിന്യായ വ്യവസ്ഥ പോലും മന്ദത പാലിക്കുന്നു എന്ന് സാമൂഹ്യപ്രവര്‍ത്തകരുടെ സംഘം. കോടതികള്‍ എന്തുകൊണ്ട് അധികാരം വിനിയോഗിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു. സംസ്ഥാനത്ത് 70 ശതമാനത്തോളം ജനങ്ങളെ വിഷാദരോഗം ബാധിച്ചതായും സാമൂഹ്യപ്രവര്‍ത്തകര്‍ ഡല്‍ഹിയില്‍ പുറത്ത് വിട്ട വസ്തുതാ റിപ്പോര്‍ട്ടില്‍ പറയുന്നു. ജമ്മു കശ്മീരിൽ സുരക്ഷ നിയന്ത്രണങ്ങള്‍ കൊണ്ട് വന്ന ആഗസ്റ്റ് 5 മുതൽ സെപ്തംബര്‍ 30 വരെയുളള കാലയളവില്‍ 330 ഹേബിസ് കോര്‍പ്പസ് ഹരജികളാണ് ഫയല്‍ ചെയ്തിട്ടുള്ളത്. പക്ഷെ ഇവയിലൊന്നും കാര്യക്ഷമമായ ഇടപെടല്‍ കോടതിയുടെ […]












