2020-ലെ പൊതുഅവധികളും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്‌ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവായി. എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും. അവധി, തിയതി, ദിവസം എന്ന ക്രമത്തില്‍: മന്നം ജയന്തി (ജനുവരി രണ്ട്, വ്യാഴം), ശിവരാത്രി (ഫെബ്രുവരി 21, വെള്ളി), പെസഹ വ്യാഴം (ഏപ്രില്‍ ഒന്‍പത്, വ്യാഴം), ദു:ഖവെള്ളി (ഏപ്രില്‍ 10, വെള്ളി), വിഷു /ഡോ. ബി. ആര്‍.അംബേദ്കര്‍ ജയന്തി (ഏപ്രില്‍ 14, ചൊവ്വ), മേയ് ദിനം (മേയ് ഒന്ന്, വെള്ളി), കര്‍ക്കടകവാവ് (ജൂലൈ 20, തിങ്കള്‍), […]
National
പാക് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പാക് ഭീകരര്‍ ഉത്തര്‍പ്രദേശിലേക്ക് പ്രവേശിച്ചതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അയോധ്യ കേസില്‍ വിധി വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അയോധ്യ ലക്ഷ്യമാക്കിയാണ് ഭീകരര്‍ പ്രവേശിച്ചതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഏഴ് പാക് ഭീകരര്‍ നേപ്പാള്‍ വഴി ഉത്തര്‍പ്രദേശില്‍ പ്രവേശിച്ചതായി സൂചന ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഏഴ് ഭീകരരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. മുഹമ്മദ് യാക്കൂബ്, അബു ഹംസ, മുഹമ്മദ് ഷഹബാസ്, നിസാര്‍ അഹമ്മദ്, മുഹമ്മദ് ഖാമി ചൗധരി എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അയോധ്യ, ഫൈസാബാദ്, ഗോരഖ്പൂര്‍ എന്നിവിടങ്ങളിലായാണ് […]
സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം
സ്കൂള്‍ പരിസരത്ത് ജങ്ക് ഫുഡിന് നിരോധനം വരുന്നു. സ്കൂളുകളുടെ 50 മീറ്റര്‍ ചുറ്റളവിലും ജങ്ക് ഫുഡുകള്‍ വില്‍ക്കാനാവില്ല. ഇത്തരം ഭക്ഷണങ്ങളുടെ പരസ്യങ്ങള്‍ക്കും നിരോധനം വരും. ഇത് സംബന്ധിച്ച ഉത്തരവിന്റെ കരട് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി പുറത്തിറക്കി. കേന്ദ്ര സര്‍ക്കാരിന്റെ ‘ഈറ്റ് റൈറ്റ്’ എന്ന ക്യാംപെയിന്റെ ഭാഗമായാണ് ജങ്ക് ഫുഡ് നിരോധിക്കുന്നത്. കുട്ടികളിലെ ജീവിതശൈലീ രോഗങ്ങള്‍ പരിഗണിച്ചാണ് നീക്കം. പോഷകം വളരെ കുറവും കാലറി കൂടുതലുമുള്ള ഭക്ഷണ പദാര്‍ഥങ്ങളാണ് ജങ്ക് ഫുഡ്. കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ശീതള പാനീയങ്ങള്‍, […]
മഹാരാഷ്ട്രയിലെ രാഷ്ട്രീയം മാറുകയാണ്; അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നെന്ന് സഞ്ജയ് റാവത്ത്
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണം അനിശ്ചിതമായി നീളുന്നതിനിടെ നിര്‍ണായക പ്രസ്താവനയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്ന് റാവത്ത് പറഞ്ഞു. മഹാരാഷ്ട്രയുടെ രാഷ്ട്രീയം മാറിക്കൊണ്ടിരിക്കുകയാണെന്നും നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ തന്റെ പാർട്ടി വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എൻസി.പിയുമായി സൌഹാര്‍ദ്ദപരമായ ചര്‍ച്ചകള്‍ നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് റാവത്തിന്റെ പ്രസ്താവന. ശരത് പവാര്‍ മുഖ്യമന്ത്രിയാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശിവസേനയും ബി.ജെ.പിയും 1995ല്‍ നടപ്പിലാക്കിയ ഫോര്‍മുല തിരിച്ച് പ്രയോഗിക്കപ്പെടുകയാണിപ്പോള്‍.മുഖ്യമന്ത്രി പദവി പങ്കിടുന്നതിനെ സംബന്ധിച്ച് ബി.ജെ.പിയുമായി തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന […]
ബീഫ് തിന്നുന്നവര്‍ പട്ടിയിറച്ചി കൂടി തിന്നണമെന്ന് ബി.ജെ.പി നേതാവ്
ഗോമാംസം ഭക്ഷിക്കുന്ന ബുദ്ധിജീവികള്‍ക്കെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ഗോമാംസം കഴിക്കുന്നവര്‍ തെരുവുനായയുടെ ഇറച്ചി കൂടി കഴിക്കണമെന്നും അത് അവരുടെ ആരോഗ്യത്തെ ബാധിക്കില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. വീടുകളിൽ ഇരുന്ന് ആവശ്യമുള്ള ഏത് മാംസം വേണമെങ്കിലും കഴിച്ചോട്ടെയെന്ന് പറഞ്ഞ ദിലീപ് ഘോഷ്, ”കുറച്ച് ബുദ്ധിജീവികൾ റോഡുകളിൽ നിന്ന് ഗോമാംസം കഴിക്കുന്നു, അവര്‍ പട്ടിയിറച്ചി കൂടി കഴിക്കട്ടേ, ഏത് മൃഗത്തിന്റെ മാംസം കഴിച്ചാലും അവരുടെ ആരോഗ്യം നന്നായിരിക്കും, പക്ഷേ എന്തിനാണ് റോഡരികിലിരുന്ന് കഴിക്കുന്നത്? നിങ്ങളുടെ […]
ആര്‍.സി.ഇ.പി കരാറില്‍ ഇന്ത്യ ഒപ്പുവെക്കില്ല
ആര്‍.സി.ഇ.പി കരാറില്‍ (സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍) ഇന്ത്യ ഒപ്പുവെക്കില്ല. ഇന്ത്യ ഉന്നയിച്ച ആശങ്കകള്‍ പരിഹരിക്കാത്തതിനാല്‍ കരാറുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ഇന്ത്യ ആസിയാന്‍ രാഷ്ട്രങ്ങളെ അറിയിച്ചു. ചൈനയിൽ നിന്നുള്ള ക്രമാതീത ഇറക്കുമതി തടയുന്നത് ഉൾപ്പെടെ ഇന്ത്യ ഉന്നയിച്ച ആവശ്യങ്ങൾ അംഗരാജ്യങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസങ്ങളിലെ ആർ.സി.ഇ.പി ചർച്ചകളിൽ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പങ്കെടുത്തിരുന്നു. രാജ്യത്തിനകത്തും കരാറിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്നലെ ആസിയാന്‍ സമ്മിറ്റിനായി ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, കരാര്‍ നടപ്പാക്കുന്നതില്‍ ബന്ധപ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും […]
പതിറ്റാണ്ടുകള്‍ക്ക് ശേഷം വെറുതെ വിടാനാണ് മുസ്‍ലിംകളെ അറസ്റ്റു ചെയ്യുന്നത്; അസദുദ്ദീന്‍ ഉവൈസി
വ്യവസ്ഥാപരമായ വിവേചനമാണ് അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനു കീഴില്‍ മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്നതെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്‍റ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞു. 2008 ലെ രാംപൂർ സി.ആർ.പി.എഫ് ക്യാമ്പ് ആക്രമണ കേസിലെ പ്രതികളിലൊരാളായ ഗുലാബ് ഖാനെ ഉത്തർപ്രദേശ് കോടതി കുറ്റവിമുക്തനാക്കിയതിനോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ”തീവ്രവാദ കേസുകളിൽ മുസ്‌ലിംകളെ തടവിലാക്കുന്നത് പതിറ്റാണ്ടുകൾക്ക് ശേഷം കുറ്റവിമുക്തരാക്കാനാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിക്ക് കീഴില്‍ വ്യവസ്ഥാപരമായ വിവേചനമാണ് മുസ്‍ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്നത്”. അദ്ദേഹം ട്വീറ്റ് ചെയ്തു. ആരാണ് യഥാര്‍ഥ കുറ്റവാളികള്‍? ഇത്രയും കാലം ഗുലാബ് ഖാനും […]
എയര്‍ടെല്ലിന്റെയും ഐഡിയയുടെയും കഴുത്തിനുപിടിച്ച് ജിയോ; ഇളവുകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത്
മൊബൈൽ സേവനദാതാക്കളായ എയർടെല്ലിനും വോഡഫോണിനും സാമ്പത്തിക ഇളവ് നൽകുന്നതിനെതിരെ മുകേഷ് അംബാനിയുടെ ജിയോ രംഗത്ത്. കുടിശ്ശികയുള്ള 49,990 കോടി രൂപ എത്രയും വേഗം സർക്കാരിലേക്ക് അടക്കണമെന്ന സുപ്രീംകോടതി നിർദേശത്തിനു പിന്നാലെ, എയർടെല്ലിനും വോഡഫോണിനും ആശ്വാസമാകുന്ന വിധത്തിൽ കുടിശ്ശിക കുറക്കാമെന്ന് കേന്ദ്ര ടെലികോം മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കുടിശ്ശിക വീട്ടാനാവശ്യമായ വസ്തുവകകൾ ഇരുകമ്പനികളുടെയും കൈവശമുണ്ടെന്നും ഇളവ് നൽകരുതെന്നും കാണിച്ച് ജിയോ ടെലികോം മന്ത്രിക്ക് കത്തയക്കുകയായിരുന്നു. സ്‌പെക്ട്രം യൂസേജ് ലെവി, യൂണിവേഴ്‌സൽ സർവീസ് ഒബ്ലിഗേഷൻ ഇനങ്ങളിലാണ് ഭീമമായ സംഖ്യ എയർടെല്ലും ഐഡിയയും […]
മഹാരാഷ്ട്ര അധികാര തര്‍ക്കം; വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി മന്ത്രി
മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന അധികാര വടംവലി തുടരുകയാണ്. ആരും വിട്ടുവീഴ്ചക്ക് തയ്യാറാകാത്തതോടെ തര്‍ക്കം പലതലങ്ങള്‍ കഴിഞ്ഞു. ഇപ്പോഴത് പരസ്പരം പോര്‍വിളികളിലേക്ക് വരെ എത്തി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം കൊണ്ടുവരുമെന്നാണ് ബി.ജെ.പിയുടെ ഭീഷണി. രാഷ്ട്രപതി എന്താ ബി.ജെ.പിയുടെ പോക്കറ്റിലാണോയെന്നാണ് ശിവസേന ഇതിന് മറുപടി നല്‍കിയത്. സംസ്ഥാനത്ത് 170 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നും ശിവസേന അവകാശപ്പെട്ടു. ഏറ്റവുമൊടുവിലിതാ, ഒന്നും നടന്നില്ലെങ്കില്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നാണ് ബി.ജെ.പിയുടെ മുന്നറിയിപ്പ്. ബി.ജെ.പി മന്ത്രി ജയ് കുമാര്‍ […]
ദീപാവലിക്ക് ശേഷം ഇന്ന് തുറക്കുന്ന സുപ്രീം കോടതിയില്‍ നിന്ന് വരാനിരിക്കുന്നത് നിര്‍ണായക വിധിപ്രസ്താവങ്ങള്‍
ദീപാവലി അവധിക്ക് ശേഷം ഇന്ന് തുറക്കുന്ന സുപ്രീം കോടതിയില്‍ നിന്ന് വരാനിരിക്കുന്നത് നിര്‍ണായക വിധിപ്രസ്താവങ്ങള്‍. നിലവിലെ ചീഫ് ജസ്റ്റിസ് രജ്ഞന് ഗൊഗോയ് വിരമിക്കുന്ന നവംബര്‍ 17ന് മുമ്പ് എട്ട് പ്രവൃത്തി ദിവസങ്ങളിലായി നിരവധി സുപ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറയാനിരിക്കുന്നത്. ബാബരി ഭൂമിത്തര്‍ക്ക കേസിന് പുറമെ ശബരിമല റഫാല്‍ ഹരജികളിലും രജ്ഞന്‍ ഗൊഗോയി അധ്യക്ഷനായ ബഞ്ച് വിധി പുറപ്പെടുവിക്കും. നവംബര്‍ 17ന് വിരമിക്കാനിരിക്കുന്ന നിലവിലെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രജ്ഞന് ഗൊഗോയ് ആറ് സുപ്രധാന […]












