India National

ബി.ജെ.പി – ശിവസേന സഖ്യം തകര്‍ത്തത് അമിത് ഷാ: സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയില്‍ ബി.ജെ.പി – ശിവസേന സഖ്യം അസാധ്യമാക്കിയത് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അധികാരം പങ്കിടാന്‍ ശിവസേനയുമായി ഉണ്ടാക്കിയ കരാറിനെ കുറിച്ച് അമിത് ഷാ നരേന്ദ്ര മോദിയെ അറിയിച്ചില്ലെന്നും സഞ്ജയ് റാവത്ത് ആരോപിച്ചു. “എല്ലാ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും നരേന്ദ്ര മോദി പറഞ്ഞത് ഫട്നാവിസ് ആയിരിക്കും അടുത്ത മുഖ്യമന്ത്രി എന്നാണ്. അതേസമയം ഉദ്ധവ് താക്കറെ പറഞ്ഞത് അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നായിരിക്കുമെന്നാണ്. എന്തുകൊണ്ട് അമിത് ഷാ അപ്പോള്‍ നിശബ്ദനായി? ഇപ്പോള്‍ അദ്ദേഹം പറയുന്നത് […]

India National

ഫാത്തിമയുടെ മരണം: അന്വേഷണം വേണമെന്ന് തമിഴ്നാട്ടിലെ മുസ്‍ലിം സംഘടനകള്‍

മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സി.ബി.സി.ഐ.ഡി (ക്രൈംബ്രാഞ്ച് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്മെന്‍റ്‍) അന്വേഷണം വേണമെന്ന് മനിതനേയ മക്കള്‍കച്ചി ആവശ്യപ്പെട്ടു. ഫാത്തിമ കാമ്പസില്‍ മതപരമായ വിവേചനം നേരിട്ടെന്ന് പിതാവ് പറഞ്ഞ സാഹചര്യത്തിലാണ് സി.ബി.സി.ഐ.ഡി അന്വേഷണം ആവശ്യപ്പെടുന്നതെന്ന് മനിതനേയ മക്കള്‍ കച്ചി നേതാവ് ജവാഹിറുല്ല വ്യക്തമാക്കി. ഫാത്തിമയ്ക്ക് നീതി ഉറപ്പാക്കണം എന്ന് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ് ഐ.ഐ.ടിയിലേക്ക് കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കൊല്ലം കിളികൊല്ലൂര്‍ രണ്ടാംകുറ്റി സ്വദേശി ഫാത്തിമ […]

India National

ഫീസ് വര്‍ധന പൂര്‍ണമായി പിന്‍വലിക്കുംവരെ സമരമെന്ന് ജെ.എന്‍.യു വിദ്യാര്‍ഥികള്‍

ജെ.എൻ.യുവിലെ വിദ്യാർഥികളുടെ സമരം ഇന്നും തുടരും. ഫീസ് ഭാഗികമായി കുറയ്ക്കാനുള്ള തീരുമാനം സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണെന്നാണ് വിദ്യാർഥികളുടെ നിലപാട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള ഇളവുകളും ഫലപ്രദമല്ലെന്ന് അധ്യാപകരുടെ സംഘടനയും കുറ്റപ്പെടുത്തി. ഫീസ് വർധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നും വൈസ് ചാൻസലർ രാജിവെക്കണമെന്നും വിദ്യാർത്ഥി യൂണിയൻ ആവശ്യപ്പെട്ടു. ജെ.എന്‍.യുവില്‍ വിദ്യാര്‍ഥികള്‍ സമരം ശക്തമാക്കിയതോടെയാണ് വര്‍ധിപ്പിച്ച ഫീസില്‍ ഇളവ് വരുത്താന്‍ എക്സിക്യൂട്ടീവ് കൌണ്‍സില്‍ യോഗം തീരുമാനിച്ചത്. എങ്കിലും വര്‍ധിപ്പിച്ച ഫീസില്‍ ഭാഗികമായ ഇളവ് വരുത്താന്‍ മാത്രമേ കൌണ്‍സില്‍ […]

India National

റഫാലിലും വിധി ഇന്ന്

റഫാൽ ഇടപാടിലെ മോദി സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനഃപരിശോധന ഹരജിയിലും സുപ്രീം കോടതി ഇന്ന് വിധി പറയും. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറയുക. കാവല്‍ക്കാരന്‍ കള്ളനാണെന്ന് കോടതി പറഞ്ഞുവെന്ന മോദിക്കെതിരെ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവന കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജിയിലും ഇന്ന് വിധി പറയും. റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് […]

India National

ഈ പിഴവ് വരുത്തിയാല്‍ ആധാര്‍ കാര്‍ഡ് ഉടമകള്‍ 10,000 രൂപ നല്‍കേണ്ടി വരും

ആധാര്‍ നമ്പര്‍ തെറ്റി നല്‍കിയാല്‍ 10,000 പിഴ നല്‍കേണ്ടി വരും. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിന് (പാന്‍) പകരം 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ തെറ്റുപറ്റിയാലാണ് ഇത്രയും തുക പിഴയായി അടക്കേണ്ടി വരിക. 1961ലെ ഇന്‍കം ടാക്സ് നിയമത്തില്‍ ഭേദഗതിവരുത്തി അവതരിപ്പിച്ച 2019ലെ ഫിനാന്‍സ് ബില്ലിലാണ് പാനിനുപകരം ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെ അനുമതി നല്‍കിയത്. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍ മാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, […]

India National

‘എന്റെ മകള്‍ ആത്മഹത്യ ചെയ്യില്ല’;

മൂന്നാംകുറ്റി പ്രിയദര്‍ശിനി നഗറിലുള്ള വീട്ടിലെ ലിവിംഗ് റൂമില്‍ ഒരു പുസ്തകഷെല്‍ഫുണ്ട്. ഫാത്തിമയുടെ പുസ്തകശേഖരമാണ് അതില്‍ നിറയെ. അത്രത്തോളം വായനയെ ഇഷ്ടപ്പെട്ടിരുന്ന മിടുക്കിയായിരുന്നു അവള്‍. അതിനപ്പുറത്തെ മുറിയാണ് അവളുടേത്. അവിടെയുമുണ്ട് നിറയെ പുസ്തകങ്ങള്‍. അതിലൊന്ന് കൈയ്യില്‍ പിടിച്ച് മകളെയോര്‍ത്ത് വിങ്ങിപ്പൊട്ടുകയാണ് ഫാത്തിമയുടെ ഉമ്മ സജിത. അടുത്ത സെമസ്റ്ററില്‍ പഠിക്കാനുള്ള ‘വേള്‍ഡ് സിവിലൈസേഷന്‍സ്’ എന്ന പുസ്തകം ഓണ്‍ലൈനില്‍ നിന്ന് ഫാത്തിമ വാങ്ങിയിരുന്നു. എന്നാല്‍ പുസ്തകം വീട്ടിലെത്തിയപ്പോഴേക്കും ഫാത്തിമ ഈ ലോകത്തോട് തന്നെ വിടപറഞ്ഞു. ഫാത്തിമ ആത്മഹത്യ ചെയ്തത് സജിതക്ക് ഇനിയും […]

India National

മഹാരാഷ്ട്രയില്‍ ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു

മഹാരാഷ്ട്രയില്‍ ശിവസേനയുമായി കോണ്‍ഗ്രസും എന്‍.സി.പിയും നടത്തുന്ന ചര്‍ച്ചകള്‍ തുടരുന്നു. എന്‍.സി.പിയുടെ അവസരം പാതിവഴിയില്‍ അവസാനിപ്പിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും ഒട്ടും ധൃതിയില്ലാതെയാണ് പാര്‍ട്ടികള്‍ മുന്നോട്ടു പോകുന്നത്. കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിനു പുറത്ത് ബി.ജെ.പിയുമായി വീണ്ടും ഒത്തുചേരാനുള്ള ശിവസേനയുടെ സാധ്യതകള്‍ വീണ്ടും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും പരസ്യമായി അത്തരം നീക്കങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ശിവസേനയുമായി ഒത്തുതീര്‍പ്പുണ്ടാക്കുന്നതിനേക്കാളുപരി അവരെ പിളര്‍ത്തി മഹാരാഷ്ട്രയില്‍ ഭരണം പിടിക്കാനുള്ള നീക്കങ്ങളിലാണ് ബി.ജെ.പിയെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ പാര്‍ട്ടി ബന്ധം സ്ഥാപിച്ച ചില എം.എല്‍.എമാരുമായി […]

India National

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് ആര്‍.ടി.ഐ പരിധിയില്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് ആര്‍.ടി.ഐ പരിധിയില്‍ വരും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബഞ്ചിന്റേതാണ് വിധി. രണ്ട് ജഡ്ജിമാര് വിയോജിപ്പ് അറിയിച്ചു. സുതാര്യത ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് പരിക്കേല്‍പ്പിക്കില്ലെന്ന് വിധിയില്‍ പറയുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എന്‍.വി രമണ, ഡി.വൈ ചന്ദ്രചൂ‍ഡ്, ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസിന്റെ ഓഫീസിനെ ആര്‍.ടി.ഐ പരിധിയില്‍ ഉള്‍പ്പെടുത്തിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതി സെക്രട്ടറി ജനറലാണ് അപ്പീല്‍ നല്‍കിയത്. […]

India National

സഖ്യചര്‍ച്ചക്കും കുതിരക്കച്ചവടത്തിനുമിടയില്‍ വിയര്‍ത്തൊഴുകി ശിവസേന

രാഷ്ട്രീയ കുതിരക്കച്ചവടത്തിന് ആറുമാസത്തെ സമയം നല്‍കുന്നതിന് തുല്യമാണ് മഹാരാഷ്ട്രയില്‍ ധൃതിപിടിച്ച് നടപ്പിലാക്കിയ രാഷ്ട്രപതി ഭരണം. ഇതോടെ സഖ്യചര്‍ച്ചക്കും കുതിരക്കച്ചവടത്തിനുമിടയില്‍ ശിവസേന വിയര്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുക. തുടക്കം മുതല്‍ തന്നെ ബി.ജെ.പിക്ക് അനുകൂലമായിരുന്നു ഗവര്‍ണറുടെ നീക്കങ്ങള്‍. എന്‍.സി.പിയുടെ സമയം അവസാനിക്കുന്നതിനു മുമ്പെ രാഷ്ട്രപതി ഭരണത്തിന് ശിപാര്‍ശ അയച്ചത് ഇതിലെ നിര്‍ണായക നീക്കമായി മാറി. കോണ്‍ഗ്രസും ശിവസേനയും തമ്മില്‍ സഖ്യമുണ്ടാവില്ലെന്ന കേന്ദ്രസര്‍ക്കാറിന്റെ കണക്കുകൂട്ടലിന് പിഴക്കുമെന്ന് തോന്നിയ ഘട്ടത്തിലാണ് ഗവര്‍ണറുടെ ഈ അപ്രതീക്ഷിത നീക്കം. ഇതോടെ ചര്‍ച്ചകള്‍ക്കും സഖ്യരൂപീകരണത്തിനും എല്ലാവര്‍ക്കും […]

India National

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പാര്‍ട്ടികള്‍

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് പാര്‍ട്ടികള്‍. കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്ന് ശിവസേന . വ്യത്യസ്ത ആശയങ്ങളാണെങ്കിലും ഒന്നിച്ച് പോകാനാകുമെന്നുമെന്നാണ് പ്രതീക്ഷയെന്നും സേനാ നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപികരണത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് കോണ്‍ഗ്രസും എന്‍.സി.പിയും അറിയിച്ചു. ആദ്യം എന്‍.സി.പിയുമായി ചര്‍ച്ച നടത്തിയശേഷം മാത്രമേ ശിവസേനയുമായുള്ള ചര്‍ച്ചയിലേക്ക് കടക്കൂവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പിയും ഫഡ‍്നാവിസിന്റെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ശിവസേനയെ കോണ്‍ഗ്രസ് എന്‍.സി.പി […]