India National

ഡൽഹി സര്‍ക്കാരിന്റെ ഗതാഗത നിയന്ത്രണം മലിനീകരണം കുറക്കാന്‍ സഹായിച്ചില്ലെന്ന് സുപ്രീം കോടതി

ഡൽഹി സര്‍ക്കാരിന്റെ ഒറ്റ-ഇരട്ട വാഹന ഗതാഗത നിയന്ത്രണം മലിനീകരണം കുറക്കാന്‍ സഹായിച്ചില്ലെന്ന് സുപ്രീം കോടതി. മലിനീകരണം നിയന്ത്രിക്കാന്‍ പഞ്ചാബ്, ഹരിയാന സര്‍ക്കാറുകള്‍ പരാജയപ്പെട്ടെന്നും കോടതി നിരീക്ഷിച്ചു. ചീഫ് സെക്രട്ടറിമാരെ വീണ്ടും വിളിപ്പിക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഒറ്റ-ഇരട്ട പദ്ധതി നടപ്പാക്കിയ ശേഷം അഞ്ച് മുതൽ ഏഴ് ശതമാനം വരെ മലിനീകരണ തോത് കുറഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന കണക്ക് ഡല്‍ഹി സര്‍ക്കാര്‍ കോടതിക്ക് നല്‍കിയെങ്കിലും പദ്ധതി പരാജയമായിരുന്നുവെന്നാണ് ‌കോടതി നിരീക്ഷിച്ചത്. ജസ്റ്റിസ് അരുണ്‍ മിശ്ര ദീപക് […]

India National

40 വര്‍ഷ‌ത്തെ സേവനത്തിന് ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പടിയിറങ്ങുന്നു

ബാബരി ഭൂമിത്തര്‍ക്ക കേസിലടക്കം സുപ്രധാന വിധി പ്രസ്താവങ്ങൾ പുറപ്പെടുവിച്ച ശേഷം പടിയിറങ്ങുകയാണ് നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി. നീതിന്യായ മേഖലയിലെ 40 വര്‍ഷ‌ത്തെ സേവനം പൂര്‍ത്തിയാക്കിയാണ് രഞ്ജന്‍ ഗൊഗോയിയുടെ പടിയിറക്കം. അവസാനത്തെ രണ്ടാഴ്ച. അയോധ്യയും ശബരിമലയും റാഫേലും ആര്‍.ടി.ഐയുമടക്കം സുപ്രധാന വിധി പ്രസ്താവങ്ങള്‍. തിരക്കിട്ട ഔദ്യോഗിക ജീവിതത്തിന് ഇന്നത്തോടെ വിട. ഔദ്യോഗികമായി വിരമിക്കുന്നത് നാളെയാണെങ്കിലും ഇന്നലെയോടെ തന്നെ പടിയിറങ്ങി. അവസാന പ്രവര്‍ത്തി ദിവസമായ ഇന്നലെ പത്ത് കേസുകളാണ് ഗൊഗോയ് പരിഗണിച്ചത്. ശേഷം രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവ് മഹാത്മ […]

India National

ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ഗവര്‍ണറെ കാണും;

ശിവസേനാ-എന്‍.സി.പി-കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് മൂന്ന് മണിക്കാണ് കൂടിക്കാഴ്ച. കാര്‍ഷിക പ്രതിസന്ധിയെ കുറിച്ച് സംസാരിക്കാനാണ് ഗവര്‍ണര്‍ സന്ദര്‍ശനാനുമതി നല്‍കിയതെങ്കിലും അനൗദ്യോഗികമായി സര്‍ക്കാര്‍ രൂപീകരണവും ചര്‍ച്ചക്കു വരുമെന്നാണ് സൂചന. എന്‍.ഡി.എയിലേക്കുള്ള ശിവസേനയുടെ മടക്കം ഏതാണ്ട് അടഞ്ഞ അധ്യായമായി കഴിഞ്ഞ ഇപ്പോഴത്തെ സാഹചര്യത്തില്‍ കോണ്‍ഗ്രസും എന്‍.സി.പിയും തികഞ്ഞ സൂക്ഷ്മതയോടെയാണ് മുന്നോട്ടു പോകുന്നത്. പൊതുമിനിമം പരിപാടിയുടെ വിശദാംശങ്ങളും മന്ത്രിസഭാ രൂപീകരണവും ചര്‍ച്ച ചെയ്യുന്നതിന് ശരദ് പവാര്‍ നാളെ ഡല്‍ഹിയിലെത്തി സോണിയാ ഗാന്ധിയെ കാണുന്നുണ്ട്. […]

India National

ഭക്ഷണ വില കൂട്ടി റെയില്‍വെ

രാജ്ധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ ഭക്ഷണത്തിന് വില കൂട്ടി റെയിൽവെ ബോർഡ്. ഫസ്റ്റ് എ.സി – എക്സിക്യൂട്ടിവ് ക്ലാസിലും, സെക്കന്റ് ക്ലാസ് എ.സിയിലും, തേഡ് ക്ലാസ് എ.സി, ചെയർ കാർ എന്നിവയിലുമാണ് വില വർധനവെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഫസ്റ്റ് ക്ലാസ് എ.സി, എക്സിക്യൂട്ടിവ് ക്ലാസിൽ ഒരു കപ്പ് ചായക്ക് ഇനി മുതൽ 35 രൂപയാണ് വില. നേരത്തെ ഇത് 29 രൂപയായിരുന്നു. പ്രാതൽ 140 രൂപയായും, ലഞ്ച് – ഡിന്നർ 245 രൂപയായും വർധിച്ചു. ഇതിന് […]

India National

കോടതി വിധികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്; ജസ്റ്റിസ് നരിമാന്‍

കോടതി വിധികള്‍ നടപ്പാക്കുന്നതിലെ അലംഭാവത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനോട് പൊട്ടിത്തെറിച്ച് സുപ്രിംകോടതി. ശബരിമല വിഷയത്തില്‍ ഇന്നലെ പുറപ്പെടുവിച്ച വിയോജന വിധി ചൂണ്ടിക്കാട്ടി ജസ്റ്റിസ് ആര്‍.എഫ് നരിമാനാണ് സോളിസിറ്റര്‍ ജനറലിനോട് ക്ഷുഭിതനായത്. കോടതി വിധി കളിക്കാനുള്ളതല്ല, നടപ്പാക്കാന്‍ വേണ്ടിയുള്ളതാണെന്ന് സര്‍ക്കാരിനെ ബോധിപ്പിക്കണമെന്നും നരിമാന്‍ പറഞ്ഞു. കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന്‍റെ ജാമ്യം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് നരിമാന്‍ സുപ്രീംകോടതിയില്‍ പൊട്ടിത്തെറിച്ചത്. ശബരിമലയില്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ന്യൂനപക്ഷ വിധി താങ്കളെപ്പോലുള്ളവര്‍ക്ക് വേണ്ടി തയ്യാറാക്കിയതാണെന്ന് ജസ്റ്റിസ് നരിമാന്‍ […]

India National

സ്ക്കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് ആറു വയസുകാരന് ദാരുണാന്ത്യം

സ്ക്കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് ആറു വയസുകാരന്‍ മരിച്ചു. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. പാന്യം നഗരത്തിലെ വിജയനി കേതന്‍‌ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ യു.കെ.ജി വിദ്യാര്‍ഥിയായ പുരുഷോത്തം റെഡ്ഡിയാണ് മരിച്ചത്. ഓടുന്നതിനിടയില്‍ സ്ക്കൂളിലെ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാര്‍ പാത്രത്തിലേക്ക് കുട്ടി കാല്‍ തെറ്റി വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ സമീപത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടു പോകുന്നതിനിടെ പുരുഷോത്തം വരി തെറ്റിച്ച് ഓടിയതാണ് അപകടത്തിന് കാരണമായതെന്നാണ് സ്ക്കൂള്‍ അധികൃതര്‍ നല്‍കുന്ന […]

India National

മതവിശ്വാസങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ‌ഏഴംഗ ഭരണഘടന ബഞ്ചിന്‍റെ ഉത്തരവുകള്‍ നിര്‍ണായകം

വിവിധ മതവിശ്വാസങ്ങളിലെ ലിംഗ വിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ തീരുമാനമെടുക്കാന്‍ സുപ്രീംകോടതി നിശ്ചയിച്ച ‌ഏഴംഗ ഭരണഘടന ബഞ്ചിന്‍റെ ഉത്തരവുകള്‍ നിര്‍ണായകമാകും. ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ മാത്രമാണ് കോടതിക്ക് തീരുമാനമെടുക്കേണ്ടതെങ്കിലും മറ്റ് മതങ്ങളുടെ ആചാരങ്ങളെയാകെ പൊതു ചട്ടക്കൂടിലാക്കാന്‍ ഏഴംഗ ബഞ്ചിന്‍റെ വിധി വഴിയൊരുക്കിയേക്കും. ശബരിമല സ്ത്രീപ്രവേശത്തിന് പുറമെ മുസ്‍ലിം, പാര്‍സി, ബോറ സമുദായങ്ങളിലെ സ്ത്രീകളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട ഹരജികള്‍ ചൂണ്ടിക്കാണിച്ചാണ് മതവിശ്വാസങ്ങളിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സുപ്രീം കോടതി ‌ഏഴംഗ ഭരണഘടന ബഞ്ചിന് വിട്ടത്. വിശ്വാസപരമായ കാര്യങ്ങളില്‍ ഭരണഘടനയാണോ മതവിഭാഗങ്ങള്‍ തന്നെയാണോ […]

India National

ഫാത്തിമയുടെ മരണം: മാതാപിതാക്കള്‍ തമിഴ്നാട് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും കാണും

മദ്രാസ് ഐ.ഐ.ടിയില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കള്‍ ഇന്ന് തമിഴ്നാട് മുഖ്യമന്ത്രിയെയും പൊലീസ് മേധാവിയെയും കാണും. ഫാത്തിമ ജീവനൊടുക്കിയതില്‍ അധ്യാപകരുടെ പങ്ക് ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കഴിഞ്ഞ ഒന്‍പതാം തിയ്യതിയാണ് ഹോസ്റ്റല്‍ മുറിയില്‍ ഫാത്തിമ ലത്തീഫിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്റേണല്‍ മാര്‍ക്ക് കുറഞ്ഞതില്‍ മനംനൊന്തുള്ള ആത്മഹത്യയെന്ന് ഐ.ഐ.ടി അധികൃതര്‍ പറഞ്ഞെങ്കിലും അധ്യാപകന്റെ മാനസികപീഡനമാണ് കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഫാത്തിമയുടെ ഫോണില്‍ കാരണക്കാരനായ അധ്യാപകന്റെ പേരുണ്ടായിട്ടും പൊലീസ് കാര്യമായി […]

India National

കര്‍ണാടകയില്‍ അയോഗ്യരാക്കിയ വിമത എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

കര്‍ണാടകയില്‍ നിയമസഭ സ്പീക്കര്‍ അയോഗ്യരാക്കിയ 16 വിമത കോണ്‍ഗ്രസ് – ജെ.ഡി.എസ് എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇവര്‍ക്ക് വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. എന്നാല്‍ ഇവരുടെ കൂടെ രാജിവെച്ച കോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല. ഐ.എം.എ പൊന്‍സി അഴിമതിയില്‍ അന്വേഷണം നേരിടുന്നതിലാണ് റോഷന്‍ ബെയ്ഗ് ഇപ്പോള്‍ ബി.ജെ.പിയില്‍ ചേരാത്തത്. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു […]

India National

മോദിയെ ശിവസേനയില്‍ നിന്ന് അകറ്റാന്‍ അമിത് ഷാ ശ്രമിക്കുന്നു – സഞ്ജയ് റാവത്ത്

മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കും ശിവസേനക്കുമിടയിൽ 50:50 ആയി വീതംവെക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയാക്കാനായിരുന്നു തീരുമാനമെന്നുമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അവകാശവാദത്തിന് മറുപടിയുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഹൃദയശസ്ത്രക്രിയക്ക് വിധേയനായ റാവത്ത് ആശുപത്രി വിട്ടശേഷമാണ് ബി.ജെ.പി അധ്യക്ഷനു നേരെ ആഞ്ഞടിച്ചത്. ശിവസേനാ തലവൻ ഉദ്ധവ് താക്കറെയുമായി അടച്ചിട്ട മുറിയിൽ നടത്തിയ ചർച്ചയിൽ ഉണ്ടാക്കിയ വ്യവസ്ഥകൾ അമിത് ഷാ പാലിക്കണമെന്നും ചർച്ചയുടെ വിശദാംശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിക്കണമായിരുന്നുവെന്നും റാവത്ത് പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പ് […]