India National

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശിപാര്‍ശ

മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണത്തിനു ഗവർണറുടെ ശിപാര്‍ശ. നിലവിൽ മറ്റു വഴികളില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന് ഗവർണർ ഭഗത് സിങ് കോഷ്യാരി റിപ്പോർട്ട് നൽകിയെന്നാണു സൂചന. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിനുള്ള നീക്കങ്ങള്‍ ശിവസേനയും എന്‍.സി.പിയും ശക്തിപ്പെടുത്തിയ വേളയിലാണ് ഗവര്‍ണറുടെ നീക്കം. അതേസമയം ശിപാര്‍ശയെ കുറിച്ച് അറിയില്ലെന്നും തങ്ങള്‍ക്ക് രാത്രി എട്ടര വരെ സമയം അനുവദിച്ചിട്ടുണ്ടെന്നും എന്‍.സി.പി അറിയിച്ചു. രാഷ്ട്രപതി ഭരണത്തിനു തീരുമാനമായാല്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശിവസേന പ്രതികരിച്ചു. സര്‍ക്കാര്‍ രൂപവല്‍ക്കരണത്തിന് അവകാശവാദം ഉന്നയിക്കാന്‍ ഇന്ന് വൈകിട്ട് എട്ടര വരെയാണ് ഗവര്‍ണര്‍ […]

India National

ബി.ജെ.പിക്ക് തിരിച്ചടി; ജാര്‍ഖണ്ഡില്‍ സഖ്യകക്ഷിയായ എല്‍.ജെ.പി ഒറ്റക്ക് മത്സരിക്കും

മഹാരാഷ്ട്രയില്‍ സഖ്യകക്ഷിയായ ശിവസേനയുമായുള്ള ബി.ജെ.പിയുടെ അധികാരത്തര്‍ക്കം തുടരുമ്പോള്‍ ജാര്‍ഖണ്ഡിലും പ്രതിസന്ധി ഉടലെടുക്കുന്നു. എന്‍.ഡി.എയിലെ സഖ്യ പങ്കാളിയായ എൽ.‌ജെ.‌പി വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയായിരിക്കുന്നത്. ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 81 സീറ്റുകളിൽ 50 ലും തങ്ങളുടെ പാർട്ടി ഒറ്റക്ക് മത്സരിക്കുമെന്നാണ് എൽ‌.ജെ‌.പി തലവന്‍ ചിരാഗ് പാസ്‍വാൻ പ്രഖ്യാപിച്ചിരിക്കുന്നത്. “ജാർഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റേതാണ്. 50 സീറ്റുകളിൽ പാർട്ടി ഒറ്റക്ക് മത്സരിക്കും. സ്ഥാനാർഥികളുടെ ആദ്യ […]

India National

മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലേ​ക്ക്.!

മും​ബൈ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ മ​ഹാ​രാ​ഷ്ട്ര രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ലേക്ക് നീങ്ങുന്നതായി സൂ​ച​ന. ബി​ജെ​പി, ശി​വ​സേ​ന എ​ന്നീ പാ​ര്‍​ട്ടി​ക​ള്‍​ക്കു സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​ന്‍ ഗ​വ​ര്‍​ണ​ര്‍ ന​ല്‍​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചു​ ക​ഴി​ഞ്ഞു. ഇ​പ്പോ​ള്‍ എ​ന്‍​സി​പി​ക്കാ​ണ് ഗവര്‍ണര്‍ അ​വ​സ​രം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രു​ണ്ടാ​ക്കാ​നു​ള്ള അം​ഗ​ബ​ലം ത​ങ്ങ​ള്‍​ക്കി​ല്ലെ​ന്ന് എ​ന്‍​സി​പി അറിയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എ​ന്‍​സി​പി​യും സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​ര​ണ​ത്തി​ല്‍​നി​ന്നു പി​ന്‍​മാ​റു​ക​യാ​ണെ​ങ്കി​ല്‍ നാ​ലാ​മ​ത്തെ ക​ക്ഷി​യാ​യ കോ​ണ്‍​ഗ്ര​സി​നെ ഗ​വ​ര്‍​ണ​ര്‍ ക്ഷ​ണി​ച്ചേ​ക്കും. അ​ത​ല്ലെ​ങ്കി​ല്‍ എ​ന്‍​സി​പി​യു​ടെ മ​റു​പ​ടി​ക്കു​ശേ​ഷം മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ഗ​വ​ര്‍​ണ​ര്‍ ചൊ​വ്വാ​ഴ്ച കേ​ന്ദ്ര​ത്തി​ന് ശു​പാ​ര്‍​ശ ചെ​യ്യും. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രാ​ഷ്ട്ര​പ​തി […]

India National

ലതാ മങ്കേഷ്‌കറുടെ നില അതീവ ഗുരുതരം! വെന്റിലേറ്ററില്‍…

ഇന്ത്യന്‍ സംഗീതത്തിന്റെ വാനമ്ബാടി ലത മങ്കേഷ്കറുടെ നില അതീവഗുരുതരം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രിയഗായികയുടെ നില വഷളായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസകോശത്തിലെ അണുബാധ മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് വെന്റിലേറ്ററിന്റെ സഹായം തേടിയിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ന്യൂമോണിയ്ക്ക് പുറമേ, ലെഫ്റ്റ് വെന്‍ട്രിക്യൂലറിന്റെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു ശ്വാസതടസമായി ലതാ മങ്കേഷ്കറിനെ മുംബൈയിലെ ബ്രീച്ച്‌ ക്യാന്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്. കുറച്ച്‌ മണിക്കൂറിനകം തന്നെ പ്രിയ ഗായികയുടെ ആരോഗ്യത്തില്‍ പുരോഗതിയുണ്ടായിരുന്നു, ഇത് ഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍ […]

India National

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: എന്‍.സി.പിക്ക് ഇന്ന് രാത്രി 8.30 വരെ സമയം

18 ദിവസമായി തുടരുന്ന ഭരണ പ്രതിസന്ധിക്കൊടുവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവസരം എന്‍.സി.പിക്ക് ലഭിച്ചു. നിശ്ചിത സമയത്തിനകം പിന്തുണ തെളിയിക്കാന്‍ ശിവസേനക്ക് കഴിയാതെ പോയതോടെയാണ് ഗവര്‍ണര്‍ ഭഗത് സിംഗ് കോശിയാരി എന്‍.സി.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനക്ക് പിന്തുണ നല്‍കുന്ന കാര്യം തീരുമാനിക്കാന്‍ ‍ എന്‍.സി.പി – കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സംയുക്തയോഗം ചേരും. എന്‍.സി.പിക്കും ശിവസേനക്കുമിടയില്‍ സഖ്യമായെന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ വന്നെങ്കിലും ആരുടെയും പിന്തുണക്കത്ത് ഹാജരാക്കാന്‍ ശിവസേനക്കായില്ല. മഹാരാഷ്ട്ര ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി […]

India National

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു

ഒഡീഷയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. 22 വയസ്സുകാരനായ ഗുണ പ്രധാന്‍ ആണ് മരിച്ചത്. പരദിപില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നയാഗഡ് ജില്ലയിലെ റാന്‍പുര്‍ സ്വദേശിയാണ് മരിച്ച യുവാവ്. ട്രക്ക് ഉടമകളുടെ സംഘടന നിര്‍മ്മിക്കുന്ന ക്ഷേത്രത്തിന്റെ നിര്‍മാണ ജോലികള്‍ക്കാണ് യുവാവ് വന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച ശേഷം കിടന്നുറങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. മുറിയില്‍ നിന്ന് പുക ഉയരുന്നതുകണ്ടാണ് പോയിനോക്കിയതെന്നും അവര്‍ പറഞ്ഞു. പൊള്ളലേറ്റ നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് […]

India National

രാജ്യത്തെ ഐ.ടി കമ്പനികളും പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ ഐ.ടി കമ്പനികള്‍ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോവുന്നതെന്ന് റിപ്പോര്‍ട്ട്. ഐ.ടി വമ്പന്മാരായ കോഗ്‌നിസാന്റും ഇന്‍ഫോസിസും ആയിരക്കണക്കിന് തൊഴിലാളികളെ പിരിച്ചുവിടുന്നെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സാമ്പത്തിക വര്‍ഷം അടുത്ത പാദത്തിലേക്ക് കടക്കുമ്പോഴേക്കും രാജ്യത്തെ ആകെ ഐ.ടി തൊഴിലാളികളില്‍ അഞ്ചുമുതല്‍ എട്ട് ശതമാനം വരെ ജോലി നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. ഐ.ടി കമ്പനികളിലെ 10,000 മുതല്‍ 20,000 തൊഴിലാളികള്‍ പുറത്താവുമെന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. കൊഗ്‌നിസന്റും ഇന്‍ഫോസിസും പുറത്താക്കല്‍ നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ആകെ തൊഴിലാളികളുടെ എണ്ണം 12,000ത്തിലേക്ക് ചുരുക്കാനാണ് കൊഗ്‌നിസന്റിന്റെ തീരുമാനം. ഇന്‍ഫോസിസ് […]

India National

മുന്‍ ബി.ജെ.പി എം.എല്‍.എ കോണ്‍ഗ്രസില്‍ ചേര്‍ന്നു

സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കേ ജാർഖണ്ഡിലെ ബാർഹി നിയോജകമണ്ഡലത്തിൽ നിന്നുള്ള മുൻ ബി.ജെ.പി എം‌.എൽ.‌എ ഉമാ ശങ്കർ അകേല കോൺഗ്രസിൽ ചേർന്നു. എ.ഐ.സി.സിയുടെ ചുമതലയുള്ള ആര്‍.പി.എന്‍ സിങ്, ജാര്‍ഖണ്ഡ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാമേശ്വർ ഒറോണ്‍, ഹജരിബഗ് ജില്ലാ കോൺഗ്രസ് നേതാവ് ദേവ്‍രാജ് കുശ്വാഹ എന്നിവരുടെ സാന്നിധ്യത്തിൽ ന്യൂഡൽഹിയിൽ നടന്ന ചടങ്ങിലാണ് അകേല കോണ്‍ഗ്രസില്‍ ചേര്‍ന്നത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബർഹി നിയമസഭാ സീറ്റിൽ നിന്ന് ബി.ജെ.പി ടിക്കറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് അകേല […]

India National

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ചു

ഹൈദരാബാദില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച് പത്തിലേറെ പേര്‍ക്ക് പരിക്ക്. കച്ചെഗുഡ റെയില്‍വെ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. എം.എം.ടി.എസ് ട്രെയിനും കൊങ്കു എക്സ്‍പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. പ്ലാറ്റ്ഫോമില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന കൊങ്കു എക്സ്‍പ്രസിലേക്ക് എം.എം.ടി.എസ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. സിഗ്നല്‍ സംവിധാനത്തിലെ തകരാരാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടത്തെ തുടര്‍ന്ന് ഇതുവഴി കടന്നു പോകേണ്ട നിരവധി ട്രെയിനുകളുടെ സര്‍വീസ് അവതാളത്തിലായി. ഏതാനും ട്രെയിനുകള്‍ വഴിതിരിച്ചു വിടുമെന്നും ചിലത് വൈകുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

India National

ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുന്നു

കനത്ത നാശം വിതച്ച ബുള്‍ബുള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത 12 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയിലും ബംഗ്ലാദേശിലുമായി നാശം വിതച്ച കാറ്റില്‍ 13 പേരാണ് മരിച്ചത്. ബംഗ്ലാദേശില്‍ 21 ല​ക്ഷം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലും ഒഡിഷയും കനത്ത നാശനഷ്ടങ്ങളാണുണ്ടാക്കിയത്. അടുത്ത പന്ത്രണ്ട് മണിക്കൂറിനകം കാറ്റിന്റെ തീവ്രത ഗണ്യമായി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ബുൾബുൾ ബംഗാൾ തീരം വിട്ടതോടെ […]