India National

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്തുള്ള ഹരജികളില്‍ സുപ്രീം കോടതി വിധി ഇന്ന്

ജമ്മു കശ്മീരിലെ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് നല്‍കിയ ഹരജികളില്‍ സുപ്രീം കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് എന്‍.വി രമണയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് 10.30ന് വിധി പ്രസ്താവിക്കുക. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങള്‍ ആറ് മാസം പിന്നിടുമ്പോഴാണ് സുപ്രീം കോടതി വിധി വരുന്നത്. പ്രത്യേക പദവി നീക്കം ചെയ്ത് കേന്ദ്ര ഭരണ പ്രദേശം ആക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ആഗസ്റ്റ് നാലിന് അര്‍ദ്ധ രാത്രിയാണ് ജമ്മുകാശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിപക്ഷ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കുകയും ആശയ വിനിമയ സംവിധാനങ്ങള്‍ […]

India National

ചന്ദ്രശേഖര്‍ ആസാദിനെ എയിംസിലേക്ക് മാറ്റണമെന്ന് കോടതി

രോഗമുണ്ടെന്ന് മനസ്സിലാക്കിയിട്ടും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് മതിയായ ചികിത്സ ലഭ്യമാക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി തീസ് ഹസാരി കോടതി. ആസാദിന് എയിംസില്‍ മതിയായ ചികിത്സ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. രക്തം കട്ട പിടിക്കുന്ന അസുഖമുണ്ടെന്ന് രണ്ട് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് മതിയായ ചികിത്സ നല്‍കിയില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതരോട് കോടതി ചോദിച്ചു.

India National

വരാണസിയിലെ സംസ്കൃത സര്‍വകലാശാലയില്‍ എല്ലാ സീറ്റിലും തോറ്റ് എ.ബി.വി.പി

മോദിയുടെ മണ്ഡലമായ വാരണാസിയിലെ സംപൂര്‍ണനാഥ് സംസ്‌കൃത വിശ്വവിദ്യാലയ സര്‍വകലാശാലയിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാണംകെട്ട് എ.ബി.വി.പി. എല്ലാ സീറ്റുകളിലും എ.ബി.വിപി പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റിലും വിജയിച്ചു. യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ സ്ഥാനാര്‍ഥി ശിവം ശുക്ല എ.ബി.വി.പിയുടെ ഹര്‍ഷിത് പാണ്ഡെയെ തോല്‍പ്പിച്ചു. ശിവം ശുക്ല 709 വോട്ടുകള്‍ നേടിയപ്പോള്‍ ഹര്‍ഷിത് പാണ്ഡെയ്ക്ക് ലഭിച്ചത് 224 വോട്ടുകള്‍ മാത്രമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് […]

India National

പൗരത്വ ഭേദഗതി നിയമം; മോദിയെ അഭിനന്ദിച്ച് കത്തെഴുതണമെന്ന് സ്കൂൾ, വ്യാപക പ്രതിഷേധം

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കത്തെഴുതണമെന്ന് സ്കൂൾ വിദ്യാർഥികളോടു മാനേജ്മെന്റ്. അഞ്ച് മുതൽ 10ാം ക്ലാസ് വരെയുള്ള കുട്ടികളോടാണ് പോസ്റ്റ് കാർഡിൽ കത്തെഴുതാൻ അഹമ്മദാബാദിലുള്ള സ്വകാര്യ സ്കൂള്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടത്. എന്നാൽ മാതാപിതാക്കളുടെ പ്രതിഷേധത്തെത്തുടർന്ന് സ്കൂൾ മാനേജ്മെന്റ് മാപ്പു പറഞ്ഞു. അഹമ്മദാബാദിലെ പെൺകുട്ടികൾ മാത്രം പഠിക്കുന്ന ലിറ്റിൽ സ്റ്റാർ സ്കൂൾ അധികൃതരാണ് കത്തെഴുതാൻ ആവശ്യപ്പെട്ടത്. ‘അഭിനന്ദനങ്ങൾ, ഇന്ത്യയിലെ പൗരനായ ഞാൻ സി.എ.എ കൊണ്ടുവന്നതിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നു. […]

India National

പൗരത്വ നിയമം; അക്രമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം ഹരജികള്‍ പരിഗണിക്കാമെന്ന് സുപ്രീം കോടതി

രാജ്യവ്യാപകമായി അക്രമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം പൗരത്വനിയമ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ്. സി.എ.എ ഭരണഘടനാപരം ആണെന്ന് പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയാണ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ പരാമർശം. രാജ്യം കഠിനമായ സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. സമാധാനമാണ് ആദ്യം വേണ്ടതെന്നും ഇതിന് സഹായിക്കുന്നതല്ല ഹരജിയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നിയമത്തെപ്പറ്റി തെറ്റിദ്ധാരണ പരത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു […]

India National

നിര്‍ഭയ കേസ്; സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി നൽകി പ്രതി

നിര്‍ഭയ കേസിൽ പ്രതികളിൽ ഒരാൾ ആയ വിനയ് ശർമ്മ സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി നൽകി. ജനുവരി 22ന് വധശിക്ഷ നടപ്പാക്കാൻ ഇരിക്കെയാണ് തിരുത്തൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ജനുവരി 22ന് വധശിക്ഷക്ക് ഉത്തരവിട്ടത്. മുകേഷ്, വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് സിങ് എന്നീ നാലു പ്രതികളുടെ വധ ശിക്ഷ ഈ മാസം 22ന് രാവിലെ ഏഴുമണിക്ക് നടപ്പാക്കാനാണ് പട്യാല കോടതിയുടെ ഉത്തരവ്. ഏതെങ്കിലും കോടതിക്ക് മുന്നിലും ഒരു ദയാഹർജി നിലവിലില്ല, […]

India National

ഡല്‍ഹിയില്‍ തീപ്പിടുത്തം; ഒരാള്‍ മരിച്ചു

ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില്‍ ഉണ്ടായ തീപിടുത്തത്തിൽ ഒരാള്‍ മരിച്ചു. പത്പര്‍ഗഞ്ചിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. ഫയര്‍ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. രാത്രി രണ്ട് മണിയോടെയാണ് പത്പര്‍ഗഞ്ചിലെ വ്യാവസായിക മേഖലയില്‍ തീപ്പിടുത്തമുണ്ടായത്. തീയണക്കാന്‍ 32ഓളം അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തുണ്ടെന്നും മേഖല നിയന്ത്രണ വിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. വടക്ക് പടിഞ്ഞാറ് ഡല്‍ഹിയില്‍ മൂന്ന് വിദ്യാര്‍ഥികളടക്കം ഒമ്പതുപേരുടെ മരണത്തിന് ഇടയായ തീപ്പിടുത്തത്തിന് ശേഷം ആഴ്ച്ചകള്‍ക്കുള്ളിലാണ് ഈ തീപ്പിടുത്തമുണ്ടായത്. ഡല്‍ഹിയില്‍ തന്നെ ബാഗും പേപ്പറും നിര്‍മിക്കുന്ന അനധികൃത ഫാക്ടറിയില്‍ കഴിഞ്ഞ […]

India National

4 ദിവസം കഴിഞ്ഞിട്ടും ജെ.എന്‍.യുവില്‍ അക്രമം നടത്തിയവരെ പിടികൂടാതെ പൊലീസ്

ജെ.എന്‍.യു വിദ്യാർഥികൾ ഇന്ന് മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. വിസിയെ പുറത്താക്കുക, ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്. സി.പി.ഐ നേതാവ് കനയ്യ കുമാർ അടക്കമുള്ളവർ പ്രതിഷേധത്തിനെത്തും. ഇതിനിടെ സർവകലാശാല സന്ദർശിച്ച കോൺഗ്രസ് വസ്തുത അന്വേഷണ സമിതി ഇന്ന് സോണിയ ഗാന്ധിക്ക് റിപ്പോർട്ട് സമർപ്പിക്കും. വൻ പ്രതിഷേധത്തിനാണ് ജെ.എന്‍.യു വിദ്യാർഥികൾ ഒരുങ്ങുന്നത്. പൗരമാര്‍ച്ച് എന്ന പേരിലാണ് പ്രതിഷേധം. വിസിയെ ഒഴിവാക്കുക, ഫീസ് വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എം.എച്ച്.ആര്‍.ഡി മാർച്ച് സംഘടിപ്പിക്കുന്നത്. […]

India National

നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന്

 നി​ര്‍​ഭ​യ കേ​സ് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ജ​നു​വ​രി 22ന് ​പു​ല​ര്‍​ച്ചെ ഏ​ഴി​ന് ന​ട​പ്പാ​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. കേ​സി​ലെ നാ​ല് പ്ര​തി​ക​ള്‍​ക്കും ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചു. കേ​സി​ലെ പ്ര​തി​ക​ള്‍​ക്ക് മ​ര​ണ​വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര്‍​ഭ​യ​യു​ടെ മാ​താ​വ് സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

India National

രാജസ്ഥാനിലെ ശിശു മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

രാജസ്ഥാനില്‍ നവജാത ശിശുക്കള്‍ തുടര്‍ച്ചയായി മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ സര്‍ക്കാരിനോട് കോടതി വിശദീകരണം തേടി. കേസ് ഫെബ്രുവരി 10ന് പരിഗണിക്കും. ഡിസംബറില്‍ മാത്രം രാജസ്ഥാനിലെ പല ആശുപത്രികളിലായി നൂറിലധികം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയില്‍ ശനിയാഴ്ച രണ്ടു നവജാത ശിശുക്കള്‍കൂടി മരിച്ചതോടെ കഴിഞ്ഞ മാസം ഡിസംബര്‍ മുതല്‍ ഇതുവരെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 107 ആയി. രാജസ്ഥാന്‍ സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെകെ ലോണ്‍ ആശുപത്രിയില്‍ ഡിസംബറില്‍ 100 നവജാത […]