ദേശീയ സുരക്ഷ, പുതുതായി രൂപീകരിച്ച സി.ഡി.എസ്, പാക് അധീന കശ്മീര്‍ തുടങ്ങിയ വിഷയങ്ങളില്‍ നയം വ്യക്തമാക്കി പുതിയ കരസേന മേധാവി എം.എം നരവനെ. മാധ്യമങ്ങളോട് സംസാരിക്കവെയാണ് പുതിയ കരസേന മേധാവി ഇക്കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തിയത്. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാകണമെന്ന് പാർലമെന്റ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് നരവാനെ പറഞ്ഞു. ജമ്മു കശ്മീർ മുഴുവൻ ഇന്ത്യയുടെ ഭാഗമാണെന്ന പാർലമെന്റ് പ്രമേയമുണ്ട്. പാർലമെന്റിന് അതാണ് വേണ്ടതെങ്കില്‍ പാക് അധീന കശ്മീരും നമ്മുടേതായിരിക്കണം. അതിനുള്ള […]
National
ഇന്ത്യന്‍ മുസ്‍ലിംകളെ പാകിസ്താന്‍ എടുത്തോ… വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ
പാകിസ്താനും പൗരത്വ ഭേദഗതി നിയമം (സി.എ.എ) പാസാക്കണമെന്നും ഇന്ത്യയില്‍ ‘പീഡിപ്പിക്കപ്പെടുന്ന’ മുസ്‌ലിംകളെ തങ്ങളുടെ രാജ്യത്തേക്ക് കൊണ്ടുപോകണമെന്നും ബി.ജെ.പി എം.എൽ.എ വിക്രം സൈനി. ഉത്തർപ്രദേശിലെ ഖത്തൗലിയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയാണ് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വിവാദ പ്രസ്താവന നടത്തിയത്. ഇതുപോലുള്ള ഒരു നിയമം പാകിസ്താനും കൊണ്ടുവരിക. എന്നിട്ട് ഇവിടെ ജീവിക്കുന്ന, ദുരിതമനുഭവിക്കുന്ന മുസ്‌ലിംകൾക്ക് പാകിസ്താനിൽ പൗരത്വം നൽകണം. ഇന്ത്യയും പാകിസ്താനും പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളെ കൈമാറണമെന്നും യു.പിയിൽ നിന്നുള്ള ബി.ജെ.പി നേതാവ് പറഞ്ഞു.
ഐഎന്‍എസ് വിക്രമാദിത്യ ഇനി അറബിക്കടലില്‍ വിലസും
വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയെ അറബിക്കടലില്‍ നിയോഗിച്ച് ഇന്ത്യ. മേഖലയില്‍ ചൈനയും, പാകിസ്ഥാനും ഒന്‍പത് ദിവസത്തെ നാവികാഭ്യാസം നടത്തുന്നതിന് ഇടെയാണ് അയല്‍ക്കാര്‍ക്കുള്ള ശക്തമായ സന്ദേശവുമായി ന്യൂ ഡല്‍ഹി ഈ നീക്കം നടത്തുന്നത്. ഈ ആഴ്ച ഐഎന്‍എസ് വിക്രമാദിത്യ ദൗത്യവുമായി ഇറങ്ങിയപ്പോള്‍ നേവി ആസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കപ്പലിലുണ്ട്. കൂട്ടാളികളായ ചൈനയും, പാകിസ്ഥാനും തിങ്കളാഴ്ചയാണ് അറബിക്കടലില്‍ സുപ്രധാനമായ നാവിക അഭ്യാസം തുടങ്ങിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണവും, പ്രവര്‍ത്തനങ്ങളും വര്‍ദ്ധിപ്പിക്കുകയാണ് ഉദ്ദേശം. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും, പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം […]
വി.സി രാജിവയ്ക്കും വരെ സമരത്തിലുറച്ച് ജെ.എന്‍.യു വിദ്യാര്‍ഥികള്‍
വി.സി രാജിവക്കും വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകാൻ ഉറച്ച് ജെ.എന്‍.യു വിദ്യാർഥി യൂണിയൻ. ഹോസ്റ്റൽ ഫീസ് വർധന പൂർണ്ണമായി പിൻവലിക്കണമെന്ന ആവശ്യത്തിലും ഉറച്ചുനിൽക്കുകയാണ് വിദ്യാർത്ഥികൾ. എ.ബി.വി.പി അക്രമ സംഭവങ്ങളിൽ പൊലീസ് നടത്തുന്നത് അജണ്ട യോടെയുള്ള രാഷ്ട്രീയ അന്വേഷണമാണെന്നും ജെ.എന്‍.യു.എസ്.യു വിമർശിച്ചു. ഒരു വിട്ടുഴ്ചക്കും തയ്യാറല്ല ജെ.എന്‍.യു വിദ്യാർത്ഥികൾ. വി.സി രാജവെക്കണം, ഹോസ്റ്റൽ ഫീസ് വർധന പൂർണ്ണമായി പിൻവലിക്കണം എന്നീ ആവശ്യങ്ങളിൽ ഉറച്ചു നിൽക്കുകയാണ്. എം.എച്ച്.ആര്‍.ഡിയുമായുള്ള ചർച്ചയിലും ഇതു തന്നെയാണ് വിദ്യാർത്ഥികൾ ആവർത്തിച്ചത്. ഒരു ഉറപ്പും ഇക്കാര്യങ്ങളിൽ […]
പ്രതിഷേധങ്ങള്‍ക്കിടെ മോദി ഇന്ന് കൊല്‍ക്കൊത്തയില്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കൊൽക്കൊത്തയിലെത്തും. വിമാനത്താവള പരിസരത്ത് മോദിയുടെ പാത തടയാനടക്കം വിവിധ സംഘടനകൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വൻ സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. രാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂർ മഠം ഇന്ന് പ്രധാനമന്ത്രി സന്ദർശിക്കും. വിവിധ പദ്ധതികളുടെ ഉദ്ഘാടനവുമുണ്ട്. നാളെ കൊൽക്കത്ത പോർട്ട് ട്രസ്റ്റിന്റെ 150ാം വാർഷിക ആഘോഷത്തിൽ പങ്കെടുക്കും. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ഈ പരിപാടിക്കെത്തും. രാജ്ഭവനിൽ പ്രധാനമന്ത്രിയുമായി മമത പ്രത്യേക […]
പൗരത്വ ഭേദഗതി നിയമം; ഇന്ന് രാത്രി മുതല്‍ പ്രാബല്യത്തിലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം
അതിശക്തമായ പ്രതിഷേധങ്ങള്‍ക്കിടയിലും പൌരത്വ ഭേദഗതി നിയമവുമായി കേന്ദ്രസര്‍ക്കാര്‍. ഇന്ന് രാത്രി മുതല്‍ പൗരത്വ ഭേദഗതി നിയമത്തിലെ വ്യവസ്ഥകൾ പ്രാബല്യത്തിൽ വന്നതായി കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. പൗരത്വ ഭേദഗതി നിയമവുമായി മുന്നോട്ടുപോയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും അഭിനന്ദനവുമായി ഗുജറാത്ത് നിയമസഭ വെള്ളിയാഴ്ച പ്രമേയം പാസാക്കി.
ജെ.എന്‍.യു വിദ്യാര്‍ഥികളും എം.എച്ച്.ആര്‍.ഡിയും തമ്മില്‍ നടന്ന ചര്‍ച്ച സമാപിച്ചു
എം.എച്ച്.ആര്‍.ഡിയും ജെ.എന്‍.യു വിദ്യാര്‍ഥികളും തമ്മില്‍ നടന്ന ചര്‍ച്ച സമാപിച്ചു. ഐഷി ഘോഷിന്‍റെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികള്‍ ചര്‍ച്ചക്കെത്തിയത്. വിദ്യാർഥി യൂണിയൻ പ്രതിനിധികൾ എം.എച്ച്.ആർ.ഡി സെക്രട്ടറി അമിത് ഖേരയുമായാണ് ചര്‍ച്ച നടത്തിയത്. വിസിയെ മാറ്റണമെന്ന നിലപാട് വിദ്യാർഥി യൂണിയൻ ആവർത്തിച്ചിരിക്കുകയാണ്. വിസിയുമായും എം.എച്ച്. ആര്‍.ഡി സെക്രട്ടറി ചര്‍ച്ച നടത്തിയിട്ടുണ്ട്. അതേ സമയം വിസിക്ക് തല്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി 250 ഓളം വിദേശ അക്കാദമിക് വിദഗ്ധര്‍ രംഗത്തെത്തി. ഈ ചർച്ചയുടെ തീരുമാനമനുസരിച്ച് തുടർ പരിപാടികൾ ആസൂത്രണം ചെയ്യാനാണ് വിദ്യാര്‍ഥികളുടെ […]
മോദി ഇന്ന് കൊൽക്കത്തയിൽ; വിമാനത്താവളം വളയാന്‍ പ്രതിഷേധക്കാര്‍
വഴിയിൽ തടയുമെന്ന ഭീഷണി നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊൽക്കത്തയിൽ. പ്രധാനമന്ത്രിക്കെതിരേ വൻ പ്രതിഷേധത്തിനാണ് വിവിധ സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നത്. മോദിയെത്തുമ്പോൾ വിമാനത്താവളം വളയുന്നതടക്കമുള്ള പ്രതിഷേധ പരിപാടികളാണ് അവർ ആസൂത്രണം ചെയ്യുന്നത്. മോദിയെ കൊല്‍ക്കത്തയില്‍ കാല്‍കുത്താന്‍ അനുവദിക്കില്ലെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ഇതിന്റെ ഭാഗമായി മോദി എത്തുമ്പോള്‍ വിമാനത്താവളം വളയാനും, പ്രധാനമന്ത്രിയെ പുറത്തേക്ക് ഇറങ്ങാന്‍ അനുവദിക്കരുതെന്നും പ്രതിഷേധക്കാര്‍ ആഹ്വാനം ചെയ്തു. പ്രതിഷേധം കണക്കിലെടുത്ത് വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ അടക്കം സജ്ജമാക്കിയിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പ് കണത്തിലെടുത്ത് […]
ധനമന്ത്രിയില്ലാതെ പ്രധാനമന്ത്രിയുടെ ബജറ്റ് ചര്‍ച്ച; പരിഹാസവുമായി പ്രതിപക്ഷം
കേന്ദ്ര ബജറ്റിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത സാമ്പത്തിക വിദഗ്ധരുടെ യോഗത്തിൽ ധനകാര്യമന്ത്രി നിർമലാ സീതാരാമൻ പങ്കെടുക്കാത്തതിൽ വിമർശനവുമായി പ്രതിപക്ഷം. ബജറ്റ് ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുമ്പോള്‍ അതിനു ചുക്കാന്‍ പിടിക്കേണ്ട ധനമന്ത്രി എവിടെയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. നീതി ആയോഗില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലും വ്യവസായ പ്രമുഖരുമായി നടത്തിയ ചർച്ചയിലുമാണ് നിർമല സീതാരാമൻ പങ്കെടുക്കാതിരുന്നത്. ബി.ജെ.പിയുടെ ഒഴിവാക്കാനാവാത്ത യോഗം ഉണ്ടായിരുന്നതിനാലാണ് പ്രധാനമന്ത്രിയുടെ യോഗത്തില്‍ നിന്നും വിട്ടുനിന്നതെന്നാണ് ഈ സംഭവത്തിൽ ധനമന്ത്രാലയത്തിന്റെ വിശദീകരണം. ഇതിനിടെ […]
ചർച്ചാനിർദേശം തള്ളിയ ഇറാൻ നിലപാടിൽ ഗൾഫിന് അതൃപ്തി
യുദ്ധസാഹചര്യം നീങ്ങിയെങ്കിലും പ്രതിസന്ധി ഒഴിയാതെ ഗൾഫ് മേഖല. ഇറാഖിലെ ബലദ് സൈനിക താവളത്തിൽ ഇന്നലെ രാത്രിയും മിസൈൽ പതിച്ചത് ആശങ്ക വർധിപ്പിച്ചു. ബുധനാഴ്ച നടത്തിയ നീക്കം തിരിച്ചടിയുടെ തുടക്കം മാത്രമാണെന്നാണ് ഇറാൻ മിസൈൽ കമാൻഡർ ആമീർ അലി ഹാജിസാദെ നൽകിയ മുന്നറിയിപ്പ്. സ്ഥിതിഗതികൾ സങ്കീർണമാക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന് ഖത്തർ ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളും ആവശ്യപ്പെട്ടു. ഇറാഖിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് ഇറാൻ നൽകുന്നത്. യു.എസ് സൈനികരെയല്ല, സൈനിക സംവിധാനങ്ങളെയാണ് […]












