നിര്‍ഭയ കൂട്ട ബലാത്സംഗ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീംകോടതി തള്ളി. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരുടെ ഹരജികളാണ് തള്ളിയത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ തള്ളിയത്. തിരുത്തല്‍ ഹരജി തള്ളിയതോടെ ദയാ ഹരജി കൂടി നല്‍കാന്‍ പ്രതികള്‍ക്കാകും. ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ദയാഹരജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിന് […]
National
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബും
കേരളത്തിന് പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനൊരുങ്ങി പഞ്ചാബും. പ്രമേയം പാസാക്കുന്നതിനായി പഞ്ചാബ് സർക്കാർ മന്ത്രിസഭാ യോഗം വിളിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പിണറായി സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുമ്പോഴാണ് പഞ്ചാബും കേരളത്തിന്റെ പാത പിന്തുടര്‍ന്ന് പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. നിയമം ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് കേരളം ഹരജിയില്‍ ആവശ്യപ്പെടുന്നത്. കോടതിയെ സമീപിക്കണമെന്നത് പൊതു തീരുമാനമായിരുന്നുവെന്ന് നിയമമന്ത്രി എ.കെ ബാലന്‍ പ്രതികരിച്ചിരുന്നു.
ജിസാറ്റ് 30 ജനുവരി 17ന് വിക്ഷേപിക്കും
ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജിസാറ്റ്- 30 ജനുവരി 17ന് വിക്ഷേപിക്കുമെന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. ഫ്രാന്‍സിലെ ബഹിരാകാശഗവേഷണ കേന്ദ്രമായ ഫ്രഞ്ച് ഗയാനയില്‍ നിന്നും വെള്ളിയാഴ്ച്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2 :35 നാണ് വിക്ഷേപണം. ഇന്‍സാറ്റ്-4 എയ്ക്കു പകരമാണ് ജിസാറ്റ്-30 വിക്ഷേപിക്കുന്നത്. ബഹിരാകാശ വാഹനമായ അരിയാന്‍-5 ആണ് ജിസാറ്റ്- 30 മായി കുതിച്ചുയരുന്നത്. പതിനഞ്ചു വര്‍ഷം ദൗത്യ കാലാവധി കണക്കാക്കുന്ന ജിസാറ്റ് -30 ഡിടിഎച്ച്, ടെലിവിഷന്‍ അപ്ലിംഗ്, വിസാറ്റ് സേവനങ്ങള്‍ സുഗമമാക്കും. ഇന്ത്യയിലും മറ്റ് ഏഷ്യന്‍ […]
നിര്‍ഭയ കേസ്; പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
നിര്‍ഭയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് ഹരജി നല്‍കിയത്.തിരുത്തല്‍ ഹരജികള്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് പരിഗണിക്കും. ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗ കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്കുള്ള അവസാന നിയമ വഴിയാണ് തിരുത്തല്‍ ഹരജികള്‍. മുഖ്യപ്രതികളില്‍ രണ്ട് പേരായ വിനയ് ശര്‍മയും മുകേഷുമാണ് ഹരജികളുമാണ് കോടതിയെ സമീപിച്ചത്. ഉച്ചക്ക് ഒന്നേമുക്കാലിന് കോടതി ഹരജികള്‍ പരിഗണിക്കും. ജസ്റ്റിസ് […]
ഉന്നാവ് പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു
ഉന്നാവ് ബലാത്സംഗ കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവിനെ ചികിത്സിച്ച ഡോക്ടര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. ക്രൂരമര്‍ദനമേറ്റ പിതാവിന് ചികിത്സ നല്‍കിയ ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായയാണ് മരിച്ചത്. പെണ്‍കുട്ടിയുടെ പിതാവിന്റെ മരണം സംബന്ധിച്ച കേസിന്റെ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഡോക്ടറുടെ ദുരൂഹ മരണം. ഡോക്ടര്‍ക്ക് ഇന്ന് രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ആശുപത്രിയില്‍ പോകാന്‍ അദ്ദേഹം ആദ്യം വിസമ്മതിച്ചു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചെന്ന് ബന്ധുക്കള്‍ പറയുന്നു. 2018 ഏപ്രിലില്‍ ആണ് ഡോക്ടര്‍ പ്രശാന്ത് ഉപാധ്യായ […]
പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ്; 32,000 പേരെ തിരിച്ചറിഞ്ഞതായി മന്ത്രി
പൗരത്വ നിയമം നടപ്പാക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള 32,000 അഭയാർഥികളുടെ പട്ടിക യു.പി സർക്കാർ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി. നാൽപതിനായിരം മുസ്‌ലിം ഇതര അഭയാർഥികൾ യുപിയിലുണ്ടെന്നാണ് കേന്ദ്രസർക്കാരിന് നൽകിയ കണക്ക്. ആഗ്ര, റായ്ബറേലി, സഹാരണ്‍പുർ, വാരാണസി തുടങ്ങി 19 ജില്ലകളിലാണ് ഇവർ കഴിയുന്നത്. പിലിഭിത്തിലാണ് ഏറ്റവുമധികം അഭയാർഥികളുള്ളത്. പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നുമാണ് കൂടുതൽ പേരും എത്തിയിട്ടുള്ളത്. അഭയാർഥികളുടെ വ്യക്തിഗത വിവരങ്ങൾ നൽകാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് എല്ലാ ജില്ലാ […]
മോദിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് യു.പി മന്ത്രി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മുദ്രാവാക്യം വിളിക്കുന്നവരെ ജീവനോടെ കുഴിച്ചുമൂടുമെന്ന് ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിങ്. പൗരത്വ ഭേദഗതി നിയമത്തിന് (സി.എ.എ) പിന്തുണ തേടി അലിഗഡിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ ഭീഷണി. ”പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയോ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെയോ നിങ്ങൾ മുദ്രാവാക്യം വിളിച്ചാൽ ഞാൻ നിങ്ങളെ ജീവനോടെ കുഴിച്ചിടും,” – എന്നായിരുന്നു മന്ത്രിയുടെ ഭീഷണി. സി.എ.എയ്‌ക്കെതിരെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി വിദ്യാർഥികൾ നടത്തിയ പ്രതിഷേധത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെയായിരുന്നു മന്ത്രി […]
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ഇക്കാര്യം ചർച്ച ചെയ്യാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം ഇന്ന് ചേരും. പാർലമെന്റ് അനക്സിൽ ഉച്ചക്ക് രണ്ട് മണിക്കാണ് യോഗം. യോഗത്തിൽ നിന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബനർജിയും ബി.എസ്.പി നേതാവ് മായവതിയും വിട്ടു നിൽക്കും. പൗരത്വ ഭേദഗതി നിയമവുമായി കേന്ദ്രം മുന്നോട്ട് പോകവെ പ്രതിഷേധം ശക്തമാക്കാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ഇക്കാര്യത്തിൽ തുടർ നീക്കം ചർച്ച ചെയ്യാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ […]
ജെ.എന്‍.യുവിലെ ആക്രമണത്തിന്റെ സൂത്രധാരന്‍ വി.സിയാണെന്ന് കോണ്‍ഗ്രസ്
ജവഹർലാൽ നെഹ്റു സർവകലാശാല അധ്യാപകർക്കും വിദ്യാർഥികൾക്കും നേരെ നടന്ന സംഘ്പരിവാർ ആക്രമണത്തിന്റെ മുഖ്യസൂത്രധാരൻ വൈസ് ചാൻസലർ ജഗദേഷ് കുമാറാണെന്ന് കോൺഗ്രസ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ജഗദേഷ് കുമാറിനെ ഉടൻ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം വി.സിയായ 2016 ജനുവരി 27 മുതല്‍ ജെ.എൻ.യുവിലെ എല്ലാ നിയമനങ്ങളും സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും ജനുവരി അഞ്ചിന് എ.ബി.വി.പി നടത്തിയ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കോണ്‍ഗ്രസ് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. അക്രമത്തില്‍ വി.സിയുടെ മൗനാനുവാദവും പങ്കാളിത്തവും വ്യക്തമാക്കുന്നതാണ് അക്രമ സംഭവത്തിനു ശേഷം വിസിയുടെ ഭാഗത്തുനിന്നുണ്ടായ […]
ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ വിജയം; പത്ത് മേയര്‍ സീറ്റുകളും കോണ്‍ഗ്രസിന്
ഛത്തീസ്ഗഡിലെ മുനിസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പത്തില്‍ പത്ത് മേയർ സ്ഥാനങ്ങളിലും കരുത്ത് തെളിയിച്ച് ഭരണകക്ഷിയായ കോൺഗ്രസ്. 10 മുനിസിപ്പൽ കോർപ്പറേഷനുകൾ, 38 മുനിസിപ്പൽ കൗൺസിലുകൾ, 103 നഗര്‍ പഞ്ചായത്തുകൾ എന്നിവ ഉൾപ്പെടുന്ന 151 സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് സമഗ്രാധിപത്യം നേടിയത്. ഡിസംബർ 21 നായിരുന്നു വോട്ടെടുപ്പ്. മൊത്തം 2834 വാർഡുകളിൽ 1283 ലും വിജയിച്ചാണ് കോൺഗ്രസ് കരുത്ത് തെളിയിച്ചത്. 1131 വാർഡുകളിലാണ് ബി.ജെ.പിക്ക് വിജയിക്കാനായത്. പത്ത് മുനിസിപ്പൽ കോർപ്പറേഷനുകളിൽ ജഗദൽപൂർ, ചിർമിരി, അംബികാപൂർ എന്നിവിടങ്ങളിൽ കോൺഗ്രസിന് […]












