നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ വൈകാന്‍ കാരണം എഎപി സര്‍ക്കാരിന്‍റെ പിടിപ്പുകേടെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. വധശിക്ഷയ്‌ക്കെതിരേ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീംകോടതി തള്ളി രണ്ടര വര്‍ഷത്തോളം കഴിഞ്ഞാണ് ഡല്‍ഹി സര്‍ക്കാര്‍ ദയാഹര്‍ജി നല്‍കാനുള്ള നോട്ടീസ് പ്രതികള്‍ക്ക് കൈമാറിയത്. കോടതി വിധി വന്ന് ഒരാഴ്ചയ്ക്കകം പ്രതികള്‍ക്ക് സര്‍ക്കാര്‍ ഈ നോട്ടീസ് നല്‍കിയിരുന്നെങ്കില്‍ ശിക്ഷ ഇതിനകം നടപ്പാകുമായിരുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി. നിര്‍ഭയ കേസില്‍ മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി പ്രതികളില്‍ ഒരാളായ […]
National
എന്‍.പി.ആര്‍ നിര്‍ത്തിവെക്കണമെന്ന് രജിസ്ട്രാര്‍ ജനറലിനോട് ആവശ്യപ്പെട്ട് കേരളവും ബംഗാളും
ദേശീയ ജനസംഖ്യാ രജിസ്റ്ററിന്റെ (എൻ.പി.ആർ) നടപടികള്‍ നിർത്തിവയ്ക്കാൻ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയോട് (ആർ.ജി.ഐ) ഔദ്യോഗികമായി ആവശ്യപ്പെട്ട് കേരളത്തിലെയും പശ്ചിമ ബംഗാളിലെയും സർക്കാരുകള്‍. എൻ.പി.ആർ നടപടികളോട് സഹകരിക്കില്ലെന്ന് ഇരു സംസ്ഥാനങ്ങളും നേരത്തെ അറിയിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലേയും പ്രാദേശിക സെൻസസ് ഓഫീസുകൾ വഴിയാണ് ആർ.ജി.ഐയുമായി ആശയവിനിമയം നടന്നിരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. എൻ.പി.ആർ നടപടി പൊതുക്രമത്തിന് ഹാനികരമാണെന്നും അതുകൊണ്ട് തന്നെ ഇത് തൽക്കാലം നിർത്തിവയ്ക്കണമെന്നുമാണ് സംസ്ഥാനങ്ങൾ കത്തെഴുതിയത്. ഈ കത്ത് പ്രാദേശിക സെൻസസ് ഓഫീസുകളിലേക്ക് കൈമാറുകയും അവരിൽ […]
മുന്‍ മന്ത്രി ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുന്നു
ഡല്‍ഹി തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, കഴിഞ്ഞ വര്‍ഷം .ജെ.പിയില്‍ ചേര്‍ന്ന മുന്‍ ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ചൗഹാന്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരാന്‍ ഒരുങ്ങുന്നു. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ബിജെപിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പ്രമുഖ ദലിത് മുഖമായ ചൗഹാന്‍ താന്‍ വീണ്ടും കോണ്‍ഗ്രസില്‍ ചേരുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞയാഴ്ച കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ചൗഹാന്‍ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി ടിക്കറ്റിനായി പരിഗണിക്കരുതെന്ന് താന്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ‘ഞാന്‍ നിരവധി തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു, മന്ത്രിയാക്കിയത് സോണിയ ഗാന്ധിയാണ്. എന്റെ […]
‘കോൺഗ്രസ് കാലത്ത് മുംബൈ ഭരിച്ചിരുന്നത് അധോലോകമായിരുന്നു’ സഞ്ജയ് റാവത്ത്
കോൺഗ്രസ് കാലത്ത് മുംബൈ ഭരിച്ചിരുന്നത് അധോലോകമായിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. അധോലോക കുറ്റവാളി കരിം ലാലയെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെത്തി സന്ദർശിച്ചിട്ടുണ്ടെന്നുമായിരുന്നു പ്രസ്താവന. കോൺഗ്രസുമായി സഖ്യത്തിലിരിക്കെയുള്ള സഞ്ജയ് റാവത്തിന്‍റെ പ്രസ്താവന വിവാദമായിരിക്കുകയാണ്. പ്രസ്താവന പിൻവലിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. അധോലോക കുറ്റവാളി കരിം ലാലയെ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മുംബൈയിലെ പൈഥുണിയിലെ വസതിയിൽ എത്തി സന്ദർശിച്ചിട്ടുണ്ട്. 1960-80 കാലത്ത് മദ്യലോബികളെയും കള്ളക്കടത്തുകാരെയും നിയന്ത്രിച്ചിരുന്നത് കരിം ലാല ആയിരുന്നു. കരിം ലാല, ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീൽ, […]
പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗലൂരുവില്‍ വീണ്ടും ആയിരങ്ങളുടെ പ്രതിഷേധം
പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗലൂരുവില്‍ വീണ്ടും പ്രതിഷേധം. ആയിരങ്ങളാണ് പരിപാടിയില്‍ അണി നിരന്നത്. പൗരത്വ പ്രക്ഷോഭകര്‍ക്കു നേരെ നടന്ന വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട ശേഷം മംഗലൂരുവില്‍ നടക്കുന്ന ആദ്യ പ്രതിഷേധമാണിത്. മംഗലൂരു അഡയാര്‍ കണ്ണൂരിലെ ഷാ ഗാര്‍ഡന്‍ മൈതാനിയിലാണ് പൗരത്വനിമയത്തിനെതിരെ ആയിരങ്ങള്‍ അണി നിരന്ന പ്രതിഷേധ സംഗമം നടന്നത്. മംഗലൂരു മുസ്‍ലിം സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, മതസംഘടനാ നേതാക്കള്‍ തുടങ്ങിയവരെല്ലാം പങ്കെടുത്തു. പൗരന്‍മാര്‍ എഴുന്നേറ്റു നില്‍ക്കുന്നതോടെ ഫാഷിസ്റ്റുകള്‍ പിന്‍വാങ്ങുമെന്ന് സംഗമത്തില്‍ […]
ജനുവരി 31, ഫെബ്രുവരി ഒന്ന് തിയ്യതികളില്‍ രാജ്യവ്യാപക ബാങ്ക് പണിമുടക്ക്
ജനുവരി 31നും ഫെബ്രുവരി ഒന്നിനും രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനുമായുള്ള വേതന പരിഷ്‌കരണ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനം. ബാങ്ക് ജീവനക്കാരുടെ യൂണിയനുകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
നിര്‍ഭയ കേസിലെ പ്രതികളെ ഈ മാസം 22ന് തന്നെ തൂക്കിക്കൊല്ലണമെന്നില്ലെന്ന് ഡല്‍ഹി പൊലീസ്
നിര്‍ഭയ കേസില്‍ വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്ന പ്രതിയുടെ ഹരജിയില്‍ വാദം തുടങ്ങി. പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ ഹരജിയാണ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നത്. നിര്‍ഭയ കേസ് പ്രതികളെ ഈ മാസം 22ന് തന്നെ തൂക്കിക്കൊല്ലണമെന്നില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വധശിക്ഷക്ക് രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം 14 ദിവസത്തെ സമയം ലഭിക്കും. നിയമനടപടികള്‍ പരമാവധി വൈകിപ്പിക്കാനാണ് പ്രതികള്‍ ശ്രമിച്ചതെന്നും ഡല്‍ഹി പൊലീസ് കോടതിയില്‍ അറിയിച്ചു. മരണ വാറണ്ട് റദ്ദാക്കണമെന്ന മുകേഷ് കുമാറിന്റെ […]
മലേഷ്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ഇന്ത്യ
പൗരത്വ നിയമ ഭേദഗതിക്കെതിരായ മലേഷ്യൻ പ്രധാനമന്ത്രിയുടെ നിലപാടിന് പിന്നാലെ ഇന്ത്യ മലേഷ്യൻ ഉത്പന്നങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ വിലക്ക് ഏർപ്പെടുത്തി. ഖനി മേഖലയിലും നിയന്ത്രണം ഏർപ്പെടുത്തിയേക്കുമെന്നാണ് സൂചന. പൗരത്വ ഭേദഗതി നിയമം ഇന്ത്യ പാസാക്കിയതിനെതിരെ മലേഷ്യയുടെ പ്രധാനമന്ത്രി നിലപാട് സ്വീകരിച്ചതോടെയാണ് വാണിജ്യ രംഗത്ത് മലേഷ്യക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് ആരോപണം. നേരത്തെ പാം ഓയിലിന്റെ ഇറക്കുമതിക്കാണ് വിലക്കേർപ്പെടുത്തിയിരുന്നു. പിന്നാലെ ഇലക്ട്രോണിക് ഉല്പന്നങ്ങളുടെയും ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. പൗരത്വഭേദഗതി നിയമത്തിന്റെ ഗുണമെന്താണെന്നും കഴിഞ്ഞ 70 വർഷമായി ഇന്ത്യയിലെ […]
നിര്‍ഭയ കേസില്‍ വധശിക്ഷക്ക് സ്റ്റേ ഇല്ല; പ്രതി മുകേഷ് സിങ് ദയാഹരജി നല്‍കി
സുപ്രീംകോടതി തിരുത്തല്‍ ഹരജി തള്ളിയതിന് പിന്നാലെ ഡൽഹി നിർഭയ കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതി മുകേഷ് കുമാര്‍ സിങ് രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി. ഇതിന് പുറമെ വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് ചോദ്യം ചെയ്ത് മുകേഷ് സിങ് ഡല്‍ഹി ഹൈക്കോടതിയെയും സമീപിച്ചു. വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികളായ വിനയ് ശര്‍മയുടെയും മുകേഷ് സിങിന്‍റെയും തിരുത്തല്‍ ഹരജികൾ സുപ്രീംകോടതി ഇന്ന് തള്ളിയതിന് പിന്നാലെയാണ് മുകേഷ് രാഷ്ട്രപതിക്ക് ദയാഹരജി നൽകിയത്. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് […]
ഡല്‍ഹി തെരഞ്ഞെടുപ്പ്: എ.എ.പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥികളെ ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. ന്യൂ ഡൽഹി മണ്ഡലത്തിൽ അരവിന്ദ് കെജ്‌രിവാൾ മത്സരിക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജനവിധി തേടുന്നത് പട്പർഗഞ്ചില്‍ നിന്നാണ്. 46 സിറ്റിംഗ് എം.എല്‍.എമാര്‍ മത്സരിക്കും. 70 സീറ്റുകളിലെയും സ്ഥാനാര്‍ഥികളെ എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ട്. സത്യേന്ദ്ര ജെയിന്‍ ശകുര്‍ ബസ്തില്‍ നിന്നും ജിതേന്ദ്ര തോമര്‍ ത്രിനഗറില്‍ നിന്നും ജെര്‍ണല്‍ സിങ് തിലക് നഗറില്‍ നിന്നും അതിഷി കല്‍കജിയില്‍ നിന്നും എ കെ ബഗ്ഗ കൃഷ്ണനഗറില്‍ നിന്നും ജനവിധി തേടും. സ്ഥാനാര്‍ഥികള്‍ക്ക് […]












