2020-ന്റെ ആദ്യ പകുതിയില്‍ 5 ജി ഫോണ്‍ ഇന്ത്യയില്‍ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സര്‍ക്കാര്‍ ഏപ്രില്‍-ജൂണ്‍ മാസത്തിലാണ് 5 ജി സ്പെക്‌ട്രം ലേലം ചെയ്യാന്‍ തയ്യാറെടുക്കുന്നത്. ആഗോളതലത്തില്‍ പത്ത് 5 ജി മോഡലുകള്‍ വിപണിയിലെത്തിക്കുമെന്നാണ് ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഷവോമി അറിയിച്ചിട്ടുള്ളത്. ഓപ്പൊ, വിവോ, വണ്‍പ്ലസ്, സാംസങ് എന്നീ കമ്ബനികള്‍ 2020-ല്‍ 5 ജി അവതരിപ്പിക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഡേറ്റ കോര്‍പ്പറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം 2020-ല്‍ 4 ജി, 5 ജി വേരിയന്റുകള്‍ വരുമെങ്കിലും 2021-ല്‍ മാത്രമേ […]
National
ജെ.എന്‍യു സംഭവം: ആയുധ ധാരികള്‍ എബിവിപികാര്‍; തുറന്ന് സമ്മതിച്ച് എബിവിപി നേതാവ്
ജെ.എന്‍യു അക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് തുറന്ന് സമ്മതിച്ച് എബിവിപി നേതാവ്. കഴിഞ്ഞ ഞായറാഴ്ചയാണ് മുഖം മൂടി ധരിച്ചെത്തിയ ആയുധ ധാരികള്‍ ജെ.എന്‍യുവിലെ വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അതിക്രൂരമായി അക്രമിച്ചത്. ഇതില്‍ രാജ്യമെമ്ബാടും പ്രതിഷേധവും ഉയരുകയാണ്. എബിവിപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ജെ.എന്‍യു വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തുറന്ന് പറച്ചിലുമായി എബിവി രംഗത്തെത്തിയിരിക്കുന്നത്. എബിവിപി ഡല്‍ഹി ജോയിന്റ് സെക്രട്ടറി അനിമ സൊന്‍കറാണ് ഒരു ദേശീയ ചാനലില്‍ ചര്‍ച്ചയ്ക്കിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടു യുവാക്കള്‍ ആയുധങ്ങളുമേന്തി നില്‍ക്കുന്ന ചിത്രം കാട്ടി […]
സംഘപരിവാര്‍ അതിക്രമത്തിനെതിരായ ജെ.എൻ.യു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും
എ.ബി.വി.പിയുടെ ഗുണ്ടായിസത്തിനെതിരായ ജെ.എൻ.യു വിദ്യാർഥികളുടെ പ്രതിഷേധം ഇന്നും തുടരും. പ്രധാന ഗേറ്റിന് മുന്നിൽ വിദ്യാർഥി യൂണിയന്റ നേതൃത്വത്തിലാണ് പ്രതിഷേധം തുടരുന്നത്. എ.ബി.വി.പി ആക്രമണത്തിന് ഒത്താശ ചെയ്ത വി.സി രാജിവെക്കണം എന്നതാണ് വിദ്യാർഥികൾ ഉയർത്തുന്ന പ്രധാന ആവശ്യം. ഹോസ്റ്റൽ മാനുവലിനെതിരെ വിദ്യാർഥി യൂണിയൻ ഇന്നലെ മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നിലേക്ക് നിശ്ചയിച്ചിരുന്ന മാർച്ച് മാറ്റിവെച്ചിരുന്നു. നാളെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് വിദ്യാർഥി യൂണിയന്റ തീരുമാനം. അതേസമയം ആക്രമണം അഴിച്ചു വിട്ടത് ഇടത് സംഘടനാ പ്രവർത്തകരാണ് എന്ന് ആരോപിച്ചുള്ള എ.ബി.വി.പി […]
ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി മുതൽ
തൊഴിലാളികളെ ദോഷകരമായി ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ തൊഴിൽചട്ട പരിഷ്കരണ നയങ്ങൾക്കെതിരേ പ്രതിപക്ഷ കക്ഷികൾ പ്രഖ്യാപിച്ചിട്ടുള്ള 24 മണിക്കൂർ ദേശീയ പണിമുടക്ക് ചൊവ്വാഴ്ച അർധരാത്രി 12 മുതൽ. ബി.എം.എസ് ഒഴികെയുള്ള എല്ലാ തൊഴിലാളി സംഘടനകളും സംസ്ഥാനത്തു പണിമുടക്കിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തു കടകളും ഹോട്ടലുകളും പൂർണമായി അടച്ചിടും. കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഓട്ടോ-ടാക്സിയും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ വാഹനങ്ങളും നിരത്തിലിറക്കാതെ സഹകരിക്കണമെന്ന് തൊഴിലാളി സംഘടനകൾ അഭ്യർഥിച്ചിട്ടുണ്ട്. ശബരിമല തീർഥാടകർ, ആശുപത്രി, ടൂറിസം മേഖല, പാൽ, പത്രം, മറ്റ് അവശ്യ […]
രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു
അമേരിക്ക – ഇറാൻ സംഘർഷങ്ങളെച്ചൊല്ലി വർധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില കുതിച്ചുയർന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണം തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം 31 പൈസ കുറഞ്ഞ് 72.11 ആയി. വാരാന്ത്യ അവധി ദിവസമായ വെള്ളിയാഴ്ചയാണ് സൈനിക കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത്. ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഇറാൻ ശ്രമിച്ചാൽ അതിലും വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം മുറുകിയത്. ഇതിന് പിന്നാലെ […]
ആ ഗുണ്ടകള്‍ക്ക് കടുത്ത ശിക്ഷ നല്‍കണം; ജെ.എന്‍.യു ആക്രമണത്തില്‍ ഗംഭീര്‍
ജെ.എൻ.യു ആക്രമണം രാജ്യത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന് ബി.ജെ.പി എം.പി ഗൗതം ഗംഭീർ. “വിദ്യാർഥികള്‍ ഈ രീതിയിൽ ഉന്നംവെക്കപ്പെടരുത്.” അദ്ദേഹം ട്വീറ്റ് ചെയ്തു. “യൂണിവേഴ്സിറ്റി കാമ്പസിലെ ഇത്തരം അക്രമങ്ങൾ ഈ രാജ്യത്തിന്റെ ധാർമ്മികതയ്ക്ക് വിരുദ്ധമാണ്. എന്ത് പ്രത്യയശാസ്ത്രമായിക്കൊള്ളട്ടെ വിദ്യാർഥികള്‍ ഈ രീതിയിൽ ഉന്നംവെക്കപ്പെടരുത്. യൂണിവേഴ്സിറ്റിയിൽ പ്രവേശിക്കാൻ തുനിഞ്ഞ ഈ ഗുണ്ടകൾക്ക് കർശനമായ ശിക്ഷ നൽകേണ്ടതുണ്ട്. ” – ഗംഭീര്‍ പറഞ്ഞു. ഇന്നലെയാണ് ജെ.എൻ.യു വിദ്യാർഥി യൂണിയൻ അധ്യക്ഷ ഐഷി ഘോഷ് അടക്കമുള്ള വിദ്യാർഥികള്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഞായറാഴ്ച വൈകിട്ടോടെ […]
ജാമിഅ മിലിയ സർവകലാശാല ഇന്ന് തുറക്കും
പൗരത്വ നിയമ ഭേദഗതിക്ക് എതിരായ വൻ പ്രതിഷേധങ്ങൾക്ക് വേദിയായ ജാമിഅ മിലിയ സർവകലാശാല ഇന്ന് തുറക്കും. പൊലീസ് അതിക്രമത്തോടെ ശൈത്യകാല അവധി നേരത്തെ ആക്കി ഡിസംബര്‍ 16ന് ക്യാമ്പസ് അടയ്ക്കുകയായിരുന്നു. പരീക്ഷകളും നീട്ടിവച്ചു. വ്യാഴാഴ്ച മുതൽ പരീക്ഷകളും ആരംഭിക്കും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ പരീക്ഷ ജനുവരി ഒൻപതിനും ബിരുദ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ജനുവരി പതിനാറിനുമാണ് ആരംഭിക്കുക. ക്ലാസുകൾ അരംഭിച്ചാലും പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം.
ജെ.എന്‍.യുവിലെ അക്രമം ബി.ജെ.പിയുടെ ആസൂത്രിത നീക്കമെന്ന് വിദ്യാര്‍ഥികള്‍
ജെ.എൻ.യു.വിലെ എ.ബി.വി.പി ആക്രമണം ആസൂത്രിതവും ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയുമായിരുന്നു എന്ന് വിദ്യാർത്ഥികൾ. ഇത് സംബന്ധിച്ച ചിത്രങ്ങളും വിദ്യാർത്ഥികൾ പുറത്ത് വിട്ടു. പൗരത്വ ഭേദഗതി നിയമ പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ച് വിടുകയും ബി.ജെ.പി ലക്ഷ്യമിട്ടിരുന്നതായും ആരോപണമുണ്ട്. ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ പ്രതിഷേധം തുടർന്ന വിദ്യാർഥികൾക്ക് എതിരായി കഴിഞ്ഞ രണ്ട് ദിവസമായി എ.ബി.വി.പി ക്രൂരമായ അക്രമം ആണ് അഴിച്ചുവിടുന്നത്. അന്നെല്ലാം പലതവണ പരാതിപ്പെട്ടിട്ടും പൊലീസ് കണ്ടില്ലെന്നു നടിക്കുകയായിരുന്നു എന്ന വിദ്യാർഥികൾ പറയുന്നു. ‘യൂണിറ്റി എഗെനിസ്റ്റ് ലഫ്റ്റ്, എന്ന പേരിൽ […]
പ്രതിഷേധം ശക്തം; ആക്രമത്തിന് പൊലീസ് കൂട്ടുനിന്നെന്ന് ആരോപണം
ജെ.എൻ.യുവിൽ വിദ്യാർഥികൾക്ക് നേരെ നടന്ന ക്രൂരമായ അതിക്രമത്തിനെതിരെ പ്രതിഷേധം വ്യാപകമാകുന്നു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും, രാഷ്ട്രീയ-സാമൂഹ്യ പ്രവര്‍ത്തകരും ക്യാമ്പസിലെത്തി. ക്യാമ്പസിനകത്തെ ക്രൂരമായ ആക്രമണത്തിന് പൊലീസും കൂട്ടുനിന്നതായി ജെ.എൻ.യു വിദ്യാർഥികളെ ഉദ്ധരിച്ച് പ്രിയങ്ക ഗാന്ധി പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച എയിംസിലും വന്‍ ജനക്കൂട്ടമാണുള്ളത്. ആക്രമത്തിനിടെ ചോരയിൽ കുളിച്ച ജെ.എൻ.യു വിദ്യാർഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷിന്റെ അവസാന പ്രതികരണവും സോഷ്യൽ മീഡിയയിൽ ചർച്ചയായികൊണ്ടിരിക്കുകയാണ്. ഞങ്ങളെ ക്രൂരമായാണ് മർധിച്ചത്. മുഖം മൂടിധരിച്ചെത്തിയ ഗുണ്ടാ […]
പൗരത്വ നിയമത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കൊഹ്‍ലിയുടെ മറുപടി ഇങ്ങനെ…
പൗരത്വ ഭേദഗതി നിയമത്തെ (സി.എ.എ) എതിർത്ത് രാജ്യവ്യാപകമായി പ്രതിഷേധം ആഞ്ഞടിക്കുകയാണ്. സാധാരണ സമരങ്ങളെ പോലെ ദിവസങ്ങള്‍ കഴിയുന്തോറും തീഷ്ണത കുറയുന്നതു പോലെയല്ല സി.എ.എയ്ക്കെതിരെ ആളിപ്പടരുന്ന പ്രതിഷേധം. വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ ഇതിനോടകം സി.എ.എക്കെതിരെ രംഗത്തുവന്നു കഴിഞ്ഞു. ഒടുവില്‍ ഇക്കാര്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കൊഹ്‍ലിയും മാധ്യമങ്ങളോട് പ്രതികരിച്ചു. പക്ഷേ ഇപ്പോള്‍ ഈ പ്രതിഷേധങ്ങളോട് പ്രതികരിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയായി പോകുമെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റന്റെ പ്രതികരണം. ശ്രീലങ്ക – ഇന്ത്യ ട്വന്റി 20 മത്സരത്തിന് മുന്നോടിയായി ഗുവാഹത്തിയിൽ […]










