India National

‘ഹിന്ദുവിനെയും മുസ്‍ലിമിനെയും തമ്മില്‍ വിഭജിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുത്’

ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, പൌരത്വ നിയമത്തിന്‍റെ പശ്ചാത്തലത്തില്‍ ബി.ജെ.പി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ഹിന്ദുവിനെയും മുസ്‍ലിമിനെയും വിഭജിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് കെജരിവാളിന്‍റെ പ്രസ്താവന. ഡല്‍ഹി സര്‍വോദയ വിദ്യാലയത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. രാഷ്ട്രീയത്തിന്‍റെ ഒരു ഭാഗമായിരിക്കണം വിദ്യാഭ്യാസം. നല്ല വിദ്യാഭ്യാസം നല്‍കുന്നവര്‍ക്കാണ് വോട്ട് ചെയ്യേണ്ടത്, അല്ലാതെ, ഹിന്ദുവിനെയും മുസ്‍ലിമിനെയും വിഭജിക്കുന്നവര്‍ക്കല്ല. ഹിന്ദു, മുസ്‍ലിം, ക്രിസ്ത്യന്‍ വിഭാഗത്തല്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. ഇത് നല്ലൊരു കാര്യമാണെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു.

India National

എ​ല്ലാ പാ​ർ​ട്ടി​ക​ളും ഒ​രു​മി​ച്ച് വ​ന്നാ​ൽ പോ​ലും പൗ​ര​ത്വ നി​യ​മ​ ഭേ​ദ​ഗ​തി പിന്‍വലിക്കില്ലെന്ന് അമിത് ഷാ

പൗരത്വ ഭേദഗതി നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിഷേധിക്കുന്ന എല്ലാ പാര്‍ട്ടികളും ഒരുമിച്ച് വന്നാല്‍ പോലും ബി.ജെ.പിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാടില്‍ മാറ്റം ഉണ്ടാവുകയില്ല. കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതിഷേധം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മാത്രമാണെന്നും രാഹുല്‍ ഗാന്ധി നിയമം പഠിച്ച ശേഷം പ്രതികരിക്കുന്നതായിരിക്കും നല്ലതെന്നും ഷാ പറഞ്ഞു. മുന്‍പ് മതന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. വിഭജനത്തിന്റെ ഭാഷ നന്നായി അറിയാവുന്നത് കോണ്‍ഗ്രസിനാണ്. നുണ […]

India National

മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയോ അതോ പാകിസ്താൻ അംബാസഡറോ? – മമതാ ബാനര്‍ജി

സിലിഗുഡി: ഇന്ത്യയെ എപ്പോഴും പാകിസ്താനുമായി താരതമ്യം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താന്റെ അംബാസഡറാണോ എന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സിലിഗുഡിയിൽ പൗരത്വ ഭേദഗതി ബില്ലിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരായ മെഗാ റാലിയിൽ സംസാരിക്കവെയാണ് അവർ ഇക്കാര്യം ചോദിച്ചത്. മാത്തുവ വംശജർക്ക് പൗരത്വം നൽകുമെന്നാണ് കേന്ദ്ര സർക്കാർ പറയുന്നത്. അവർ ഇപ്പോൾ തന്നെ പൗരന്മാരാണ്. പലതവണ വോട്ട് ചെയ്തവരാണ് അവർ. നിലവിൽ പൗരത്വമുള്ളവർ വീണ്ടും പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്തിനാണ്? – മമത ചോദിച്ചു. വോട്ടേഴ്‌സ് […]

India National

കശ്മീർ മുൻ മുഖ്യമന്ത്രിമാരെ എപ്പോൾ മോചിപ്പിക്കും? നിലപാട് വ്യക്തമാക്കി അമിത് ഷാ

കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ എടുത്തുകളഞ്ഞതിനെ തുടർന്ന് തടവിലാക്കിയ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുല്ല, ഉമർ അബ്ദുല്ല, മെഹ്ബൂബ മുഫ്തി എന്നിവരെ വിട്ടയക്കാനുള്ള തീരുമാനം കൈക്കൊള്ളേണ്ടത് താനോ തന്റെ മന്ത്രാലയമോ അല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജമ്മു കശ്മീർ കേന്ദ്രഭരണ ഭരണകൂടമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഈ നേതാക്കന്മാർ ദേശവിരുദ്ധരാണെന്ന് അഭിപ്രായമില്ലെന്നും ഷാ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ‘370-ാം വകുപ്പിന്മേൽ തൊട്ടാൽ രാജ്യം മുഴുവൻ കത്തുമെന്നതടക്കം അവർ നടത്തിയ പ്രസ്താവനകൾ കാണുക. ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ കുറച്ചുകാലത്തേക്ക് അവരെ തടവിൽ വെക്കാനുള്ള […]

India National

പാക്കിസ്ഥാനെതിരെ പ്രതിഷേധിക്കണമെന്ന് പ്രധാനമന്ത്രി

പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ച പ്രധാനമന്ത്രി പാക്കിസ്ഥാനെതിരെ കടുത്ത വിമര്‍ശനമാണ് നടത്തിയത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പരാമര്‍ശിച്ച്‌ കോണ്‍ഗ്രസ്സും സഖ്യകക്ഷികളും അഭയാര്‍ഥികള്‍ക്കെതിരെ റാലികള്‍ നടത്തുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കര്‍ണാടകയിലെ തുമകുരുവില്‍ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി നടത്തിയത്. കോണ്‍ഗ്രസ്സും സഖ്യകക്ഷികളും പാക്കിസ്ഥാനെതിരെ സംസാരിക്കുന്നില്ലെന്നും പാക്കിസ്ഥാനില്‍ പീഡനത്തിന് ഇരയായവര്‍ക്ക് ഇന്ത്യയിലേക്ക് വരേണ്ടി വന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇന്ത്യന്‍ പാര്‍ലമെന്റില്‍ സമരം ചെയ്യുന്നവര്‍ അന്താരാഷ്ട്ര തലത്തില്‍ പാകിസ്ഥാന്‍റെ ചെയ്തികള്‍ പുറത്ത് കൊണ്ട് വരണം.അതാണ്‌ ഇന്നത്തെ കാലത്തിന്‍റെ ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രതിഷേധിക്കണമെങ്കില്‍ കഴിഞ്ഞ […]

India National

പാകിസ്താനില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്കെതിരെയാണ് കോണ്‍ഗ്രസിന്‍റെ റാലി: മോദി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്താനില്‍ നിന്ന് വന്ന അഭയാര്‍ഥികള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് റാലി നടത്തുന്നത്. മതപീഡനത്തിന് വിധേയമായതുകൊണ്ടാണ് പാകിസ്താനിലെ ന്യൂനപക്ഷം അഭയാര്‍ഥികളായി ഇങ്ങോട്ടുവരുന്നത്. പാകിസ്താനെ അന്താരാഷ്ട്ര തലത്തില്‍ തുറന്നുകാണിക്കണമെന്നും മോദി കര്‍ണാടകയില്‍ പറഞ്ഞു. പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ മത വിശ്വാസികള്‍ക്കെതിരായ അതിക്രമം വര്‍ധിക്കുകയാണ്. പക്ഷേ കോണ്‍ഗ്രസും സഖ്യ കക്ഷികളും പാകിസ്താനെതിരെ ഒന്നും പറയില്ല. മതത്തിന്‍റെ പേരിലുള്ള അതിക്രമം തടയാനും സ്ത്രീകളെ ലൈംഗികാതിക്രമങ്ങളില്‍ നിന്നും രക്ഷിക്കാനുമുള്ള […]

India National

അയല്‍രാജ്യങ്ങള്‍ക്ക് പുതുവത്സര ആശംസകള്‍ നേര്‍ന്ന് നരേന്ദ്രമോഡി

അയല്‍രാജ്യങ്ങള്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. പാകിസ്താന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നത്. ഫോണിലൂടെയാണ് പ്രധാനമന്ത്രി ആശംസ നേര്‍ന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുടെ ‘നൈബര്‍ഹുഡ് ഫസ്റ്റ്’ അയല്‍രാജ്യ നയത്തിന്റെ പട്ടികയിലുള്ള രാജ്യങ്ങള്‍ക്കാണ് ആശംസ നേര്‍ന്നത്. ഈ പട്ടികയില്‍ ചൈന ഇല്ല. പുതുവര്‍ഷത്തില്‍ അഭിവൃദ്ധിയും സന്തോഷവും സമാധാനവുമുണ്ടാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. എന്നാല്‍ പാകിസ്താന്‍ പ്രധാനമന്ത്രിയുടെ ആശംസ ഇന്ത്യക്കും ലഭിച്ചിട്ടില്ല. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നേപ്പാള്‍ പ്രധാനമന്ത്രി കെ പി ഒലി, […]

India National

വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നു: കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്

വിവാദ പ്രസ്താവനയുമായി വീണ്ടും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ്. വിദേശത്തുള്ള ഇന്ത്യക്കാര്‍ ബീഫ് കഴിക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നാണ്‌ അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന. ബെഗുസുരായിയില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭഗവത് ഗീത സ്‌കൂളുകളില്‍ പഠിപ്പിക്കണം. ഇന്ന് മതം സജീവമാണ്. അതിനാല്‍ തന്നെ ജനാധിപത്യവും സജീവമാണ്. വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ബീഫ് കഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ആശങ്കപ്പെടുത്തുന്നുവെന്ന് ഗിരിരാജ് സിങ് പറഞ്ഞു. നമ്മുടെ കുട്ടികളെ മതപഠന ക്ലാസുകളിലേക്ക് അയക്കണം. അവര്‍ ഇപ്പോള്‍ ഐഐടികളിലൂടെയാണ് കടന്ന് പോകുന്നത്. എഞ്ചീനിയര്‍ ആയി […]

India National

എയര്‍ ഇന്ത്യ വില്‍പ്പന ഇനി വൈകില്ല; നടപടി വേഗത്തിലാക്കി കേന്ദ്രം

 പ്രതിദിനം കോടികള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യയെ വില്‍ക്കുന്ന നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ താത്പര്യമുള്ളവരില്‍ നിന്ന് സര്‍ക്കാര്‍ ജൂണോടെ താത്പര്യപത്രം ക്ഷണിക്കുമെന്നാണ് വിവരം. എയര്‍ഇന്ത്യ സ്വകാര്യവത്കരണ നടപടികള്‍ ഫലം കാണാത്ത പശ്ചാത്തലത്തിലാണ് വില്‍പ്പനയ്ക്കുള്ള നടപടി. പ്രതിദിനം 26 കോടി രൂപ നഷ്ടത്തിലാണ് എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എയര്‍ ഇന്ത്യയെ വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച്‌ ഇന്‍ഗിഡോ, ഇത്തിഹാദ് എയര്‍വേസ് എന്നീ വമ്ബന്‍ വിമാനക്കമ്ബനികള്‍ കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി വിമാനക്കമ്ബനികള്‍ […]

India National

പാചകവാതക വില വര്‍ധിച്ചു

പാചകവാതക വിലയില്‍ വര്‍ധനവ്. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 19.50 രൂപയും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 28 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ 685 രൂപയായിരുന്ന സബ്‌സിഡിയുള്ള ഗാര്‍ഹിക സിലിണ്ടറിന് 704.50 രൂപയായി. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് 1,213 രൂപയാണ് വില. നിലവില്‍ 14.2 കിലോഗ്രാം വീതമുള്ള 12 സിലിണ്ടറുകള്‍ക്കാണ് ഒരുവര്‍ഷം സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്നത്. അധിക സിലിണ്ടര്‍ ആവശ്യമുള്ളവര്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങണം. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തരവിപണിയില്‍ വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് വിശദീകരണം.