India National

ഫോണ്‍ നഷ്ടപ്പെട്ടുപോയോ? പേടിക്കേണ്ട,ബ്ലോക്ക് ചെയ്യാന്‍ ഇനി സര്‍ക്കാര്‍ വെബ്സൈറ്റ് ലഭ്യം

ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ഇനി പേടിക്കേണ്ട ബ്ലോക്ക് ചെയ്യാന്‍ ഇപ്പോള്‍ സര്‍ക്കാര്‍ വെബ്സൈറ്റ് ലഭ്യമാണ്. നഷ്ടപ്പെട്ടുപോയാല്‍ ഫോണ്‍ മറ്റാര്‍ക്കും ഉപയോഗപ്പെടുത്താന്‍ കഴിയാത്തവിധം ബ്ലോക്ക് ചെയ്യാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ വെബ്സൈറ്റ് ലഭ്യമാക്കിയിരിക്കുന്നത്. 2019 സെപ്റ്റംബറില്‍ മുംബൈയില്‍ തുടക്കമിട്ട സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്റ്റര്‍ (സിഇഐആര്‍) ഇപ്പോള്‍ ഡല്‍ഹിയിലും ലഭ്യമാക്കിയിരിക്കുകയാണ്. ഇനി മൊബൈല്‍ഫോണ്‍ നഷ്ടപ്പെട്ടുപോയാല്‍ ഈ വെബ്സൈറ്റ് വഴി ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. https://www.ceir.gov.in എന്ന യുആര്‍എല്‍ സന്ദര്‍ശിച്ചാല്‍ മതി. ഫോണുകളുടെ ഐഎംഇഐ നമ്ബര്‍ ഉപയോഗിച്ചാണ് ഇത് ട്രാക്ക് ചെയ്യുന്നത്. ഈ […]

India National

വിജയ് മല്യക്ക് വന്‍തിരിച്ചടി; മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പി.‌എം‌.എൽ.‌എ കോടതി, വിജയ് മല്യയുടെ സ്വത്തുക്കള്‍ ലേലം ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. മല്യക്ക് വായ്പ നല്‍കിയ എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ക്കാണ് കോടതി അനുമതി നല്‍കിയിരിക്കുന്നത്. മല്യയുടെ പിടിച്ചെടുത്ത സ്വത്തുക്കള്‍ ലേലം ചെയ്യുന്നതില്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. വിധി ജനുവരി 18 വരെ സ്റ്റേ ചെയ്തിട്ടുണ്ടെന്നും ഈ സമയത്തിനുള്ളില്‍ മല്യക്ക് ബോംബെ ഹൈക്കോടതിയിൽ അപ്പീൽ നൽകാമെന്നും കോടതി അറിയിച്ചു. പിടിച്ചെടുത്ത ആസ്തികളിൽ […]

India National

പ്രതിരോധ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ചുമതലയേറ്റു

രാജ്യത്തെ ആദ്യത്തെ പ്രതിരോധ മേധാവി ആയി ജനറല്‍ ബിപിന്‍ റാവത്ത് ബുധനാഴ്ച ചുമതലയേറ്റു. ചുമതലയേല്‍ക്കുന്നതിനുമുമ്ബ് ജനറല്‍ റാവത്ത് ഗാര്‍ഡ് ഒാഫ് ഹോണര്‍ സ്വീകരിച്ചു. ദേശീയ യുദ്ധസ്മാരകത്തിലെത്തി അദ്ദേഹം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൂന്ന് സേനാ വിഭാഗങ്ങളെയും ഏകീകൃതമായി പ്രവര്‍ത്തിക്കുന്നതിന് ഞങ്ങള്‍ ഒരു സംഘമായി പ്രവര്‍ത്തിക്കും- ജനറല്‍ റാവത്ത് ചുമതലയേറ്റ ശേഷം പറഞ്ഞു. ‘ഞങ്ങള്‍ രാഷ്ട്രീയത്തില്‍ നിന്ന് വളരെ അകലെയാണ്. അധികാരത്തിലിരിക്കുന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഞങ്ങള്‍ പ്രവര്‍ത്തിക്കണം-സായുധ സേനയെ രാഷ്ട്രീയവല്‍ക്കരിക്കുന്നുവെന്ന ആരോപണത്തെക്കുറിച്ച്‌ ചോദിച്ചപ്പോള്‍ ജനറല്‍ റാവത്ത് പറഞ്ഞു.പ്രതിരോധമന്ത്രിയുടെ പ്രധാന സൈനിക […]

India National

‘’എല്‍.പി.ജി, റെയില്‍ നിരക്ക് വര്‍ധന ജനങ്ങള്‍ക്കുള്ള മോദിയുടെ പുതുവത്സര സമ്മാനം’’

പുതുവത്സരദിനത്തില്‍ തന്നെ രാജ്യത്തെ സാധാരണക്കാരുടെ മേല്‍ ഇടിത്തീയായി എത്തിയ എല്‍.പി.ജി, റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധനയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ”മോദി സർക്കാർ പുതുവർഷം ആരംഭിക്കുന്നു. റെയിൽ‌വെ യാത്രാ ടിക്കറ്റ് നിരക്ക് വർധനവിന് ശേഷം ജനങ്ങള്‍ക്ക് നേരെയുള്ള മറ്റൊരു ആക്രമണം കൂടി ഉണ്ടായിരിക്കുന്നു. രൂക്ഷമായ തൊഴിലില്ലായ്മ, ഭക്ഷ്യവിലക്കയറ്റം, ഗ്രാമീണ മേഖലയിലെ വേതന വ്യവസ്ഥയിലുണ്ടായ റെക്കോർഡ് ഇടിവ് എന്നിവയുടെ പശ്ചാത്തലത്തിലാണ് ഇതെല്ലാം.” യെച്ചൂരി ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ, മോദി സർക്കാരിൽ […]

India National

ചന്ദ്രയാന്‍ 3 ദൗത്യവുമായി ഐ.എസ്.ആര്‍.ഒ; കേന്ദ്രത്തിന്‍റെ അംഗീകാരം

ചന്ദ്രയാന്‍ 3ന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി. ചന്ദ്രയാന്‍ 2വിലുണ്ടായ പ്രശ്നങ്ങള്‍ പരിഹരിച്ചായിരിക്കും പുതിയ വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍3 പ്രഖ്യാപനം ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചന്ദ്രയാന്‍-2 നേക്കാള്‍ ചിലവ് കുറവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷമാണ് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ തന്നെ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്നും ശിവന്‍ പറഞ്ഞു ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിവ ചന്ദ്രയാന്‍-3നുമുണ്ടാകും. ഇത്തവണ സുരക്ഷിതമായി ഇറക്കാനാകുമെന്ന […]

India National

പുതുവത്സര രാവി​ല്‍ ഇന്ത്യയില്‍ പിറന്നത്​ 67,385 കുരുന്നുകള്‍

2020 പുതുവത്സര രാവില്‍ ഇന്ത്യയില്‍ ജനിച്ചത്​ 67,385 കുഞ്ഞുങ്ങള്‍. പുതുവത്സര ദിനത്തില്‍ ലോകത്ത്​ ആകെ പിറന്നത്​ 3,92,078 കുരുന്നുകളാണെന്ന്​ യുനിസെഫ്​ റിപ്പോര്‍ട്ട്​ ചെയ്യുന്നു. ഇതില്‍ 17 ശതമാനം കുഞ്ഞുങ്ങള്‍ പിറന്നത്​ ഇന്ത്യയിലാണ്​. ഫിജിയിലാണ്​ 2020ലെ ആദ്യത്തെ കണ്‍മണി പിറന്നത്​. ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ ജനിച്ചത്​ ഇന്ത്യയിലാണ്(67,385)​. രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ 46,299 കുഞ്ഞുങ്ങളും മൂന്നാം സ്ഥാനത്തുള്ള നൈജീരിയയില്‍ 26,039 കുഞ്ഞുങ്ങളുമാണ്​ ജനിച്ചത്​. പാകിസ്​താനില്‍ 16,787, ഇന്തോനേഷ്യയില്‍ 13,020, യു.എസില്‍ 10,452, കോംഗോയില്‍ 10,247, എത്യോപ്യയില്‍ 8493 എന്നിങ്ങനെയാണ്​ […]

India National

അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം സംസ്ഥാന വ്യാപകമായി ആഘോഷിക്കാന്‍ ഒരുങ്ങി ബീഹാര്‍

മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം സംസ്ഥാന വ്യാപകമായി എല്ലാവര്‍ഷവും ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ബീഹാര്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അരുണ്‍ ജെയ്റ്റ്‌ലിയുടെ ജന്മദിനം ആഘോഷമാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബര്‍ 28ന് സംസ്ഥാന തലസ്ഥാനമായ കങ്കര്‍ബാഗ് പ്രദേശത്ത് അരുണ്‍ ജെയ്റ്റ്‌ലിയുടെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്നു. 1998-2004 കാലയളവില്‍ വാജ്‌പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് […]

India National

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ നൗഷേരയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നുഴഞ്ഞുകയറ്റക്കാരെ തുരത്തുന്നതിനിടെയാണ് സൈനികര്‍ വീരമൃത്യു വരിച്ചത് തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. ഇന്നലെ പുല്‍വാമയില്‍ കുഴി ബോംബ് സ്‌ഫോടനത്തിനിടെ ഗ്രാമീണന് പരിക്കേറ്റിരുന്നു. സൈനിക ഓപ്പറേഷനിടെ ഇന്ന് രാവിലെ വെടിവയ്പ്പ് ഉണ്ടായെന്നാണ് സൈന്യം നല്‍കുന്ന വിശദീകരണം. മേഖലയില്‍ പരിശോധന തുടരുകയാണ്. പ്രദേശത്ത് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.

India National

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ഇനി നടക്കില്ല; ആധാറും വോട്ടര്‍കാര്‍ഡും ബന്ധിപ്പിക്കും?

ആധാര്‍ കാര്‍ഡും വോട്ടര്‍ കാര്‍ഡും ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍‌ഡും ആധാറും ബന്ധിപ്പിക്കാനൊരുങ്ങുന്നത്. ഇതിലൂടെ വിവിധ സംസ്ഥാനങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി വോട്ടര്‍പ്പട്ടികയില്‍ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാന്‍ സാധിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലയിരുത്തുന്നത്. തിരഞ്ഞെടുപ്പ് കമമീഷന്‍ തന്നെയാണ് ഇത്തരം ഒരു നിര്‍ദേശം മുന്നോട്ട് വെച്ചതും. ഇത്തരത്തിലുള്ള നിര്‍ദേശം നേരത്തെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് വെച്ചിരുന്നു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന 2015-ലെ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് തുടര്‍നടപടി നിലക്കുകയായിരുന്നു. സുപ്രീംകോടതി വിധി നിലവിലുള്ളതിനാല്‍ നിയമനിര്‍മാണത്തിലൂടെയല്ലാതെ […]

India National

പുതുവത്സര ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകം പുതുവത്സരം ആഘോഷിക്കുമ്ബോള്‍ ആശംസകളറിയിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഒരു മികച്ച വര്‍ഷമാകട്ടെ 2020 എന്നും എല്ലാവരുടെയും ആഗ്രഹങ്ങള്‍ സഫലമാകട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയാണ് മോദി ന്യൂ ഇയര്‍ ആശംസകള്‍അറിയിച്ചത്. രാജ്യം 2019 ല്‍ കൈവരിച്ച നേട്ടങ്ങളുടെ സംയുക്തചിത്രം അടങ്ങിയ വീഡിയോ മോദി ചൊവ്വാഴ്ച ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ജനങ്ങളുടെ കൂട്ടായ പരിശ്രമത്തിലൂടെ ഇന്ത്യയെ മാറ്റത്തിലേക്ക് നയിക്കാനും അതുവഴി 130 കോടി ഇന്ത്യക്കാരുടെ ജീവിതം ഉന്നമനത്തിലേക്ക് എത്തിക്കാനും സാധിക്കുന്ന ഒരു വര്‍ഷമായി 2020 അടയാളെപ്പെടുത്തട്ടെയെന്ന് […]