രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമലയിലെത്തുന്നു. ജനുവരി ആറിനാകും രാഷ്ട്രപതി സന്നിധാനത്തെത്തുക. സന്ദർശനത്തിനു വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ സർക്കാരിന് രാഷ്ട്രപതി ഭവൻ നിർദേശം നൽകി. ആദ്യമായാണ് ഒരു രാഷ്ട്രപതി ശബരിമല ദർശനത്തിനെത്തുന്നത്. അഞ്ചാം തിയതി കൊച്ചിയിലെത്തുന്ന രാംനാഥ് കോവിന്ദ് ആറിന് സന്നിധാനത്തേക്കു പുറപ്പെടും. ഹെലികോപ്ടറിൽ രാഷ്ട്രപതിയെ സന്നിധാനത്ത് എത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് രാഷ്ട്രപതി ഭവൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. ശരംകുത്തിയിൽ നേരത്തേ ഒരു ഹെലിപാഡ് ഉണ്ടായിരുന്നു. എന്നാൽ പാണ്ടിത്താവളത്ത് താത്കാലിക ഹെലിപാഡ് തയാറാക്കി അവിടെ നിന്ന് സന്നിധാനത്തേക്കെത്തിക്കാനാണ് ആലോചന. സുരക്ഷാക്രമീകരണങ്ങൾക്ക് […]
National
പ്രിയങ്ക ഗാന്ധി പേര് മാറ്റണം, പുതിയ പേര് നിര്‍ദേശിച്ച് കേന്ദ്രമന്ത്രി
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ കാവി പരാമര്‍ശത്തില്‍ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി രംഗത്ത്. കാവി എന്താണെന്ന് മനസിലാക്കാൻ പ്രിയങ്കക്ക് കഴിയില്ലെന്നും അവരുടെ പേര് “ഫിറോസ് പ്രിയങ്ക” എന്നാക്കി മാറ്റണമെന്നുമാണ് ജ്യോതിയുടെ പ്രതികരണം. “പ്രിയങ്ക ഗാന്ധിക്ക് കാവി എന്താണെന്ന് മനസിലാക്കാൻ കഴിയില്ല. കാരണം അവര്‍ ഒരു വ്യാജ ഗാന്ധിയാണ്. അവരുടെ പേരിൽ നിന്ന് ഗാന്ധിയെ മാറ്റി പകരം ഫിറോസ് പ്രിയങ്ക എന്നാക്കണം,” ജ്യോതി പറഞ്ഞു. കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുന്നതിനാലാണ് പ്രിയങ്കയ്ക്ക് […]
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; നാളെ മുതല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ വാങ്ങാം
രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.ഇതുവഴി റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് പൊതുവിതരണ സംവിധാനത്തിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കും.ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് പൊതു വിതരണ സംവിധാനം വഴി റേഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി. പദ്ധതിയുടെ ആദ്യഘട്ടമാണ് നാളെ മുതല്‍ നടപ്പിലാക്കുന്നത്.മലയാളികള്‍ക്ക് കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം. സമാന രീതിയില്‍ മറ്റ് […]
എസ്.ബി.ഐ ഇടപാടുകാര്‍ക്ക് നാളെ മുതല്‍ എ.ടി.എമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഫോണ്‍ വേണം
എ.ടി.എമ്മില്‍ നിന്നുള്ള പണം പിന്‍വലിക്കല്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ വണ്‍ ടൈം പാസ് വേഡ് (ഒ.ടി.പി) സംവിധാനവുമായി എസ്.ബി.ഐ. രാജ്യത്തെ എസ്.ബി.ഐ എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഇനി മൊബൈല്‍ഫോണില്‍ വരുന്ന ഒ.ടി.പി നമ്പര്‍ നല്‍കണം. ജനുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നടപ്പിലാക്കുന്നത്. രാത്രി എട്ടു മുതല്‍ രാവിലെ എട്ടുവരെ 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകള്‍ക്കാണ് ഒ.ടി.പി സംവിധാനം കൊണ്ടുവരുന്നത്. എ.ടി.എം മെഷീനില്‍ കാര്‍ഡ് ഇട്ടാല്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറില്‍ ഒ.ടി.പി വരും. സ്‌ക്രീനില്‍ […]
ഉത്തരേന്ത്യയില്‍ കൊടുംതണുപ്പിനൊപ്പം ശീതക്കാറ്റും
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊടും തണുപ്പിനൊപ്പം ശീതക്കാറ്റും തുടരുന്നു. 4 ഡിഗ്രിയാണ് ഡല്‍ഹിയില്‍ ഇന്നത്തെ താപനില. കാഴ്ച പരിധി കുറഞ്ഞതുമൂലം രാജസ്ഥാനിലുണ്ടായ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു. ഡല്‍ഹി, ഹരിയാന, പഞ്ചാബ്, രാജ്സ്ഥാന്‍, യു.പി, ബീഹാര്‍, ജമ്മുകശ്മീര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊടും തണുപ്പിനാല്‍ ജനം ബുദ്ധിമുട്ടിലായിരിക്കെയാണ് ശൈത്യക്കാറ്റ് കൂടി എത്തിയിരിക്കുന്നത്. മഴപെയ്യും വരെ കാറ്റ് തുടര്‍ന്നേക്കുമെന്നാണ് വിവരം. മഴ അന്തരീക്ഷ മലിനീകരണ തോത് കുറച്ചേക്കുമെങ്കിലും തണുപ്പ് വര്‍ധിപ്പിക്കും. ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ അന്തരീക്ഷ താപനില രാവിലെ 3 ഡിഗ്രിക്ക് […]
മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രിമാർ ഇന്ന് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും
മഹാരാഷ്ട്രയിലെ കോൺഗ്രസ് മന്ത്രിമാർ ഇന്ന് അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. സോണിയ ഗാന്ധി വിളിപ്പിച്ചത് അനുസരിച്ചാണ് മന്ത്രിമാർ കൂടിക്കാഴ്ചക്ക് എത്തുന്നത്. തുടർനീക്കങ്ങൾ ചർച്ച ചെയ്യാനാണ് യോഗം. ബാല സാഹേബ് തോറട്ടിന് മന്ത്രിപദം ലഭിച്ചതിനാൽ പി.സി.സി.ക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തേണ്ടതുണ്ട്. അക്കാര്യവും ചർച്ചയാകും. 12 മന്ത്രി പദവും സ്പീക്കർ പദവുമാണ് സംസ്ഥാനത്ത് കോൺഗ്രസിന് ലഭിച്ചത്. ഇതിൽ 10 പേർ ഇന്നലെയും രണ്ട് പേർ നവംബർ 28നുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും
കരസേനാ മേധാവി സ്ഥാനത്ത് നിന്ന് ജനറൽ ബിപിൻ റാവത്ത് ഇന്ന് വിരമിക്കും. 27-ാം കരസേനാ മേധാവിയായ ബിപിൻ റാവത്ത് 3 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് വിരമിക്കുന്നത്. ഇന്നലെ രാജ്യത്തെ ആദ്യ സംയുക്ത സേന മേധാവിയായി ബിപിൻ റാവത്തിനെ നിയമിച്ചിരുന്നു. ഉടൻ തന്നെ ബിപിൻ റാവത്ത് സംയുക്ത സേന മേധാവിയായി ചുമതലയേൽക്കും.പുതിയ കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ് നരവാണെ ചുമതലയേൽക്കും നിലവിൽ ആർമി വൈസ് ചീഫ് ആണ് ലഫ്റ്റനന്റ് ജനറൽ മനോജ് മുകുന്ദ്.
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി വീണ്ടും നീട്ടി. 2020 മാർച്ച് 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന അവസാന തിയതി ഡിസംബര്‍ 31 വരെ ആയിരുന്നു. 2017ലാണ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന നിയമം ആദ്യമായി കൊണ്ടു വരുന്നത്. എന്നാൽ പാൻ കാർഡ് ഉടമ മുൻപ് നടത്തിയ ഇടപാടുകൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയിൽ നിയമം പരിഷ്‌കരിച്ചിരുന്നു. അതേ സമയം, നികുതി റിട്ടേണുമായി ബന്ധപ്പെട്ട് ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ ഉടൻ […]
ഫാത്തിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണം ആരംഭിച്ചു
മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണം തുടങ്ങി. മൂന്ന് ദിവസം മുന്‍പാണ് കേസ് സിബിഐ ഏറ്റെടുത്തത്. തമിഴ്നാട് ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സിബിഐക്ക് കൈമാറി. ഐഐടി പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടിയ ഫാത്തിമയെ നവംബര്‍ ഒമ്ബതിനാണ് ഹോസ്റ്റലില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഫാത്തിമയുടേത് അസ്വാഭാവിക മരണമാണെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നത്.
റോഡിലിറങ്ങാന്‍ ജനങ്ങളെ ‘പേടി’; ഹെലികോപ്റ്ററില്‍ പറന്ന് ബി.ജെ.പി മന്ത്രി
പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ ‘ഭയന്ന്’ റോഡിലിറങ്ങാന്‍ നില്‍ക്കാതെ അസമിലെ ബി.ജെ.പി മന്ത്രി ഹെലികോപ്റ്ററില്‍ പറന്നത് അഞ്ച് കിലോമീറ്റര്‍. ബി.ജെ.പി നേതാവും അസം ധനമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മയാണ് ജനരോഷത്തില്‍ നിന്നും രക്ഷപെടാന്‍ റോഡ് ഒഴിവാക്കി ആകാശയാത്ര തെരഞ്ഞെടുത്തത്. അന്തരിച്ച ബി.ജെ.പി എം.എല്‍.എ രാജന്‍ ബോര്‍താക്കൂറിന്റെ വസതി സന്ദര്‍ശിക്കാനായിരുന്നു ഹിമന്തയുടെ യാത്ര. ഗുവാഹത്തിയിൽ നിന്ന് ഹെലികോപ്റ്ററിൽ തേസ്പൂരിലെത്തിയ ഹിമന്തക്ക് പക്ഷേ പരിപാടി നടക്കുന്ന ഘോറാമരിയിലേക്ക് പോകാന്‍ കഴിഞ്ഞില്ല. ആള്‍ അസം സ്റ്റുഡന്റ്സ് യൂണിയന്റെ(എ.എ.എസ്.യു) പ്രതിഷേധം ശക്തമായതോടെയാണ് ഹിമന്ത തേസ്പൂരില്‍ […]












