India National

പൗരത്വ ഭേദഗതി നിയമം:ജനുവരി 1 മുതല്‍ ഒരാഴ്ച പ്രതിഷേധിക്കാന്‍ ഇടത് പാര്‍ട്ടികള്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് ഇടത് പാര്‍ട്ടികള്‍ ജനുവരി ഒന്നുമുതല്‍ ഏഴ് വരെ പ്രതിഷേധവാരമായി ആചരിക്കുന്നതിന് ആഹ്വാനം ചെയ്തിരിക്കുന്നത്.സിപിഎം,സിപിഐ,സിപിഐ (എം,എല്‍ )എല്‍,ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്‌,ആര്‍എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ ദേശീയ നേതൃത്വമാണ് സംയുക്ത പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തിന്‍റെ വിവധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഇടത് പാര്‍ട്ടികള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പ്രക്ഷോഭകാരികളെ പോലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തുകയാണെന്നും ഇടത് പാര്‍ട്ടികള്‍ ആരോപിക്കുന്നു.ഉത്തര്‍ പ്രദേശ്‌,കര്‍ണാടക,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭകാരികളെ പോലീസ് […]

India National

ക്രിസ്ത്യൻ പള്ളിക്കു നേരെ ബോംബേറ്, അക്രമം

പശ്ചിമ ബംഗാളിൽ ശനിയാഴ്ച ക്രിസ്ത്യൻ പള്ളിക്കു നേരെയുണ്ടായ അക്രമങ്ങളിൽ ആർ.എസ്.എസ് – ബി.ജെ.പി ബന്ധമുള്ള മൂന്നു പേർ അറസ്റ്റിൽ. പള്ളിക്കു നേരെ ബോംബെറിയുകയും വിശ്വാസികൾ ഭയന്നോടിയപ്പോൾ പള്ളിയിൽ കയറി ‘ജയ് ശ്രീറാം’ വിളിച്ച് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത എട്ടു പേരിൽ മൂന്നുപേരെയാണ് പൊലീസ് പിടികൂടിയത്. കൊൽക്കത്തയിൽ നിന്ന് 120 കിലോമീറ്റർ അകലെ ഈസ്റ്റ് മേദിനിപൂര്‍ ജില്ലയിലെ ഭഗവാൻപൂരിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ വിശ്വാസികൾ പ്രാർത്ഥന കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെ രണ്ട് ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. ആളുകൾ ഭയന്നോടിയപ്പോൾ അക്രമികൾ […]

India National

പൗരത്വ നിയമ ഭേദഗതിയെ ജനം പിന്തുണക്കുന്നുവെന്ന് പ്രധാനമന്ത്രി

പൌരത്വനിയമ ഭേദഗതിയെ ജനം പിന്തുണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൌരത്വ ഭേദഗതി നിയമം ആരുടെയും പൌരത്വം നഷ്ടപ്പെടുത്താനല്ലെന്നും വേട്ടയാടപ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് പൌരത്വം നല്‍കാനാണെന്നും മോദി ട്വീറ്റ് ചെയ്തു. നിയമത്തെ കുറിച്ച് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഒരു വീഡിയോയും പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ രാജ്യം പിന്തുണയ്ക്കുന്നു എന്ന ഹാഷ് ടാഗോടെയാണ് മോദിയുടെ ട്വീറ്റ്. പൗരത്വ ഭേദഗതി നിയമത്തിന്റെ പ്രചരണം ശക്തമാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പൗരത്വ ഭേദഗതി മുസ്‍ലിംകള്‍ക്കെതിരായ നിയമമല്ലെന്ന് മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മണ്ണില്‍ ജനിച്ച […]

India National

അജിത് പവാര്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

അജിത് പവാര്‍ മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. അജിത് പവാറിനെ കൂടതെ 35 മന്ത്രിമാരാണ് ഇന്ന് അധികാരമേല്‍ക്കുന്നത്. ആദിത്യ താക്കറെയും മന്ത്രി സഭയില്‍ എത്തുമെന്ന് സൂചനയുണ്ട്.നവംബര്‍ 28 ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടി സര്‍ക്കാര്‍ അധികാരമേറ്റ് 32 ദിവസത്തിനു ശേഷമാണ് മന്ത്രിസഭ വികസിപ്പിക്കുന്നത്.മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുന്നത്.

India National

അമിതാബ് ബച്ചന്‍ രാഷ്ട്രപതിയില്‍ നിന്നും ഫാല്‍ക്കെ അവാര്‍ഡ് ഏറ്റു വാങ്ങി

ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അമിതാഭ് ബച്ചന്‍ ഏറ്റു വാങ്ങി. രാഷ്‌ട്രപതി ഭവനില്‍ ഞായറാഴ്ച വൈകുന്നേരം നടന്ന പ്രത്യേക ചടങ്ങിലായിരുന്നു അമ്ബതാമത്തെഅമ്ബതാമത്തെ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് അമിതാഭ് ബച്ചന് സമ്മാനിച്ചത്. സുവര്‍ണ കമലവും 10 ലക്ഷം രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം. ചടങ്ങില്‍ ഭാര്യ ജയ ബച്ചനും മകന്‍ അഭിഷേക് ബച്ചനും നടനോടൊപ്പം ഉണ്ടായിരുന്നു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങ് ഒഴിവാക്കിയ […]

India National

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

എന്‍.സി.പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആഭ്യന്തര വകുപ്പായിരിക്കും അജിത് പവാറിന് ലഭിക്കുകയെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് പത്ത് പേരായിരിക്കും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുക. ക്യാബിനറ്റ് മന്ത്രിമാരുള്‍പ്പെടെ 36 പേര്‍ ഇന്ന് ചുമതലയേല്‍ക്കും. മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ ക്യാബിനറ്റ് മന്ത്രിയായി ചുമതലയേല്‍ക്കും. തിരഞ്ഞെടുപ്പിന് ശേഷം രണ്ടാം തവണയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. സത്യപ്രതിജ്ഞ ചടങ്ങിനുള്ള ഒരുക്കങ്ങള്‍ നിയമസഭ മന്ദിരത്തില്‍ പൂര്‍ത്തിയായി.

India National

ഉത്തരേന്ത്യയില്‍ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഞ്ഞും തണുപ്പും

ഉത്തരേന്ത്യയില്‍ ജനജീവിതം സ്തംഭിപ്പിച്ച് കനത്ത മഞ്ഞും തണുപ്പും. ഉത്തര്‍പ്രദേശില്‍ മൂടല്‍ മഞ്ഞില്‍ അകപ്പെട്ട കാര്‍ കനാലിലേയ്ക്ക് മറിഞ്ഞ് 6 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ കൊടുംതണുപ്പ് തുടരുകയാണ്. ഇന്ന് കുറഞ്ഞ താപ നില 2.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി . മൂടല്‍മഞ്ഞ് കനത്തതോടെ ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കാഴ്ച പരിധി കുറഞ്ഞതിനാല്‍ 30 ട്രെയിനുകളാണ് വൈകി ഓടുന്നത്. ഗ്രേറ്റര്‍ നോയിഡയില്‍ ഞായറാഴ്ച രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. 11 പേര്‍ കാറില്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഡാങ്ക്വര്‍ […]

India National

ജനസംഖ്യ രജിസ്റ്ററില്‍ വിവരങ്ങള്‍ നല്‍കാതെ പ്രതിഷേധിക്കണമെന്ന് അഖിലേഷ് യാദവ്

ജനസംഖ്യ രജിസ്റ്ററില്‍ വിവരങ്ങള്‍ നല്‍കാതെ പ്രതിഷേധിക്കണമെന്ന് എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ആഹ്വാനം. ലക്നൌവില്‍ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് അഖിലേഷ് യാദവിന്റെ പരാമര്‍ശം. എന്‍.പി.ആറും എന്‍.ആര്‍.സിയും പാവപ്പെട്ട വര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും എതിരാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ജനസംഖ്യ രജിസ്റ്റര്‍ തയ്യാറാക്കാനായി ഉദ്യോഗസ്ഥര്‍ വീട്ടിലേക്കെത്തുമ്പോള്‍ തെറ്റായ വിവരം നല്‍കി പ്രതിഷേധിക്കണമെന്ന എഴുത്തുകാരി അരുന്ധതി റോയിയുടെ വിവാദ പരാമര്‍ശത്തിന് ശേഷമാണ് അഖിലേഷിന്റെ ആഹ്വാനം. എന്‍.പി.ആറില്‍ വിവരങ്ങള്‍ നല്‍കാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല നിങ്ങളും അങ്ങനെ ചെയ്യുമോയെന്ന് പാര്‍ട്ടി […]

India National

ഉദ്ദവ് സര്‍ക്കാരിന്റെ കാബിനറ്റ് വിപുലീകരണം ഇന്ന്

മഹാരാഷ്ട്രയില്‍ അധികാരമേറ്റ ഉദ്ദവ് താക്കറെ സര്‍ക്കാരിന്റെ കാബിനെറ്റ് വിപുലീകരണം ഇന്ന് . എന്‍.സി.പിയില്‍ തിരികെയെത്തിയ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് സൂചനകള്‍. കോണ്‍ഗ്രസിന് പന്ത്രണ്ട് മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്ന് ബാലാസാഹിബ് തോറാട്ട് പറഞ്ഞു. നിലവില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് പുറമെ ആറ് ക്യാബിനെറ്റ് മന്ത്രിമാര്‍ മാത്രമാണ് മഹാരാഷ്ട്ര സര്‍ക്കാരിലുള്ളത്. ഇന്നോടെ 36 പേര്‍ കൂടി മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും‍. ആകെ 42 മന്ത്രിമാര്‍ സര്‍ക്കാരിലുണ്ടാകുമെന്നാണ് സഖ്യം തീരുമാനമെടുത്തിരുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നതിനിടെ നാടകീയമായി ഫഡ്നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിന്റെ […]

India National

പൗരത്വ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ഥാപക ദിനത്തിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും.അസമിലെ ഗുവാഹത്തിയിൽ രാഹുൽ ഗാന്ധിയും ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രിയങ്ക ഗാന്ധിയും പ്രതിഷേധറാലിയെ അഭിസംബോധന ചെയ്യും. ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. 9.30ന് കോൺഗ്രസ് ആസ്ഥാനത്ത് സോണിയ ഗാന്ധി പതാക ഉയർത്തിയ ശേഷം ആയിരിക്കും ഡൽഹിയിലെ പ്രതിഷേധ പരിപാടികൾ ആരംഭിക്കുക. നേതാക്കൾ ഭരണഘടനയുടെ ആമുഖം വായിക്കും. […]