India National

ചന്ദ്രശേഖര്‍ ആസാദിനെ മോചിപ്പിക്കണം; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കൈകള്‍ കെട്ടി മാര്‍ച്ച്

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞു. ഭീം ആര്‍മി പ്രവര്‍ത്തകരുടെ മാര്‍ച്ച് ജോര്‍ബാഗിലാണ് തടഞ്ഞത്. കൈകള്‍ കെട്ടിവെച്ചാണ് പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. അക്രമം നടത്തിയെന്ന് പൊലീസ് ആരോപിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്ന് പ്രതിഷേധക്കാര്‍ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജമാ മസ്ജിദ് പരിസരത്ത് പ്രതിഷേധത്തിന് നേതൃത്വം നല്‍കുമ്പോഴാണ് ആസാദിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. ആസാദ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അന്ന് […]

India National

രാഹുലിനെ വെല്ലുവിളിച്ച്‌ അമിത് ഷാ

രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച്‌ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പൗരത്വ ഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാന്‍ കഴിയുമോ എന്നാണ് രാഹുല്‍ ഗാന്ധിയെ അമിത് ഷാ വെല്ലുവിളിച്ചത്. പൗരത്വഭേദഗതി നിയമം ന്യൂനപക്ഷങ്ങളുടെ, മുസ്ലീംകളുടെ പൗരത്വം എടുത്തുകളയുമെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്, വിഷയത്തില്‍ കോണ്‍ഗ്രസ് കള്ളപ്രചാരണം നടത്തുകയാണെന്ന് അമിത് ഷാ ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി ധൈര്യപൂര്‍വ്വം തീരുമാനങ്ങളെടുത്തെന്ന് അമിത് ഷാ പറഞ്ഞു. അഞ്ചുവര്‍ഷത്തിനു ശേഷം വീണ്ടും നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കും. രാജ്യം അപ്പോള്‍ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്റെ സാമ്ബത്തിക […]

India National

ശിവസേന-ബി.ജെ.പി പോര്​ പുതിയ തലത്തില്‍

മഹാരാഷ്​ട്രയില്‍ ശിവസേന-ബി.ജെ.പി പോര്​ പുതിയ തലത്തിലേക്ക്​ എത്തുന്നു. ഇതി​​െന്‍റ ഭാഗമായി ശിവസേന ഭരിക്കുന്ന താനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ശമ്ബള അക്കൗണ്ടുകള്‍ ആക്​സിസ്​ ബാങ്കില്‍ നിന്ന്​ പൊതുമേഖല ബാങ്കിലേക്ക്​ മാറ്റാന്‍ തീരുമാനിച്ചു. മഹാരാഷ്​ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്​നാവിസി​​െന്‍റ ഭാര്യ അമൃത ഫഡ്​നാവിസ്​ ആക്​സിസ്​ ബാങ്കില്‍ ഉയര്‍ന്ന പദവിയിലുള്ള ഉദ്യോഗസ്ഥയാണ്​. മഹാരാഷ്​ട്ര പൊലീസ്​ ജീവനക്കാരുടെ ശമ്ബള അക്കൗണ്ടുകള്‍ ആക്​സിസ്​ ബാങ്കില്‍ നിന്ന്​​ മാറ്റുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്​ പുതിയ നീക്കവും. ആക്​സിസ്​ ബാങ്ക്​ കൈകാര്യം ചെയ്യുന്ന 11,000 കോടി രൂപ […]

India National

പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങള്‍; ഡല്‍ഹിയില്‍ നിരോധനാജ്ഞ, യുപിയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ശ​ക്ത​മാ​യ​തോ​ടെ ഡ​ൽ​ഹി​യി​ൽ മൂ​ന്നി​ട​ത്ത് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. സീ​ലം​പു​ർ, ജാ​ഫ്ര​ബാ​ദ്, യു​.പി ഭ​വ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ. ജാ​മി​യ മി​ലി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​പ​രോ​ധ​സ​മ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ന​ട​പ​ടി. സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച പ്രാ​ര്‍​ഥ​ന​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 21 ജി​ല്ല​ക​ളി​ൽ ഇ​ന്‍റ​ർ​നെ​റ്റി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബു​ല​ന്ദ്ഷ​ഹ​ർ, ആ​ഗ്ര, സി​താ​പു​ർ, മീ​റ​റ്റ് തു​ട​ങ്ങി​യ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ ഒ​രു ദി​വ​സ​ത്തേ​ക്ക് ഇ​ന്‍റ​ര്‍​നെ​റ്റ്, മൊ​ബൈ​ല്‍ സേ​വ​ന​ങ്ങ​ള്‍ നി​ര്‍​ത്തി​വ​ച്ചു. സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളും നി​രീ​ക്ഷി​ച്ച് വ​രി​ക​യാ​ണ് എ.​ഡി​.ജി പി.​വി.​രാ​മ​ശാ​സ്ത്രി പ​റ​ഞ്ഞു. സം​ഘ​ര്‍​ഷ​മേ​ഖ​ല​ക​ളി​ല്‍ പോലീസ് ഡ്രോ​ണ്‍ […]

India National

ട്രെയിന്‍ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാനൊരുങ്ങി കേന്ദ്രം

ട്രെയിന്‍ യാത്രാ നിരക്കുകള്‍ ഉടന്‍ ഉയരുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ നീക്കം. കഴിഞ്ഞ നവംബര്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിരക്ക് വര്‍ധന നടപ്പാക്കാന്‍ അനുമതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എസി കാറ്റഗറിയിലും അണ്‍ റിസര്‍വ്ഡ് കാറ്റഗറിയിലും സീസണ്‍ ടിക്കറ്റുകളിലും കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധനവ് വരുത്താനാണ് നീക്കം. ചരക്ക് നീക്കത്തില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ […]

India National

തണുത്ത് വിറച്ച്‌ രാജ്യതലസ്ഥാനം

ഡല്‍ഹിയില്‍ അതിശൈത്യം തുടരുന്നു .19.85 ഡിഗ്രി സെല്‍ഷ്യസാണ് ഡല്‍ഹിയിലെ ഈ മാസത്തെ ശരാശരി ഉയര്‍ന്ന താപനില. 19 വര്‍ഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ മാസമാണ് ഇതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം അവസാനത്തോടെ ശരാശരി താപനില 19.15 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ . 1919,1929,1961,1997 എന്നീ വര്‍ഷങ്ങളില്‍ ശരാശരി താപനില 20 ഡിഗ്രി സെല്‍ഷ്യസിന് താഴെയായിരുന്നു . ഈ മാസം മുപ്പതോടെ 19.15 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലേക്ക് താഴ്ന്ന് കഴിഞ്ഞാല്‍ 1901 നുശേഷമുള്ള […]

India National

കരസേന മേധാവി മാപ്പ് പറയണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാർട്ടികൾ

കരസേന മേധാവി ബിപിൻ റാവത്ത് മാപ്പ് പറയണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാർട്ടികൾ. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ വിമർശിച്ച സാഹചര്യത്തിലാണ് ആവശ്യം. ജനകീയ വിഷയങ്ങളിൽ സൈന്യം ഇടപെടുന്നത് ഭരണഘടന ലംഘനമാണെന്നും പ്രതിപക്ഷ പാർട്ടി നേതാക്കൾ ആരോപിച്ചു. വിരമിക്കാൻ അഞ്ച് ദിവസം മാത്രം ശേഷിക്കെയാണ് കരസേന മേധാവി ബിപിൻ റാവത്തിന്റെ പ്രസ്താവന വിവാദമായിരിക്കുന്നത്. കലാപം അഴിച്ചുവിടുന്ന ആള്‍ക്കൂട്ടത്തെ നയിക്കുന്നവര്‍ നേതാക്കളല്ലെന്ന പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണം എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ബിപിൻ റാവത്തിന്റെ പ്രസ്താവന എല്ലാ പരിധികളും […]

India National

പോണ്ടിച്ചേരിയിലെ നാളത്തെ ബന്ദ് ഒഴിവാക്കി

പോണ്ടിച്ചേരിയില്‍ കോണ്‍ഗ്രസ്- ഡി.എം.കെ സഖ്യം ഈ മാസം 27ന് പ്രഖ്യാപിച്ച ബന്ദ് ഒഴിവാക്കി. വ്യാപാരികളുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നടപടി. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം എന്ന നിലയിലാണ് ബന്ദ് പ്രഖ്യാപിച്ചത്.

India National

പഴനിയില്‍ ഭക്തരുടെ തിരക്കേറുന്നു

സ്കൂള്‍ അവധിയും ശബരിമല സീസണും ആയതിനാല്‍ പഴനിയില്‍ ഭക്തജനങ്ങളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത് . ചൊവ്വാഴ്ച മലയടിവാരം, മല ക്ഷേത്രം, റോപ്പ് കാര്‍, വിഞ്ച് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ഭക്തരുടെ ഒഴുക്കായിരുന്നു. മല മുകളിലേക്ക് പോകുന്നതിന് ഭക്തര്‍ വിഞ്ച് , റോപ്പ് കാര്‍ സ്റ്റേഷനുകളില്‍ നീണ്ടനേരം കാത്തിരിക്കേണ്ടി വന്നു. ദര്‍ശനത്തിനായി ഭക്തര്‍ നാലുമണിക്കൂറിലുമധികം കാത്തിരിക്കേണ്ടി വന്നു എന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു . പല ഭാഗങ്ങളിലും വാഹനക്കുരുക്ക് അനുഭവപ്പെട്ടു.

India National

മംഗളുരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം നല്‍കുമെന്ന് മമതാ ബാനര്‍ജി

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലിസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധറാലിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതേസമയം, നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ പിന്നീട് നിലപാട് മാറ്റിയിരുന്നു. സംഭവത്തില്‍ അന്വേഷണം പൂര്‍ത്തിയായതിന് ശേഷം മാത്രമെ തുക കൈമാറാനാവുകയുള്ളെന്നാണ് വിശദീകരണം. ഇതിന് പിന്നാലെയാണ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ നല്‍കുമെന്ന മമതയുടെ പ്രഖ്യാപനം. കഴിഞ്ഞ ആഴ്ച മംഗളൂരുവില്‍ […]