രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങള്‍(ഡിറ്റെന്‍ഷന്‍ സെന്റര്‍) നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി രാജ്യത്ത് എവിടെയും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നും ദേശവ്യാപകമായി ജനസംഖ്യാ റജിസ്റ്റര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞത് പച്ചകള്ളമാണെന് രാഹുല്‍ ട്വിറ്ററിലൂടെ മറുപടി നല്‍കി.
National
“വിദ്യാര്‍ഥികള്‍ക്കൊപ്പം ഞാനുണ്ട്”: തീ കൊണ്ട് കളിക്കരുതെന്ന് ബി.ജെ.പിയോട് മമത
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കൊല്‍ക്കത്തയില്‍ പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. തീ കൊണ്ട് കളിക്കരുതെന്ന് മമത ബി.ജെ.പിക്ക് മുന്നറിയിപ്പ് നല്‍കി. മമത വിദ്യാര്‍ഥികളോട് പറഞ്ഞതിങ്ങനെ- “പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരണം. ആരെയും ഭയപ്പെടരുത്. ഞാനുണ്ട് നിങ്ങള്‍ക്കൊപ്പം. ജാമിഅ മില്ലിയയിലെയും ഐ.ഐ.ടി കാണ്‍പൂരിലെയും മറ്റ് സര്‍വകലാശാലകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം. 18 വയസ് കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് വോട്ടവകാശമുണ്ട്. അവര്‍ പ്രതിഷേധിക്കുന്നതില്‍ ആരും അസ്വസ്ഥമാകേണ്ടതില്ല”. മംഗളൂരുവില്‍ വെടിവെപ്പില്‍ […]
തെരഞ്ഞെടുപ്പ് തോല്‍വി; ജാര്‍ഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ രാജിവെച്ചു
നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജാര്‍ഖണ്ഡ് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ലക്ഷ്മണ്‍ ഗിലുവ രാജിവെച്ചു. രാജിക്കത്ത് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്ക് അയച്ചു. നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. 81 അംഗ നിയമസഭയില്‍ ബിജെപിക്ക് 25 സീറ്റേ നേടാനായുള്ളൂ. 47 സീറ്റ് നേടിയ ജെ.എംഎം-കോണ്‍ഗ്രസ് -ആര്‍.ജെ.ഡി മഹാസഖ്യം സ്ഥാനത്ത് അധികാരം നേടി. ജെ.വി.എമ്മിന്റെ മൂന്ന് അംഗങ്ങള്‍ കൂടി മഹാസഖ്യത്തിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ, ഭരണമുന്നണിയുടെ അംഗസംഖ്യ 50 ആയി. നിയമസഭ തെരഞ്ഞെടുപ്പില്‍ […]
ഉത്തർപ്രദേശ് പൊലീസ് നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് നരേന്ദ്രമോദി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശ് പൊലീസ് നല്ല പ്രവർത്തനമാണ് കാഴ്ചവെച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവർ ആത്മപരിശോധന നടത്തണമെന്ന് മോദി കൂട്ടിച്ചേർത്തു. നശിപ്പിക്കപ്പെട്ട ബസുകളും പൊതുസ്വത്തും ഭാവി തലമുറക്ക് കൂടി വേണ്ടിയുള്ളതാണ്. സുരക്ഷിതമായൊരു അന്തരീക്ഷം രാജ്യത്ത് ലഭിക്കുകയെന്നത് നമ്മുടെ അവകാശമാണ്. അതൊടൊപ്പം നിയമ സംവിധാനങ്ങളെ ബഹുമാനിക്കുകയെന്നത് കടമയാണെന്നും മോദി വ്യക്തമാക്കി. സ്വാതന്ത്ര്യാനന്തരം അവകാശങ്ങളെ കുറിച്ച് മാത്രമേ നമ്മൾ സംസാരിക്കാറുള്ളു. കടമകളെ കുറിച്ച് കൂടി ചിന്തിക്കണമെന്നാണ് എനിക്ക് ഉത്തർപ്രദേശിലെ ജനങ്ങളോട് പറയാനുള്ളത്. […]
ഝാർഖണ്ഡില്‍ സര്‍ക്കാറുണ്ടാക്കാന്‍ ഹേമന്ത് സോറനെ ക്ഷണിച്ച് ഗവര്‍ണര്‍
ഝാർഖണ്ഡില്‍ പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ജെ.എം.എം നേതാവ് ഹേമന്ത് സോറനെ ഗവര്‍ണര്‍ ദ്രൌപദി മുര്‍മു ക്ഷണിച്ചു. 50 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി ഹേമന്ത് സോറന്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. അതേസമയം ഒരു ദിവസം കാത്തു നിന്നതിനു ശേഷമാണ് ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി നല്‍കിയത്. ഈ ഞായറാഴ്ചയാണ് ഹേമന്ത് സോറന്‍ ഝാർഖണ്ഡിന്റെ മുഖ്യമന്ത്രിയായി വീണ്ടുമൊരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. നേരത്തെ 27ന് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിനെ കുറിച്ച് ജെ.എം.എം ആലോചിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. […]
ഉറിയില്‍ പാക് വെടിവെപ്പ്; ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു
ജമ്മുകശ്മീരില്‍ പാകിസ്താന്‍ വീണ്ടും വെടിനിർത്തല്‍ കരാര്‍ ലംഘിച്ചു. പാക് വെടിവെപ്പില്‍ ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടു. ഉറി മേഖലയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ ദിവസം കുപ്‍വാരയിലുണ്ടായ പാക് വെടിവെപ്പില്‍ മലയാളി സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുന്നു; പുതുച്ചേരിയിൽ ഇന്ന് മഹാറാലി
പൗരത്വ നിയമ ഭേദഗതിക്കെതിരെ പുതുച്ചേരിയിൽ ഇന്ന് മഹാറാലി നടക്കും. ഡി.എം.കെ – കോൺഗ്രസ് – ഇടത് സഖ്യത്തിന്റെ നേതൃത്വത്തിലാണ് റാലി. വൈകിട്ട് നാല് മണിയ്ക്ക് നഗരത്തിലെ അണ്ണാ പ്രതിമയ്ക്ക് മുൻപിൽ നിന്നാണ് പ്രതിഷേധം തുടങ്ങുക. മുസ്‍ലിം ലീഗ്, വി.സി.കെ തുടങ്ങിയ പാർട്ടികളും സമരത്തിനെത്തും. മുഖ്യമന്ത്രി വി.നാരായണസ്വാമി മഹാറാലിക്ക് നേതൃത്വം നൽകും. നാളെ സംസ്ഥാനത്ത് ബന്ദ് നടത്താനും സഖ്യം ആഹ്വാനം ചെയ്തിട്ടുണ്ട്. തമിഴ്നാട്ടിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇന്നും പ്രതിഷേധക്കൂട്ടായ്മകൾ നടക്കും. കർണാടകയിൽ ബംഗളുരു കേന്ദ്രീകരിച്ചും തെലങ്കാനയിൽ ഹൈദരബാദിലുമാണ് […]
എന്‍പിആര്‍ നടപടികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം
ദേശീയ ജനസംഖ്യ രജിസ്റ്റര്‍(എന്‍പിആര്‍) നടപടികള്‍ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 2021ലെ ജനസംഖ്യ കണക്കെടുപ്പ് നടപടികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്‍പിആറിന് 3900 കോടി രൂപയും ജനസംഖ്യാ കണക്കെടുപ്പിന് 8700 കോടി രൂപയും വകയിരുത്തി. ജനസംഖ്യ രജിസ്റ്റര്‍ കണക്കെടുപ്പില്‍ രേഖകള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ബയോമെട്രിക് വിവരങ്ങളോ തിരിച്ചറിയല്‍ രേഖകളോ നല്കിയാല് മതി. മൊബൈല്‍ ആപ്പ് വഴിയും വിവരങ്ങള്‍ നല്‍കാമെന്നും ജാവഡേക്കര്‍ പറഞ്ഞു. ഭൂഗര്‍ഭജല സംരക്ഷണത്തിനായുള്ള അടല്‍ ജല്‍ പദ്ധതിക്കും കേന്ദ്രമന്ത്രിസഭായോഗത്തിന്റെ […]
രാഹുലിനേയും പ്രിയങ്കയേയും നടുറോഡില്‍ തടഞ്ഞു
രാഹുലിനേയും പ്രിയങ്കയേയും ഉത്തര്‍പ്രദേശിലെ മീററ്റിന് പുറത്ത് ഹൈവേയില്‍ വച്ചു തന്നെ പൊലീസ് ഇവരെ തടഞ്ഞു. പൌരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കാണാനെത്തിയതായിരുന്നു ഇരുവരും. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനെത്തിയതാണ് ഇരുവരും. ഇവരുടെ വാഹനം പൊലീസ് തടഞ്ഞു വെച്ചിരിക്കുകയാണിപ്പോള്‍.
ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ പുതിയ മന്ത്രിസഭ ഡിസംബര്‍ 27ന് സത്യപ്രതിജ്ഞ ചെയ്തേക്കും
ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭ ഡിസംബര്‍ 27ന് സത്യപ്രതിജ്ഞ ചെയ്തേക്കും. പുതിയ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവും അധ്യക്ഷനുമായ ഷിബു സോറന്‍റെ വസതിയില്‍ യോഗം ചേര്‍ന്ന ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ നിയമസംഭാംഗങ്ങള്‍ ഹേമന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസും ഇന്ന് യോഗം ചേരുന്നുണ്ട്. ഝാര്‍ഖണ്ഡില്‍ പുതിയ സര്‍ക്കാരുണ്ടാക്കുന്നതിന് അവകാശവാദമുന്നയിച്ച് ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ ഇന്ന് ഗവര്‍ണറെ കണ്ടേക്കും. കാലത്ത് പാര്‍ട്ടിയുടെ […]










