India National

മഹാസഖ്യത്തിന്റെ വിജയം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തില്‍ ആര്‍.ജെ.ഡി

ഝാര്‍ഖണ്ഡിലെ മഹാസഖ്യത്തിന്റെ വിജയം അടുത്ത വര്‍ഷം നടക്കുന്ന ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ആര്‍.ജെ.ഡി. ഒരു സീറ്റ് മാത്രമേ നേടാനായുള്ളുവെങ്കിലും ബിഹാര്‍ ഝാര്‍ഖണ്ഡ് അതിര്‍ത്തികളിലെ മണ്ഡലങ്ങളില്‍ മികച്ച മത്സരം കാഴ്ച വയ്ക്കാന്‍ ആര്‍.ജെ.ഡിക്കായിട്ടുണ്ട്. ജെ.ഡി.യു. എല്‍.ജെ.പി പാര്‍ട്ടികള്‍ക്ക് ഒരു സീറ്റ് പോലും ഝാര്‍ഖണ്ഡില്‍ നേടാനായില്ല എന്നതും ആര്‍.ജെ.ഡിക്ക് കരുത്താണ്. മത്സരിച്ച ഛത്രയില്‍ മാത്രമാണ് ആര്‍.ജെ.ഡിക്ക് വിജയിക്കാനായത്. സഖ്യത്തിനായി ഇത്തവണ മത്സരിക്കുന്ന സീറ്റുകളില്‍ കടുംപിടുത്തം വേണ്ടെന്നായിരുന്നു ലാലു പ്രസാദിന്റെ നിര്‍ദേശം. അതിനാല്‍ വിട്ട് വീഴ്ചക്കൊടുവില്‍ ഏഴ് സീറ്റുകളില്‍ മാത്രമാണ് […]

India National

പൌരത്വ നിയമത്തിനെതിരെ ഇന്നും രാജ്യതലസ്ഥാനത്ത് പ്രതിഷേധം

പൌരത്വ നിയമ ഭേദഗതിക്കെതിരെ ഇന്നും രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ജാമിഅ വിദ്യാര്‍ഥികളടക്കം വിവിധ സംഘടനകള്‍ ആഹ്വാനം സംയുക്ത മാര്‍ച്ച് ഇന്ന് നടക്കും. ഉച്ചക്ക് മണ്ഡി ഹൌസില്‍ നിന്ന് മാര്‍ച്ച് ആരംഭിക്കും ജാമിഅ കോഡിനേഷന്‍ കമ്മിറ്റിയും ടീച്ചേഴ്സ് അസോസിയേഷനും യുണൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റും അടക്കമുള്ള സംഘടനകളാണ് ഇന്ന് പ്രതിഷേധവുമായി എത്തുന്നത്. പാര്‍ലമെന്റിലേ‌ക്ക് മാര്‍ച്ച് നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചിരിക്കുന്നത്. ഉച്ചക്ക് 12 .30 ഓടെ ‌മണ്ഡി ഹൌസില്‍ നിന്ന് മാര്‍ച്ച് തുടങ്ങും. ഹം ഭാരത് കെ ലോഗ് ഹെ എന്ന മുദ്രാവാക്യം […]

India National

ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കിയതായി അന്തിമഫലങ്ങള്‍

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനു ശേഷം തെരഞ്ഞെടുപ്പ് നടന്ന രണ്ടുഘട്ടങ്ങളില്‍ ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് വന്‍ നേട്ടമുണ്ടാക്കിയതായി അന്തിമഫലങ്ങള്‍. പാര്‍ട്ടിയുടെ വോട്ടുബാങ്ക് 55 ശതമാനമായി ഉയര്‍ന്നപ്പോള്‍ ബി.ജെ.പി താഴേക്കു പോയി. നരേന്ദ്ര മോദി പ്രസംഗിച്ച ഒമ്പത് മണ്ഡലങ്ങളില്‍ അഞ്ചിലും ബി.ജെ.പി തോറ്റപ്പോള്‍ അമിത് ഷാക്ക് രണ്ടിടത്ത് മാത്രമാണ് ബി.ജെ.പിയെ വിജയിപ്പിക്കാനായത്. അതേസമയം രാഹുല്‍ ഗാന്ധി പ്രസംഗിച്ച ആറില്‍ നാലിടത്തും കോണ്‍ഗ്രസ് ജയിച്ചു. പൗരത്വബില്‍ ഭേദഗതിക്കെതിരെ രാജ്യത്ത് നടന്ന ഏറ്റവും വലിയ പ്രതിഷേധമായാണ് ജാര്‍ഖണ്ട് ഫലം മാറുന്നത്. നരേന്ദ്ര മോദി […]

India National

ഝാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും

ഝാര്‍ഖണ്ഡില്‍ മഹാസഖ്യം അധികാരത്തിലേക്ക്. 47 സീറ്റാണ് സഖ്യം നേടിയത്. ജെ.എം.എം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി .30 സീറ്റാണ് ജെഎംഎമ്മിന് ലഭിച്ചത്. ജെ.എം.എം നേതാവ് ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകും. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ മുഖ്യമന്ത്രി രഘുബര്‍ ദാസ് രാജിവെച്ചു. സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ഗവര്‍ണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്ന് ജെ.എം.എം അറിയിച്ചു. വ്യക്തമായ ആധിപത്യമാണ് മഹാസഖ്യം നേടിയത്. ജെഎംഎമ്മിന് കൂടുതല്‍ സീറ്റുകള്‍ മല്‍സരിക്കാന്‍ വിട്ടു നല്‍കിയ കോണ്‍ഗ്രസ് തീരുമാനം ശരിവെക്കുന്നതാണ് ജനവിധി. 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മഹാസഖ്യത്തിലെ ജാര്‍ഖണ്ഡ് മുക്തി […]

India National

ബംഗാളില്‍ ഗവര്‍ണറെ തടഞ്ഞ് വിദ്യാര്‍ഥികള്‍

ബംഗാളിലെ ജാദവ്‍പൂര്‍ സര്‍വകലാശാലയില്‍ പശ്ചിമബംഗാള്‍ ഗവര്‍ണറെ വിദ്യാര്‍ഥികള്‍ തടഞ്ഞു. ബിരുദദാന ചടങ്ങിനെത്തിയ ഗവര്‍ണര്‍ ജഗ്ദീപ് ധങ്കാറിനെയാണ് വിദ്യാര്‍ഥികള്‍ തടഞ്ഞത്. ബി.ജെ.പി ആക്ടിവിസ്റ്റായ ജഗ്ദീപ് തിരിച്ചുപോകണമെന്ന് വിദ്യാര്‍ഥികള്‍ മുദ്രാവാക്യം വിളിച്ചു. സര്‍വകലാശാലയില്‍ കയറാനാകാതെ ഗവര്‍ണര്‍ കാറിലിരിക്കുകയാണ്. കരിങ്കൊടിയും പ്ലക്കാര്‍ഡുകളുമായി നിരവധി വിദ്യാര്‍ഥികളാണ് ഗവര്‍ണറെ തടഞ്ഞിരിക്കുന്നത്. ഗവര്‍ണര്‍ ബി.ജെ.പിയുടെ ആക്ടിവിസ്റ്റായിരിക്കുന്നുവെന്നും പിരിഞ്ഞുപോകണമെന്നുമാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത്. പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധം അനുദിനം ശക്തിപ്രാപിക്കുകയാണ്. പലയിടത്തും സമാധാനപരമായ പ്രതിഷേധം തുടരുകയാണ്. ജന്തര്‍മന്തറില്‍ ഇന്നലെ കലാ-സാംസ്കാരിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം വേറിട്ട അനുഭവമായി. നിയമം […]

India National

ജാര്‍ഖണ്ഡില്‍ കുതിച്ചുയര്‍ന്ന് ആര്‍ജെഡി

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ ആശ്ചര്യപ്പെടുത്തുന്ന കാര്യം രാഷ്ട്രീയ ജനതാദളി (ആര്‍ജെഡി) ന്റെ മുന്നേറ്റമാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിക്ക് ഒരു സീറ്റ് പോലും ലഭിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ മല്‍സരിച്ച ഏഴില്‍ അഞ്ച് സീറ്റിലും മികച്ച വിജയമാണ് ആര്‍ജെഡി നേടിയത്. പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന സാഹചര്യത്തില്‍ മകന്‍ തേജസ്വി യാദവാണ് ആര്‍ജെഡിക്ക് ചുക്കാന്‍ പിടിക്കുന്നത്. ബിഹാറിനോട് ചേര്‍ന്ന ജാര്‍ഖണ്ഡ് അതിര്‍ത്തിയിലെ അഞ്ച് സീറ്റിലാണ് പാര്‍ട്ടി മിന്നും ജയം കാഴ്ചവച്ചതെന്നതും […]

India National

ഹേമന്ദ് സോറന്‍ ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകുമെന്ന് തേജസ്വി യാദവ്

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയെ വീഴ്ത്തി മഹാസഖ്യം കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുമ്പോള്‍ അടുത്ത മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചിരിക്കുകയാണ് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. ജാര്‍ഖണ്ഡില്‍ ഹേമന്ദ് സോറന്‍ അടുത്ത മുഖ്യമന്ത്രിയാകുമെന്നാണ് തേജസ്വി യാദവിന്റെ പ്രഖ്യാപനം. ”ഞങ്ങള്‍ ഹേമന്ദ് സോറന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. അദ്ദേഹം തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി. ജാര്‍ഖണ്ഡില്‍ വന്‍ ഭൂരിപക്ഷമാണ് മഹാസഖ്യം നേടുക.” തേജസ്വി യാദവ് പറഞ്ഞു. രണ്ടു സീറ്റുകളിലാണ് ഹേമന്ദ് സോറന്‍ മത്സരിക്കുന്നത്. ദംകയില്‍ നിന്നും ബര്‍ഹയ്തില്‍ നിന്നുമാണ് ഹേമന്ദ് സോറന്‍ മത്സരിക്കുന്നത്. ബര്‍ഹയ്ത് സീറ്റില്‍ ഹേമന്ദ് […]

India National

ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി; മഹാസഖ്യത്തിന് മുന്‍തൂക്കം

നിയമസഭ തെരഞ്ഞെടുപ്പ് നടന്ന ജാര്‍ഖണ്ഡില്‍ വോട്ടെണ്ണല്‍ തുടങ്ങി. 81 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകളില്‍ ജെ.എം.എം- കോണ്‍ഗ്രസ് -ആര്‍.ജെ.ഡി സഖ്യത്തിന് നേരിയ മുന്‍തൂക്കം. ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ വിരല്‍ചൂണ്ടുന്നത് എക്സിറ്റ് പോള്‍ ഫലങ്ങള്‍ യാഥാര്‍ഥ്യമാകുമെന്നതിലേക്കാണ്. കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന സൂചനകള്‍ ലഭിച്ചതോടെ പ്ലാന്‍ ബി എന്ന നിലയ്ക്ക് എ.ജെ.എസ്.യു, ജെ.വി.എം തുടങ്ങിവരുമായി ബി.ജെ.പി ചര്‍ച്ച തുടങ്ങി വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേസമയം, പ്രമുഖ സ്ഥാനാര്‍ഥികളെല്ലാം ലീഡ് ചെയ്യുന്നുണ്ട്. ഇതിനിടെ ബി.ജെ.പിയുടെ വിജയം ഉറപ്പാണെന്ന് എം.പി സഞ്ജയ് സേത്ത് […]

India National

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡല്‍ഹിയില്‍ കോൺഗ്രസിന്റെ സത്യഗ്രഹ ധർണ ഇന്ന്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ന് രാജ്ഘട്ടിൽ കോൺഗ്രസിൻറ സത്യഗ്രഹ ധർണ. നടക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ധര്‍ണക്ക് നേതൃത്വം നൽകും. ഉച്ചക്കാണ് ധര്‍ണ ആരംഭിക്കുക. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യ തലസ്ഥാനത്ത് ഇന്നും പ്രതിഷേധം തുടരും. പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസാണ് പ്രതിഷേധവുമായി എത്തുന്നത്. കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നേതൃത്വം നൽകുന്ന സത്യഗ്രഹ ധർണ ഇന്നുച്ചക്ക് രാജ്ഘട്ടിൽ ആരംഭിക്കും. വൈകീട്ട് വരെ ധർണ തുടരും. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക […]

India National

ഇന്‍റര്‍നാഷണല്‍ നമ്പറില്‍ നിന്നും വധഭീഷണി; പരാതിയുമായി ഗൗതം ഗംഭീര്‍ എം.പി

തനിക്ക് ഫോണിലൂടെ വധ ഭീഷണികള്‍ വരുന്നുണ്ടെന്നും അതിനാല്‍ തനിക്ക് സംരക്ഷണം തരണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി എം.പി ഗൌതം ഗംഭീര്‍ ഡല്‍ഹി പൊലീസിന് പരാതി നല്‍കി. ഇന്‍റര്‍ണാഷണല്‍ നമ്പറില്‍ നിന്നാണ് തനിക്ക് വധഭീഷണി ലഭിച്ചതെന്നും ഗംഭീര്‍ പറയുന്നു. തനിക്കും കുടുംബത്തിനും ലഭിച്ച വധഭീഷണിയെക്കുറിച്ച് ഷാഹ്ദാര ഡെപ്യൂട്ടി കമ്മീഷണര്‍ക്കും മറ്റ് മേലുദ്യോഗസ്ഥര്‍ക്കും ഗംഭീര്‍ പരാതി നല്‍കി. തനിക്കും കുടുംബത്തിനും സംരക്ഷണമൊരുക്കണമെന്നും അദ്ദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഗംഭീര്‍ ഇപ്പോള്‍ ബി.ജെ.പിയുടെ ഈസ്റ്റ് ഡല്‍ഹി എം.പിയാണ്.