ബാങ്കുകളുടെ കെ.വൈ.സി(know your customer) അപേക്ഷകളില്‍ ഇനി മുതല്‍ മതം രേഖപ്പെടുത്തേണ്ടി വരും. ബാങ്കിന് നിക്ഷേപകന്‍ നല്‍കേണ്ട രേഖയാണ് നൊ യുവര്‍ കസ്റ്റമര്‍ അഥവ കെ.വൈ.സി രേഖ. മതം ഏതെന്ന് രേഖപ്പെടുത്തുന്നതിന് കെ.വൈ.സി അപേക്ഷകളില്‍ വൈകാതെ തന്നെ ബാങ്കുകള്‍ പുതിയ കോളം ഉള്‍പ്പെടുത്തും. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടില്‍ വരുത്തിയ ഭേദഗതിക്ക് അനുസരിച്ചുളള നടപടികള്‍ക്കാണ് ബാങ്കുകള്‍ തയ്യാറെടുക്കുന്നത്. അയല്‍ രാജ്യങ്ങളില്‍ നിന്ന് കുടിയേറിയ മുസ്‍ലിം ഇതര മതന്യൂനപക്ഷങ്ങള്‍ക്ക് എന്‍.ആര്‍.ഒ അക്കൗണ്ട് തുറക്കുന്നതിനും വസ്തുവകകള്‍ കൈവശം വെയ്ക്കുന്നതിനും അനുമതി […]
National
‘പൗരത്വ ബില്‍ വായിച്ചില്ല, പിന്നെങ്ങനെ പ്രതികരിക്കും?’
പൗരത്വബില്‍ വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബില്ലിനെ കുറിച്ച് അറിയില്ലെന്നും അതിനെ കുറിച്ച് സാംസാരിക്കാനില്ലെന്നുമാണ് ഗാംഗുലി പറഞ്ഞത്. നേരത്തെ മകള്‍ പൗരത്വ പ്രക്ഷോഭത്തെ അനുകൂലിച്ച് സോഷ്യല്‍മീഡിയയില്‍ പ്രതികരിച്ചപ്പോള്‍ രാഷ്ട്രീയവിഷയങ്ങള്‍ മനസിലാക്കാനുള്ള പ്രായം തന്റെ മകള്‍ക്കായില്ലെന്നായിരുന്നു ഗാംഗുലി പറഞ്ഞത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഗാംഗുലിയുടെ അഭിപ്രായപ്രകടനം. ‘അതിന്റെ രാഷ്ട്രീയ വശങ്ങളെക്കുറിച്ച് ഞാന്‍ പ്രതികരിക്കില്ല. കാരണം ഞാന്‍ ഇതുവരെ പൗരത്വബില്‍ വായിച്ചിട്ടില്ല. അതേക്കുറിച്ച് കൂടുതല്‍ മനസിലാക്കാതെ പ്രതികരിക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. പക്ഷേ […]
രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ബഹിഷ്‌കരിക്കുമെന്ന് പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥികള്‍
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധ സൂചകമായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ബിരുദദാനം നിര്‍വഹിക്കുന്ന ചടങ്ങ് ബഹിഷ്‌കരിക്കാന്‍ പോണ്ടിച്ചേരി സര്‍വകലാശാല വിദ്യാര്‍ഥി കൗണ്‍സില്‍. ഡിസംബര്‍ 23നാണ് പരിപാടി. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പേരില്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തലിനു വിധേയരാകുന്ന രാജ്യനിവാസികളോടുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമായാണ് ബഹിഷ്‌കരണമെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ബി.ജെ.പി നേതൃയോഗം
പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭാംഗങ്ങളുടെയും സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് യോഗം ചേരും. പൌരത്വ നിയമ ഭേദഗതിയുടെ പേരിൽ രാജ്യത്ത് ഉയര്‍ന്നിട്ടുള്ള പ്രതിഷേധങ്ങള്‍ മറികടക്കാനുള്ള നീക്കങ്ങള്‍ ചര്‍ച്ചയാകും. മന്ത്രിസഭയിലെ മുഴുവന്‍ അംഗങ്ങളും ബി.ജെ.പി വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ അടക്കമുള്ള മുതിർന്ന നേതാക്കളു യോഗത്തിനെത്തും. പ്രവാസി ഭാരതീയ കേന്ദ്രത്തില്‍ 10.30നാണ് യോഗം. പ്രധാനമന്ത്രി ഭവന പദ്ധതി അടക്കമുള്ള വിവിധ പദ്ധതികളുടെ പുരോഗതിയും തുടര്‍നീക്കങ്ങളും ചര്‍ച്ചയാകും. വൈകാതെ തന്നെ മന്ത്രിസഭാ പുനസംഘടന ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുമുണ്ട്.
പൊലീസ് വെടിവെപ്പ് നടന്ന മംഗളൂരുവില്‍ യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും
പൊലീസ് വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട കർണാടകയിലെ മംഗളൂരുവിൽ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഇന്ന് സന്ദർശനം നടത്തും. കർഫ്യൂ നിലനിൽക്കുന്ന പ്രദേശത്തെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി യദ്യൂരപ്പ ചർച്ച നടത്തും. പ്രദേശത്തെ മുസ്ലീം സംഘടന പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തിയേക്കും. പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതിഷേധം രൂക്ഷമായ കർണാടകയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രഖ്യാപിച്ച നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പൊലീസ് നടപടി മൗലീക അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു കോടതിയുടെ പരാമർശം. […]
പ്രതിഷേധത്തില്‍ മുങ്ങി ഉത്തര്‍പ്രദേശ്; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി
പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ മുങ്ങി ഉത്തര്‍പ്രദേശ്. കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി. കാണ്‍പൂര്‍, ഫിറോസാബാദ്, ബിജ്നോര്‍, സമ്പാല്‍ എന്നിവിടങ്ങളിലായി 6 പേര്‍ കൊല്ലപ്പെട്ടു. കാണ്‍പൂരില്‍ പൊലീസ് വെടിവെപ്പില്‍ 7 പേര്‍ക്ക് പരിക്കേറ്റു. ബീഹാറില്‍ ആര്‍.ജെ.ഡി ഇന്ന് ബന്ദ് ആചരിക്കും. അത്യന്തം ഭീകരമാണ് ഉത്തര്‍പ്രദേശിലെ അന്തരീക്ഷം. സംസ്ഥാനത്തുടനീളം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്റര്‍നെറ്റ്- എസ്.എം.എസ് സേവനങ്ങള്‍ റദ്ദാക്കി. അതിനാല്‍ വൈകിയതും അപൂര്‍ണവുമായ പ്രതിഷേധ ചിത്രമാണ് യു.പിയില്‍ നിന്നും വരുന്നത്. ബിജ്നോറില്‍ 2 പേരും കാന്‍പൂര്‍, ഫിറോസാബാദ്, ബിജ്നോര്‍, സമ്പാല്‍, […]
മംഗളൂരുവിൽ കസ്റ്റഡിയിലെടുത്ത മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു
മംഗളുരു പൊലീസ് കസ്റ്റഡിയിലെടുത്ത കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചു. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷമാണ് മാധ്യമപ്രവര്‍ത്തകരെ വിട്ടയച്ചത്. പൊലീസ് വാനിൽ കയറ്റിയാണ് മാധ്യമ പ്രവര്‍ത്തകരെ കേരള കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിൽ എത്തിച്ചത്. ക്യാമറയും മൊബൈൽ ഫോണും അടക്കം പിടിച്ചെടുത്ത ഉപകരണങ്ങൾ വിട്ട് കൊടുക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ് കുറ്റവാളികളെ പോലെയാണ് പെരുമാറിയതെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ പറഞ്ഞു. ക്യാമറയും മൈക്കും കേടുവരുത്തി. മീഡിയവണ്‍ വാഹനം പോലീസ് ഇതുവരെ വിട്ടുനല്‍കിയിട്ടില്ല. മീഡിയവണ്‍ സംഘത്തിന് പുറമെ ഏഷ്യാനെറ്റ് […]
നടന്‍ സിദ്ധാര്‍ഥ് അടക്കം അറുന്നൂറു പേര്‍ക്കെതിരെ കേസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച നടന്‍ സിദ്ധാര്‍ഥ് അടക്കം അറുന്നൂറു പേര്‍ക്കെതിരെ ചെന്നൈ പൊലീസ് കേസെടുത്തു. ടി.എം.കൃഷ്ണ, നടന്‍ സിദ്ധാര്‍ഥ്, വിടുതലൈ ചിരുതൈകള്‍ കക്ഷി നേതാവ് തിരുമാവളന്‍, മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ഥികള്‍, സാമൂഹിക പ്രവര്‍ത്തകന്‍ നിത്യാനന്ദ് ജയറാം, ഉള്‍പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ തിരുവള്ളുവര്‍കോട്ടത്ത് വിവിവധ സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിലക്കു ലംഘിച്ചു പങ്കെടുത്തതിനാണ് കേസ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ തെറ്റായ പ്രചാരണം നടത്തുമെന്ന് ചൂണ്ടികാണിച്ചു പരിപാടിക്ക് നേരത്തെ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് പൊലീസിന്റെ ശ്രമമെന്നു […]
ഉന്നാവ് പീഡന കേസ്; കുല്‍ദീപ് സെന്‍ഗാറിന് മരണം വരെ ജീവപര്യന്തം
ഉന്നാവ് പീഡന കേസ് പ്രതിയും മുന്‍ ബി.ജെ.പി എം.എല്‍.എയുമായ കുല്‍ദീപ് സെന്‍ഗാറിന് മരണം വരെ ജീവപര്യന്തം തടവ്. ഇതിന് പുറമെ ഇരക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. ഇരക്കും കുടുംബത്തിനും സുരക്ഷ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 13 പ്രോസിക്യൂഷന്‍ സാക്ഷികളെയും 9 പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്. പോക്സോ നിയമത്തിലെ ബലാൽസംഗം, […]
പൗരത്വ ഭേദഗതി നിയമം: ഡല്‍ഹി ജമാ മസ്ജിദില്‍ വന്‍ പ്രതിഷേധം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജമാ മസ്ജിദില്‍ വന്‍ പ്രതിഷേധം. വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷമാണ് പ്രതിഷേധം തുടങ്ങിയത്. ദേശീയ പതാകയുമേന്തിയാണ് പ്രതിഷേധം. പ്രതിഷേധക്കാര്‍ നിലവില്‍ ജമാ മസ്ദില്‍ നിന്നും ഇന്ത്യാ ഗേറ്റിലെത്തിയിരിക്കുന്നു. അവിടെ പൊലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. ദലിത് നേതാവ് ചന്ദ്രശേഖര്‍ ആസാദ് ജമാ മസ്ജിദില്‍ നിന്ന് പ്രതിഷേധ റാലി ആരംഭിച്ചു. ജമാമസ്ജിദിൽ നിന്ന് ആരംഭിച്ച റാലി കാല്‍നടയായി ജന്ദര്‍മന്ദറിലേക്ക് വരും. ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് റാലി. നിയമം പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്ന് […]












