പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായതോടെ പ്രതിരോധം ശക്തമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. നിയമം വിശദീകരിച്ചു കൊണ്ടുള്ള പ്രചരണം വ്യാപിപ്പിക്കും. പ്രതിഷേധങ്ങൾ രാഷ്ട്രീയ പോരിന് വഴിതുറന്ന സാഹചര്യത്തിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം ഇന്ന് ഡൽഹിയിൽ ചേരും. നിയമത്തെ പിന്തുണയ്ക്കുന്നവരുടെ കൂട്ടായ്മയും ഇന്ന് നടക്കും. ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധം വടക്ക് കിഴക്കൽ സംസ്ഥാനങ്ങളില്‍ ശക്തമാവുകയും പൗരത്വ രജിസ്റ്ററിനെ പൗരത്വ ഭേദഗതി നിവയുമായി ബന്ധിപ്പിച്ച് പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ നീക്കം. പൗരത്വം […]
National
മംഗളുരുവില്‍ പൊലീസ് വെടിവെപ്പ്: രണ്ട് പേര്‍ കൊല്ലപ്പെട്ടു
മംഗളുരുവില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് വെടിവെപ്പ്. വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ജലീല്‍, നൌഷിന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകുന്നേരം 4.30ഓടെയാണ് സംഭവം. വെടിവെപ്പില്‍ പരിക്കേറ്റവരില്‍ മുന്‍ മേയര്‍ അഷ്റഫുമുണ്ട്. അഷ്റഫിന്‍റെയും നസീം എന്നയാളുടെയും നില അതീവ ഗുരുതരമാണ്. ബന്തര്‍ പൊലീസ് സ്റ്റേഷന് സമീപമാണ് ഇന്ന് വൈകുന്നേരം വെടിവെപ്പുണ്ടായത്. പരിക്കേറ്റ സമരക്കാരെ പ്രവേശിപ്പിച്ച ആശുപത്രിയിലും പൊലീസ് അക്രമം നടത്തി. ഹൈലാന്‍ഡ് ആശുപത്രിയിലാണ് പൊലീസ് അതിക്രമം നടത്തിയത്. മംഗളുരു പൊലീസ് കമ്മീഷണറേറ്റിന് കീഴിലെ അഞ്ച് […]
പ്രതിഷേധം ; ഡല്‍ഹിയില്‍ 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചു
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യത്ത് പ്രതിഷേധം അലയടിക്കുന്നു. പ്രതിഷേധം ശക്തമായതോടെ ഡല്‍ഹിയില്‍ 18 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഡല്‍ഹിയില്‍ നിന്നുള്ള 19 വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഡല്‍ഹിയുടെ പല ഭാഗങ്ങളിലും ഇന്‍റര്‍നെറ്റ് സൗകര്യവും റദ്ദാക്കിയിട്ടുണ്ട്. റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ചെങ്കോട്ടയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ ജന്തര്‍ മന്ദറില്‍ ഒത്തുചേര്‍ന്നു. ഇടത് പാര്‍ട്ടികളും ജാമിഅ മില്ലിയ്യ വിദ്യാര്‍ഥികളും നടത്താനിരുന്ന മാര്‍ച്ചിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച നിരവധി ഇടത് […]
ഇന്ത്യയിലെ മുസ്ലീങ്ങള്‍ സുരക്ഷിതരാണ്, അവരെ സംരക്ഷിക്കും; കേന്ദ്രമന്ത്രി അബ്ബാസ് നഖ്‌വി
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ശക്തമാകുമ്ബോള്‍ ബില്ലിനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യ ഒരു സ്വര്‍ഗമാണ്. എന്നാല്‍ ന്യൂനപക്ഷങ്ങള്‍ക്ക് പാക്കിസ്ഥാന്‍ നരകമാണെന്ന് മുഖ്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. ചിലര്‍ ഇന്ത്യയില്‍ മുസ്ലീങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയില്ലെന്ന് പ്രചരിപ്പിക്കുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വര്‍ഷങ്ങളായി കഴിയുന്ന മുസ്ലിംങ്ങളെ പൗരത്വ നിയമം ബാധിക്കില്ല. ഇന്ത്യയിലെ മുസ്ലിംകള്‍ സുരക്ഷിതരാണ്. അവരെ സംരക്ഷിക്കുമെന്നും നഖ്‌വി കൂട്ടിച്ചേര്‍ത്തു. പൗരത്വ ബില്‍ പാസാക്കിയശേഷം വളരെ അപകടകരമായ മാനസികാവസ്ഥയിലേക്ക് രാജ്യത്തെ മാറ്റാന്‍ […]
മോദിയെ വീഴ്ത്തിയെ പടികള്‍ പൊളിച്ചുപണിയാനൊരുങ്ങി യുപി സര്‍ക്കാര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി തട്ടിവീണ ഉത്തര്‍പ്രദേശിലെ കാണ്‍പുരിലുള്ള അടല്‍ ഘട്ടിന്റെ പടി പൊളിച്ചു പണിയാനൊരുങ്ങി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ ആഴ്ചയാണ് ഗംഗാ നദിയിലെ ജലത്തിന്റെ ശുദ്ധി പരിശോധിക്കുന്നതിനായുള്ള ജലയാത്രയ്ക്ക് ശേഷം മടങ്ങുന്നതിനിടെ മോദി പടിക്കെട്ടില്‍ തട്ടി വീണത്. പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ഗംഗാ സമിതിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കാനായി പോയതായിരുന്നു അദ്ദേഹം. അടല്‍ ഘട്ടിലെ പടികളിലൊന്നിന്റെ ഉയരം ക്രമം വിട്ടാണെന്നും കടവില്‍ പൂജ ചെയ്യാനെത്തുന്നവര്‍ക്ക് ഇരിക്കുന്നതിനാണ് അങ്ങനെ നിര്‍മിച്ചതെന്നും അധികൃതര്‍ വ്യക്തമാക്കി. മുമ്ബും പല സന്ദര്‍ശകരും വീണിട്ടുള്ള […]
പൗരത്വബില്‍; മകള്‍ക്ക് രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായമായില്ലെന്ന് ഗാംഗുലി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതികരണങ്ങളില്‍ ബി.സി.സി.ഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ താരവുമായ ഗാംഗുലിയുടെ മകളുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന സനയുടെ നീക്കത്തിന് ഇപ്പോള്‍ ഗാംഗുലി തന്നെ വിശദീകരണവുമായി എത്തിയിരിക്കുകയാണ്. രാഷ്ട്രീയം മനസിലാക്കാനുള്ള പ്രായം തന്റെ മകള്‍ക്കായിട്ടില്ലെന്നും ഇത്തരം ചര്‍ച്ചകളിലേക്ക് സനയെ വലിച്ചിഴക്കരുതെന്നുമാണ് ഗാംഗുലിയുടെ പ്രതികരണം. പ്രമുഖ എഴുത്തുകാരന്‍ ഖുശ്‌വന്ത് സിങ്ങിന്റെ ‘ഇന്ത്യയുടെ അന്ത്യം’ എന്ന പുസ്തകത്തിലെ ഭാഗങ്ങള്‍ ഉദ്ധരിച്ചാണ് സന ഇന്‍സ്റ്റഗ്രാമിലൂടെ പൗരത്വ ഭേദഗതിക്കെതിരെ പ്രതികരിച്ചത്. ‘തങ്ങള്‍ മുസ്‌ലിംകളല്ല, ക്രിസ്ത്യാനികളല്ല എന്നതിനാല്‍ […]
ലോട്ടറിയുടെ നികുതി നിരക്ക് ഏകീകരിച്ചു; കേരളത്തിന് തിരിച്ചടിയെന്ന് ധനമന്ത്രി
ലോട്ടറിയുടെ നികുതി നിരക്ക് 28 ശതമാനമായി ഏകീകരിക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. വോട്ടെടുപ്പിലൂടെയാണ് കൗണ്‍സില്‍ തീരുമാനം കൈക്കൊണ്ടത്. ജി.എസ്.ടി കൗണ്‍സിലിന്‍റെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളത്തിലേക്ക് കടന്നുവരാമെന്ന് ലോട്ടറി മാഫിയ കരുതേണ്ടെന്ന് ധനമന്ത്രി തോമസ് ഐസക്ക് വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു ലോട്ടറി നികുതി ഏകീകരിക്കാനുള്ള തീരുമാനം കേരളത്തിന് വലിയ തിരിച്ചടി നല്‍കുന്നതാണ്. ലോട്ടറി നികുതി ഏകീകരിക്കരുതെന്ന് പലപ്പോഴും ധനമന്ത്രി തോമസ് ഐസക്ക് യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വോട്ടെടുപ്പിലെ നേരിയ ഭൂരിപക്ഷത്തില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം നടപ്പാവുകയായിരുന്നു. […]
പൗരത്വ ഭേദഗതി നിയമം: കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്
പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. മൂന്നാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. ജനുവരി രണ്ടാം വാരം കേസ് വീണ്ടും പരിഗണിക്കും. രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യമാണ് കോടതി പരിഗണിച്ചത്. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ അടക്കം സമർപ്പിച്ച അറുപതോളം ഹർജികളാണ് കോടതിയിലെത്തിയത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, […]
തെരഞ്ഞെടുപ്പിനൊരുങ്ങുന്നത് മുസ്‌ലിം പൗരത്വവും പാകിസ്ഥാന്‍ വിരോധവും ആയുധമാക്കി
മുസ്‌ലിം പൗരത്വവും പാകിസ്ഥാന്‍ വിരോധവും വീണ്ടും ആയുധമാക്കി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള തീവ്ര ശ്രമത്തിലാണ് ജാര്‍ഖണ്ഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പിയും. നുഴഞ്ഞു കയറ്റക്കാരുമായോ ബംഗാളി അഭയാര്‍ഥികളുമായോ പ്രത്യക്ഷ ബന്ധങ്ങളില്ലാത്ത സംസ്ഥാനത്ത് രാജ്യത്തെ സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും മറച്ചുപിടിച്ചാണ് മോദിയുടെ പ്രചാരണം. രാമക്ഷേത്ര നിര്‍മ്മാണവും ബി.ജെ.പി ആയുധമാക്കുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി കോണ്‍ഗ്രസിനെയും സഖ്യകക്ഷികളെയും കടന്നാക്രമിച്ചു കൊണ്ടാണ് ജാര്‍ഖണ്ഡിലുടനീളം നരേന്ദ്ര മോദിയും അമിത് ഷായും തെരഞ്ഞെടുപ്പു പ്രചാരണം നയിച്ചു കൊണ്ടിരിക്കുന്നത്. എല്ലാ പാകിസ്ഥാനികള്‍ക്കും ഇന്ത്യന്‍ പൗരത്വം […]
ജാമിഅ സംഘര്‍ഷം
ദേശീയ പൗരത്വ നിയമത്തിനെതിരെ ഡല്‍ഹി ജാമിഅ മില്ലിയയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് പ്രതി ചേര്‍ത്തു. പുതുതായി തയ്യാറാക്കിയ എഫ്.ഐ.ആറില്‍ ഏഴ് പേരാണ് പ്രതികള്‍. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും കേസില്‍ പ്രതിയാണ്. ജാമിഅ വിദ്യാര്‍ഥികളായ ആസിഫ് ഇഖ്ബാല്‍, ചന്ദന്‍ കുമാര്‍, കാസിം എന്നിവരെയാണ് ഡല്‍ഹി പൊലീസ് പ്രതി ചേര്‍ത്തത്. പ്രതി ചേര്‍ക്കപ്പെട്ടവരില്‍ മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ ആസിഫ് ഖാനും ഉള്‍പ്പെടുന്നു. നേരത്തെ വിദ്യാർഥികൾക്കെതിരെ വ്യാപകമായി ഡല്‍ഹി പൊലീസ് എഫ്.ഐ.ആറുകളെടുക്കുന്നുവെന്ന് സീനിയര്‍ അഭിഭാഷക ഇന്ദിര […]












