ഒരു കാരണവശാലും ദേശീയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള മുസ്‍ലിം ഇതര അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നത് മോദി സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും നിയമത്തെ എതിര്‍ക്കുന്നവര്‍ അവര്‍ക്ക് കഴിയുന്നത്ര എതിര്‍ക്കട്ടെയെന്നും അമിത് ഷാ പറഞ്ഞു. പുതിയ നിയമത്തെ എത്രത്തോളം എതിർക്കാമോ അത്രയും എതിർക്കാം. എന്നാലും നിയമവുമായി സർക്കാർ മുന്നോട്ടു പോകും. മുസ്‍ലിം സഹോദരികളോടും സഹോദരന്മാരോടുമാണ് എനിക്ക് പറയാനുള്ളത്. നിങ്ങള്‍ ഒരിക്കലും ഭയപ്പെടേണ്ടതില്ല. ഇന്ത്യയില്‍ ജീവിക്കുന്ന ആരും […]
National
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് പ്രതിപക്ഷം
രാജ്യവ്യാപക പ്രതിഷേധത്തിനിടെ പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എസ്.എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘടനകൾ അടക്കം സമർപ്പിച്ച അറുപതോളം ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളാദേശ് എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31ന് മുൻപ് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദുക്കൾ, സിഖുക്കാർ, പാഴ്‌സി, ജെയിൻ, ബുദ്ധിസ്റ്റുകൾ, ക്രൈസ്തവർ എന്നിവർക്ക് പൗരത്വം നൽകുന്നതാണ് ഭേദഗതി ചെയ്ത നിയമം. മുസ്‌ലിം സമുദായത്തെ ഒഴിവാക്കിയതിൽ […]
നാലു മാസങ്ങള്‍ക്കുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രമുയരും: അമിത് ഷാ
ന്യൂഡല്‍ഹി: അടുത്ത നാലു മാസങ്ങള്‍ക്കുള്ളില്‍ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ കേസിന് പോകേണ്ടാ എന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. പക്ഷേ രാമക്ഷേത്രം പണിയാനുള്ള വിധി ബി.ജെ.പി നേടിയെടുത്തു. നാലു മാസത്തിനുള്ളില്‍ അയോധ്യയില്‍ ആകാശംമുട്ടെ ഉയരത്തില്‍ ഒരു രാമക്ഷേത്രം നിര്‍മിക്കുമെന്നായിരുന്നു അമിത്ഷായുടെ പ്രസ്താവന. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെമ്ബാടും പ്രതിഷേധം കനക്കുമ്ബോഴാണ് അയോധ്യയില്‍ രാമക്ഷേത്രം എത്രയും വേഗത്തില്‍ നിര്‍മിക്കുമെന്ന അമിത് ഷായുടെ പ്രസ്താവന.
ഉന്നാവ് കേസില്‍ ബി.ജെ.പി എം.എല്‍.എ കുറ്റക്കാരനാണെന്ന് കോടതി
ഉന്നാവ് ബലാത്സംഗ കേസില്‍ ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനാണെന്ന് കോടതി.ഡല്‍ഹി തീസ് ഹസാരി കോടതിയാണ് വിധി പറഞ്ഞത്. ഒമ്ബത് പ്രതികളില്‍ ഒരാളെ വെറുതെവിട്ടു. ശിക്ഷ വ്യാഴാഴ്ച പ്രഖ്യാപിക്കും. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായാണ് കേസ്. 13 പ്രോസിക്യൂഷന്‍ സാക്ഷികളെയും ഒമ്ബത് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു. പെണ്‍കുട്ടിയുടെ അമ്മയും അമ്മാവനുമാണ് പ്രധാന സാക്ഷികള്‍. ഡല്‍ഹി എയിംസില്‍ പെണ്‍കുട്ടി ചികിത്സയിലായിരിക്കെ മൊഴിയെടുക്കാന്‍ ആശുപത്രിയില്‍ പ്രത്യേക കോടതി സജ്ജീകരിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും പോക്സോയിലെയും വിവിധ […]
കേന്ദ്ര സര്‍ക്കാരിന്‍റേത് ഭീരുത്വം;പ്രിയങ്ക ഗാന്ധി
ജാമിഅ മില്ലിയ ഇസ്‍ലാമിയ യൂണിവേഴ്സിറ്റിയിലും അലിഗഡ് മുസ്‍ലിം സര്‍വകലാശാലയിലും പൊലീസ് നടത്തിയ നരനായാട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേന്ദ്ര സര്‍ക്കാരിന്‍റേത് ഭീരുത്വമാണ്. സര്‍വകലാശാലകളില്‍ കയറി വിദ്യാര്‍ഥികളെ ആക്രമിക്കുകയാണ് പൊലീസ്. സര്‍ക്കാരിന് ജനങ്ങളുടെ പ്രതിഷേധ സ്വരങ്ങളെ ഭയമാണ്. ഏകാധിപത്യത്തിലൂടെ യുവാക്കളെ അടിച്ചമര്‍ത്താമെന്ന് കരുതേണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. പൌരത്വ ഭേദഗതി നിയമത്തിനെതിരായ ജാമിഅ മില്ലിയയിലെ പ്രക്ഷോഭത്തിനെതിരായ പൊലീസ് നരനായാട്ടതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഇന്നലെ വൈകീട്ട് ആറ് മണിയോടെയാണ് പൊലീസ് സർവകലാശാല ക്യാംപസിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭകാരികളെ […]
ഉന്നാവ് ബലാത്സംഗ കേസില്‍ ഇന്ന് വിധി
ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗര്‍ പ്രതിയായ ഉന്നാവ് ബലാത്സംഗ കേസില്‍ ഇന്ന് ഡല്‍ഹി കോടതി വിധി പറയും. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. 13 പ്രോസിക്യൂഷന്‍ സാക്ഷികളെയും 9 പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ച ശേഷമാണ് കോടതി ഉന്നാവ് കേസില്‍ ഇന്ന് വിധി പറയുന്നത്. അടച്ചിട്ട കോടതി മുറിയിൽ സാക്ഷി മൊഴികൾ രേഖപ്പെടുത്തുന്നത് ഡിസംബർ 2ന് പൂർത്തിയായിരുന്നു. ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറും കൂട്ടാളികളുമാണ് കേസിലെ പ്രതികള്‍. 2017ല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയെ […]
ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി ഡി.എം.കെ
ജാമിഅ മില്ലിയയിലും അലിഗഡ് മുസ്‍ലിം യൂണിവേഴ്‌സിറ്റിയിലും നടന്ന പൊലീസിന്റെ നരനായാട്ടില്‍ ഞെട്ടലും പ്രതിഷേധവും രേഖപ്പെടുത്തി ഡി.എം.കെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍. ജാമിഅ, അലിഗഡ് വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ ഭീകരമായ അക്രമത്തിന്റെ കാഴ്ച്ചകള്‍ കണ്ട് ശരിക്കും ഞെട്ടിയെന്നും അവിടെ ചിന്തിയ മുഴുവന്‍ രക്തത്തിനും വരും ദിവസങ്ങളില്‍ മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജ്യത്തുടനീളം പൗരത്വ നിയമത്തിനെതിരായ നിലക്കാത്ത പ്രതിഷേധം തിരിച്ചറിഞ്ഞ് ബി.ജെ.പി നിര്‍ബന്ധമായും പൗരത്വ ഭേദഗതി നിയമം പുനപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ […]
‘മാപ്പു പറയാൻ എന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണ്…’
‘റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിന്റെ പേരിൽ മാപ്പുപറയാൻ ആവശ്യപ്പെട്ട ബി.ജെ.പിക്ക് ശക്തമായ മറുപടിയുമായി രാഹുൽ ഗാന്ധി. മാപ്പുപറയാൻ തന്റെ പേര് രാഹുൽ സവർക്കർ എന്നല്ല, രാഹുൽ ഗാന്ധി എന്നാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി രാംലീലാ മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിച്ച ഭാരത് ബച്ചാവോ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാർലമെന്റിൽ ഇന്നലെ ബി.ജെ.പിക്കാർ എന്നോട് പറഞ്ഞു, നിങ്ങൾ നടത്തിയ പ്രസംഗത്തിന്റെ പേരിൽ മാപ്പു പറയൂ… സത്യമായ കാര്യം പറഞ്ഞതിന്റെ പേരിൽ മാപ്പുപറയാനാണ് അവർ എന്നോട് ആവശ്യപ്പെടുന്നത്. സഹോദരീ സഹോദന്മാരേ… എന്റെ […]
സംസ്ഥാനത്ത് വധശിക്ഷ കാത്ത് 18 പേര്‍
സംസ്ഥാനത്ത് വിവിധ ജയിലുകളിലായി 18 പേര്‍ വധശിക്ഷയില്‍ മാറ്റമില്ലാതെ കഴിയുന്നതായി ജയില്‍ വകുപ്പ്. ഇതില്‍ രണ്ട് പേര്‍ പൊലീസ് ഉദ്യോഗസ്ഥരാണെന്നും ജയില്‍ വകുപ്പിന്‍റെ കണക്കുകളില്‍ പറയുന്നു. തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലാണ് കൂടുതൽ പേർ വധശിക്ഷ കാത്ത് കഴിയുന്നത്. പത്തുപേരാണ് പൂജപ്പുരയിലുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ മൂന്നുപേരും വിയ്യൂരിൽ അഞ്ചു പേരുമുണ്ട്. ഉരുട്ടിക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട ജിതകുമാറും ശ്രീകുമാറുമാണ് കൂട്ടത്തിലെ പൊലീസുകാർ. ആര്യാ കൊലക്കേസിലെ പ്രിതകളായ അസം സ്വദേശി പ്രദീബ് ബോറ, രാജേഷ്‌കുമാർ, ഒരുമയനൂര്‍ കൂട്ടക്കൊലയിലെ റെജികുമാർ, മാവേലിക്കര […]
മുന്നറിയിപ്പുമായി കണ്ണൻ ഗോപിനാഥൻ ഐ.എ.എസ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നടക്കുന്ന പ്രക്ഷോഭങ്ങൾ ഒരു തുടക്കം മാത്രമാണെന്ന് മുൻ ഐ.എ.എസ് ഓഫീസർ കണ്ണൻ ഗോപിനാഥൻ. മുംബൈയിൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിതനായതിനു ശേഷം, ബിഹാറിലെ അരാരിയയിൽ നടന്ന പ്രക്ഷോഭത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇപ്രകാരം കുറിച്ചത്. ‘അരാരിയയിൽ ഇന്ന് നടന്നതാണിത്. ഇതൊരു തുടക്കം മാത്രമാണ് മിസ്റ്റർ അമിത് ഷാ. ഈ രാജ്യവും അതിന്റെ കരുത്തും നിങ്ങൾ മനസ്സിൽ കരുതിയതിനും രണ്ടാംകിട കുടിലതക്കും അപ്പുറത്താണെന്ന് മനസ്സിലാക്കുക.’ ഇന്നലെ പൗരത്വ ഭേദഗതി ബില്ലിനെതിരായ റാലിയിൽ […]












