India National

നിര്‍ഭയ കേസ്: ദയാഹര്‍ജി നിരസിച്ചത് ചോദ്യംചെയ്ത് പ്രതി സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

ദയാഹര്‍ജി നിരസിച്ച രാഷ്ട്രപതിയുടെ നടപടി ചോദ്യംചെയ്ത് നിര്‍ഭയ കേസിലെ പ്രതി മുകേഷ് നല്‍കിയ ഹര്‍ജി‌ സുപ്രീംകോടതി തള്ളി. ഹര്‍ജിയിലെ വാദങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ ബഞ്ച് ഹര്‍ജി തള്ളിയത്. ഇതോടെ വധശിക്ഷ നടപ്പാക്കുന്നതിനെതിരെ മുകേഷിന് മുന്നിലുണ്ടായിരുന്ന എല്ലാ നിയമ വഴികളും അവസാനിച്ചു. ഇന്നലെ വാദം കേൾക്കൽ പൂർത്തിയായ ഹര്‍ജി ഇന്ന് വിധി പറയുന്നതിന് വേണ്ടി മാറ്റിവെച്ചതായിരുന്നു. ജസ്റ്റിസുമാരായ ആർ ഭാനുമതി, അശോക് ഭൂഷൺ, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ മൂന്നംഗ ബഞ്ചാണ് നിർഭയ […]

India National

‘പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നില്ല’; നിലപാടില്‍ മലക്കം മറിഞ്ഞ് രാജ് താക്കറെ

മഹാരാഷ്ട്ര നവനിർമാൺ സേന സ്ഥാപകൻ രാജ് താക്കറെ പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാടില്‍ മലക്കം മറിഞ്ഞ് രംഗത്ത്. പുതിയ പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നില്ലായെന്ന് വ്യക്തമാക്കിയ രാജ് താക്കറെ ഫെബ്രുവരി 9ന് സംഘടിപ്പിക്കാനിരിക്കുന്ന റാലി ഒരിക്കലും പൗരത്വ നിയമഭേദഗതിയില്‍ പിന്തുണ അറിയിച്ചല്ലായെന്നും വ്യക്തമാക്കി. നേരത്തെ പൗരത്വ നിയമഭേദഗതിയെ പിന്തുണച്ച് രാജ് താക്കറെ രംഗത്തുവന്നിരുന്നു. പൗരത്വ നിയമഭേദഗതിയെ പിന്തുണക്കില്ല. പക്ഷെ പാക്കിസ്ഥാനി, ബംഗ്ലാദേശി അനധികൃത കൂടിയേറ്റക്കാരെ പിന്തുണച്ച് പ്രതിഷേധിക്കുന്നവര്‍ക്കെതിരാണ് തങ്ങളെന്ന് രാജ് താക്കറെ വ്യക്തമാക്കി. ‘പൗരത്വ നിയമഭേദഗതിയെ പിന്തുണക്കുന്നതില്‍ അര്‍ത്ഥമില്ല. ഞങ്ങളുടെ […]

India National

സാമ്പത്തിക പ്രതിസന്ധി മറികടക്കുമോ കേന്ദ്ര ബജറ്റ്?

ജനപ്രിയ ബജറ്റാകുമോ ഇല്ലയോ എന്നതാണ് എക്കാലത്തെയും ബജറ്റവതരണത്തിന് മുമ്പുയരുന്ന ചോദ്യം. എന്നാല്‍ രാജ്യം അനുഭവിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാനാകുമോയെന്നത് മാത്രമാണ് ഇത്തവണത്തെ ബജറ്റില്‍ ഏവരും ഉറ്റുനോക്കുന്നത്. സ്വകാര്യ നിക്ഷേപവും ഉപഭോഗവും വര്‍ധിപ്പിക്കാതെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാവില്ലെന്നാണ് ‌സാമ്പത്തിക വിദഗ്ദര്‍ പറയുന്നത്. ക്ഷാമകാലത്തെ ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്‍റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക രംഗത്തെ എല്ലാ ഏകകങ്ങളും പ്രതിസന്ധിയിലായാലും പിടിച്ചുനില്‍ക്കാറുള്ള ‌പ്രത്യക്ഷ നികുതിയില്‍ വരെ ചരിത്രത്തിലെ ഏറ്റവും വലിയ […]

India National

പ്രായം 3, ഓര്‍മശക്തിയില്‍ പുലി; ഒടുവില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

വയസ്സ് 3, എന്നാല്‍, ഓര്‍മശക്തിയില്‍ പുലിയാണ് ഇഷ ഖാന്‍. ഇഷയുടെ കഴിവിന് അംഗീകാരമായി ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും ഇടം നേടി. കേവലം 2 വയസ്സും 10 മാസവും പ്രായമുള്ളപ്പോള്‍ 50 രാജ്യങ്ങളുടെ പതാകകള്‍, 13 പൊതുസ്ഥലങ്ങള്‍, 14 പഴവര്‍ഗങ്ങള്‍, 18 വാഹനങ്ങള്‍, 21 മൃഗങ്ങള്‍, 21 തൊഴിലുകള്‍, മാസങ്ങള്‍, 29 രാഷ്ട്രീയ പ്രവര്‍ത്തകര്‍, ക്രിക്കറ്റ് താരങ്ങള്‍, ബഹിരാകാശ യാത്രികര്‍ എന്നിവയുടെ ചിത്രങ്ങള്‍ കണ്ട് പേരുകള്‍ കൃത്യമായി പറഞ്ഞാണ് ഇഷ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം […]

India National

പ്രധാനമന്ത്രി മൗനിയാണ്, രാജ്യത്തെ ലോകത്തിന് മുന്നിൽ പരിഹാസ്യമാക്കിയെന്നും രാഹുൽ ​ഗാന്ധി

മോദി ലോകത്തിന് മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ അതിക്രങ്ങളില്‍ പ്രധാനമന്ത്രി മൗനം തുടരുകയാണെന്നും സാമ്പത്തിക ശാസ്ത്രം എന്താണെന്നു അറിയാത്ത പ്രധാനമന്ത്രി ഇന്ത്യൻ സമ്പദ്‍വ്യവസ്ഥ തകർത്തുവെന്നും രാഹുൽ ഗാന്ധി രാജസ്ഥാനിൽ പറഞ്ഞു. ശരിക്കുമുള്ള മാനദണ്ഡപ്രകാരം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 2.5 ശതമാനമാണ്. എന്നാൽ ജി.ഡി.പി കണക്കാക്കാൻ പുതിയ മാനദണ്ഡം കൊണ്ടുവന്ന സർക്കാറിന്റെ കണക്കിൽ അഞ്ച് ശതമാനമാണ് വളർച്ച. യഥാർഥത്തിൽ പ്രധാനമന്ത്രിക്ക് എക്കണോമിക്സ് എന്താണെന്ന് അറിയില്ല. യു.പി.എ സർക്കാറിന്റെ കാലത്ത് ഒൻപത് ശതമാനം വളര്‍ച്ചയുള്ളിടത്താണ് ഈ […]

India National

ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം പൊലീസില്‍ കീഴടങ്ങി

ജെ.എന്‍.യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാം പൊലീസില്‍ കീഴടങ്ങി. അഞ്ച് സംസ്ഥാനങ്ങള്‍ രാജ്യദ്രോഹകുറ്റം ചുമത്തിയ ഷര്‍ജീല്‍ ഇമാം ബിഹാറില്‍ വെച്ചാണ് പൊലീസില്‍ കീഴടങ്ങിയത്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തണമെന്ന് ഷർജിൽ ഇമാം പ്രസംഗിച്ചു എന്നാണ് കേസ്. യുപി, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് അടക്കം 5 സംസ്ഥാനങ്ങള്‍ ഷര്‍ജീല്‍ ഇമാമിന്റെ പ്രസംഗത്തിനെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അലിഗഡ് മുസ്ലിം സർവകലാശാലയിൽ കഴിഞ്ഞ 16 നായിരുന്നു ഷർജീൽ പ്രസംഗിച്ചത്.

India National

പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യക്ക് 10-12 ദിവസത്തിലധികം വേണ്ട:പ്രധാനമന്ത്രി

പൗരത്വ നിയമ ഭേദതി സംബന്ധിച്ച്‌ പ്രതിപക്ഷം അനാവശ്യ ഭീതി പടര്‍ത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇങ്ങനെ ഭയപ്പെടുത്തുന്നവര്‍ പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന പീഡനം കാണാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ശുചിത്വ തൊഴിലാളികളുടെ തസ്തികയിലേക്ക് അമുസ്ലീങ്ങളെ മാത്രം ക്ഷണിച്ചുകൊണ്ട് പാകിസ്താന്‍ സൈന്യം പരസ്യമിറക്കിയെന്നും മോദി ആരോപിച്ചു. ഡല്‍ഹി എന്‍സിസി റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സായുധ സേനക്ക് 10-12 ദിവസത്തില്‍ കൂടുതല്‍ വേണ്ടെന്നും അദ്ദേഹം പറഞ്ഞു.’നമ്മുടെ അയല്‍രാജ്യം നമുക്കെതിരായി മൂന്ന് തവണ യുദ്ധം ചെയ്ത് […]

India National

നിര്‍ഭയ കേസ് പ്രതിയുടെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

നിര്‍ഭയ കൂട്ടബലാത്സംഗ കൊലപാതക കേസിലെ പ്രതി മുകേഷ് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ആര്‍ ബാനുമതി അധ്യക്ഷയായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. രാഷ്ട്രപതി ദയാഹരജി തള്ളിയത് ചോദ്യം ചെയ്താണ് മുകേഷ് സുപ്രീംകോടതിയില്‍ ഹരജി ന‌ല്‍കിയത്. ഫെബ്രുവരി ഒന്നാം തീയതി തൂക്കിലേറ്റാനിരിക്കുന്ന പ്രതിയുടെ ഹരജി അടിയന്തിരമായി പരിഗണിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നിരീക്ഷിച്ചിരുന്നു. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബഞ്ച് ഉച്ചക്ക് 12.30ന് ഹരജി പരിഗണിക്കും. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം […]

India National

പൗരത്വ നിയമഭേദഗതിക്കെതിരെ രംഗത്തിറങ്ങാന്‍ ആഹ്വാനം; സി.ഐ.ടി.യു ദേശീയ സമ്മേളനം അവസാനിച്ചു

സമരപ്രഖ്യാപനവുമായി സി.ഐ.ടി.യു ദേശീയ സമ്മേളനം അവസാനിച്ചു. അഞ്ച് ദിവസങ്ങളായി ചെന്നൈയില്‍ നടത്തിയ സമ്മേളനം, ആയിരങ്ങള്‍ പങ്കെടുത്ത റാലിയോടെയാണ് സമാപിച്ചത്. ദേശീയ പ്രസിഡന്റായി കെ. ഹേമലതയും സെക്രട്ടറിയായി തപന്‍സെന്നും തുടരും. എം.എല്‍ മല്‍ക്കോട്ടിയയാണ് ട്രഷറര്‍. 16 വൈസ് പ്രസിഡന്റുമാരും 19 സെക്രട്ടറിമാരുമുണ്ട്. പൗരത്വ നിയമഭേദഗതി, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അക്രമങ്ങള്‍, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങി, സാധാരണക്കാരന്റെ പ്രശ്നങ്ങളിലെല്ലാം സമരരംഗത്തിറങ്ങാനാണ് സി.ഐ.ടി.യു തൊഴിലാളികളോട് ആഹ്വാനം ചെയ്യുന്നത്. എല്ലാ പ്രക്ഷോഭങ്ങളിലും തൊഴിലാളികളുടെ പങ്കാളിത്തം ഉറപ്പാക്കണം. വനിതാ ദിനത്തില്‍ രാജ്യവ്യാപകമായി ജയില്‍നിറയ്ക്കല്‍ സമരം നടക്കും. […]

India National

ചന്ദ്രശേഖര്‍ ആസാദ് കോഴിക്കോട് എത്തും

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ഈ മാസം മുപ്പത്തിയൊന്നിന് കോഴിക്കോട് എത്തും. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റില്‍ ആസാദ് പങ്കെടുക്കും പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനാധിപത്യ സാഹോദര്യ സംരക്ഷണ സമിതി സംഘടിപ്പിക്കുന്ന പീപ്പിള്‍സ് സമ്മിറ്റിലാണ് ചന്ദ്രശേഖര്‍ ആസാദ് പങ്കെടുക്കുന്നത്. വിവിധ മുസ്‍ലിം – ദലിത് – ആദിവാസി ന്യൂനപക്ഷ സംഘടന പ്രതിനിധികളും പീപ്പിള്‍സ് സമ്മിറ്റില്‍ പങ്കെടുക്കും. ‌ഈ മാസം 31 ന് വൈകീട്ട് 3.30 ന് കോഴിക്കോട് കടപ്പുറത്താണ് പീപ്പിള്‍സ് സമ്മിറ്റ്. മുസ്‍ലിം – […]