പൌരത്വ പ്രക്ഷോഭത്തിൽ മാത്രമല്ല, ഡല്‍ഹി തെരഞ്ഞെടുപ്പിലും ചൂടേറിയ ചര്‍ച്ച വിഷയമായി മാറുകയാണ് ഷാഹിന്‍ ബാഗ്. ഷാഹിന്‍ ബാഗ് റോഡ് ഗതാഗതം പുനഃസ്ഥാപിക്കാത്തത് സംബന്ധിച്ചാണ് പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പോരായ്മയാണിതെന്ന് അരവിന്ദ് കെജ്രിവാളും സംസ്ഥാന സര്‍ക്കാറിന്‍റെ വീഴ്ചയാണെന്ന് ബി.ജെ.പിയും ആരോപിക്കുന്നു. ഷാഹിന്‍ ബാഗ് ഡൽഹി തെരഞ്ഞെടുപ്പില്‍ ചൂടേറിയ പ്രചരണ വിഷയമാവുകയാണ്. ഗതാഗതം പുനഃസ്ഥാപിക്കാത്തത് കെജ്രിവാൾ സര്‍ക്കാറിന്‍റ വീഴ്ചയാണെന്ന ആരോപണവുമായി ആദ്യമെത്തിയത് ബിജെപി. കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദും ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും ആരോപണവുമായി […]
National
‘’ഡല്‍ഹിയെ ലോകോത്തര നഗരമാക്കും, ഇല്ലെങ്കില്‍ എന്റെ ചെവിക്ക് പിടിച്ചോളൂ’’ – അമിത് ഷാ
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നേതാക്കള്‍ പലതരം വാഗ്ദാനങ്ങളും വെല്ലുവിളികളും ഉയര്‍ത്താറുണ്ട്. ഒറ്റനോട്ടത്തില്‍ തന്നെ സ്വപ്നത്തില്‍ പോലും നടക്കാന്‍ സാധ്യതയില്ലാത്ത വാഗ്ദാനങ്ങള്‍ വരെ ഇത്തരക്കാര്‍ ആത്മവിശ്വാസത്തോടെ ഉറക്കെ പറയാറുമുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലെ ചിലതിനെ കുറിച്ച് ഒരിക്കല്‍ അമിത് ഷാ പറഞ്ഞത് അതൊക്കെ ഒരു ‘നമ്പറല്ലേ’ എന്നായിരുന്നു. പിന്നീട് ഒരിക്കല്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊക്കെ ആരെങ്കിലും കാര്യമായി എടുക്കുമോയെന്ന് ചോദിച്ച് ശ്രീധരന്‍ പിള്ളയും ജനങ്ങളെ ഞെട്ടിച്ചിരുന്നു. ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം, ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ അമിത് ഷാ നടത്തിയ […]
സൈനിക സ്കൂളുമായി ആർ.എസ്.എസ്
ആർ.എസ്.എസിന്റെ ആദ്യ സൈനിക സ്കൂള്‍ ഉത്തര്‍പ്രദേശില്‍ ഏപ്രിലില്‍ ആരംഭിക്കും. സൈനിക പ്രവേശനത്തിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് സഹായിക്കുന്ന പരിശീലനങ്ങള്‍ നല്‍കാനാണ് സ്കൂളുകളെന്നാണ് ആർ.എസ്.എസിന്റെ അവകാശ വാദം. ആർ.എസ്.എസിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദ്യാഭാരതിക്കാണ് സ്കൂളിന്റെ ചുമതല. ഏപ്രില്‍ മുതലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷറിലാണ് ആദ്യ സ്‌കൂള്‍ ആരംഭിക്കുന്നത്. അന്തരിച്ച ആര്‍.എസ്.എസ് മുന്‍ മേധാവി രജ്ജു ഭയ്യയുടെ പേരിലാണ് സ്‌കൂള്‍. ഔദ്യോഗിക വിദ്യാഭ്യാസത്തിന് പുറമെ സൈനിക മേഖലയില്‍ പ്രവേശിക്കുന്നതിനുള്ള പരിശീലനമാണ് ഇവിടെ നല്‍കുന്നത്. സി.ബി.എസ്.ഇ പാഠ്യപദ്ധതിയാണ് സ്‌കൂളില്‍ പിന്തുടരുക. […]
എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നു
എമര്‍ജന്‍സി ലാന്‍്ഡിംഗിന് പോലും പറ്റാത്തവിധം നഷ്ടത്തിലേക്ക് പറന്ന രാജ്യത്തിന്റെ സ്വന്തം വിമാന സര്‍വീസായ എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വില്‍ക്കുന്നു. തിങ്കളാഴ്ചയാണ് ഓഹരി വില്‍ക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ചുകൊണ്ട് ഔദ്യോഗിക വൃത്തങ്ങള്‍ രംഗത്തെത്തിയത്. നേരത്തെ ഓഹരി വിഷക്കാനുള്ള ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ഓഹരി വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 17ന് മുമ്ബ് സമീപിക്കണമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. ഓഹരികള്‍ വാങ്ങുന്നവര്‍ എയര്‍ ഇന്ത്യയുടെ നിലവിലെ കടങ്ങളും ബാദ്ധ്യതകളും ഏറ്റെടുക്കണ്ടിവരും. ഏകദേശം 3.26 ബില്യണ്‍ ഡോളറാണ് എയര്‍ […]
പൗരത്വ നിയമഭേദഗതിക്കെതിരെ പശ്ചിമ ബംഗാൾ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും
പൗരത്വ നിയമഭേദഗതിക്കെതിരെ പശ്ചിമ ബംഗാൾ നിയമസഭയിൽ ഇന്ന് പ്രമേയം പാസാക്കും. സഭയിൽ തൃണമൂൽ എം.എൽ.എ പ്രമേയം അവതരിപ്പിക്കും. നിലവിൽ കേരളത്തിനു പുറമെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ എന്നി സംസ്ഥാനങ്ങളും പ്രമേയം പാസ്സാക്കിയിരുന്നു. കഴിഞ്ഞ 20നാണ് പ്രമേയത്തിന് അവതരണാനുമതി തേടി തൃണമൂല്‍ സ്പീക്കർക്ക് കത്ത് നൽകിയത്. ബംഗാള്‍ നിയമസഭ പ്രമേയം പാസ്സാക്കാൻ വൈകുന്നതിനെതിരെ സി.പി.എം നേരത്തെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് കൂട്ടുന്നത്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ […]
ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍. ഹൈദരാബാദ് പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ആസാദ് പങ്കെടുക്കാനിരുന്ന ഹൈദരാബാദ് ക്രിസ്റ്റല്‍ ഗാര്‍ഡനിലെ പ്രതിഷേധ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ആ സാഹചര്യത്തിലാണ് പൊലീസ് നടപടി. ലംഗാര്‍ഹൗസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോട്ടലിൽ വെച്ചാണ് ആസാദിനെ കസ്റ്റഡിയിലെടുത്തത്. ഇതിന് മുമ്പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന്‍റെ പേരില്‍ ഡല്‍ഹി ജമാമസ്ജിദില്‍ നിന്നും പൊലീസ് ആസാദിനെ അറസ്റ്റ് ചെയ്തിരുന്നു. 26 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഡല്‍ഹി […]
റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരുങ്ങി രാജ്യം; പൌരത്വ പ്രക്ഷോഭം തുടരവെ രാജ്യമെങ്ങും കനത്ത സുരക്ഷ
71 ആമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി രാജ്യം ഒരുങ്ങി. നാളെ ഡല്‍ഹി രാജ്പഥില്‍ നടക്കുന്ന ഔദ്യോഗിക ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദേശീയ പതാക ഉയര്‍ത്തും. ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍ ബോള്‍സനാരോമുഖ്യാതിഥിയാകും. രാഷ്ട്രപതി ഇന്ന് വൈകീട്ട് 7 മണിക്ക് റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. പൌരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്താകമാനം തുടരവെയാണ് റിപ്പബ്ലിക് ദിനാഘോഷം. അതിനാല്‍ ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാജ്പഥിലേക്കുള്ള റോഡുകള്‍, പൊതു സ്ഥലങ്ങള്‍, പ്രതിഷേധ വേദികള്‍ തുടങ്ങിയ ഇടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ […]
ഇസ്‍ലാമോഫോബിയ സര്‍വസാധാരണമാക്കാന്‍ ശ്രമം: അരുന്ധതി റോയി
ഇസ്‍ലാം വിരോധം സര്‍വസാധാരണമാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയി. അഡോള്‍ഫ് ഹിറ്റ്‌ലറുടെ നാസി ജര്‍മനിയിലെയും ഇന്നത്തെ ഇന്ത്യയിലെയും അവസ്ഥ സമാനമാണെന്നും അരുന്ധതി വിമര്‍ശിച്ചു. ഏഴാമത് കൊല്‍ക്കത്ത ജനകീയ ചലച്ചിത്രോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവര്‍. ദരിദ്രരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ ദലിതുകളെയും മുസ്‍ലിംകളെയും സ്ത്രീകളെയും പൗരത്വ ഭേദഗതി നിയമം വലിയ തോതില്‍ ബാധിക്കുകയെന്നും അരുന്ധതി പറഞ്ഞു. പൗരത്വ പട്ടിക, പൗരത്വ ഭേദഗതി നിയമം എന്നിവയുടെ യഥാര്‍ഥ ഉദ്ദേശങ്ങള്‍ മറച്ചുവെച്ചുകൊണ്ടുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. വര്‍ഗീയതയാണ് പ്രചരിപ്പിക്കുന്നതെന്നും അരുന്ധതി പറഞ്ഞു. […]
മധ്യപ്രദേശില്‍ ബി.ജെ.പിയില്‍ നിന്ന് കൂട്ടത്തോടെ കൊഴിഞ്ഞുപോക്ക്; 80 നേതാക്കള്‍ രാജിവെച്ചു
പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി ന്യൂനപക്ഷ സെല്ലിലെ 80 ഓളം മുസ്‍ലിം നേതാക്കൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. പൗരത്വ നിയമത്തിലെ പ്രകടനമായ വിഭാഗീയതയില്‍ പ്രതിഷേധിച്ചാണ് കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക്. 80 ഓളം മുസ്‍ലിം നേതാക്കള്‍ ബി.ജെ.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവച്ചതായി നേതാക്കളിലൊരാളായ രാജിക് ഖുറേഷി ഫർഷിവാല പറഞ്ഞു. പുതുതായി ചുമതലയേറ്റ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡക്കാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്. സി.എ.എയെ “മതത്തിന്റെ […]
പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ രണ്ട് ദിവസത്തെ പരോള്‍
പീഡനകേസില്‍ ജയിലില്‍ കിടന്നയാള്‍ക്ക് എം.പിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിച്ച് അലഹബാദ് ഹൈക്കോടതി. രണ്ട് ദിവസത്തെ പരോളിനാണ് അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഗോസി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും ബി.എസ്.പി ടിക്കറ്റില്‍ വിജയിച്ച അതുല്‍ റായ് പീഡനകേസില്‍ ജയിലിലായതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല. ഇതിന് മുമ്പ് ജാമ്യാപേക്ഷ നല്‍കിയിരുന്നുവെങ്കിലും ആവശ്യം കോടതി നിരസിച്ചു. രണ്ട് ദിവസത്തെ പരോള്‍ അനുവദിക്കുന്നതിലൂടെ ജനുവരി 29ന് അതുല്‍ രാജിന് രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്ക് പൊലീസ് കസ്റ്റഡിയില്‍ പോകാമെന്നും […]












