സമാധാന പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഡൽഹിയിൽ ആദ്യ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുകുമാർ സെൻ അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രണബ്. വിയോജിപ്പുകളിൽ കൂടി ജനാധിപത്യം അഭിവൃദ്ധിപ്പെടുമെന്ന് പറഞ്ഞ പ്രണബ് മുഖര്‍ജി അമിത ആത്മവിശ്വാസം സ്വേച്ഛാധിപത്യ പ്രവണതകളെ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തേയോ പൗരത്വ രജിസ്റ്ററിനേയോ നേരിട്ട് പരാമർശിച്ചില്ലെങ്കിലും യുവാക്കൾ ഭരണഘടനയിൽ വിശ്വാസമർപ്പിക്കുന്നത് കാണുന്നത് ഉത്സാഹമുണ്ടാക്കുന്നതായും മുൻ രാഷ്ട്രപതി പറഞ്ഞു. കഴിഞ്ഞ കുറച്ചുനാളുകളായി വലിയ തോതിൽ യുവാക്കളടക്കമുള്ളവർ തെരുവിൽ പ്രതിഷേധിക്കുകയാണ്. അവരുടെ […]
National
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വെച്ച പ്രതിയെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കും
മംഗളൂരു വിമാനത്താവളത്തില്‍ സ്ഫോടക വസ്തു വെച്ച ആദിത്യ റാവുവിനെ ചെന്നൈയിലെത്തിച്ച് തെളിവെടുക്കും. ചെന്നൈയില്‍ നിന്നാണ് പ്രതി സ്ഫോടക വസ്തുവുണ്ടാക്കാനുള്ള സാധനസാമഗ്രികള്‍ വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 10 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. വിമാനത്താവളത്തില്‍ സ്ഫോടക വസ്തുവെച്ച പ്രതിയെ 15 ദിവസത്തേക്ക് പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടിരുന്നെങ്കിലും പത്ത് ദിവസമാണ് കോടതി അനുവദിച്ചത്. ബുധനാഴ്ച രാവിലെ ബെംഗളൂരു പൊലീസിന് കീഴടങ്ങിയ പ്രതിയെ രാത്രിയോടെ മംഗളൂരുവില്‍ എത്തിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷം വ്യാഴാഴ്ച […]
നിര്‍ഭയ കേസ് പ്രതികളുടെ അവസാന ആഗ്രഹമെന്തെന്ന് ആരാഞ്ഞ് തിഹാര്‍ ജയില്‍ അധികൃതര്‍
രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ഫെബ്രുവരി ഒന്നിന് നടപ്പാക്കാനിരിക്കെ പ്രതികളോട് അവസാന ആഗ്രഹമെന്തെന്ന് ആരാഞ്ഞ് തിഹാർ ജയിൽ അധികൃതർ. കഴിഞ്ഞയാഴ്ചയാണ് തിഹാർ ജയില്‍ അധികൃതര്‍ പ്രതികളോട് അന്ത്യാഭിലാഷം എന്തെങ്കിലുമുണ്ടോയെന്ന് ആരാഞ്ഞത്. എന്നാല്‍ നാലുപേരിൽ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു. വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് പ്രതികളുടെ അവസാന ആഗ്രഹം രേഖപ്പെടുത്താൻ നാലുപേരോടും രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഡീഷണൽ ഇൻസ്പെക്ടർ ജനറൽ രാജ്കുമാർ സ്ഥിരീകരിച്ചു. പ്രതികളുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും എന്നാല്‍ അവരാരും ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും […]
സി.എ.എയില്‍ മാറ്റം വേണം; പാര്‍ട്ടി വിടുമെന്ന സൂചന നല്‍കി ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡന്റ്
ബി.ജെ.പി പതാക കയ്യില്‍ പിടിച്ചിരിക്കുന്ന നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രതിമയുടെ ചിത്രം വിവാദമാകുന്നിനിടെ പാര്‍ട്ടി വിടുമെന്ന സൂചനയുമായി നേതാജിയുടെ ചെറുമകനും ബംഗാള്‍ ബി.ജെ.പി വൈസ് പ്രസിഡന്റുമായ ചന്ദ്രകുമാര്‍ ബോസ്. വിവാദമായ പൗരത്വ നിയമത്തിൽ പാർട്ടി നിലപാട് മാറ്റുന്നില്ലെങ്കിൽ ബി.ജെ.പിയിൽ തുടരാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടിവരുമെന്ന് ചന്ദ്രകുമാര്‍ ബോസ് പറഞ്ഞു. വിവാദമായ പൗരത്വ നിയമത്തെക്കുറിച്ചുള്ള പാർട്ടിയുടെ നിലപാടിനെ വിമർശിച്ചുകൊണ്ടായിരുന്നു ചന്ദ്രബോസിന്റെ മുന്നറിയിപ്പ്. ബി.ജെ.പിയുടെ പതാക കയ്യില്‍ പിടിച്ചുനില്‍ക്കുന്ന നേതാജി പ്രതിമയുടെ ചിത്രം നാദിയ ജില്ലയിൽ നിന്നുള്ളതാണ്. […]
പ്രളയത്തില്‍ ആംബുലന്‍സിന് വഴികാട്ടിയായ ബാലന് ധീരതക്കുള്ള പുരസ്കാരം
പ്രളയജലം നിറഞ്ഞ റോഡില്‍ ആംബുലന്‍സിന് വഴികാട്ടിയായി ഓടിയ ബാലനെ ആരും മറക്കാനിടയില്ല. റോഡ് കാണാതെ പകച്ചുനിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് വഴികാട്ടിയായത് 12 കാരനായ വെങ്കിടേഷായിരുന്നു. അരയ്ക്കൊപ്പം ഉയര്‍ന്ന വെള്ളത്തിലൂടെ ആംബുലന്‍സിന് മുന്നില്‍ ഓടിയും നീന്തിയുമാണ് വെങ്കിടേഷ് ആംബുലന്‍സിന് പാതയൊരുക്കിയത്. കഴിഞ്ഞ വർഷം കർണാടകയിൽ നിന്ന് പുറത്തുവന്ന ഏറ്റവും ഹൃദയസ്പർശിയായ ദൃശ്യങ്ങളിലൊന്നായിരുന്നു ഇത്. റായ്ചൂർ ജില്ലയിലെ ദേവദുർഗ താലൂക്കിലെ ഹിരേയനകുമ്പി ഗ്രാമവാസിയാണ് വെങ്കിടേഷ്. തന്റെ ജീവൻ പണയപ്പെടുത്തി വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ആംബുലൻസിനെ നയിക്കാൻ പ്രളയജലം നിറഞ്ഞ പാലത്തിലൂടെ ഓടിയ […]
ഇന്ത്യന്‍ മുസ്‍ലിംകളെ തൊടാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ലെന്ന് രാജ്നാഥ് സിങ്
സാമുദായിക വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യൻ മുസ്‍ലിംകളെ തൊടാൻ ആർക്കും ധൈര്യമുണ്ടാകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വ രജിസ്റ്റർ (എൻ.ആർ.സി), ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻ.പി.ആർ) എന്നിവ നടപ്പാക്കാനുള്ള സർക്കാരിന്റെ പദ്ധതികൾക്കെതിരെ രാജ്യം മുഴുവന്‍ ശക്തമായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന. മീററ്റിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ […]
ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചരണം സജീവം; ക്ഷേമ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് ആം ആദ്മി
ഡൽഹിയിൽ സർക്കാർ നടത്തിയ ക്ഷേമ പ്രവർത്തനങ്ങൾ മുൻ നിർത്തിയാണ് ആം ആദ്മി പാർട്ടി ഇത്തവണ വോട്ട് തേടുന്നത്. നിർഭയ കേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാത്തത്, അനധികൃത കോളനിയിലെ ജനങ്ങൾക്ക് പാർപ്പിടം തുടങ്ങിയ വിഷയങ്ങളാണ് ബി.ജെ.പി മുന്നോട്ട് വെക്കുന്നത്. ആം ആദ്മി സർക്കാർ നടപ്പിലാക്കിയ ക്ഷേമ പദ്ധതികൾ ചുവട് പിടിച്ചുള്ള വാഗ്ദാനങ്ങളാണ് കോൺഗ്രസിന്റേത്. ആപ്പോഴും പ്രചരണത്തിൽ എ.എ.പിക്കൊപ്പം എത്താൻ ഇരു പാർട്ടികൾക്കുമായിട്ടില്ല. വെള്ളം, വൈദ്യുതി, ചികിത്സ, വിദ്യാഭ്യാസം, സ്ത്രീകളുടെ ബസ് യാത്ര തുടങ്ങി ഒരു പിടി ജനക്ഷേമ പദ്ധതികൾ […]
ജാമ്യ വ്യവസ്ഥയില്‍ ഇളവ്; ചന്ദ്രശേഖര്‍ ആസാദ് ഡല്‍ഹിയില്‍
ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് ഡൽഹിയിലത്തി. നേരത്തെ ഏർപ്പെടുത്തിയ വിലക്ക് കോടതി നീക്കിയതോടെ ഡൽഹിയിലെത്തിയ ആസാദ് ആദ്യമെത്തിയത് പൗരത്വ വിരുദ്ധ പ്രക്ഷോഭം തുടങ്ങിയ ജാമിഅ മില്ലിയ സർവകലാശാലയിലും സമരം തുടരുന്ന ഷാഹിൻ ബാഗിലെ സമരപന്തലിലുമാണ്. ഷാഹിൻ ബാഗ് മാതൃകയിൽ ആയിരക്കണക്കിന് സമരപന്തലുകൾ രാജ്യത്തുടനീളം തീർക്കുമെന്ന് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. നേരത്തെ കടുത്ത ഉപാധികളോടെയാണ് ഡല്‍ഹി കോടതി ആസാദിന് ജാമ്യം അനുവദിച്ചിരുന്നത്. ചന്ദ്രശേഖര്‍ ആസാദിനെ കഴിഞ്ഞ ഡിസംബര്‍ 21ന് ഡല്‍ഹിയില്‍ നടന്ന […]
നേപ്പാളിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും
നേപ്പാളിൽ മരിച്ച മലയാളുകളുടെ മൃതദേഹം ഇന്ന് ഡൽഹിയിൽ എത്തിക്കും. തിരുവനന്തപുരം സ്വദേശികളുടെ മൃതദേഹം രാവിലെയും കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാളെ വൈകിട്ടുമാണ് കൊണ്ട് വരിക. മൃതദേഹങ്ങൾ ഡൽഹിയിലെ നോർക്ക പ്രതിനിധിയുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് സർക്കാർ വ്യക്തമാക്കി. വിനോദയാത്രക്ക് പോയ എട്ട് മലയാളികളാണ് മരിച്ചത്. തിരുവനന്തപുരം ചെങ്കോട്ട്കോണം സ്വദേശി പ്രവീണ്‍ കൃഷ്ണനും ഭാര്യയും മൂന്ന് മക്കളും കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിതും ഭാര്യയും കുഞ്ഞുമാണ് മരിച്ചത്. നേപ്പാള്‍ ദാമനിലെ എവറസ്റ്റ് പനോരമ റിസോർട്ടിലാണ് ഇവർ […]
നേപ്പാളില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; എട്ടുമൃതദേഹങ്ങളും ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും
നേപ്പാളില്‍ മരിച്ച എട്ടുമലയാളികളുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. കാഠ്മണ്ഡുവിലെ ത്രിഭൂവന്‍ സര്‍വകലാശാല ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത്. വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ എട്ടുപേരുടെയും മൃതദേഹങ്ങള്‍ കാഠ്മണ്ഡുവില്‍നിന്ന് നാട്ടിലേക്ക് അയക്കും. എംബാം ചെയ്ത് സൂക്ഷിക്കുന്ന മൃതദേഹങ്ങള്‍ ഒരു വിമാനത്തിലായിരിക്കും ഡല്‍ഹി വഴി നാട്ടിലേക്ക് എത്തിക്കുക. നേരത്തെ രണ്ടുവിമാനങ്ങളിലായാണ് മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതില്‍ പിന്നീട് മാറ്റംവരുത്തുകയും ഒരു വിമാനത്തില്‍തന്നെ കൊണ്ടുപോകാന്‍ തീരുമാനമെടുക്കുകയുമായിരുന്നു. കഴിഞ്ഞദിവസമാണ് നേപ്പാളിലെ ദമനിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികളായ എട്ടുമലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. […]












