ഡല്‍ഹി സർക്കാർ സ്‌കൂളുകളുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ ട്വീറ്റ് ചെയ്തതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് 48 മണിക്കൂർ തെരഞ്ഞെടുപ്പ് പ്രചാരണ നിരോധനം ഏർപ്പെടുത്തണമെന്ന് ആം ആദ്മി പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എ.എ.പി നേതാവ് സഞ്ജയ് സിങാണ് ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയിലെ സർക്കാർ സ്‌കൂളുകളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വ്യാജ വീഡിയോകൾ ബി.ജെ.പി നേതാക്കൾ പ്രചരിപ്പിച്ചതിനെതിരെ ആം ആദ്മി നേതാക്കളായ സഞ്ജയ് സിങ്ങും പങ്കജ് ഗുപ്തയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബി.ജെ.പി എം.പിമാരായ ഗൌതം ഗംഭീർ, […]
National
‘നിര്‍ഭയ’യില്‍ വിധി നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം; മരണവാറന്റ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന് പരിഗണിക്കും
വധശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, മരണവാറന്റ് റദ്ദാക്കണമെന്ന നിർഭയക്കേസ് പ്രതികളുടെ ആവശ്യം ഡൽഹി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. പ്രതികളുടെ നിയമപരിഹാരം തേടലുമായി ബന്ധപ്പെട്ട തൽസ്ഥിതി റിപ്പോർട്ട് തിഹാർ ജയിൽ അധികൃതർ സമർപ്പിക്കും. അതേസമയം, വധശിക്ഷ വിധിക്കപ്പെട്ട പ്രതികൾക്ക് ലഭിക്കുന്ന പരിഗണനകൾ പുനഃപരിശോധിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിലവിലെ മരണവാറന്റ് പ്രകാരം നാളെ രാവിലെ ആറിനാണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കേണ്ടത്. ദയാഹർജി അടക്കം നിയമപരിഹാരം തേടുന്ന പശ്ചാത്തലത്തിൽ മരണവാറന്റ് റദ്ദ് […]
‘വെടിയുതിര്‍പ്പോള്‍ നോക്കി നിന്നു’; പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ജാമിഅ വിദ്യാര്‍ഥികള്‍
ജാമിഅ വെടിവെപ്പിൽ പൊലീസ് നിഷ്ക്രിയരായെന്ന് ആരോപിച്ച് ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ജാമിഅ വിദ്യാർഥികൾ. പൊലീസുദ്യോഗസ്ഥർക്കെതിരെ സസ്പെൻഷനടക്കമുള്ള നടപടി ആവിശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് വിദ്യാർഥികളുടെ കൂട്ടായ്മയായ ജാമിഅ കോഡിനേഷൻ കമ്മിറ്റി. ഇന്നലെ ജാമിഅ കോഡിനേഷൻ കമ്മിറ്റി നടത്തിയ രാജ്ഗഢ് മാർച്ചിന് നേരെയാണ് ഹിന്ദുത്വവാദി രാംഭക്ത് ഗോപാൽ വെടിവെച്ചത്. സംഭവ സ്ഥലത്ത് വൻ പൊലീസ് സന്നാഹമുണ്ടായിരുന്നെങ്കിലും ഇയാൾ വെടിയുതിർക്കുന്നത് വരെ പൊലീസ് നോക്കി നിന്നുവെന്നാണ് ആരോപണം. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും വിദ്യാർഥികൾ ആരോപിച്ചിരുന്നു. ശക്തമായ നടപടിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര […]
മോദി സര്‍ക്കാറിന്‍റെ ബജറ്റ് അവതരണം നാളെ
രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ ബജറ്റ് അവതരണം നാളെ. ബജറ്റ് സമ്മേളത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപന പ്രസംഗം നടത്തും. ആദ്യ ദിനം തന്നെ പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടും ഇന്ന് അവതരിപ്പിക്കും. രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേരുന്ന സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം പ്രസംഗം നടത്തുന്നതോടെ ബജറ്റ് സമ്മേളത്തിന് തുടക്കമാകും. രാവിലെ 10 മണിക്ക് ഉപരാഷ്ട്രപതി എം വെങ്കയ്യ […]
കേന്ദ്രമന്ത്രിക്കും ബി.ജെ.പി എം.പിക്കും പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍
വിവാദ പ്രസ്താവനകളെ തുടര്‍ന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനും ബി.ജെ.പി നേതാവും എം.പിയുമായ പർവേഷ് വർമയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രചാരണ വിലക്ക് ഏര്‍പ്പെടുത്തി. അനുരാഗ് താക്കൂറിന് 72 മണിക്കൂറും പര്‍വേഷ് വര്‍മക്ക് 96 മണിക്കൂറുമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തിയത്. നിർണായക ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെയാണ് ബി.ജെ.പി തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. 70 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി എട്ടിന് നടക്കും. ഫെബ്രുവരി 11 നാണ് വോട്ടെണ്ണൽ. ഇരുവരെയും ബി.ജെ.പിയുടെ സ്റ്റാർ കാമ്പെയ്‌നർമാരുടെ […]
ജാമിയ മില്ലിയ വിദ്യാര്‍ഥികളുടെ ലോംഗ് മാര്‍ച്ചിന് നേരെ വെടിവെപ്പ്
പൗരത്വനിയമ ഭേദഗതിക്കെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്ഘട്ടിലേക്ക് നടത്തിയ ലോങ് മാര്‍ച്ചിന് നേരെ വെടിവെപ്പ്. വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥിക്ക് പരിക്കേറ്റു. സിവില്‍ വേഷത്തിലെത്തിയ ആളാണ് പ്രതിഷേധമാര്‍ച്ചിന് നേരെ വെടിവച്ചത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
കെജ്‍രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ. കെജ്‍രിവാള്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ്. ലക്ഷങ്ങള്‍ മുടക്കി കള്ളപ്രചാരണം നടത്തുകയാണ് എ.എ.പിയും ബി.ജെ.പിയും. വര്‍ഗീയത പരത്തുന്ന ബി.ജെ.പിക്ക് എണ്ണ ഒഴിച്ച് നല്‍കുകയാണ് കെജ്‍രിവാളെന്നും അല്‍ക പറഞ്ഞു. കെജ്‌രിവാളും എ.എ.പിയും ഉയര്‍ത്തിക്കാട്ടുന്ന ജനക്ഷേമ പദ്ധതികളെ അപ്പാടെ തള്ളുകയാണ് അല്‍ക ലാംബ. സ്ത്രീ സുരക്ഷ പദ്ധതികളും സൌജന്യ വൈദ്യുതി, വെള്ളം എന്നിവയും വോട്ട് ലക്ഷ്യം വച്ച് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടപ്പിലാക്കിയവയാണെന്ന് അല്‍ക പറയുന്നു. […]
കേന്ദ്ര ബജറ്റ്; ക്ഷേമപദ്ധതികളില്‍ ഉറ്റുനോക്കി രാജ്യം
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ശക്തിപ്പെടുത്തുന്നതിന് കാര്‍ഷിക, വ്യവസായ, സര്‍വീസ് മേഖലകളില്‍ ഗവണ്‍മെന്റ് നിര്‍ണായകമായ എന്ത് പദ്ധതികളാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിക്കുന്നതെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സര്‍ക്കാറിന്റെ ചെലവുകളില്‍ മാത്രമാണ് ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്. സ്വകാര്യ ഉപഭോഗവും നിക്ഷേപവും താഴേക്കു പോയതാണ് നിലവിലുളള ചിത്രം. സ്വകാര്യ മേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ താഴേക്കു പോകുന്നതനുസരിച്ച് മേഖലയുടെ മൊത്തത്തിലുള്ള ആവശ്യങ്ങളും മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് ഏതെങ്കിലുമൊരു മേഖലയില്‍ മാത്രമായി കേന്ദ്രീകരിച്ച് സാമ്പത്തിക മാന്ദ്യത്തെ ചെറുക്കാനാവില്ലെന്നാണ് വിദഗ്ധര്‍ […]
അമിത് ഷായ്ക്കും എട്ട് എംപിമാര്‍ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോ പ്രചരിപ്പിച്ചആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും എട്ട് ബിജെപി എംപിമാര്‍ക്കുമെതിരെ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സ്‌കൂളുകളുടെ വികസനവുമായി ബന്ധപ്പട്ട തെറ്റ്ദ്ധരിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു എന്നതാണ് ആരോപണം. വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കണമെന്നും അമിത് ഷായ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നു. ഡല്‍ഹിയിലെ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കിയെന്നായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചരണായുധം. ഇതിനെ ചോദ്യം ചെയ്ത അമിത് ഷായോട് സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാനായിരുന്നു കെജ്രിവാളിന്റെ വെല്ലുവിളി. […]
ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ ബി.ജെ.പിയില്‍
ഇന്ത്യയുടെ വനിതാ ബാഡ്മിന്റൻ താരം സൈന നെഹ്‌വാൾ ബി.ജെ.പിയില്‍. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി ആസ്ഥാനത്തു നടന്ന ചടങ്ങിലാണ് സൈന അംഗത്വമെടുത്തത്. സൈനയുടെ മൂത്ത സഹോദരി ചന്ദ്രാൻശു നെഹ്‍വാളും ഇതേ ചടങ്ങിൽ ബിജെപി അംഗത്വമെടുത്തു. ഹരിയാനക്കാരിയായ സൈന ഡൽഹി തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്കായി പ്രചാരണത്തിന് ഇറങ്ങുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബി.ജെ.പിയില്‍ ചേരുന്നതെന്ന് സൈന പറഞ്ഞു. 2015ൽ ലോക വനിതാ ബാഡ്മിന്റൻ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയായിരുന്നു സൈന. നിലവിൽ ഒൻപതാം […]










