കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹി ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കഗാന്ധിയും ആശുപത്രിയിലുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സോണിയയെ വിദഗ്ധ പരിശോധനയ്ക്കു വിധേയയാക്കുമെന്ന് അവരോട് അടുത്തവൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച പാർലമെന്റിൽ നടന്ന ബജറ്റ് പ്രസംഗത്തിൽ സോണിയ ഗാന്ധി പങ്കെടുത്തിരുന്നില്ല.
National
തേജസ് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും
തേജസ് ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റില്‍ പറഞ്ഞു. റെയില്‍വേ സ്റ്റേഷന്‍ വികസനത്തിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിക്കും. റെയില്‍ പാതകള്‍ക്കരികില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 27000 കിലോമീറ്റര്‍ റെയില്‍പാത വൈദ്യുതീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. 2024നകം 6000 കിലോമീറ്റര്‍ പുതിയ ഹൈവേ നിര്‍മ്മിക്കും. 2500 കിലോമീറ്റര്‍ ഹൈവേ, 900 കിലോമീറ്റര്‍ സാമ്പത്തിക കോറിഡോര്‍, 200 കിലോമീറ്റര്‍ തീരദേശ കോറിഡോര്‍ എന്നിവയാണ് മറ്റ് പ്രധാന പദ്ധതികള്‍.
ആരോഗ്യമേഖലക്ക് 69,000 കോടി, വിദ്യാഭ്യാസത്തിന് 99300 കോടി
ആരോഗ്യമേഖലക്ക് 69,000 കോടി രൂപ വകയിരുത്തിയതായി നിര്‍മ്മലാ സീതാരാമന്‍. 2025 ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും. 120 ജില്ലകള്‍ക്ക് ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം ചികില്‍സാ സൌകര്യമൊരുക്കും. ജില്ലാ ആശുപത്രികളില്‍ മെഡിക്കല്‍ കോളജ് തുടങ്ങാന്‍ കേന്ദ്ര സഹായം നല്‍കുമെന്നും നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. വിദ്യാഭ്യാസത്തിന് 99300 കോടിയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. 3000 കോടി നൈപുണ്യ വികസനത്തിനും മാറ്റിവച്ചു. സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഏഷ്യന്‍-ആഫ്രിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്കായി സര്‍വകലാശാലകളില്‍ പഠന സൌകര്യം വര്‍ധിപ്പിക്കും. വിദ്യാഭ്യാസ ഗുണനിലവാര […]
നൂറ് പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റ്
2024 ഓടേ രാജ്യത്ത് നൂറ് പുതിയ വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് ബജറ്റ് നിര്‍ദേശം. ആഭ്യന്തര വ്യോമയാന മേഖലയുടെ വളര്‍ച്ചയ്ക്കായി രൂപം നല്‍കിയ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇത് നടപ്പാക്കുകയെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. നിക്ഷേപത്തിന് മുന്‍പ് നിര്‍ദേശങ്ങളും ഉപദേശങ്ങളും നല്‍കാന്‍ പാകത്തിനുളള സംവിധാനമാണ് ഒരുക്കുന്നത്. വാണിജ്യ, വ്യവസായ മേഖലയുടെ വളര്‍ച്ചയ്ക്ക് 27300 കോടി രൂപ നീക്കിവെച്ചതായി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. റെയില്‍വേ ട്രാക്കിന് സമീപമുളള റെയില്‍വേയുടെ സ്ഥലത്ത് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുമെന്നും നിര്‍മ്മല പറഞ്ഞു.
കഫീൽ ഖാന് ജുഡീഷ്യൽ കസ്റ്റഡിയിൽ
പൗരത്വ ഭേദഗതി നിയമത്തിനെതിരായി അലിഗഢ് മുസ്ലിം സർവകലാശാലയിൽ പ്രസംഗിച്ചതിന് അറസ്റ്റിലായ ഡോക്ടർ കഫീൽ ഖാനെ ജുഡീഷൽ കസ്റ്റഡിയിൽ വിട്ടു. ജുഡീഷൽ കസ്റ്റഡിയിൽനിന്നു കഫീൽ ഖാനെ പിന്നീട് മഥുര ജയിലിലേക്കു മാറ്റി. പൗരത്വ ഭേദഗതിക്കെതിരെ ഡിസംബറിൽ അലിഗഢ് മുസ്ലിം സർവകലാശാലയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കഫീൽ ഖാനെ അറസ്റ്റു ചെയ്തത്. പ്രകോപനപരമായ പ്രസംഗം നടത്തിയെന്നും ഹിന്ദു, സിഖ്, പാഴ്സി, ക്രിസ്ത്യൻ മതവിഭാഗക്കാർക്കെതിരെ വിദ്വേഷം വളർത്തുന്ന രീതിയിലായിരുന്നു കഫീൽ ഖാന്റെ പ്രസംഗമെന്നും എഫ്.ഐ.ആറിൽ ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കായി […]
രണ്ടാം മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരണം തുടങ്ങി
രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം പൊതുബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി നിർമല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേതു പോലെ ചുവന്ന പട്ടിൽ പൊതിഞ്ഞാണ് ധനമന്ത്രി ബജറ്റ് രേഖകൾ ലോക്‌സഭയിലേക്കു കൊണ്ടുവന്നത്. ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂറിനും മന്ത്രാലയ ഉദ്യോഗസ്ഥർക്കുമൊപ്പം പാർലമെന്റിലെത്തിയ അവർബജറ്റവതരണത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അനുമതി തേടി. 2019 -20 സാമ്പത്തിക വർഷത്തിൽ 7 മുതൽ ഏഴര ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ച നിരക്ക്. എന്നാൽ അത് അഞ്ചു ശതമാനത്തിൽ ഒതുങ്ങി. 2020-21 സാമ്പത്തിക […]
ഇന്നും ബാങ്ക് അവധി; വലഞ്ഞത് ഇടപാടുകാര്‍
ശമ്ബളവര്‍ധന ആവശ്യപ്പെട്ട് രാജ്യത്തെ പൊതുമേഖലാബാങ്ക് ജീവനക്കാര്‍ നടത്തുന്ന പണിമുടക്ക് രണ്ടാംദിവസവും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. വെള്ളിയും ശനിയും തുടര്‍ച്ചയായി രണ്ടുദിവസം ബാങ്കുകള്‍ അടഞ്ഞുകിടന്നു. പണനിക്ഷേപം, പിന്‍വലിക്കല്‍, ചെക്ക് മാറല്‍, വായ്പ ഇടപാട് തുടങ്ങിയവയെല്ലാം പണിമുടക്ക് ബാധിച്ചു. ബാങ്ക് യൂണിയനുകളുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തിലാണ് പണിമുടക്ക്. സ്വകാര്യബാങ്കുകളായ ഐ.സി.ഐ.സി.ഐ., എച്ച്.ഡി.എഫ്.സി. എന്നിവ പ്രവര്‍ത്തിച്ചു.
ഇന്ത്യക്കാരുമായി വുഹാനില്‍ നിന്ന് വിമാനം ഡല്‍ഹിയില്‍; 42 മലയാളികള്‍
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര്‍ മലയാളികളാണ്. 56 പേർ ആന്ധ്രയിൽ നിന്നുള്ളവരാണ്. തമിഴ്നാട്ടിൽ നിന്ന് 53 പേരാണ് എത്തിയത്. യാത്ര ചെയ്യുന്നതിനു രണ്ട് ഇന്ത്യക്കാരെ ചൈനീസ് എമിഗ്രേഷൻ അധികൃതർ തടഞ്ഞു. ഇരുവർക്കും ഉയർന്ന ശരീരോഷ്മാവ് ഉണ്ടായിരുന്നതാണു കാരണം. ഒരു പുരുഷനെയും ഒരു സ്ത്രീയെയുമാണു തടഞ്ഞത്. ഇരുവരെയും ചൈനയിൽ തന്നെ വിശദമായി പരിശോധിക്കും. ഇതില്‍ 211 വിദ്യാര്‍ഥികളും മൂന്ന് […]
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ സങ്കൽപ് പത്രിക പുറത്തിറക്കി
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ സങ്കൽപ് പത്രിക പുറത്തിറക്കി. സുരക്ഷിതവും വികസിതവുമായ ഡൽഹിയാണ് ലക്ഷ്യമെന്ന് നേതാക്കൾ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ ഉയർത്തി കാട്ടുന്നത് കൂടിയാണ് പ്രകടന പത്രിക. കേന്ദ്ര മന്ത്രിമാരായ നിതിൻ ഗഡ്കരി, പ്രകാശ് ജാവദേക്കർ, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ മനോജ് തിവാരി, ഡല്‍ഹിയിലെ എം.പിമാർ എന്നിവർ ചേർന്നാണ് സങ്കല്‍പ് പത്രിക പുറത്തിറക്കിയത്. വായു, ജല മലിനീകരണം ഇല്ലാതാക്കും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്ന് യമുന ശുദ്ധീകരിക്കും. തുടങ്ങിയവ പ്രധാന വാഗ്ദാനങ്ങളാണ്. അനധികൃത കോളനികൾക്ക് അംഗീകാരം […]
മോദി സർക്കാരിന്റെ രണ്ടാം പൊതു ബജറ്റ് ഇന്ന്
രണ്ടാം മോദി സർക്കാരിന്റെ രണ്ടാം പൊതു ബജറ്റ് ഇന്ന്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്ന സർവേ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കൂടുതൽ ഉത്തേജന പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. 2019 -20 സാമ്പത്തിക വർഷത്തിൽ 7 മുതൽ ഏഴര ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ച നിരക്ക്. എന്നാൽ അത് അഞ്ചു ശതമാനത്തിൽ ഒതുങ്ങി. 2020-21 സാമ്പത്തിക വർഷത്തിൽ ആറു മുതൽ ആറര ശതമാനം ആണ് പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക്. അത് കൈവരിക്കണമെങ്കിൽ ഉത്തേജന പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ പറയുന്നു. അടിത്തട്ടിൽ പണം എത്തുന്ന […]












