മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പരാമർശവുമായി വീണ്ടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഭജനശേഷം ഇന്ത്യയിൽ തുടരാൻ മുസ്ലിങ്ങൾ തീരുമാനിച്ചെങ്കിലും രാജ്യത്തിനുവേണ്ടി അവർ ഒരു സഹായവും ചെയ്തില്ലെന്നാണ് അദ്ദേഹം പരാമർശം നടത്തിയത്. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിൽ എത്തിനിൽക്കവെയാണ് ബി.ബി.സി ഹിന്ദിക്ക് നൽകിയ അഭിമുഖത്തിൽ യോഗിയുടെ വിദ്വേഷ പരാമർശം. പാക്കിസ്ഥാൻ എന്ന രാജ്യത്തിന്റെ രൂപീകരണത്തിന് കാരണമായ വിഭജനത്തെ എതിർക്കുകയായിരുന്നു മുസ്ലിങ്ങൾ ചെയ്യേണ്ടിയിരുന്നതെന്നും യോഗി പറഞ്ഞു.
National
ജെ.എന്‍.യുവില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം: മുന്‍ എ.ബി.വി.പി നേതാവ് അറസ്റ്റില്‍
ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിൽ വിദ്യാർഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ എ.ബി.വി.പി മുൻ നേതാവ് അറസ്റ്റിൽ. രാഘവേന്ദ്ര മിശ്ര എന്ന ഗവേഷക വിദ്യാർഥിയാണ് അറസ്റ്റിലായത്. രണ്ടാം യോഗി ആദിത്യനാഥ് എന്നാണ് രാഘവേന്ദ്ര സ്വയം വിശേഷിപ്പിക്കുന്നത്. വസ്ത്രധാരണവും യോഗിക്ക് സമാനമാണ്. രാഘവേന്ദ്ര ഹോസ്റ്റല്‍ മുറിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പെണ്‍കുട്ടി ബഹളം വെച്ചതോടെ സുരക്ഷാ ജീവനക്കാര്‍ രാഘവേന്ദ്രയെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി രാഘവേന്ദ്രയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. നേരത്തെ നിരവധി പെൺകുട്ടികൾ രാഘവേന്ദ്രക്കെതിരെ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല. […]
നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു
തമിഴ് നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്‍റെ പരിശോധന തുടരുന്നു. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികളാണ് പുലര്‍ച്ചെയും തുടരുന്നത്. ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിർമാണ കമ്പനിയും വിജയും നൽകിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി പറയുന്നത്. ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. എ.ജി.എസ് കമ്പനിയുടെ വിവിധ ഓഫീസുകളില്‍ നിന്നും 24 കോടി രൂപയും രേഖകളും […]
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പ്; പരസ്യ പ്രചരണം ഇന്നവസാനിക്കും
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്നവസാനിക്കും. ആം ആദ്മി പാർട്ടി, ബി.ജെ.പി, കോൺഗ്രസ് എന്നീ പാർട്ടികളിലെ മുതിർന്ന നേതാക്കൾ പ്രചരണത്തിനിറങ്ങും. വൈകിട്ട് ആറു മണി വരെയാണ് പരസ്യ പ്രചരണത്തിനുള്ള സമയം. തെരഞ്ഞെടുപ്പു പ്രചരണം അവസാനിക്കുമ്പോൾ അയോധ്യ രാമക്ഷേത്ര നിർമാണ ട്രസ്റ്റ് രൂപീകരിച്ചതാണ് ബി.ജെ.പിയുടെ ഒടുവിലത്തെ പ്രചരണ വിഷയം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. മുത്തലാഖ് നിയമം, പൗരത്വ ഭേദഗതി നിയമം എന്നിവയും ഉയർത്തി കാട്ടി ഭൂരിപക്ഷ വോട്ടുകൾ ഉറപ്പിക്കാനാണ് ശ്രമം. അടിസ്ഥാന സൗകര്യ വികസനം, ക്ഷേമ […]
മതേതരമായി ചിന്തിക്കുന്നവര്‍ പാകിസ്താന്‍റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെടുന്നു: ചിദംബരം
നിങ്ങള്‍ മതേതരമായി ചിന്തിക്കുന്നുവെങ്കില്‍ നിങ്ങളുടെ രാജ്യസ്നേഹം ചോദ്യംചെയ്യപ്പെടുമെന്നതാണ് ഇന്ത്യയിലെ ഇന്നത്തെ അവസ്ഥയെന്ന് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. മതേതരത്വത്തെ കുറിച്ച് സംസാരിക്കുന്നവര്‍ പാകിസ്താന്‍റെ ഭാഷയില്‍ സംസാരിക്കുന്നവര്‍ എന്ന് മുദ്രകുത്തപ്പെടുന്നുവെന്നും ചിദംബരം പറഞ്ഞു. ഡല്‍ഹിയില്‍ ഒരു പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിദംബരം. സവര്‍ക്കറും ഗോള്‍വാള്‍ക്കറും സ്വപ്നം കണ്ട ഇന്ത്യ യാഥാര്‍ഥ്യമാക്കാനാണ് അധികാരം ദുരുപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അംബേദ്കറും നെഹ്റുവുമൊക്കെ വിഭാവനം ചെയ്ത ഭരണഘടനയ്ക്ക് എന്ത് സംഭവിക്കുമെന്നാണ് നമ്മള്‍ ഇപ്പോള്‍ ആലോചിക്കേണ്ടതെന്നും ചിദംബരം പറഞ്ഞു. പൌരത്വ ഭേദഗതി […]
കെജ്‌രിവാള്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍, വിലയിരുത്തലുകള്‍
അഴിമതി രഹിത ഇന്ത്യ ലക്ഷ്യം വെച്ചുകൊണ്ട് 2011-ല്‍ സ്വാതന്ത്ര്യസമര സേനാനി അണ്ണാ ഹസാരെ ആരംഭിച്ച ‘India against Corruption movement’ ന്‍റെ രാഷ്ട്രീയ ഉപോല്പന്നമായാണ് ആംആദ്മി പാര്‍ട്ടി ഉദയം കൊള്ളുന്നത്. അന്ന് രാജ്യമാകെ പടര്‍ന്നുപിടിച്ച ‘അണ്ണാ തരംഗ’ത്തിലെ പ്രധാനികളായിരുന്നു അരവിന്ദ് കെജ്‌രിവാള്‍, മനീഷ് സിസോദിയ, ഗോപാല്‍ റായി, ശാന്തിഭൂഷണ്‍, മകന്‍ പ്രശാന്ത് ഭൂഷണ്‍, ജസ്റ്റിസ് സന്തോഷ് ഹെഗ്‌ഡെ, കിരണ്‍ ബേദി തുടങ്ങിയവര്‍. 2009 മുതല്‍ 2014 വരെ ഭരിച്ച രണ്ടാം യുപിഎ സര്‍ക്കാര്‍ കൊടിയ അഴിമതിയാരോപണങ്ങളില്‍ മുങ്ങിത്താഴ്ന്നപ്പോഴായിരുന്നു […]
ഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല; നിലപാടിൽ ഉറച്ച് നില്‍ക്കുന്നു
മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍നടന്ന സ്വാതന്ത്ര്യസമരം നാടകമാണെന്ന വിവാദ പരാമര്‍ശത്തില്‍ പശ്ചാത്താപിക്കാൻ തയാറാകാതെ ബി.ജെ.പി എം.പി അനന്ത്കുമാർ ഹെഗ്ഡെ. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുകയാണെന്നും മഹാത്മാ ഗാന്ധിയെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അനന്ദ്കുമാർ ഹെഗ്ഡെ വ്യക്തമാക്കി. അനാവശ്യമായ വിവാദമാണ് പ്രസ്താവനയുടെ പേരില്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ നുണയാണ് പറഞ്ഞത്. പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയെക്കുറിച്ചോ ഗാന്ധിയെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. ഗാന്ധിയെക്കുറിച്ചോ ജവഹർലാൽ നെഹ്റുവിനെക്കുറിച്ചോ അല്ലെങ്കിൽ ഏതെങ്കിലും സ്വാതന്ത്ര്യ സമരസേനാനികളെക്കുറിച്ചോ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ആദ്യം അതു കാണിക്കൂ– […]
ഡല്‍ഹിയില്‍ ബി.ജെ.പി തകര്‍ന്നടിയുമെന്ന് ടൈംസ് നൗ സര്‍വെ ഫലം
ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് ജയിച്ചുകയറുമെന്ന സര്‍വെ ഫലവുമായി ടൈംസ് നൗ. രാജ്യ തലസ്ഥാനത്തിന്റെ ഭരണം പിടിച്ചടക്കാമെന്ന മോദിയുടെയും അമിത് ഷായുടെയും കണക്കുകൂട്ടലുകള്‍ സ്വപ്നമായി തന്നെ അവശേഷിക്കുമെന്നാണ് സര്‍വെ ഫലം വ്യക്തമാക്കുന്നത്. വര്‍ഷങ്ങളോളമായി ബി.ജെ.പിയെ അകറ്റിനിര്‍ത്തിയിട്ടുള്ള ഡല്‍ഹി ഇത്തവണയും ഇതേ തീരുമാനം തന്നെയായിരിക്കും കൈക്കൊള്ളുകയെന്ന് സര്‍വെ പറയുന്നു. ഇതിന് മുമ്പ് പത്തു വര്‍ഷം കോണ്‍ഗ്രസിനും കഴിഞ്ഞ അഞ്ച് വര്‍ഷം എ.എ.പിക്കും അവസരം കൊടുത്ത ഡല്‍ഹി ജനത ഇത്തവണ തങ്ങളെ സ്വീകരിക്കുമെന്ന ബി.ജെ.പിയുടെ അവകാശവാദങ്ങളുടെ മുനയൊടിച്ച് ആയിരിക്കും തെരഞ്ഞെടുപ്പ് […]
“വാഗ്ദാനം ചെയ്ത 15 ലക്ഷം തന്നില്ല” മോദിക്കും അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
അധികാരത്തിൽ എത്തിയാൽ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപം നൽകുമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെതിരെ സമർപ്പിക്കപ്പെട്ട കേസിൽ റാഞ്ചി കോടതി നടപടികൾ തുടങ്ങി. വഞ്ചനാക്കുറ്റം ആരോപിച്ച് അഭിഭാഷകനായ എച്ച് കെ സിംഗാണ് ഇരുവർക്കുമെതിരെ കേസ് നൽകിയിരിക്കുന്നത്. കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെയാണ് മൂന്നാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്. അധികാരത്തിൽ എത്തിയാൽ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപം നൽകുമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് […]
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയമാക്കി നരേന്ദ്രമോദി
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യ വിഷയമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷാഹിൻ ബാഗ് സമരം ഇന്ത്യയെ വിഭജിക്കാനുള്ള ശ്രമമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ ജനം മനസിലാക്കിയെന്ന് കോണ്‍ഗ്രസും ആംആദ്മിയും പ്രതികരിച്ചു. വോട്ടെടുപ്പിന് അഞ്ച് ദിവസം മാത്രം ശേഷിക്കെ പൂര്‍ണമായും പ്രചാരണം പൌരത്വ ഭേദഗതി നിയമത്തിനെതിരായ സമരങ്ങള്‍ക്കെതിരാക്കി മാറ്റിയിരിക്കുകയാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ക്കര്‍ധൂമയില്‍ നടത്തിയ പ്രചാരണ റാലിയിലും മുഖ്യവിഷയം ഷാഹീന്‍ ബാഗായിരുന്നു. ഷാഹീൻ ബാഗ് സമരം ഇന്ത്യയെ […]












