നരേന്ദ്ര മോദി ഒരു പ്രധാനമന്ത്രിയെ പോലെയല്ല പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞദിവസം ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് മോദി വിശേഷിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ മുതിര്‍ന്നതോടെയാണ് മോദി പരിഹസിച്ചു കൊണ്ട് പ്രതികരിച്ചത്. ‘ഞാന്‍ 30-40 മിനിറ്റുകള്‍ സംസാരിച്ചെങ്കിലും ചിലര്‍ ഇങ്ങനെയാണ്, ട്യൂബ് ലൈറ്റ് പോലെ കത്താന്‍ വൈകും.’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. പ്രധാനമന്ത്രിയുടെ പ്രതികരണം കേട്ട ബി.ജെ.പി അംഗങ്ങള്‍ […]
National
കെജ്‍രിവാളിനെതിരായ യോഗിയുടെ ‘ബിരിയാണി’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ‘ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്‍രിവാള്‍ ബിരിയാണി നല്‍കാമെന്നേറ്റിട്ടുണ്ട്’ എന്ന യോഗിയുടെ പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മുമ്പ് പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നും പ്രാഥമിക അന്വേഷണത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായും കമ്മീഷന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് യോഗി ആദിത്യനാഥ് വിവാദമായ പരാമര്‍ശം കെജ്‍രിവാളിനെതിരെ ഡല്‍ഹിയില്‍ നടത്തിയത്. അതെ […]
ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി
രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഭരണകക്ഷിയായ എ.എ.പി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക […]
നികുതി പിരിവ് ഊർജ്ജിതമാക്കും; നികുതിയിതര വരുമാനം വർദ്ധിപ്പിക്കും
വരുമാന വർദ്ധനവ് ലക്ഷ്യമിട്ടുള്ള കർമ്മപദ്ധതിയാണ് ബജറ്റിന്റെ പ്രധാന സവിശേഷത. നികുതി പിരിവ് ഊർജ്ജിതമാക്കാനും ന്യായവില ഉൾപ്പടെയുള്ള നികുതിയിതര വരുമാനം വർദ്ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം ചൂണ്ടിക്കാട്ടിയാണ് വരുമാന വർദ്ധനവിനുള്ള നിർദ്ദേശങ്ങൾ ധനമന്ത്രി മുന്നോട്ട് വെക്കുന്നത്. ഭൂമിയുടെ ന്യായവില 10 ശതമാനം വർദ്ധിപ്പിച്ചതാണ് പ്രധാന പ്രഖ്യാപനം. ഇതിലൂടെ 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. വൻകിട പ്രോജക്ടുകൾക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാൾ 30 ശതമാനം വരെ വില പുതുക്കി നിശ്ചയിക്കും. 2 […]
ബി.ജെ.പി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കുന്നു; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെജ്‍രിവാള്‍
കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീലയിട്ടത്. ബി.ജെ.പി പ്രവര്‍ത്തകരെ വ്യാജ ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുകയും മനസിന് ആശ്വാസം കിട്ടാന്‍ ഹനുമാൻ സ്തുതി ഉരുവിടാന്‍ എല്ലാവരേയും ഉപദേശിക്കുകയും ചെയ്തുകൊണ്ടായിരുന്നു കെജ്‍രിവാളിന്റെ പ്രചാരണം അവസാനിച്ചത്. “വൃത്തികെട്ട തന്ത്രങ്ങൾ” പ്രയോഗിച്ചിട്ടും ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ ബി.ജെ.പിയ്ക്ക് കഴിഞ്ഞില്ലെന്ന് പത്രസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റിയതായി അദ്ദേഹം ആരോപിച്ചു. ”സ്കൂളുകൾ, […]
ഡല്‍ഹി തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ പ്രചരണ ഗാനത്തിന് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്‍ലൈക്കുകള്‍
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി ഇറക്കിയ പ്രചാരണഗാനത്തിന് ലൈക്കിനേക്കാള്‍ കുടുതല്‍ ഡിസ്‍ലൈക്കിന്റെ പൂരം. പൗരത്വ നിയമഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയവ മുന്‍നിര്‍ത്തി ഇറക്കിയ ഗാനത്തിനെതിരെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ പ്രതിഷേധക്കാരെ തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് ഗാനത്തില്‍ പാര്‍ട്ടി വിശേഷിപ്പിക്കുന്നത്. പ്രചരണ ഗാനത്തിന്റെ ദൈര്‍ഘ്യം 2.08 മിനിറ്റാണ്. യൂട്യൂബില്‍ ബി.ജെ.പി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ഗാനം […]
അവസാനിക്കുന്നില്ല; ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മഫ്തി എന്നിവർക്കെതിരെ കരിനിയമം ചുമത്തി
കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീർ മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുള്ള, മെഹ്ബൂബ മഫ്തി എന്നിവർക്കെതിരെ പൊതുസുരക്ഷാ നിയമം ചുമത്തി. വിചാരണ കൂടാതെ ആരെയും മൂന്നു മാസത്തേക്ക് തടങ്കലിൽ വയ്ക്കാൻ പൊലീസിന് അനുമതി നൽകുന്നതാണ് പൊതു സുരക്ഷാ നിയമം. ഇവരെ കരുതൽ തടങ്കലിൽനിന്നും വിട്ടയച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഉമറിനും മെഹ്ബൂബക്കും എതിരെ പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്. ഇവർക്കു പുറമേ നാഷനൽ കോൺഫറൻസ് നേതാവ് അലി മുഹമ്മദ് സാഗർ, പി.ഡി.പി നേതാവ് സർതാജ് മാധ്‌വി എന്നിവർക്കെതിരെയും പൊതു സുരക്ഷാ നിയമം ചുമത്തി […]
ശ്രീരാമജന്മഭൂമി ട്രസ്റ്റിനെതിരേ സന്ന്യാസിമാര്‍, ഇന്ന് അടിയന്തിര യോഗം
അയോധ്യയിൽ രാമക്ഷേത്രം പണിയാന്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര’ ട്രസ്റ്റിനെതിരേ എതിർപ്പുമായി സന്ന്യാസിമാര്‍ രംഗത്ത്. ഭാവികാര്യങ്ങൾ ചർച്ചചെയ്യാൻ ദിഗംബർ അഖാഡയിൽ സന്ന്യാസിമാർ ഇന്ന് അടിയന്തിര യോഗം ചേരുന്നുണ്ട്. പതിനഞ്ചംഗ ട്രസ്റ്റിൽ സന്ന്യാസിസമൂഹത്തിൽനിന്നു മതിയായ പ്രാതിനിധ്യമില്ലെന്നും രാമജന്മഭൂമി ന്യാസ് മുഖ്യ രക്ഷാധികാരി മഹന്ദ് നൃത്യ ഗോപാൽ ദാസിനെ പുതിയ ട്രസ്റ്റിന്റെ തലവനാക്കണമെന്നും സന്ന്യാസിസമൂഹം ആവശ്യപ്പെടുന്നു. ക്ഷേത്രത്തിനായി ത്യാഗംചെയ്തവരെ പൂർണമായും അവഗണിച്ചെന്നും ഇതു സന്ന്യാസിമാരെ പരിഹസിക്കലാണെന്നും മഹന്ദ് നൃത്യഗോപാൽ ആരോപിച്ചു. വൈഷ്ണവസമാജം ട്രസ്റ്റിൽനിന്ന് പൂർണമായും അവഗണിക്കപ്പെട്ടതായി മഹന്ദ് നൃത്യ ഗോപാലിന്റെ […]
ഡൽഹി തെരഞ്ഞെടുപ്പ്; ഇന്ന് നിശ്ശബ്ദ പ്രചരണം,നാളെ വോട്ടെടുപ്പ്
ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ. നിശബ്ദ പ്രചാരണ ദിവസം അവസാന വോട്ടും ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. പരസ്യ പ്രചരണ ദിവസമായ ഇന്നലെ എല്ലാ പാർട്ടികളിലെയും മുതിർന്ന നേതാക്കൾ പ്രചരണത്തിനിറങ്ങി. 70 മണ്ഡലങ്ങളിലുമായി 672 സ്ഥാനാർഥികളാണ് ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഒരു കോടി 47 ലക്ഷം വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്. 81 ലക്ഷത്തിലധികം പുരുഷ വോട്ടർമാരും 67 ലക്ഷത്തോളം വനിതാ വോട്ടര്‍മാരുമുണ്ട്. ഇത്തവണ 869 ട്രാൻസ്‌ജെൻഡേഴ്സും വോട്ടർമാരാണ്. ഡൽഹിയിലെ ഭരണം പിടിക്കുന്നതിന് വേണ്ടി ബി.ജെ.പി ശക്തമായ പ്രചരണമാണ് […]
വിജയ്‍യുടെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി
നടന്‍ വിജയ്‍യുടെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി. വിജയ്‍യെ മുപ്പത് മണിക്കൂറോളമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തുവെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ബിഗില്‍ സിനിയിലെ പ്രതിഫലം സംബന്ധിച്ച് നിര്‍മാതാക്കളും വിജയും നല്‍കിയ കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് കാണിച്ചായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ. തുടങ്ങിയ പരിശോധനയും ചോദ്യം ചെയ്യലും മുപ്പത് മണിക്കൂറോളമാണ് തുടര്‍ന്നത്. വിജയുടെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം […]












